ധർമ്മടം നിയമസഭാമണ്ഡലം
കണ്ണൂർ ജില്ലയിലെ എട്ടു ഗ്രാമപഞ്ചായത്തുകൾ ഉൾക്കൊള്ളുന്നതാണ് ധർമ്മടം നിയമസഭാമണ്ഡലം. എടക്കാട് ബോക്കിൽ ഉൾപ്പെടുന്ന ചെമ്പിലോട്, കടമ്പൂർ, പെരളശ്ശേരി, തലശ്ശേരി ബ്ലോക്കിൽ ഉൾപ്പെടുന്ന ധർമ്മടം, പിണറായി, മുഴപ്പിലങ്ങാട്, വേങ്ങാട്, അഞ്ചരക്കണ്ടി എന്നിവയാണ് ഈ പഞ്ചായത്തുകൾ. ഈ പ്രദേശങ്ങൾ നേരത്തെ നിലവിൽ ഉണ്ടായിരുന്ന എടക്കാട് നിയമസഭാ മണ്ഡലത്തിലെയും തലശ്ശേരി നിയമസഭാ മണ്ഡലത്തിലെയും ഭാഗങ്ങൾ ആയിരുന്നു[1]. 2008-ലെ നിയമസഭാ പുനർനിർണ്ണയത്തോടെയാണ് ഈ നിയമസഭാമണ്ഡലം നിലവിൽ വന്നത്[1]. 2016 മുതൽ പിണറായി വിജയൻ നിയമസഭയിൽ പ്രതിനിധീകരിക്കുന്നു.മണ്ഡലത്തിൻറെ ആകെ വിസ്തൃതി 129.8 ച.കീ.മി. ആണ്. 2011 ലെ സെൻസസ് പ്രകാരം മണ്ഡലത്തിലെ ആകെ ജനസംഖ്യ 2,32,260 ഉം ജനസാന്ദ്രത 1790 ഉം സാക്ഷരതാനിരക്ക് 97.09 ഉം ആണ്.[2]
12 ധർമ്മടം | |
---|---|
കേരള നിയമസഭയിലെ നിയോജകമണ്ഡലം | |
നിലവിൽ വന്ന വർഷം | 2011 |
വോട്ടർമാരുടെ എണ്ണം | 193486 (2021) |
നിലവിലെ അംഗം | പിണറായി വിജയൻ |
പാർട്ടി | സി.പി.എം. |
മുന്നണി | എൽ.ഡി.എഫ്. |
തിരഞ്ഞെടുക്കപ്പെട്ട വർഷം | 2021 |
ജില്ല | കണ്ണൂർ ജില്ല |
മണ്ഡലത്തിൻറെ അതിരുകൾ, കിഴക്ക് മട്ടന്നൂർ, കൂത്തുപറമ്പ് എന്നീ നിയമസഭാമണ്ഡലങ്ങളും പടിഞ്ഞാറ് അറബിക്കടലും വടക്ക് കണ്ണൂർ നിയമസഭാമണ്ഡലവും തെക്ക് തലശ്ശേരി നിയമസഭാമണ്ഡലവും ആണ്. മണ്ഡലത്തിൻറെ പടിഞ്ഞാറുഭാഗത്തുകൂടെ റെയിൽവേ ലൈനും സമാന്തരമായി നാഷണൽ ഹൈവേ 66 ഉം കടന്നുപോകുന്നു. അടുത്തുള്ള റെയിൽവേ സ്റ്റേഷൻ തലശ്ശേരി റെയിൽവേ സ്റ്റേഷൻ ആണ്.
തിരഞ്ഞെടുപ്പുകൾ
തിരുത്തുകവർഷം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും | രണ്ടാമത്തെ മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും |
---|---|---|---|---|---|---|
2021 | പിണറായി വിജയൻ | സി.പി.എം, എൽ.ഡി.എഫ്. | സി. രഘുനാഥൻ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | ||
2016 | പിണറായി വിജയൻ | സി.പി.എം, എൽ.ഡി.എഫ്. | മമ്പറം ദിവാകരൻ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | ||
2011 | കെ.കെ. നാരായണൻ | സി.പി.എം, എൽ.ഡി.എഫ്. | മമ്പറം ദിവാകരൻ | കോൺഗ്രസ് (ഐ.)*, യു.ഡി.എഫ്. |
- 2011-ൽ കെ.പി.സി.സി. പ്രസിഡന്റിന്റെ കത്ത് സമയത്തിന് ഹാജരാക്കാത്തതുകൊണ്ട് മമ്പറം ദിവാകരനെ സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ പരിഗണിച്ചത്.
തിരഞ്ഞെടുപ്പുകൾ
തിരുത്തുകവർഷം | വോട്ടർമാരുടെ എണ്ണം | പോളിംഗ് | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | ലഭിച്ച വോട്ടുകൾ | പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | ലഭിച്ച വോട്ടുകൾ | മറ്റു പ്രധാന എതിരാളികൾ |
---|---|---|---|---|---|---|---|---|---|
2011 | 163674 | 136351 | കെ.കെ. നാരായണൻ | സി.പി.എം. (എൽ.ഡി.എഫ്) | 72354 | മമ്പറം ദിവാകരൻ | സ്വതന്ത്ര സ്ഥാനാർത്ഥി* (1), യു.ഡി.എഫ് | 57192 | സി.പി. സംഗീത |
2016 | 182266 | 152243 | പിണറായി വിജയൻ | സി.പി.എം (എൽ.ഡി.എഫ്.) | 87329 | മമ്പറം ദിവാകരൻ | കോൺഗ്രസ് (യു.ഡി.എഫ്) | 50424 | മോഹനൻ മാനതേരി |
2021[6] | 193486 | 160247 | പിണറായി വിജയൻ | സി.പി.എം (എൽ.ഡി.എഫ്.) | 95522 | സി. രഘുനാഥൻ | കോൺഗ്രസ് (യു.ഡി.എഫ്) | 45399 | സി.കെ. പദ്മനാഭൻ |
- (1)പത്രിക സമർപ്പിക്കാനുള്ള സമയത്തിന് മുൻപ് കെ.പി.സി.സി പ്രസിഡന്റിന്റെ അംഗീകാരമുള്ള കത്ത് ലഭിക്കാത്തതുകൊണ്ട് മമ്പറം ദിവാകരൻ സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് പത്രിക സമർപ്പിച്ചത്.
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ 1.0 1.1 Changing Face of Electoral India Delimitation 2008 - Volume 1 Page 719
- ↑ ധർമ്മടം നിയമസഭാമണ്ഡലം വികസന രേഖ-2017, പേജ് 13
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2014-04-16.
- ↑ http://www.keralaassembly.org
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2014-04-16.
- ↑ http://www.ceo.kerala.gov.in/pdf/BOOTH_WISE_RESULTS/GE2021/012.pdf