ഖോ ലാം ദേശീയോദ്യാനം
ഖോ ലാം ദേശീയോദ്യാനം പടിഞ്ഞാറൻ തായ്ലൻഡിൽ 1,500 ചതുരശ്ര കിലോമീറ്ററാണ് പാർക്ക് സ്ഥിതിചെയ്യുന്നത്. ഇത് കാഞ്ചനബാരി പ്രവിശ്യയിൽ ടീനാസെരിം ഹിൽസിന്റെ വടക്കൻ ഭാഗത്താണ് കാണപ്പെടുന്നത്. പടിഞ്ഞാറൻ തായ്ലാന്റിലെ ഡാവ്ന-ടീനാസെരിം ഹിൽസ് എന്ന സ്ഥലത്ത് സംരക്ഷിത വന്യജീവി സങ്കേതമായ പടിഞ്ഞാറൻ ഫോറസ്റ്റ് കോംപ്ലക്സിന്റെ ഭാഗമാണിത്.
Khao Laem National Park | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Map of Thailand | |
Location | Kanchanaburi Province, Thailand |
Nearest city | Sangkhlaburi |
Coordinates | 15°01′20″N 98°35′50″E / 15.02222°N 98.59722°E |
Area | 1,497 km² |
Established | 1987 |
ബാങ്കോക്കിലെ വടക്കുപടിഞ്ഞാറ് 340 കിലോമീറ്റർ അകലെയുള്ള കാഞ്ചനബരി പ്രവിശ്യയിലെ ഖോ ലാം റിസർവോയർ ഈ പാർക്കിനെ ചുറ്റിപ്പറ്റിയാണ് സ്ഥിതിചെയ്യുന്നത്. റോഡ് 323 ലൂടെ അത് കടന്നുപോകുന്നു. മിശ്രിതമായ ഇലപൊഴിയും കാടുകളും മലയോര നിത്യഹരിത വനങ്ങളും, വരണ്ട നിത്യഹരിത വനങ്ങളുമാണ് ഇവിടത്തെ സസ്യജാലങ്ങൾ. ഖോ ലാം നാഷണൽ പാർക്കിന്റെ വടക്കുകിഴക്ക് തുംഗായ് നരേസ്വൻ വന്യജീവി സങ്കേതത്തിന് തൊട്ടടുത്ത് സ്ഥിതി ചെയ്യുന്നു. കടുവകൾ, ആനകൾ, ഗൗർ, സാബർ മാൻ, ബാർക്കിങ് മാൻ, കാട്ടുപന്നി എന്നിവ ഇവിടെയുണ്ട്.