ദിക്ർ ഒരു സ്വതന്ത്ര ഖുർആൻ പഠന സഹായ സോഫ്റ്റ്‌വേർ ആണ്. ദിക്ർ എല്ലാ തട്ടകങ്ങളിലും പ്രവർത്തിക്കും. ദിക്ർ ഖുർആൻ പഠനത്തോടൊപ്പം ഖുർആനിൽ തിരയാനും ഗവേഷണം നടത്താനും ഉള്ള അവസരമൊരുക്കുന്ന സോഫ്റ്റ്‌വെയറാണ്. എല്ലാ തട്ടകങ്ങളിലും പ്രവർത്തിക്കുന്ന ഒരു ഏകീകൃത, പരസ്യ പ്രഭവരേഖാ ഖുർആൻ പഠനസഹായി എന്ന ലക്ഷ്യത്തോടെയാണ് ദിക്ർ നിർമ്മിച്ചതെന്ന് വികസിപ്പിച്ചവർ പറയുന്നു. [1] ഖുർആൻ പടിക്കുവനായി ഒരു പൊതുവായ ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയർ ഉണ്ടാക്കുക എന്ന ലക്ഷ്യമാണ് ഇതിന്റെ പിന്നിലുള്ളത്.

ദിക്ർ
ദിക്ർ ലോഗോ
ദിക്ർ ലിനക്സിൽ
ദിക്ർ ലിനക്സിൽ
വികസിപ്പിച്ചത്മുഹ്സിൻ സബൂരിയാനും മറ്റും.
ആദ്യപതിപ്പ്January 2005
റെപോസിറ്ററി വിക്കിഡാറ്റയിൽ തിരുത്തുക
ഭാഷJava (programming language), JavaScript
പ്ലാറ്റ്‌ഫോംCross-platform
ലഭ്യമായ ഭാഷകൾArabic, Bengali, Bosnian, Dutch, English, French, German, Hebrew, Indonesian, Kurdish, Malay, മലയാളം, Persian, Pashto, Russian, Spanish, Tatar, Turkish, Urdu, Uzbek
തരംQuran, Religious texts
അനുമതിപത്രംGPLv2
വെബ്‌സൈറ്റ്zekr.org

വിവിധ വിവർത്തന പാക്കുകളും തീമുകളും പാരായണ രൂപങ്ങളും കൂട്ടിച്ചേർക്കലുകളായി(ആഡ് ഓൺ) ദിക്ർ നൽകുന്നു. ജാവയിലും ജാവാസ്ക്രിപ്റ്റിലും ആണ് ദിക്ർ നിർമ്മിച്ചിരിക്കുന്നത്.[2]

വിൻഡോസിന് എൻസിസ് ഇൻസ്റ്റാളറായും ഡെബിയൻ അധിഷ്ടിത വിതരണങ്ങളിൽ .ഡെബ് ഫോർമാറ്റിലും മാക്ക് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിൽ ആപ്ലികേഷൻ ബണ്ടിലായും മറ്റു ലിനക്സ് വിതരണങ്ങൾക്ക് .ടാർ.ജിഇസെഡ് രൂപത്തിലും ദിക്ർ ലഭ്യമാണ്.

സവിശേഷതകൾ തിരുത്തുക

  • സ്വതന്ത്ര സോഫ്റ്റ്‌വെയർ
  • വിവിധ പാരായണങ്ങൾ ഉൾകൊള്ളീക്കാനുള്ള കഴിവ്.
  • സോഫ്റ്റ്‌വെയറിലേക്ക് വിവിധ കൂട്ടിച്ചേർക്കലുകൾ നടത്താനുള്ള സൗകര്യം.[2]

അവലംബം തിരുത്തുക

  1. zekr.org
  2. 2.0 2.1 A list of Zekr add-ons Archived 2017-07-18 at the Wayback Machine.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ദിക്ർ_(സോഫ്റ്റ്‌വേർ)&oldid=3660474" എന്ന താളിൽനിന്ന് ശേഖരിച്ചത്