തൃശ്ശൂർ എഞ്ചിനീയറിംഗ് കോളേജ്

തൃശ്ശൂർ ജില്ലയിലെ എഐസിടിഇ അംഗീകാരമുള്ള ടെക്നിക്കൽ വിദ്യാഭ്യാസ സ്ഥാപനം
(ദ്യുതി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

10°33′14″N 76°13′24″E / 10.5539824°N 76.2231982°E / 10.5539824; 76.2231982

ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജ് , തൃശ്ശൂർ
ആദർശസൂക്തംयोगः कर्मसु कौशलम्
(യോഗാ കർമ്മസു കൗശലം (ഭഗവദ്‌ഗീത 2.50)
തരംവിദ്യാഭ്യാസ ഗവേഷണ സ്ഥാപനം
സ്ഥാപിതം1957
പ്രധാനാദ്ധ്യാപക(ൻ)ഡോ. ജയാനന്ദ് ബാലകൃഷ്ണൻ
സ്ഥലംതൃശ്ശൂർ, കേരളം, ഇന്ത്യ
ക്യാമ്പസ്120 ഏക്കർ (0.49 കി.m2)
വെബ്‌സൈറ്റ്http://gectcr.ac.in/

ഗവണ്മെൻറ് എഞ്ചിനീയറിംഗ് കോളേജ്, തൃശൂർ (GECT അല്ലെങ്കിൽ തൃശൂർ എഞ്ചിനീയറിംഗ് കോളേജ്) കേരളത്തിലെയും ഭാരതത്തിലെയും പ്രധാനപ്പെട്ട സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാണ്. കേരളത്തിൽ സ്ഥാപിക്കപ്പെട്ട രണ്ടാമത്തെ എഞ്ചിനീയറിംഗ് കോളേജ് ആണിത്. കേരള സംസ്ഥാന രൂപീകരണത്തിന് ശേഷം ആദ്യം സ്ഥാപിക്കപ്പെട്ട സാങ്കേതിക കലാലയവും തൃശൂർ ഗവണ്മെൻറ് എഞ്ചിനീയറിംഗ് കോളേജ് ആണ്. ഈ സ്ഥാപനം കോഴിക്കോട് സർവ്വകലാശാലയുടെ കീഴിൽ ആണ് പ്രവർത്തിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും മികച്ച 50 എഞ്ചിനീയറിംഗ് കോളേജുകളിൽ ഒന്നായി 2009 ൽ , Mint (newspaper) ഈ കലാലയത്തെ തെരഞ്ഞെടുത്തു. ഈ സ്ഥാപനത്തിലെ വിദ്യാർത്ഥികളായിരുന്ന അനേകം വ്യക്തികൾ മികച്ച ശാസ്ത്രജ്ഞരായും വ്യവസായ സംരംഭകരായും വൻകിട കമ്പനികളുടെ മേധാവികളായും എഞ്ചിനീയറിംഗ് - മാനേജ്മെൻറ് രംഗത്തെ അഗ്രഗണ്യരായും മറ്റു സാമൂഹ്യരംഗങ്ങളിലും പല രാജ്യങ്ങളിലും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.

തൃശ്ശൂർ എഞ്ചിനീയറിംഗ് കോളേജിന്റെ ഒരു രാത്രി ദൃശ്യം.
പ്രധാന കെട്ടിടം

ചരിത്രം

തിരുത്തുക

തൃശ്ശൂർ എഞ്ചിനീയറിംഗ് കോളേജ് അഥവാ ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ് തൃശ്ശൂർ 1957ൽ ചെമ്പുക്കാവ് മഹാരാജാസ് ടെക്നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ക്യാമ്പസിലാണ് പ്രവർത്തനമാരംഭിച്ചത്. കോളേജിന്റെ ഇപ്പോഴുള്ള ക്യാമ്പസ് തൃശ്ശൂർ ടൌണിൽ നിന്നും അഞ്ചു കിലോമീറ്റർ മാറി രാമവർമ്മപുരത്താണ് സ്ഥിതിചെയ്യുന്നത്. ഏകദേശം എഴുപത്തിരണ്ട് ഏക്കറോളം വരുന്ന ഈ ക്യാമ്പസിലേക്ക് തൃശ്ശൂർ റെയിൽ‌വേ സ്റ്റേഷനിൽ നിന്നും ഏകദേശം ആറു കിലോമീറ്റർ ദൂരം വരും. തൃശ്ശൂർ ഗവൺ‌മെൻ‌റ് എൻ‌ജിനീയറിംഗ് കോളേജ് കേരളത്തിലെ രണ്ടാമത്തെ എൻ‌ജിനീയറിംഗ് കോളേജ് ആണ്. 1958 ഏപ്രിൽ 26ന് , ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്ന പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവായിരുന്നു ഈ ക്യാമ്പസിനു തറക്കല്ലിട്ടത്. 1960ൽ നിർമ്മാണപ്രവർത്തനങ്ങൾ ഏകദേശം പൂർത്തിയായപ്പോൾ ക്ലാസ്സുകൾ പുതിയ ക്യാമ്പസിലേക്ക് മാറ്റി. കലാലയം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ടത് 1962 ഫെബ്രുവരി 2നായിരുന്നു. അന്നത്തെ മുഖ്യമന്ത്രിയായ പട്ടം താണുപിള്ളയായിരുന്നു ഉദ്ഘാടന കർമ്മം നിർവഹിച്ചത്. ആദ്യത്തെ പ്രിൻസിപ്പാൾ അന്തർദ്ദേശീയ തലത്തിൽ അറിയപ്പെട്ടിരുന്ന സിവിൽ എഞ്ചിനീയറൂം, നിരവധി എഞ്ചിനീയറിംഗ് പുസ്തകങ്ങളുടെ രചയിതാവുമായ പ്രൊഫസർ എസ് രാജരാമൻ ആയിരുന്നു .

തുടക്കത്തിൽ കേരള സർവ്വകലാശാലയുടെ കീഴിലാണ് തൃശ്ശൂർ എഞ്ചിനീയറിംഗ് കോളേജ് പ്രവർത്തിച്ചിരുന്നത്. 1968ൽ കോഴിക്കോട് സർവ്വകലാശാല രൂപീകൃതമായതോടെ തൃശ്ശൂർ എഞ്ചിനീയറിംഗ് കോളേജിന്റെ പ്രവർത്തനം അതിന്റെ കീഴിലോട്ട് മാറ്റുകയുണ്ടായി. കുറച്ചു കാലത്തേക്ക് (1977 മുതൽ 1980 വരെ) കൊച്ചി ശാസ്ത്രസാങ്കേതിക സ‍ർവ്വകലാശാലയുടെ കീഴിലും തൃശ്ശൂർ എഞ്ചിനീയറിംഗ് കോളേജ് പ്രവർത്തിക്കുകയുണ്ടായി.

ഡിപ്പാർട്ടുമെന്റുകൾ

തിരുത്തുക
  • കമ്പ്യൂട്ടർ സയൻസ് & എഞ്ചിനീയറിംഗ്
  • ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻസ്
  • മെക്കാനിക്കൽ എഞ്ചിനീയറിംഗ്
  • ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്
  • സിവിൽ എഞ്ചിനീയറിംഗ്
  • സ്കൂൾ ഓഫ് ആർക്കിടെക്ചർ
  • കെമിക്കൽ എഞ്ചിനീയറിംഗ്
  • പ്രൊഡക്ഷൻ എഞ്ചിനീയറിംഗ്
  • എം.സി. എ.
  • പരിസ്ഥിതി പഠനം (എൻവയൺമെൻറൽ സ്റ്റഡീസ്)
  • ഊർജ്ജതന്ത്രം(ഫിസിക്സ്)
  • രസതന്ത്രം(കെമിസ്ട്രി)
  • ഗണിതശാസ്ത്രം
  • സാമ്പത്തികശാസ്ത്രം
  • ഫിസിക്കൽ എജ്യൂക്കേഷൻ(കായികപരിശീലനവിഭാഗം)
  • ജിയോളജി

പഠനപദ്ധതികൾ

തിരുത്തുക
  • കമ്പ്യൂട്ടർ സയൻസ് & എഞ്ചിനീയറിംഗ്
  • ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻസ്
  • മെക്കാനിക്കൽ എഞ്ചിനീയറിംഗ്
  • ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്
  • സിവിൽ എഞ്ചിനീയറിംഗ്
  • സ്കൂൾ ഓഫ് ആർക്കിടെക്ചർ
  • കെമിക്കൽ എഞ്ചിനീയറിംഗ്
  • പ്രൊഡക്ഷൻ എഞ്ചിനീയറിംഗ്

ബിരുദാനന്തരബിരുദതലം (എം.ടെൿ, എം.സി.എ.)

തിരുത്തുക
  • മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്
  • എം. ടെൿ
    • എൻവയൺമെൻറൽ എഞ്ചിനീയറിംഗ് (സിവിൽ)
    • വാട്ടർ റിസോഴ്സസ് ആൻഡ് ഹൈഡ്രോ ഇൻഫോമാറ്റിക്സ് (സിവിൽ)
    • ഐ.സി. എഞ്ചിൻസ് ആൻഡ് ടർബോ മെഷീനറി(മെക്കാനിക്കൽ)
    • പ്രൊഡക്ഷൻ എഞ്ചിനീയറിംഗ് (മെക്കാനിക്കൽ)
    • പവർ ഇലക്ട്രോണിക്സ് (ഇലക്ട്രിക്കൽ)
    • പവർ സിസ്റ്റംസ് എഞ്ചിനീയറിംഗ്(ഇലക്ട്രിക്കൽ)
    • പ്രോസസ് കൺട്രോൾ (കെമിക്കൽ)
    • മാനുഫാക്ചറിംഗ് സിസ്റ്റംസ് മാനെജ്മെൻറ് (പ്രൊഡക്ഷൻ))
    • കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് ആൻഡ് സിഗ്നൽ പ്രോസസിംഗ് (ഇലക്ട്രോണിക്സ്)

പി. എച്ച്. ഡി. തലം (കോഴിക്കോട് സർവ്വകലാശാല)

തിരുത്തുക
  • മെക്കാനിക്കൽ എഞ്ചിനീയറിംഗ്
  • ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്
  • കെമിക്കൽ എഞ്ചിനീയറിംഗ്
  • സിവിൽ എഞ്ചിനീയറിംഗ്

സാങ്കേതികോത്സവം

തിരുത്തുക

തൃശൂർ ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ വർഷം തോറും നടന്നു വരുന്ന സാങ്കേതികോത്സവമാണ് ദ്യുതി.2012ൽ തുടക്കം കുറിച്ച ദ്യുതി ദക്ഷിണേന്ത്യയിലെ തന്നെ മികച്ച സാങ്കേതികോത്സവമാണ്.വിവിധ സാങ്കേതിക മേഖലകളിലെ പരിപാടികൾ കൂടാതെ നിരവധി പൊതുവായ പരിപാടികളും പ്രൊജക്റ്റ്‌ പ്രദർശനങ്ങളും ദ്യുതിയെ വേറിട്ട്‌ നിർത്തുന്നു.

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക