എബിൻ ജേക്കബ് സംവിധാനം ചെയ്ത് 2014-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ്തോംസൺ വില്ല. കഥയും തിരക്കഥയും സംഭാഷണവും എഴുതിയത് ഡെന്നീസ്‌ ജോസഫ്‌ ആണ്.[1]അനന്യ,ഹേമന്ത് മേനോൻ,സരയൂ ,ലെന ,ഇന്നസെന്റ് തുടങ്ങിയവർ അഭിനയിച്ച ഈ ചിത്രം ശ്രീ യുണൈറ്റഡ് മൂവി മേക്കേഴ്സ് യു എസ് എയുടെ ബാനറിൽ നിർമ്മിച്ചതാണ്.[2] ഓ എൻ വി എഴുതിയ വരികൾക്ക് എസ്.പി. വെങ്കിടേഷ് സംഗീതസംവിധാനം നിർവഹിച്ചു [3][4]

തോംസൺ വില്ല
സംവിധാനം[,എബിൻ ജേക്കബ്, ]]
നിർമ്മാണംയുനൈറ്റഡ് മൂവി മേക്കേഴ്സ് യു.എസ് എ
രചനഡെന്നീസ്‌ ജോസഫ്‌
തിരക്കഥഡെന്നീസ്‌ ജോസഫ്‌
സംഭാഷണംഡെന്നീസ്‌ ജോസഫ്‌
അഭിനേതാക്കൾഅനന്യ
ഹേമന്ത് മേനോൻ
സരയൂ
ലെന
ഇന്നസെന്റ്
സംഗീതംഎസ്.പി. വെങ്കിടേഷ്
ഗാനരചനഓ എൻ വി
ഛായാഗ്രഹണംസന്തോഷ് ലാൽ
ചിത്രസംയോജനംസജിത് ഉണ്ണികൃഷ്ണൻ
വിതരണംമഹാദേവ ഫിലിംസ്
റിലീസിങ് തീയതി
  • 21 ഫെബ്രുവരി 2014 (2014-02-21)
രാജ്യംഭാരതം
ഭാഷമലയാളം

കഥാതന്തു

തിരുത്തുക

വർഗ്ഗശുദ്ധിയുടെ പേരിൽ മനുഷൻ സ്വീകരിക്കുന്ന നിലപാടുകൾ കുട്ടികളിൽ ഉണ്ടാക്കുന്ന മനോവ്യാപാരങ്ങൾ ആണ് ഈ മനോഹരചിത്രത്തിന്റെ കഥാബീജം. പെട്ടെന്ന് ദരിദ്രയാക്കപ്പെട്ട ജീലു പഠനത്തിനിടയിൽ ജോലി അന്വേഷിക്കുന്നു. അതി സമ്പന്നയായ ഷീലാ പോളീനെ പരിചയപ്പെടുന്നു. അവരുടെ കുരുത്തക്കേടുള്ള് മകനെ അടക്കിനിർത്തുന്ന ജോലി ജീലു ഏറ്റെടുക്കുന്നു. തമാശകളിലൂടെയും കുസൃതികളിലൂടെയും അവൾ അവനെ കയ്യിലെടുക്കുന്നു. തോമസ് വില്ലയിൽ താമസിക്കുന്ന ഷീലാപോളിന്റെയും ഭർത്താവിന്റെയും ആ കുഞ്ഞുമായുള്ള അകൽച്ച ജീലുവിനെ ഉത്സുകയാക്കുന്നു. ആ അന്വേഷണം വർഗ്ഗ ശുദ്ധിയിൽ എത്തിച്ചേരുന്നു. യവനരുടെ നേരിട്ടുള്ള പാരമ്പര്യം അവകാശപ്പെടുന്ന ഒരു പ്രത്യേക വിഭാഗത്തിൽ പെടുന്നവരാണ് തോമസ് വില്ലക്കാർ. കുഞ്ഞുങ്ങളില്ലാത്ത ആ ദമ്പതികൾ ഒരു കുഞ്ഞിനെ ദത്തെടുത്തതായിരുന്നു. എന്നാൽ ഇപ്പോൽ ഷീല ഗർഭിണിയായതോടെ ആ തൊമ്മി അവർക്ക് അധികമാകുന്നു. അവരുടെ ജാതിക്കാർ അവനെ അനന്തരാവകാശിയാക്കില്ല. അവനെ ശാന്തനാക്കി അനാഥാലയത്തിലേക്ക് മടക്കലാണ് ജീലുവിന്റെ ജോലി. അവൾ വേദനയോടെയും കൗശലത്തോടെയും അത് നിർവ്വഹിക്കുന്നു.

ക്ര.നം. താരം വേഷം
1 അനന്യ ജിലു
2 ഹേമന്ത് മേനോൻ സേവി
3 സരയു അനു
4 ലെന ഷീലാ പോൾ
5 ഇന്നസെന്റ് ഫാദർ തോമസ് അമ്പലക്കാട്
6 ശ്രീലത നമ്പൂതിരി അമ്മിണി ചേച്ചി
7 നന്ദുലാൽ സെക്യൂരിറ്റി എബ്രഹാം/അവറാച്ചൻ
8 ശാന്തകുമാരി പ്രിൻസിപ്പൾ
9 സീമ ജി നായർ ഡോ മാലതി മേനോൻ
10 മാസ്റ്റർ ഗൗരിശങ്കർ തൊമ്മി / ടോം പോൾ
11 എം ബി പദ്മകുമാർ പോൾ ആംബ്രോസ്
12 ഗീത വിജയൻ
13 കോട്ടയം പ്രദീപ്‌

പാട്ടരങ്ങ്[6]

തിരുത്തുക

ഗാനങ്ങൾ :ഓ എൻ വി
ഈണം :എസ്.പി. വെങ്കിടേഷ്

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 "മുക്കൂറ്റികൾ" സുദീപ് കുമാർ, മഞ്ജരി
2 "പാടി വാ നിലാക്കിളി" കാർത്തിക്
3 "പൂത്തുമ്പീ വാ " മഞ്ജരി
  1. "തോംസൺ വില്ല(2014)". ഇന്ത്യൻ മൂവി ഡാറ്റാബേസ്. Retrieved 14 ജൂലൈ 2019. {{cite web}}: Cite has empty unknown parameter: |1= (help)
  2. "തോംസൺ വില്ല(2014)". www.malayalachalachithram.com. Retrieved 2019-07-14.
  3. "തോംസൺ വില്ല(2014)". malayalasangeetham.info. Retrieved 2019-07-14.
  4. "തോംസൺ വില്ല(2014)". spicyonion.com. Retrieved 2019-07-14.
  5. "തോംസൺ വില്ല(2014)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 14 ജൂലൈ 2019. {{cite web}}: Cite has empty unknown parameter: |1= (help)
  6. "തോംസൺ വില്ല(2014". മലയാളസംഗീതം ഇൻഫൊ. {{cite web}}: |access-date= requires |url= (help); |archive-date= requires |archive-url= (help); Missing or empty |url= (help); Text "urlhttps://malayalasangeetham.info/m.php?7231" ignored (help)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=തോംസൺ_വില്ല&oldid=4088342" എന്ന താളിൽനിന്ന് ശേഖരിച്ചത്