കെ. രാധാകൃഷ്ണൻ (ശാസ്ത്രജ്ഞൻ)
ഇന്ത്യൻ ശാസ്ത്രജ്ഞൻ
ഭാരതീയ ബഹിരാകാശ ഗവേഷണ സംഘടനയുടെ മുൻ ചെയർമാനാണ് ഡോ. കെ. രാധാകൃഷ്ണൻ. മുൻപ് തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്ററിന്റെ അദ്ധ്യക്ഷനായിരുന്ന ഇദ്ദേഹം ജി. മാധവൻ നായരുടെ പിൻഗാമിയായി 2009 ഒക്ടോബർ 31-ന് ചുമതലയേറ്റു. 2014 ഡിസംബർ 31 നു സ്ഥാനം ഒഴിഞ്ഞു.[1]
ഡോ. കെ. രാധാകൃഷ്ണൻ | |
---|---|
ജനനം | |
ദേശീയത | ഇന്ത്യൻ |
കലാലയം | ബി.ടെൿ (ഇലക്ട്രിൿ എഞ്ചിനീയറിങ്ങ്), (1966-1970), തൃശ്ശൂർ എഞ്ചിനീയറിംഗ് കോളേജ് കേരള സർവ്വകലാശാല |
അറിയപ്പെടുന്നത് | ഇന്ത്യൻ ബഹിരാകാശ പദ്ധതി |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | ജ്യോതിശാസ്ത്രം |
സ്ഥാപനങ്ങൾ | ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ വിക്രം സാരാഭായ് സ്പേസ് സെന്റർ |
ജീവിതരേഖ
തിരുത്തുകതൃശ്ശൂർ ജില്ലയിലെ ഇരിങ്ങാലക്കുടയിൽ ജനിച്ചു. തൃശ്ശൂർ എഞ്ചിനീയറിംഗ് കോളേജിൽ നിന്ന് 1970ൽ ഇലൿട്രിക്കൽ എഞ്ചിനീയറിങ്ങിൽ ബിരുദവും 1976-ൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ബാംഗ്ലൂരിൽ നിന്നു മാനേജ്‌മെന്റിൽ ബിരുദാനന്തര ബിരുദവും നേടി. 2000-ൽ ഖരഗ്‌പൂർ ഐ.ഐ.ടി.യിൽ നിന്നു പി.എച്ച്.ഡി. നേടി. വിക്രം സാരാഭായ് സ്പേസ് സെന്ററിൽ എവിയോണിക്‌സ് എഞ്ചിനീയറായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചതു്.[2].
പുരസ്കാരങ്ങൾ
തിരുത്തുക- പത്മവിഭൂഷൺ (2014)
അവലംബം
തിരുത്തുകK. Radhakrishnan എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- ↑ "ഐ.എസ്.ആർ.ഒ: ഡോ.രാധാകൃഷ്ണൻ ചുമതലയേറ്റു". മാതൃഭൂമി. 2009 ഒക്ടോബർ 31. Retrieved 2009 ഒക്ടോബർ 31.
{{cite news}}
: Check date values in:|accessdate=
and|date=
(help); Cite has empty unknown parameter:|coauthors=
(help)[പ്രവർത്തിക്കാത്ത കണ്ണി]. - ↑ "ഡോ.കെ.രാധാകൃഷ്ണൻ ഐ.എസ്.ആർ.ഒ ചെയർമാൻ". മാതൃഭൂമി. Archived from the original on 2009-10-27. Retrieved 2009-10-24.