മലയാള മാദ്ധ്യമ പ്രവർത്തകനും, നോവലിസ്റ്റുമായിരുന്നു ബാബു ഭരദ്വാജ്. മികച്ച നോവലിനുള്ള 2006-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം കലാപങ്ങൾക്കൊരു ഗൃഹപാഠം എന്ന നോവലിനു ലഭിച്ചിട്ടുണ്ട്[1] . മീഡിയാവൺ ടിവി പ്രോഗ്രാം എഡിറ്ററായിരുന്നു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് 2016 മാർച്ച് മുപ്പതിന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചു

ബാബു ഭരദ്വാജ്
ഡയലോഗ് ഫേസ് ബുക്ക് കൂട്ടായ്മ ചടങ്ങിൽ സംബന്ധിച്ചപ്പോൾ
ജനനം1948
മരണം2016 മാർച്ച് 30
കോഴിക്കോട്
വിദ്യാഭ്യാസംഎഞ്ചിനീയറിംഗ്
തൊഴിൽമാദ്ധ്യമ പ്രവർത്തകൻ,
ചലച്ചിത്രകാരൻ,
,പത്രപ്രവർത്തകൻ,
മാതാപിതാക്ക(ൾ)എം.ആർ. വിജയരാഘവൻ, കെ.പി. ഭവാനി

ജീവിതരേഖ

തിരുത്തുക

1948-ൽ കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരിയിൽ ജനിച്ചു. പിതാവ് എം.ആർ. വിജയരാഘവൻ, മാതാവ് കെ. പി. ഭവാനി. പൊയിൽകാവ് ഹൈസ്കൂൾ, മലബാർ ക്രിസ്ത്യൻ കോളേജ്, തൃശൂർ എൻജിനീയറിംഗ് കോളേജ് എന്നിവിടങ്ങളിൽ പഠനം.[3] രവീന്ദ്രൻ സംവിധാനം ചെയ്ത ഇനിയും മരിച്ചിട്ടില്ലാത്ത നമ്മൾ എന്ന സിനിമയുടെ നിർമ്മാതാവു കൂടിയാണ് ഇദ്ദേഹം. മരണം 2016 മാര്ച്ച് 30.[2] 3^[3]. രവീന്ദ്രൻ സംവിധാനം ചെയ്ത ‘ഇനിയും മരിച്ചിട്ടില്ലാത്ത നമ്മൾ’ എന്ന സിനിമയുടെ നിർമാതാവാണ്. ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത അന്യർ എന്ന സിനിമയിലെ ‘മുണ്ടകപ്പാടത്തെ നാടൻ കുഞ്ഞേ...’ എന്ന ഗാനം രചിച്ചത് ബാബു ഭരദ്വാജ് ആണ്.‘ചിന്ത’യിലൂടെയാണ് പത്രപ്രവർത്തന ജീവിതം ആരംഭിച്ചത്. ഹാർബർ എൻജിനീയറിങ് ഡിപ്പാർട്മെൻറിലും പ്രവർത്തിച്ചു. കുറെക്കാലം പ്രവാസജീവിതവും നയിച്ചു. ചിന്ത വീക്കിലി എഡിറ്റർ കൈരളി ചാനലിൻെറ ക്രിയേറ്റിവ് എക്സിക്യൂട്ടിവ് ആയും മീഡിയവൺ ചാനലിൻെറ പ്രോഗ്രാം മേധാവിയായും സേവനമനുഷ്ഠിച്ചു. നിലവിൽ ഡൂൾ ന്യൂസ് ചീഫ് എഡിറ്ററായിരുന്നു. ഭാര്യ: പ്രഭ. മക്കൾ: രേഷ്മ, ഗ്രീഷ്മ, താഷി.[4]

പുരസ്കാരങ്ങൾ

തിരുത്തുക
  1. 1.0 1.1 "Akademi fellowships, awards". The Hindu. Archived from the original on 2010-10-05. Retrieved 23 ഡിസംബർ 2011.
  2. മാതൃഭൂമി ബുക്സ്- ബാബു ഭരദ്വാജ്[പ്രവർത്തിക്കാത്ത കണ്ണി]
  3. പ്രതീക്ഷ ബുക്സ്, കോഴിക്കോട് പ്രവാസിയുടെ വഴിയമ്പലങ്ങൾ
  4. http://www.madhyamam.com/kerala/2016/mar/30/187100
"https://ml.wikipedia.org/w/index.php?title=ബാബു_ഭരദ്വാജ്&oldid=3806527" എന്ന താളിൽനിന്ന് ശേഖരിച്ചത്