തോങ് ഫ ഫും ദേശീയോദ്യാനം (Thai: อุทยานแห่งชาติทองผาภูมิ) തായ്ലാൻഡിലെ കാഞ്ചനാബുരി പ്രവിശ്യയിലെ ഒരു ദേശീയോദ്യാനം ആണ്. മ്യാൻമാർ അതിർത്തിയിൽ സ്ഥിതിചെയ്യുന്ന ഈ ദേശിയോദ്യാനം പടിഞ്ഞാറൻ ഫോറസ്റ്റ് കോംപ്ലക്സ് പരിരക്ഷിത പ്രദേശത്തിന്റെ ഒരു ഭാഗമാണ്. തായ്ലാന്റ്, മ്യാന്മാർ എന്നീ ഇരു രാജ്യങ്ങളിലായി പടിഞ്ഞാറൻ ഫോറസ്റ്റ് കോംപ്ലക്സിലായി വ്യാപിച്ചുകിടക്കുന്നു.19 ദേശീയോദ്യാനങ്ങളും വന്യജീവി സങ്കേതങ്ങളും ഉൾക്കൊള്ളുന്ന ഫോറസ്റ്റ് കോംപ്ലക്സ് ഈ മേഖലയിലെ ഒരു പ്രധാന ജൈവ വൈവിധ്യ സംരക്ഷണ ഇടനാഴി കൂടിയാണ്. 18,730 ചതുരശ്രകിലോമീറ്റർ നീളം വരുന്ന ഈ പ്രദേശം തെക്കുകിഴക്കൻ ഏഷ്യയിലെ ഏറ്റവും വലിയ സംരക്ഷിത പ്രദേശങ്ങളിലൊന്നാണ്. പടിഞ്ഞാറൻ ഫോറസ്റ്റ് കോംപ്ലക്സിന്റെ ഭൂമിശാസ്ത്രം താഴ്ന്നപ്രദേശത്തുനിന്നും തായ് മലനിരകളുടെയും ഡാവ്ന-ടെനസ്സേർസ് ഹിൽസിന്റെയും പർവ്വതങ്ങൾ വരെ വ്യാപിച്ചുകിടക്കുന്നു.[1]

തോങ് ഫ ഫും ദേശീയോദ്യാനം
อุทยานแห่งชาติทองผาภูมิ
Map showing the location of തോങ് ഫ ഫും ദേശീയോദ്യാനം
Map showing the location of തോങ് ഫ ഫും ദേശീയോദ്യാനം
Park location in Thailand
LocationKanchanaburi Province, Thailand
Nearest cityKanchanaburi
Coordinates14°41′34″N 98°24′13″E / 14.69278°N 98.40361°E / 14.69278; 98.40361
Area1,236 km2 (477 sq mi)
Established23 December 2009
Governing bodyDepartment of National Parks, Wildlife and Plant Conservation

ചരിത്രം തിരുത്തുക

2009 ഡിസംബർ 23 ന് താംഗ് ഫ ഫും തായ്ലാൻഡിന്റെ 114-ാമത്തെ ദേശീയോദ്യാനമായി മാറി.[2]

ഭൂമിശാസ്ത്രം തിരുത്തുക

കാഞ്ചനബുരി നഗരത്തിന്റെ 175 കിലോമീറ്റർ (100 മൈൽ) വടക്കുഭാഗത്തും തോങ് ഫ ഫുവിനു പടിഞ്ഞാറ് 30 കിലോമീറ്റർ (20 മൈൽ), സാങ്ക്ഖല ബുരിയിലും, തോങ് ഫ ഫും ജില്ലകളിലുമായി തോങ് ഫ ഫും ദേശീയോദ്യാനം സ്ഥിതിചെയ്യുന്നു. ദേശീയോദ്യാനത്തിൻറെ വിസ്തീർണ്ണം ഏകദേശം 1,236 ചതുരശ്ര കിലോമീറ്ററാണ് (477 ചതുരശ്ര മൈൽ). 1,249 മീറ്റർ (4,098 അടി) ഉയരമുള്ള ഖോവോ ചാംഗ് ഫ്യൂക്ക് ആണ് ഈ ദേശീയോദ്യാനത്തിലെ ഏറ്റവും ഉയർന്ന കൊടുമുടി.[3]

തോങ് ഫ ഫും ദേശീയോദ്യാനത്തിൻറെ ഫലഭൂയിഷ്ഠ വനമേഖലകളായ തുങ് യായി നരസ്വാൻ വന്യജീവി സങ്കേതത്തിലേയ്ക്കും തുടർന്ന് ഹുവാ ഖാങ്ങ്, മേ വൊങ്, ഉംഫാൻഗ് വന്യജീവി സങ്കേതങ്ങളുമായും ഇത് ബന്ധിപ്പിച്ചിരിക്കുന്നു. തെക്കുകിഴക്കൻ ഏഷ്യയിലെ ഏറ്റവും വലിയ സംരക്ഷിത പ്രദേശങ്ങളിലൊന്നാണ് ഈ പ്രദേശം. ഇത് വിലപ്പെട്ട സസ്യങ്ങളുടെയും വന്യജീവികളുടെയും നിരന്തരമായ വാസസ്ഥലമാണ്. സായ് യോക് നാഷണൽ പാർക്ക്, ഖോ ലീം നാഷണൽ പാർക്ക്, മ്യാൻമറിലെ അതിർത്തിയിലെ നിഗൂഢമായ വിജനപ്രദേശങ്ങൾ എന്നിവയും തോങ് ഫോ ഫും ആയി ബന്ധിപ്പിച്ചിരിക്കുന്നു.

ആകർഷണങ്ങൾ തിരുത്തുക

നിരവധി വെള്ളച്ചാട്ടങ്ങളും ഗുഹകളും ഈ ദേശീയോദ്യാനത്തിൽ കാണപ്പെടുന്നു. ചോക് ക്രാദിൻ വെള്ളച്ചാട്ടം കിഴുക്കാൻ തൂക്കായ മലഞ്ചെരിവിലൂടെ 30 മീറ്റർ ഇറങ്ങുന്നു. മറ്റൊരു വലിയ വെള്ളച്ചാട്ടം ഖോയോ യായ് ആണ്. ഇതിന് മൂന്നു തട്ടുകളുണ്ട്. ഡിപ് യായ്, ബി ടെംഗ്, ഹുവായി മീംഗ് എന്നിവ ഇവിടുത്തെ മറ്റ് ഉദ്യാന വെള്ളച്ചാട്ടങ്ങളാണ്. ഖോവ നായ് ഗുഹാ വീടുകളിൽ ബുദ്ധപ്രതിമകൾ കാണപ്പെടുന്നു. ഖോഹോ ഖട്ട് വ്യൂപോയിന്റിൽ പാർക്കിന്റെ ഒരു വിശാലമായ കാഴ്ച കാണാം.[3]

ജന്തുജാലങ്ങൾ തിരുത്തുക

ആന, കടുവ, പോത്ത്, കേഴമാൻ, വെരുക്‌ എന്നീ അനിമൽ സ്പീഷീസുകളും വേഴാമ്പൽ, ബുൾബുൾ, ഉപ്പൻ എന്നീ പക്ഷികളും ഇവിടെ കാണപ്പെടുന്നു.[3][4]

ടാർസൻ കുടിലുകളും താമസവും തിരുത്തുക

പാർക്കുകളുടെ ആസ്ഥാനത്തിന് ചുറ്റുമുള്ള കാടുകളുടെ മനോഹര ദൃശ്യം ആസ്വദിച്ചുകൊണ്ട് ലളിതമായ മരം കൊണ്ടുള്ള കുടീരങ്ങളുടെ രൂപത്തിൽ ടൂറിസ്റ്റുകൾക്കുള്ള താമസസൗകര്യവുമുണ്ട്. കാട്ടിലെ മരങ്ങളുടെ ഏറ്റവും മുകളിലെ ചില്ലകളിൽ നിർമ്മിക്കുന്ന മേൽക്കൂരകളുള്ള ടാർസാൻ കുടിലുകൾക്കുള്ളിലിരുന്ന് കൂടുതൽ ആകർഷകമായ കാഴ്ചകളും പ്രകൃതിയോട് അടുപ്പമുള്ളതും ആയ അനുഭവങ്ങളും ആസ്വദിക്കാൻ സാധിക്കുന്നു.

തോങ് ഫ ഫും നാഷണൽ പാർക്കിലെ ക്യാമ്പിംഗ് തിരുത്തുക

തോങ് ഫ ഫും ദേശീയോദ്യാനത്തിൻറെ ആസ്ഥാനത്ത് ഒരു വലിയ ക്യാമ്പ് നിലവിലുണ്ട്, ടെന്റുകളും ക്യാമ്പിംഗ് ഉപകരണങ്ങളും ലോഡ്ജിൽ നിന്ന് വാടകക്കെടുക്കാൻ ലഭ്യമാണ്. കാടിനെ മറികടക്കുന്ന മലഞ്ചെരുവിലെ വനപ്രദേശത്ത് ക്യാമ്പ് ഗ്രൗണ്ട് സ്ഥിതിചെയ്യുന്നു. സമീപത്തായുള്ള വളരെ വലിയ ക്യാമ്പിംഗ് ഏരിയയിൽ 3 അല്ലെങ്കിൽ 4 കാഴ്ച പ്ലാറ്റ്ഫോമുകളിൽ മനോഹരമായ നിബിഢവനത്തിൻറെ കാഴ്ചകൾ ദർശിക്കാൻ കഴിയും.[5]

അവലംബം തിരുത്തുക

  1. Western Forest Complex - Protected areas
  2. "National Parks in Thailand: Thong Pha Phum National Park" (PDF). Department of National Parks (Thailand). 2015. p. 204. Retrieved 26 June 2017.
  3. 3.0 3.1 3.2 "National Parks in Thailand: Thong Pha Phum National Park" (PDF). Department of National Parks (Thailand). 2015. p. 204. Retrieved 26 June 2017.
  4. "Thong Pha Phum National Park". Department of National Parks (Thailand). Archived from the original on 22 May 2013. Retrieved 27 May 2013.
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2018-11-21. Retrieved 2018-12-05.
"https://ml.wikipedia.org/w/index.php?title=തോങ്_ഫ_ഫും_ദേശീയോദ്യാനം&oldid=3634239" എന്ന താളിൽനിന്ന് ശേഖരിച്ചത്