സായി യോക്
സായി യോക് (Thai: อุทยานแห่งชาติไทรโยค) തായ്‍ലാൻറിലെ കാഞ്ചനബുരി പ്രോവിൻസിലുൾപ്പെട്ട, സായി യോക് ജില്ലയിലെ ഒരു ദേശീയോദ്യാനമാണ്. ഈ പാർക്കിനുള്ളിലായി അനേകം ചുണ്ണാമ്പുകല്ലുകൊണ്ടുള്ള മലകളും വെള്ളച്ചാട്ടങ്ങളും ഒട്ടനവധി ഗുഹകളും കാണപ്പെടുന്നു. വെസ്റ്റേണ് ഫോറസ്റ്റ് കോമ്പ്ലക്സിൽ ഉൾപ്പെട്ട സംരക്ഷിത പ്രദേശമാണിത്. ഈ ദേശീയോദ്യാനം ഇരവാൻ ദേശീയോദ്യാനത്തിനു പടിഞ്ഞാറേ ദിക്കിലാണ് സ്ഥിതി ചെയ്യുന്നത്. മ്യാൻമർ അതിർത്തിയ്ക്കും ഹൈവെ 323 നുമിടയിലാണീ ദേശീയോദ്യാനത്തിൻറെ കൃത്യമായ സ്ഥാനം.
സായി യോക് ദേശീയോദ്യാനം | |
---|---|
อุทยานแห่งชาติไทรโยค | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Kanchanaburi Province, Thailand |
Nearest city | Kanchanaburi |
Coordinates | 14°25′4″N 98°44′50″E / 14.41778°N 98.74722°E |
Area | 500 കി.m2 (5.4×109 sq ft) |
Established | October 1980 |
Governing body | Department of National Parks, Wildlife and Plant Conservation |
ഭൂമിശാസ്ത്രം
തിരുത്തുകഈ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന അക്ഷാംശ രേഖാംശങ്ങൾ1 4°25′4″N 98°44′50″E ആണ്. സായി യോക്ക് ദേശീയോദ്യാനം, ടെനാസെറിം കുന്നുകളിലുൾപ്പെട്ടതും കാഞ്ചൻബുരി പട്ടണത്തിന് 100 കിലോമീറ്റർ (62 മൈൽ) വടക്കു പടിഞ്ഞാറായിട്ടുമാണ് സ്ഥിതി ചെയ്യുന്നത്. ദേശീയോദ്യാനത്തിൻറെ ആകെയുള്ള വിസ്തീർണ്ണം 500 സ്ക്വയർ കിലോമീറ്ററാണ് ( 190 സ്ക്വയർ മൈൽ).[1] ഖ്വാവേയ് നദി ("ഖാവി നദി") ദേശീയോദ്യാനത്തിനുള്ളിലൂടെ ഒഴുകുന്നു. ദേശീയോദ്യാനത്തിൻറെ കൂടുതൽ ഭാഗങ്ങളും ചുണ്ണാമ്പു കല്ലുകളാൽ രൂപീകൃതമായ മലകളാണ്. ഈ പ്രദേശത്തെ ഏറ്റവും കൂടി ഉയരം 1,328 മീറ്ററാണ്.
കാലാവസ്ഥ
തിരുത്തുകഈ മേഖലയിലെ ശരാശരി താപനില 15–30 C ആണ്. ശൈത്യകാലത്തെ കാലാവസ്ഥ തികച്ചും തണുത്തതും ശക്തമായ മൂടൽമഞ്ഞു വ്യാപിക്കുന്ന തരത്തിലുമാണ്. മൺസൂണിൽ അതിശക്തമായി മഴപെയ്യുന്നു. ഡിസംബർ മുതൽ ജനുവരി വരെയുള്ള മാസങ്ങൾ വരണ്ടതാണ്. ശരാശരി വർഷപാതം 1,150 മില്ലീമീറ്ററാണ്. ഈ മേഖലയിൽ മൂന്ന് വ്യത്യസ്ത കാലാവസ്ഥകൾ അനുഭവപ്പെടുന്നു. മാർച്ച് മാസം മുതൽ മെയ് വരെയുള്ള ചൂടുള്ളതും വരണ്ടതുമായി കാലാവസ്ഥ, മെയ് മുതൽ ഒക്ടോബർ വരെയുള്ള മഴക്കാലം, നവംബർ മാസം മുതൽ ഫെബ്രുവരി മാസം വരെയുള്ള ശൈത്യകാലവുമാണിവ.
ചരിത്രം
തിരുത്തുകപണ്ടുകാലത്ത് സായി യോക് പ്രദേശം, അക്കാലത്തെ രാജാവ് രാമ അഞ്ചാമൻ സ്ഥിരമായി സന്ദർശിച്ചിരുന്നതും നീരാട്ടു നടത്തിയിരുന്നതുമായ സ്ഥലമായിരുന്നു[2]. 1888 ൽ തായ്‍ലാൻറ് രാജാവ് രാമ അഞ്ചാമൻ ആദ്ദേഹത്തിൻറ ഭരണകാലത്ത് സഹോദരനായ നാരിസ് രാജകുമാരനോടൊപ്പം ഈ പ്രദേശം സന്ദർശിക്കുകയുണ്ടായി. ഈ വെള്ളച്ചാട്ടത്തിൻറെ അനുപമ സൌന്ദര്യത്തിൽ ആകൃഷ്ടനായ രാജകുമാരൻ, വെള്ലച്ചാട്ടത്തിൻറെ സൌന്ദര്യം വർണ്ണിച്ചു കൊണ്ട് “കമൻ സായി യോക്” എന്ന പേരിൽ ഒരു മനോഹര കാവ്യം രചിക്കുകയുണ്ടായി. വാരാന്ത്യത്തിൽ ഇവിടെ സന്ദർശകരുടെ തിരക്കു കൂടുതലാണ്.രാജ്യത്തെ ഒരു സംഗീതജ്ഞൻ ഈ വെള്ളച്ചാട്ടത്തെക്കുറിച്ച് ഒരു ഗാനം രചിക്കുകയും അതിനുശേഷം സായി യോക് വെള്ളച്ചാട്ടം വളരെ പ്രശസ്തമാകുകയും ചെയ്തു. ഈ ദേശീയോദ്യാനം 1980 ഒക്ടോബർ മാസത്തിൽ പതിനൊന്നാമത്തെ ദേശീയോദ്യാനമായി പ്രഖ്യാപിക്കപ്പെട്ടു.
ജന്തുവിഭാഗങ്ങൾ
തിരുത്തുകസായി യോക് ദേശീയോദ്യാനത്തില‍്‍ ലോകത്തിലെ ഏറ്റവും ചെറിയ സസ്തനമായ "ഖുൻ കിറ്റി വാവൽ[3]" ഉള്ളത് ഈ ദേശീയോദ്യാനത്തിലാണ്. 1973 ലാണ് ഈ വാവലകളെ കണ്ടുപിടിക്കപ്പെട്ടത്. ഇവയ്ക്ക് 2 ഗ്രാം വരെയേ തൂക്കമുണ്ടാകാറുള്ളു. 2.5 മുതൽ 3 സെൻറീമിറ്റർ നീളമുണ്ടാകും. ഇവയുടെ ചിറകിൻറെ വ്യാസം 10 സെൻറീമീറ്റർ വരെയാണ്. തായ്‍ലാൻറിലെ സായി യോക് ദേശീയോദ്യാനത്തിലെ ഗുഹകളിൽ മാത്രമാണ് ഇവയെ കണ്ടുവരുന്നത്. 50 വർഗ്ഗങ്ങളിലുള്ള സസ്തനജീവികളെ ഇവിടെ കണ്ടെത്തുവാൻ സാധിക്കും. കടുവ, പുള്ളിപ്പുലി, മലയണ്ണാൻ, കാട്ടുകാള, ചുവന്ന കാട്ട് പശു, കാട്ടുപന്നി സാംബാർ മാൻ, കുരയ്ക്കും മാൻ, ആന, വിവിധയിനം കുരങ്ങന്മാർ എന്നിവ ധാരാളമായി ഇവിടെയുണ്ട്. തായ്‍ലാൻറിൽ നിന്നു മ്യാൻമറിലേയ്ക്കും തിരിച്ചും മൃഗങ്ങൾ കുടിയേറുന്നു. ഈ ദേശീയോദ്യാനത്തിൽ 140 വർഗ്ഗങ്ങളിലുള്ള പക്ഷികളെ കണ്ടുവരുന്നു. ഇവിടെ കാണപ്പെടുന്ന അത്യപൂർവ്വവും വർണപ്പകിട്ടാർന്നതുമായ ഒരു ജീവിയാണ് ക്യൂൻ ക്രാബ്. ഇവ ചുവപ്പ്, വെള്ള, നീല നിറങ്ങളിലുണ്ട്. 1983 ലാണ് ഈ ജീവികൾ ആദ്യം ശ്രദ്ധയിൽപ്പെടുന്നത്.
പ്രധാന കാഴ്ചകൾ
തിരുത്തുകആകെ മൂന്ന് ചിത്രാപമ സുന്ദരമായ വെള്ളച്ചാട്ടങ്ങൾ ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്.
- സായി യോക് (യായി) വെള്ളച്ചാട്ടം - ദേശീയോദ്യാനത്തിനുള്ളിൽ നിന്നുത്ഭവിക്കുന്ന ക്വായെ നോയി നദിയിലേയ്ക്കാണൊഴുകുന്നത്.
- സായി യോക് നോയി വെള്ളച്ചാട്ടം - ഈ വെള്ളച്ചാട്ടം സായി യോക്ക് യായിയെക്കാൾ വലുതാണ്. കാഞ്ചനബരി-സൻഖ്ലാബുരി റോഡുവഴി ഇഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നിടത്തേയ്ക്ക് പോകാൻ എളുപ്പമാണ്. നാം ടോക് റെയിൽവേ സ്റ്റഷനിൽ നിന്ന് രണ്ടുകിലോമീറ്ററും ഹൈവേ 323 വഴി കാഞ്ചൻബുരിയിൽ നിന്ന് 60 കിലോമീറ്റർ ദൂരം സങ്ഖലബുരി വഴി ഇവിടെയെത്താവുന്നതാണ്.
- ഈ വെള്ളച്ചാട്ടം സന്ദർശിക്കുന്നതിനുള്ള ഏറ്റവും നല്ല സമയം മഴക്കാലമാണ് (ജൂലൈ മുതൽ ഒക്ടോബർ വരെ)
- ഡാവൊ ഡൌങ്ങ് ഗഹ - 100 മീറ്റർ നീളമുള്ള ഈ ഗുഹയ്ക്ക് 8 അറകളുണ്ട്.
- ക്രാ സായി ഗുഹ - ഒരു ചെറിയ ഗുഹയാണിത്. താം ക്ര സായി ട്രെയിൻ സ്റ്റേഷനു സമീപമാണിതു സ്ഥിതി ചെയ്യുന്നത്. ഡെത്ത് റെയിൽവേ ഈ ഗുഹയ്ക്കു സമീപമാണ്. നദിയക്കും മലനിരകൾക്കുമിടയിലുള്ള വളരെ മനോഹരമായ ഈ സ്ഥലം സന്ദർശിക്കുൻ അനേകം സഞ്ചാരികൾ രാജ്യത്തിനകത്തുനിന്നു പുറത്തു നിന്നും ഇവിടേയ്ക്ക് എത്തിച്ചേരാറുണ്ട്. ഗുഹയുടെ ഉള്ളിൽ ബുദ്ധദേവൻറെ ഒരു പ്രതിമ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്.
- ലാവ ഗുഹ - ഈ ഗുഹ സായി യോക്ക യായിക്ക് 20 കിലോമീറ്റർ തെക്കായിട്ടാണ്. ക്വാവി നോയി നദിക്കരയിൽനിന്ന് 50 മീറ്റർ ദൂരവും പ്രോവിൻഷ്യൽ പട്ടണത്തിൽ നിന്ന് 75 കിലോമീറ്റർ ദൂരത്തിലുമാണ് ലാവാ ഗുഹ സ്ഥിതി ചെയ്യുന്നത്. ഈ മേഖലയിലെ ഏറ്റവും വലിയ ഗുഹയാണിത്. പാറയിൽ നിന്നൊലിച്ചു തൂങ്ങിയ ചുണ്ണാമ്പ് കല്ല്, പാറയിൽ നിന്നൂറിവരുന്ന ചുണ്ണാമ്പുകൽപുറ്റ് എന്നിവ ഗുഹയുടെ ഉള്ളില‍്‍ കാണുവാൻ സാധിക്കുന്നതാണ്.
- ഡെത്ത് റെയിൽവേ പാലം - പാലത്തിൻറെ അവശിഷ്ടങ്ങൾ നിലനിൽക്കുന്നിടത്തേയ്ക്ക് ദേശീയോദ്യാനത്തിൻറെ സന്ദർശക കേന്ദ്രത്തിൽ നിന്നുള്ള 1.5 കിലോമീറ്റർ ദൂരമുള്ള വഴിയുണ്ട്.
- ടൈഗർ ടെമ്പിൾ -വാറ്റ് ഫ ലുവാങ്ങ് ത ബുവ - ടൈഗർ ടെമ്പിൾ എന്നറിയപ്പെടുന്നു. ഹൈവേ 323 ലൂടെ 40 കിലോമീറ്റർ ദുരമുണ്ട് ഇവിടേയ്ക്ക്. വനത്തിലെ കടുവകളുടം സംരക്ഷണത്തിനായാണ് ഇതു സ്ഥാപിച്ചത്.