ശാലിൻ സോയ
ഒരു തെന്നിന്ത്യൻ ചലച്ചിത്ര നടി ആണ് ശാലിൻ സോയ (ജനനം:22 ഫെബ്രുവരി 1997).ഏഷ്യനെറ്റിൽ സംപ്രേഷണം ചെയ്ത ഓട്ടോഗ്രാഫ് എന്ന പരമ്പരയിലൂടെ ആണ് കലാരംഗത്തേക്ക് കടന്നു വരുന്നത്. തുടർന്ന് മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു.
ശാലിൻ സോയ | |
---|---|
ജനനം | 1997 ഫെബ്രുവരി 22 |
ദേശീയത | ഇന്ത്യൻ |
മറ്റ് പേരുകൾ | ശാലു |
തൊഴിൽ | അഭിനയത്രി |
സജീവ കാലം | 2004–ഇത് വരെ |
കുടുംബം
തിരുത്തുകശാലിൻ സോയയുടെ അച്ഛൻ ഒരു ബിസിനസ്മാൻ ആണ്. അമ്മ നൃത്ത അധ്യാപിക ആണ്. സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ഇടയിൽ ശാലിൻ സോയയെ ശാലു എന്നാണ് അറിയപ്പെടുന്നത്.
ടെലിവിഷൻ കരിയർ
തിരുത്തുകഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത ഓട്ടോഗ്രാഫ് എന്ന പരമ്പരയിലെ ദീപ റാണി എന്ന കഥാപാത്രം ഇവർക്ക് നിരവധി പ്രശംസ നേടിക്കൊടുത്തു.ഒരു പറ്റം സ്കൂൾ വിദ്യാർഥികൾക്ക് ഇടയിലെ പ്രശ്നങ്ങളും,പ്രണയവും മറ്റുമാണ് ഈ പരമ്പര ചർച്ച ചെയ്തത്.
അഭിനയിച്ച ചലച്ചിത്രങ്ങൾ
തിരുത്തുക- Out Of Syllabus (2006)..Jr.ഗായത്രി
- ഒരുവൻ (2006)...രമ്യ മോൾ
- വാസ്തവം (2007)...Jr.സുമിത്ര
- എൽസമ്മ എന്ന ആൺകുട്ടി(2010)
- മനുഷ്യ മൃഗം (2011)
- സ്വപ്ന സഞ്ചാരി (2011)
- Maniykkakkallu (2011)...മുബീന
- മല്ലൂ സിംഗ് (2012)..നിത്യ
- കർമയോധ (2012)
- അരികിൽ ഒരാൾ (2013)..ഗായത്രി
- വിശുദ്ധൻ (2013)... ആനി മോൾ
- Rockstar (2015)
- Raaja Manthri (2016)... ശുഭ
- ഡ്രാമ (2018)... ജെസ്സി
- യാത്ര
- ധമാക്ക (2019)...പിങ്കി