ആനന്ദ് നീലകണ്ഠൻ

ഇന്ത്യയിലെ ഒരു എഴുത്തുകാരന്‍

ഒരു ഇന്ത്യൻ എഴുത്തുകാരനാണ് ആനന്ദ് നീലകണ്ഠൻ (ജനനം: 5 ഡിസംബർ 1973). രാമായണത്തെയും മഹാഭാരതത്തെയും ആസ്പദമാക്കി മൂന്ന് ഫിക്ഷൻ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. രാജമൗലി സംവിധാനം ചെയ്ത ബാഹുബലി എന്ന ചലച്ചിത്രത്തെ ആസ്പദമാക്കി ചലച്ചിത്രത്തിന്റെ മുൻ ഭാഗമായി ആനന്ദ് നീലകണ്ഠൻ മൂന്നു പുസ്തകങ്ങൾ രചിചിട്ടൂണ്ട്.

ആനന്ദ് നീലകണ്ഠൻ
ആനന്ദ് നീലകണ്ഠൻ
ആനന്ദ് നീലകണ്ഠൻ
ജനനം (1973-12-05) 5 ഡിസംബർ 1973  (50 വയസ്സ്)
തൃപ്പൂണിത്തുറ, കേരളം
തൊഴിൽനോവലിസ്റ്റ്, എൻജിനീയർ
ദേശീയതഇന്ത്യൻ
പഠിച്ച വിദ്യാലയംഗവ. എൻജിനീയറിംഗ് കോളേജ്, തൃശൂർ
Genreഫിക്ഷൻ
ശ്രദ്ധേയമായ രചന(കൾ)അസുര ടെയിൽ ഓഫ് വാൻക്വിഷ്ഡ്
അജയ: റോൾ ഓഫ് ദി ഡൈസ്
അജയ: റൈസ് ഓഫ് കാളി
ദി റൈസ് ഓഫ് ശിവഗാമി
പങ്കാളിഅപർണ ആനന്ദ്
കുട്ടികൾഅനന്യ ആനന്ദ്, അഭിനവ് ആനന്ദ്
വെബ്സൈറ്റ്
anandneelakantan.com

ജീവിതരേഖ തിരുത്തുക

 
മുംബൈയിലെ ഒരു ചടങ്ങിൽ സംസാരിക്കുന്നു, 2018

1973 ഡിസംബർ 5ന് തൃപ്പുണിത്തുറയിൽ ജനിച്ചു. തൃശൂരിലെ ഗവ. എൻജിനീയറിംഗ് കോളേജിൽ ബിരുദപഠനം പൂർത്തിയാക്കി. 1999 മുതൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷനിലെ ഉദ്യോഗസ്ഥനാണ്. ചില മലയാള മ‌ാസികകൾക്കായി ചിത്രങ്ങൾ വരച്ചിരുന്നു. [1]

ആനന്ദ് നീലകണ്ഠന്റെ ആദ്യ നോവലായ അസുര ടെയിൽ ഓഫ് വാൻക്വിഷ്ഡ് 2012 മേയ് 14ന് പുറത്തിറങ്ങി.[2] ഒരാഴ്ചയ്ക്കുള്ളിൽ ഏറ്റവുമധികം വിറ്റഴിഞ്ഞ പുസ്തകങ്ങളിലൊന്നായിരുന്നു ഈ പുസ്തകം.[3] തുടർന്ന് മഹാഭാരതത്തെ ആസ്പദമാക്കിയുള്ള 2 ഭാഗങ്ങളുള്ള പുസ്തകം പുറത്തിറങ്ങി. ആദ്യത്തെ പുസ്തകമായ അജയ: റോൾ ഓഫ് ദി ഡൈസ് 2014 ഡിസംബറിലും രണ്ടാമത്തെ പുസ്കകമായ അജയ: റൈസ് ഓഫ് കാളി 2015 ജൂലൈയിലും പുറത്തിറങ്ങി. [4]

ബാഹുബലി ചലച്ചിത്രത്തെ ആസ്പദമാക്കി ചലച്ചിത്രത്തിന്റെ മുൻഭാഗമായി ആനന്ദ് നീലകണ്ഠൻ രചിച്ച പുസ്തകം ദി റൈസ് ഓഫ് ശിവഗാമി[5] 2017ൽ മാർച്ച് 7ന് പുറത്തിറങ്ങി. ചലച്ചിത്രത്തിന്റെ സംവിധായകൻ എസ്.എസ്. രാജമൗലി ജയ്‌പൂർ സാഹിത്യ ഫെസ്റ്റിവലിൽ വച്ച് പുസ്കം പ്രകാശനം ചെയ്തു.

കൃതികൾ തിരുത്തുക

ബാഹുബലി സീരീസ് തിരുത്തുക

രചന നിർവഹിച്ച ടെലിവിഷൻ പരമ്പരകൾ തിരുത്തുക

 • സിയാ കേ റാം
 • ചക്രവർത്തി അശോക സാമ്രാട്ട്
 • സങ്കട്മോചൻ മഹാബലി ഹനുമാൻ
 • അദാലത്ത്-2

പുരസ്കാരങ്ങൾ തിരുത്തുക

അവലംബം തിരുത്തുക

 1. "More to myth than meets the eye". The Telegraph. 24 January 2016. Archived from the original on 2016-03-04. Retrieved 22 April 2016.
 2. "Actor Nagarjuna and Amala unveils Ajaya 2, Rise of Kali a book by Anand Neelakantan". Ragalahari. Retrieved 11 August 2015.
 3. "'Asura', a bestseller". The Hindu. 2 January 2013. Retrieved 24 January 2016.
 4. "From Duryodhana's perspective". The Hindu. 12 August 2015. Retrieved 24 January 2016.
 5. "The Rise of Sivagami (Bahubali Book #1)" by Anand Neelakantan, Westland Books
 6. https://www.goodreads.com/book/show/33970903-the-rise-of-sivagami
 7. https://www.thehindu.com/entertainment/movies/filling-in-the-blanks/article17766339.ece
 8. https://www.amazon.com/Chaturanga-Baahubali-Before-Beginning-Book-ebook/dp/B089T2SCTZ
 9. https://www.amazon.com/gp/product/B08NJV7XV6?notRedirectToSDP=1&ref_=dbs_mng_calw_2&storeType=ebooks
 10. https://indiaeducationdiary.in/kalinga-international-award-anand-nilakantan-kalinga-literary-award-haraprasad-das-klf2017-start-june-10/
 11. "Anand's 'Asura' in the race for Crossword prize". The Hindu. 13 November 2013. Retrieved 14 January 2016.

പുറം കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ആനന്ദ്_നീലകണ്ഠൻ&oldid=3624246" എന്ന താളിൽനിന്ന് ശേഖരിച്ചത്