വി.ടി. ബൽറാം

ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ

ഒരു ഇന്ത്യൻ രാഷ്ട്രീയ പ്രവർത്തനകനാണ് വി.ടി.ബൽറാം. കേരളത്തിൽ നിന്നുള്ള ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രവർത്തകനായ ഇദ്ദേഹം പതുമൂന്ന്, പതിനാല് കേരള നിയമസഭകളിൽ തൃത്താല മണ്ഡലത്തിൽ നിന്നുള്ള നിയമസഭാ സാമാജികനായിരുന്നു.[1]

വി.ടി. ബൽറാം
V T Balram.jpg
കേരള നിയമസഭാംഗം.
ഓഫീസിൽ
മേയ് 14 2011 – മേയ് 3 2021
മുൻഗാമിടി.പി. കുഞ്ഞുണ്ണി
പിൻഗാമിഎം.ബി. രാജേഷ്
മണ്ഡലംതൃത്താല
വ്യക്തിഗത വിവരങ്ങൾ
ജനനം (1978-05-21) മേയ് 21, 1978  (45 വയസ്സ്)
ഓതല്ലൂർ
രാഷ്ട്രീയ കക്ഷികോൺഗ്രസ്സ്
പങ്കാളി(കൾ)അനുപമ പി.
കുട്ടികൾഒരു പുത്രൻ ഒരു പുത്രി
മാതാപിതാക്കൾ
 • കെ. ശ്രീനാരായണൻ (അച്ഛൻ)
 • വി.ടി. സരസ്വതി (അമ്മ)
വസതി(കൾ)തൃത്താല
വെബ്‌വിലാസംwww.vtbalram.in
As of ജൂലൈ 13, 2020
ഉറവിടം: നിയമസഭ

ജീവിതരേഖതിരുത്തുക

കിടുവത്ത്‌ ശ്രീനാരായണന്റെയും വി.ടി. സരസ്വതിയുടെയും മകനായി 1978 മേയ് 21ന് തൃത്താലക്കടുത്ത്‌ ഒതളൂരിൽ ജനനം. അഞ്ചാം ക്ലാസ്‌ വരെ കല്ലടത്തൂർ ഗോഖലെ ഗവ. ഹൈസ്കൂളിലും തുടർന്ന് പാലക്കാട്‌ മലമ്പുഴ, രാജസ്ഥാനിലെ ജാലാവാർ എന്നിവിടങ്ങളിലെ ജവഹർ നവോദയ വിദ്യാലയങ്ങളിലുമായി പ്ലസ്‌ ടു വരെ സ്കൂൾ വിദ്യാഭ്യാസം. തുടർന്ന് ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിൽ നിന്ന് കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയിലെ ഒന്നാം റാങ്കോടെ 1998ൽ കെമിസ്ട്രി ബിരുദം നേടി. തൃശൂർ ഗവ. എഞ്ചിനീയറിംഗ്‌ കോളേജിൽ നിന്ന് ഇലക്ട്രിക്കൽ ആൻഡ്‌ ഇലക്ട്രോണിക്സ്‌ എഞ്ചിനീയറിംഗിൽ ബി.ടെക്‌ ബിരുദം, കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി കാമ്പസിലെ ഡിപ്പാർട്ട്മെന്റിൽ നിന്ന് എം.ബി.എ. ബിരുദം, തൃശൂർ ഗവ. ലോ കോളേജിൽ നിന്ന് എൽ.എൽ.ബി. ബിരുദം എന്നിവയിൽ ഉന്നതവിജയം. കുറച്ചുകാലം തൃശൂർ ബാറിൽ അഭിഭാഷകനായി പ്രാക്റ്റീസ്‌ ചെയ്തു.

വിവാഹിതനാണു. ഭാര്യ അനുപമ. രണ്ട്‌ മക്കൾ: മകൻ അദ്വൈത്‌ മാനവ്‌, മകൾ അവന്തിക.

വഹിച്ച പദവികൾതിരുത്തുക

യൂത്ത്‌ കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, കെ.എസ്‌.യു. സംസ്ഥാന കമ്മിറ്റി പ്രസിദ്ധീകരണമായ 'കലാശാല'യുടെ ചീഫ്‌ എഡിറ്റർ, കാലിക്കറ്റ്‌ സർവ്വകലാശാല സെനറ്റ്‌ അംഗം, യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ എന്നീ നിലകളിൽ വിദ്യാർത്ഥി, യുവജന സംഘടനാ പ്രവർത്തന കാലത്ത്‌ പ്രവർത്തിച്ചു. ഇപ്പോൾ എഐസിസി അംഗവും കെ.പി.സി.സി. എക്സിക്യൂട്ടീവിലെ പ്രത്യേക ക്ഷണിതാവുമാണ്. എ.ഐ.സി.സി മാധ്യമ പാനലിസ്റ്റുകളിലൊരാളായും ഇടക്കാലത്ത്‌ പ്രവർത്തിച്ചു.

രണ്ട് വട്ടം തൃത്താലമണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിച്ച ബൽറാം, 2021 ഏപ്രിലിൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ സി.പി.എമ്മിലെ എം.ബി.രാജേഷിനോട് പരാജയപ്പെട്ടു. കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവ്വകലാശാല സെനറ്റ്‌ അംഗം, സ്റ്റേറ്റ്‌ കൗൺസിൽ ഫോർ വൊക്കേഷണൽ ട്രെയിനിംഗ്‌ അംഗം, സ്റ്റേറ്റ്‌ ഫുഡ്‌ അഡ്വൈസറി കൗൺസിൽ അംഗം എന്നീ നിലകളിലും പ്രവർത്തിച്ച്‌ വരുന്നു.

വിവാദങ്ങൾതിരുത്തുക

എകെജി[2][3], കെ.ആ‍ർ. മീര,[4][5] അശോകൻ ചരുവിൽ[6] എന്നിവർക്കെതിരായ ഫെയ്‌സ്ബുക്ക് പോസ്റ്റുകൾ വിവാദങ്ങൾ ഉയർത്തി.

അവലംബംതിരുത്തുക

 1. "CEO Kerala :: Elected Members". ശേഖരിച്ചത് 2021-04-01.
 2. "VT Balram attacks communist icon AKG for 'falling in love with 12-yr-old', stirs row" (ഭാഷ: ഇംഗ്ലീഷ്). 2018-01-06. ശേഖരിച്ചത് 2021-04-01.
 3. "Balram's FB post kicks up a storm". The Hindu. ശേഖരിച്ചത് 01-04-2021. {{cite web}}: Check date values in: |access-date= (help)
 4. "Online spar between Congress MLA and KR Meera takes ugly turn, writer gets abused" (ഭാഷ: ഇംഗ്ലീഷ്). 2019-02-24. ശേഖരിച്ചത് 2021-04-01.
 5. "KR Meera, VT Balram engage in verbal battle on social media" (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2021-04-01.
 6. "എ.കെ.ജി മുതൽ കെ.ആർ മീര വരെയുള്ളവരെ തെറി വിളിച്ചിട്ടുണ്ട് എന്നറിയുമ്പോഴാണ് ആശ്വാസം; വി.ടി ബൽറാമിന്റെ തെറിവിളിയുടെ സ്‌ക്രീൻഷോട്ട് പങ്കുവെച്ച് അശോകൻ ചരുവിൽ". ശേഖരിച്ചത് 2021-04-01.

പുറം കണ്ണികൾതിരുത്തുക

 1. നിയമസഭാ വെബ്സൈറ്റ് വി.ടി. ബൽറാമിനെ കുറിച്ച് Archived 2015-03-16 at the Wayback Machine.
 2. വി.ടി. ബൽറാമിന്റെ ഔദ്യോഗിക വെബ്സൈറ്റ് Archived 2015-04-15 at the Wayback Machine.
 3. വി.ടി. ബൽറാമിന്റെ ഔദ്യോഗിക ഫേസ്ബുക്ക്‌ പേജ്
"https://ml.wikipedia.org/w/index.php?title=വി.ടി._ബൽറാം&oldid=3906292" എന്ന താളിൽനിന്ന് ശേഖരിച്ചത്