വേങ്ങാട്‌ ഗ്രാമപഞ്ചായത്ത്

കണ്ണൂര്‍ ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
വേങ്ങാട്‌ ഗ്രാമപഞ്ചായത്ത്

വേങ്ങാട്‌ ഗ്രാമപഞ്ചായത്ത്
11°51′31″N 75°31′03″E / 11.8586152°N 75.5176163°E / 11.8586152; 75.5176163
Map
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കണ്ണൂർ
വില്ലേജ് {{{വില്ലേജ്}}}
താലൂക്ക്‌
ബ്ലോക്ക്
നിയമസഭാ മണ്ഡലം ധർമ്മടം
ലോകസഭാ മണ്ഡലം കണ്ണൂർ
ഭരണസ്ഥാപനങ്ങൾ
പ്രസിഡന്റ് സി പി അനിത
വൈസ് പ്രസിഡന്റ്
സെക്രട്ടറി
വിസ്തീർണ്ണം 280.09ചതുരശ്ര കിലോമീറ്റർ
വാർഡുകൾ എണ്ണം
ജനസംഖ്യ 32254
ജനസാന്ദ്രത 1148/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

+
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

കണ്ണൂർ ജില്ലയിൽ തലശ്ശേരി താലൂക്കിലെ തലശ്ശേരി ബ്ലോക്കിൽ സ്ഥിതിചെയ്യുന്ന ഗ്രാമപഞ്ചായത്താണ് വേങ്ങാട്‌ ഗ്രാമപഞ്ചായത്ത്[1]. പടുവിലായി, പാതിരിയാട് എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന ഈ ഗ്രാമപഞ്ചായത്ത്, ധർമ്മടം നിയമസഭാമണ്ഡലത്തിലാണ്‌ ഉൾപ്പെടുന്നത്.[2].

ഗ്രാമ പഞ്ചായത്ത് വാർഡുകൾ

തിരുത്തുക

സി.പി.ഐ(എം)-ലെ എ.പി അനിത ആണ്‌ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്. [1] വേങ്ങാട്‌ ഗ്രാമപഞ്ചായത്തിൽ 21 വാർഡുകളാണുള്ളത്. [3] 1.പട്ടത്താരി 2.കല്ലായി 3.വേങ്ങാട് അങ്ങാടി 4.വേങ്ങാട് മെട്ട 5.വേങ്ങാട് തെരു 6.ഊർപ്പള്ളി 7.കൈതേരിപ്പൊയിൽ 8.വാളാങ്കിച്ചാൽ 9.പാതിരിയാട് 10.പാച്ചപ്പൊയിക 11.പറമ്പായി 12. കോളാലൂർ 13.മമ്പറം 14.പൊയനാട് 15.കീഴത്തൂർ ബാലവാടി 16.കീഴത്തൂർ വായനശാല 17.കുഴിയിൽ പീടിക 18.മൈലുള്ളി 19.കുന്നിരിക്ക 20.പടുവിലായി 21.തട്ടാരി

ഭൂമിശാസ്ത്രം

തിരുത്തുക

[2]

അതിരുകൾ

തിരുത്തുക

ഭൂപ്രകൃതി

തിരുത്തുക

ഈ പഞ്ചായത്ത് ഇടനാട്ടിൽ ഉൾപ്പെടുന്നു.

ജലപ്രകൃതി

തിരുത്തുക

പഞ്ചായത്തിന്റെ അതിരിലൂടെ ഒഴുകുന്ന അഞ്ചരക്കണ്ടി പുഴയും അതിലേക്ക് ഒഴുകുന്ന തോടുകളും കുളങ്ങളുമാണ്‌ ഈ പഞ്ചായത്തിലെ പ്രധാന ജലസ്രോതസ്സുകൾ.

പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ

തിരുത്തുക
  1. മമ്പറം ഹയർസെക്കൻഡറി സ്കൂൾ
  2. കോട്ടയം രാജാസ്‌ ഹൈസ്കൂൾ,പാതിരിയാട്‌
  3. ഇ കെ നായനാർ മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂൾ,വേങ്ങാട്‌

സ്ഥിതിവിവരക്കണക്കുകൾ

തിരുത്തുക
വിസ്തീർണ്ണം(ച.കി.മി) വാർഡുകൾ ആകെ ജനസംഖ്യ ആകെ പുരുഷന്മാർ ആകെ സ്ത്രീകൾ ജനസാന്ദ്രത സ്ത്രീ പുരുഷ അനുപാതം ആകെ സാക്ഷരത സാക്ഷരരായ പുരുഷന്മാർ സാക്ഷരരായ സ്ത്രീകൾ
280.09 21 32254 15773 16481 1148 1045 89.39 93.98 85.07

ചരിത്രം

തിരുത്തുക

1953-ൽ നിലവിൽ വന്ന പാതിരിയാട് , 1954-ൽ നിലവിൽ വന്ന പടുവിലായി എന്നീ വില്ലേജുകൾ ഉൾപ്പെടുത്തി 1961-ലാണ്‌ വേങ്ങാട്‌ ഗ്രാമപഞ്ചായത്ത് രൂപവത്കരിച്ചത്. അഞ്ചരക്കണ്ടി പുഴയുടെ ഓരം ചേർന്നു നിൽക്കുന്ന ഈ പ്രദേശം ഒരു കാലത്ത് വേങ്ങ മരങ്ങൾ തിങ്ങി നിറഞ്ഞ കാടായിരുന്നു. അങ്ങിനെ വേങ്ങക്കാട് ആണ് വേങ്ങാട് ആയി മാറിയതെന്നാണ് പ്രബലമായവിശ്വാസം. ഗുണനിലവാരമുള്ള തേക്കും ഒന്നാന്തരം കുരുമുളകും ഇവിടെ ധാരാളം വിളഞ്ഞിരുന്നു. ലോഗന്റെ മലബാർ മാന്വലിലും വേങ്ങാടിനെ പറ്റിയുള്ള പരാമർശം കാണാം. [4]

പ്രദേശത്തെ പഴക്കം ചെന്ന രണ്ട് ആരാധനാലയങ്ങൾ ആണ് തെരുവിലെ മഹാവിഷ്ണു ക്ഷേത്രവും അങ്ങാടിയിലെ ജുമാഅത്തു പള്ളിയും. രണ്ട് ദേവാലയങ്ങൾക്കും ഈ നാടിന്റെ ചരിത്രവുമായി ബന്ധമുണ്ടെന്ന് പ്രാദേശിക ചരിത്രകാരനായ സി പി എഫ് വേങ്ങാട് അഭിപ്രായപ്പെടുന്നു.

ഇതും കാണുക

തിരുത്തുക
  1. കേരളത്തിലെ ഗ്രാമപഞ്ചായത്തുകളുടെ പട്ടിക
  2. എൻറെ ഗ്രാമം- വേങ്ങാട് Archived 2012-07-12 at the Wayback Machine.
  1. 1.0 1.1 കേരള സർക്കാർ തദ്ദേശസ്വയം ഭരണ വകുപ്പ് -വേങ്ങാട്‌ ഗ്രാമപഞ്ചായത്ത്
  2. 2.0 2.1 കേരള സർക്കാർ തദ്ദേശസ്വയം ഭരണ വകുപ്പ് -വേങ്ങാട്‌ ഗ്രാമപഞ്ചായത്തിന്റെ വിവരണം
  3. കേരള സർക്കാർ തദ്ദേശസ്വയം ഭരണ വകുപ്പ് -വേങ്ങാട്‌ ഗ്രാമപഞ്ചായത്തിലെ വാർഡുകൾ
  4. കേരള സർക്കാർ തദ്ദേശസ്വയം ഭരണ വകുപ്പ് -വേങ്ങാട്‌ ഗ്രാമപഞ്ചായത്തിന്റെ ചരിത്രം

5.വേങ്ങാടിന്റെ പുരാവൃത്തം-സി പി എഫ് വേങ്ങാട്,രജതജൂബിലി സ്മരണിക വേങ്ങാട് ഗവ. ഹയർ സെക്കന്ററിസ്കൂൾ 2006, പേജ് -83.