നൂറിൻ ഷെരീഫ് (ജനനം:1999 ഏപ്രിൽ 3) മലയാള ചലച്ചിത്ര രംഗത്തെ ഒരു അഭിനേത്രിയാണ്.ഒമർ ലുലു സംവിധാനം ചെയ്ത 2017ൽ പുറത്തിറങ്ങിയ ചങ്ക്‌സ് ആണ് നൂറിൻ അഭിനയിച്ച ആദ്യ ചലച്ചിത്രം.ഈ ചിത്രത്തിൽ നായകനായ ബാലു വർഗീസിന്റെ സഹോദരിയുടെ കഥാപാത്രമായാണ് നൂറിൻ അഭിനയിച്ചത്.പിന്നീട് ഒമർ ലുലു തന്നെ സംവിധാനം ചെയ്ത ഒരു അഡാർ ലവ് എന്ന ചിത്രത്തിലെ ഗാദാ ജോൺ എന്ന കഥാപാത്രം വളരെയധികം ശ്രദ്ധ നേടി.മിസ് കേരള ഫിറ്റ്നസായി 2017ൽ നൂറിൻ ഷെരീഫിനെ തെരഞ്ഞെടുത്തിട്ടുണ്ട്. [1]

നൂറിൻ ഷെരീഫ്
ജനനം3 ഏപ്രിൽ 1999
ദേശീയതഇന്ത്യൻ
പൗരത്വംഇന്ത്യൻ
കലാലയംടികെഎം സെന്റെനറി പബ്ലിക് സ്കൂൾ
തൊഴിൽചലച്ചിത്ര അഭിനേത്രി
മോഡൽ
നർത്തകി
സജീവ കാലം2017-ഇത് വരെ
മാതാപിതാക്ക(ൾ)ഷെരീഫ് എ.ആർ
ഹസീന ഷെരീഫ്

കുടുംബം

തിരുത്തുക

1999 ഏപ്രിൽ 3ന് ഷെരീഫ് എആർ,ഹസീന ഷെരീഫ് ദമ്പതികളുടെ മകളായി കൊല്ലം ജില്ലയിലെ കുണ്ടറയിലാണ് നൂറിൻ ഷെരീഫ് ജനിച്ചത്.ഒരു സഹോദരിയുണ്ട് നൂറിൻ ഷെരീഫിന്. [2]

സിനിമ ജീവിതം

തിരുത്തുക

ഒമർ ലുലു സംവിധാനം ചെയ്ത് 2017ൽ പ്രദർശനത്തിനെത്തിയ ചങ്ക്സ് എന്ന ചിത്രത്തിലൂടെയാണ് നൂറിൻ ഷെരീഫ് മലയാള ചലച്ചിത്ര മേഖലയിലേക്ക് കടന്നു വന്നത്.പിന്നീട് പ്ലസ് ടൂ വിദ്യാർത്ഥികളുടെ പ്രണയകഥ പറഞ്ഞ ഒരു അഡാർ ലവ് എന്ന ചിത്രത്തിൽ അഭിനയിച്ചു.ഈ ചിത്രത്തിലെ ഗാദാ ജോൺ എന്ന കഥാപാത്രം വളരെയധികം ശ്രദ്ധിക്കപ്പെടുവാൻ ഇടയാക്കി.

അഭിനയിച്ച ചലച്ചിത്രങ്ങൾ

തിരുത്തുക
  1. ചങ്ക്സ് (2017)....അന്ന
  2. ഒരു അഡാർ ലവ് (2018)...ഗാദാ ജോൺ
  3. ധമാക്ക (2020)
  4. വിധി (2022)
  1. https://www.wikibiopic.com/noorin-shereef/#family-details Archived 2019-06-17 at the Wayback Machine.
  2. https://www.publicpoint.in/tag/noorin-shereef-wiki/ Archived 2020-08-10 at the Wayback Machine.
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-06-17. Retrieved 2019-11-30.
  2. .https://www-wikibiopic-com.cdn.ampproject.org/v/s/www.wikibiopic.com/noorin-shereef/amp/?amp_js_v=0.1&usqp=mq331AQCKAE%3D#age-dob-birthplace-zodiac-star-sign
"https://ml.wikipedia.org/w/index.php?title=നൂറിൻ_ഷെരീഫ്&oldid=3931367" എന്ന താളിൽനിന്ന് ശേഖരിച്ചത്