ധർമ്മടം ഗ്രാമപഞ്ചായത്ത്

കണ്ണൂര്‍ ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

കണ്ണൂർ ജില്ലയിൽ തലശ്ശേരി താലൂക്കിലെ തലശ്ശേരി ബ്ലോക്കിലെ ധർമ്മടം, പാലയാട്, അണ്ടലൂർ, മേലൂർ എന്നീ ഗ്രാമങ്ങൾ ഉൾക്കൊള്ളുന്ന ഗ്രാമപഞ്ചായത്താണ് ധർമ്മടം ഗ്രാമപഞ്ചായത്ത്[1]

ധർമ്മടം ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
11°47′22″N 75°28′22″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലകണ്ണൂർ ജില്ല
വാർഡുകൾമേലൂർ കിഴക്ക്‌, ഗുംട്ടിമുക്ക്, മേലൂർ പടിഞ്ഞാറ്, അണ്ടലൂർ, ചിറക്കുനി കിഴക്ക്‌, ഇൻഡസ്ട്രിഅൽ എസ്റ്റേറ്റ്‌, കാറാടിയിൽ, ഒഴയിൽ ഭാഗം, പരീക്കടവ്, കൈരളി, കോളനി കിഴക്കെപാലയാട്, ചീരോത്ത്‌, ഈത്താമണി, സ്വാമിക്കുന്ന്, ചാത്തോടം, അടിവയൽ, വെള്ളൊഴുക്ക്, നരിവയൽ
വിസ്തീർണ്ണം10.98 ചതുരശ്ര കിലോമീറ്റർ (2019) Edit this on Wikidata
ജനസംഖ്യ26,705 (2001) Edit this on Wikidata
പുരുഷന്മാർ • 12,802 (2001) Edit this on Wikidata
സ്ത്രീകൾ • 13,903 (2001) Edit this on Wikidata
സാക്ഷരത നിരക്ക്94.73 ശതമാനം (2001) Edit this on Wikidata
കോഡുകൾ
  • തപാൽ

  •
Map
LSG കോഡ്G130701
LGD കോഡ്221249

ചരിത്രംതിരുത്തുക

കോലത്തുനാട്ടിലെ ധർമ്മൻ എന്ന ഭരണാധികാരിയുടെ പേരിൽനിന്നുമാണ്‌ ധർമ്മപട്ടണം എന്ന പേർ വന്നതെന്നും, ധർമ്മപട്ടണമാണ്‌ ധർമ്മടം ആയതെന്നും കരുതപ്പെടുന്നു. ഒരു കാലത്ത് ഈ പ്രദേശം ബുദ്ധമതകേന്ദ്രമായിരുന്നുവെന്നും അവർ സ്ഥാപിച്ച ധർമ്മ മഠങ്ങൾ ഉണ്ടായിരുന്നതുകൊണ്ടാണ്‌ ധർമ്മടം എന്ന പേർ വന്നതെന്നുമാണ്‌ മറ്റൊരഭിപ്രായം. [2]


കേരളത്തിലെ അവസാനത്തെ ചേരമാൻ പെരുമാൾ രാജാവ് അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലമാണ് ധർമ്മടം എന്ന വിശ്വാസത്തെ തുടർന്നാണ് ധർമ്മടം പ്രദേശത്തെ പോയനാട് എന്നും വിളിക്കുന്നത്.

സാമൂഹ്യ രാഷ്ട്രീയ സാംസ്ക്കാരിക പ്രസ്ഥാനങ്ങൾതിരുത്തുക

വാണിജ്യ-ഗതാഗത പ്രാധാന്യംതിരുത്തുക

ദേശീയപാത 17 ധർമ്മടത്തിലൂടെയാണ്‌ കടന്നു പോകുന്നത്‌. ദക്ഷിണ റെയിൽവേയിലെ മംഗലാപുരം-ഷൊർണ്ണൂർ റെയിൽപ്പാത ദേശീയപാതക്ക്‌ സമാന്തരമായി ധർമ്മടത്തിലൂടെ കടന്നുപോകുന്നു - ധർമ്മടം റെയിൽവേ സ്റ്റേഷനിൽ എക്സ്പ്രസ്‌ തീവണ്ടികൾക്ക്‌ സ്റ്റോപ്പ്‌ നിലവിലില്ല. തലശ്ശേരി, കണ്ണൂർ എന്നിവയാണ്‌ ഏറ്റവുമടുത്ത പ്രധാന റെയിൽവേ സ്റ്റേഷനുകൾ. കോഴിക്കോട് അന്താരാഷ്ട്രവിമാനത്താവളം, മാംഗളൂർ അന്താരാഷ്ട്രവിമാനത്താവളം എന്നിവയാണ്‌ ഏറ്റവുമടുത്ത വിമാനത്താവളങ്ങൾ.

വിദ്യാഭ്യാസംതിരുത്തുക

തലശ്ശേരിയിലെ വിദ്യാർത്ഥികൾക്ക്‌ ഉന്നത ഇംഗ്ലീഷ്‌ വിദ്യാഭ്യാസം നൽകുന്നതിലേക്കായി എഡ്വേർഡ്‌ ബ്രണ്ണൻ തലശ്ശേരിയിൽ സ്ഥാപിച്ച[അവലംബം ആവശ്യമാണ്] ബ്രണ്ണൻ കോളേജ് 1958-ൽ ധർമ്മടത്തേക്ക്‌ പ്രവർത്തനം മാറ്റി.[3]

സ്ഥിതിവിവരക്കണക്കുകൾതിരുത്തുക

വിസ്തീർണ്ണം(ച.കി.മി) വാർഡുകൾ ആൾ താമസമുള്ള ആകെ വീടുകൾ ആകെ വീടുകൾ ആകെ പുരുഷന്മാർ ആകെ സ്ത്രീകൾ ആകെ ജനസംഖ്യ ജനസാന്ദ്രത സ്ത്രീ പുരുഷ അനുപാതം സാക്ഷരരായ പുരുഷന്മാർ സാക്ഷരരായ സ്ത്രീകൾ ആകെ സാക്ഷരത
10 17 - - 26705 12802 13903 2505 1086 97.59 92.11 94.73

പഞ്ചായത്ത് രൂപവത്കരണം/ആദ്യകാല ഭരണസമിതികൾതിരുത്തുക

1950-ലാണ്‌ ധർമ്മടം ഗ്രാമപഞ്ചായത്ത്‌ രൂപീകൃതമായത്‌, എൻ.വി. ബാലകൃഷ്ണനായിരുന്നു പഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റ്‌.


അതിരുകൾതിരുത്തുക

കിഴക്ക് : അഞ്ചരക്കണ്ടി പുഴ, പിണറായി, എരഞ്ഞോളി പടിഞ്ഞാറ് : അറബിക്കടൽ വടക്ക് : അഞ്ചരക്കണ്ടി പുഴ, മുഴപ്പിലങ്ങാട്. തെക്ക് : അഞ്ചരക്കണ്ടി പുഴ, തലശ്ശേരി നഗരസഭ

ഭൂപ്രകൃതിതിരുത്തുക

അഞ്ചരക്കണ്ടി പുഴ അറബിക്കടലിൽ പതിക്കുന്നതിനു മുൻപായി രണ്ടു ശാഖകളായി പിരിയുന്നു, ഈ ശാഖകൾക്കും അറബിക്കടലിനുമിടയിൽ സ്ഥിതിചെയ്യുന്ന ധർമ്മടം, പാലയാട്, അണ്ടല്ലൂർ, മേലൂർ എന്നീ ഗ്രാമങ്ങൾ ചേർന്നതാണ്‌ ധർമ്മടം ഗ്രാമപഞ്ചായത്ത്. ഇവിടത്തെ ഭൂപ്രകൃതിയെ ഉയന്ന സമതലം, ചെരിവ് പ്രദേശം, താഴ്‌വരകൾ, തീരസമതലം, ചതുപ്പുനിലങ്ങൾ എന്നിങ്ങനെ അഞ്ച് മേഖലകളായി തിരിക്കാം. ലാറ്ററൈറ്റ്, മണൽ കലർന്ന ഏക്കൽ മണ്ണ്, മണൽ. പശിമരാശിമണ്ണ് എന്നിവയാണ്‌ പ്രധാനപ്പെട്ട മൺ‍തരങ്ങൾ.[3]

ജലപ്രകൃതിതിരുത്തുക

അഞ്ചരക്കണ്ടി പുഴയുടെ രണ്ടു ശാഖകളും ഏതാനും കുളങ്ങളും ഉൾപ്പെട്ടതാണ്‌ ഈ പഞ്ചായത്തിന്റെ ജലസ്രോതസ്സ്, ശുദ്ധജലലഭ്യത കുറവാണ്‌.

ആരാധനാലയങ്ങൾ/തീർത്ഥാടന കേന്ദ്രങ്ങൾതിരുത്തുക

അണ്ടലൂർക്കാവ് ഈ പഞ്ചായത്തിലെ പ്രധാന ആരാധനാലയങ്ങളിലൊന്നാണ്‌. ഇവിടത്തെ തിറമഹോൽസവം പ്രശസ്തമാണ്‌. മകരം 15 മുതൽ കുംഭം 14 വരെയുള്ള ഒരു മാസത്തെ ആഘോഷങ്ങളിൽ കുംഭം 2 മുതൽ 7 വരെയുള്ള ഒരാഴ്ചയാണ് പ്രധാന ഉത്സവ ദിവസങ്ങൾ. [4] ഈ കാവിലെ ചില അനുഷ്ടാനങ്ങൾക്ക് ഹീനയാനബുദ്ധമതാചാരങ്ങളുമായി ബന്ധമുണ്ട്. ഇസ്ലാം മതം പ്രചരിപ്പിക്കാനായി കേരളത്തിൽ വന്ന മാലിക് ദിനാർ സ്ഥാപിച്ച ഏഴ് മുസ്ലീം പള്ളികളിലൊന്ന് ധർമ്മടത്തിലാണ്‌.

വിനോദസഞ്ചാരകേന്ദ്രങ്ങൾതിരുത്തുക

ധർമ്മടം ഗ്രാമപഞ്ചായത്തിന്റെ തെക്ക്‌ പടിഞ്ഞാറ്‌ ഭാഗത്തായാണ്‌ ധർമ്മടം തുരുത്ത് സ്ഥിതി ചെയ്യുന്നത്‌.

ഗ്രാമ പഞ്ചായത്ത് വാർഡുകൾതിരുത്തുക

പഞ്ചായത്ത് പ്രസിഡന്റ് ശ്രീ NK രവി (2020മുതൽ) (സി.പി.ഐ(എം)) ആണ്‌ [1]. ധർമ്മടം ഗ്രാമപഞ്ചായത്തിൽ 18 വാർഡുകളാണുള്ളത്. [5]

 1. മേലൂർ വെസ്റ്റ്
 2. മേലൂർ ഈസ്റ്റ്
 3. ഗുംട്ടി മുക്ക്
 4. ഇൻഡസ്റ്റ്രിയൽ എസ്റ്റേറ്റ്
 5. കാറാഡിയിൽ
 6. അണ്ടല്ലൂർ
 7. ചിറക്കുനി കിഴക്ക്
 8. കൈരളി
 9. കിഴക്കെ പാലയാട് കോളനി
 10. ഒഴയിൽ ഭാഗം,
 11. പരീക്കടവ്
 12. സ്വാമികുന്ന്
 13. ചാത്തോടം
 14. ചീരോത്ത്‌
 15. ഈത്താമണി
 16. വെlള്ളോഴുക്ക്
 17. നരിവയൽ,
 18. അടിവയൽ

അവലംബംതിരുത്തുക

 1. 1.0 1.1 [>കേരള സർക്കാർ തദ്ദേശസ്വയം ഭരണ വകുപ്പ് -ധർമ്മടം ഗ്രാമപഞ്ചായത്ത്
 2. http://www.lsg.kerala.gov.in/htm/history.asp?ID=1145&intId=5
 3. 3.0 3.1 http://www.lsg.kerala.gov.in/htm/detail.asp?ID=1145&intId=5
 4. http://thalasseri.entegramam.gov.in/index.php?option=com_content&task=view&id=134&Itemid=51[പ്രവർത്തിക്കാത്ത കണ്ണി]
 5. http://www.lsg.kerala.gov.in/htm/LBWardDet.aspID=1145&intId=5