തുരുത്തിപറമ്പ്

തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമം

കേരളത്തിൽ തൃശ്ശൂർ ജില്ലയിലെ ആളൂർ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് തുരുത്തിപറമ്പ്. ഈ ഗ്രാമത്തിനെ തിരുത്തിപറമ്പ് എന്നും വിളിക്കാറുണ്ട്. ആളൂർ പഞ്ചായത്തിന്റെ തെക്ക്-കിഴക്ക് ഭാഗത്തും ചാലക്കുടി പട്ടണത്തിന്റെ പടിഞ്ഞാറുഭാഗത്തുമായാണ് ഈ ഗ്രാമത്തിന്റെ സ്ഥാനം. ആളുർ പഞ്ചായത്തിന്റെ രണ്ട് വാർഡുകളായ കിഴക്ക് തുരുത്തിപറമ്പ് പടിഞ്ഞാറ് തുരുത്തിപറമ്പ് ഉൾപ്പെടുന്നതാണ് ഈ ഗ്രാമം.

തൃശ്ശൂർ പട്ടണത്തിൽ നിന്ന് 35 കിലോമീറ്റർ ദൂരത്തിലും, കൊച്ചി നഗരത്തിൽ നിന്ന് 50 കിലോമീറ്റർ ദൂരത്തിലും, ചാലക്കുടി പട്ടണത്തിൽ നിന്ന് 6 കിലോമീറ്റർ ദൂരത്തിലും സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമാണ് തുരുത്തിപറമ്പ്.

അധികാരപരിധികൾ

തിരുത്തുക

പ്രധാന സ്ഥാപനങ്ങളും ആരാധനാലയങ്ങളും

തിരുത്തുക
 
തുരുത്തിപറമ്പ് പള്ളി

എത്തിച്ചേരാനുള്ള വഴി

തിരുത്തുക

എൻ.എച്ച് 47 ൽ തൃശ്ശൂർ-എർണാകുളം വഴിയിൽ, കൊടകരയിൽ നിന്ന് 12 കിലോമീറ്റർ, ചാലക്കുടിയിൽ നിന്ന് 6 കിലോമീറ്റർ ദൂരത്തിൽ സ്ഥിതി ചെയ്യുന്നു. റോഡ് വഴി - തൃശ്ശൂർ, ചാലക്കുടി, കൊടുങ്ങല്ലൂർ ഇരിങ്ങാലക്കുട കൊടകര എന്നിവിടങ്ങളിൽ നിന്നും ചാലക്കുടി-മാള ബസ്സ് വഴി തുരുത്തിപറമ്പിൽ എത്താം.

റെയിൽ വഴി - അടുത്തുള്ള റെയിൽ‌വേ സ്റ്റേഷൻ ചാലക്കുടി ദൂരം 4 കിലോമീറ്റർ, ഇരിഞ്ഞാലക്കുട, ദൂരം 6 കിലോമീറ്റർ എന്നിവയാണ്.

വിമാനം വഴി - ഏറ്റവും അടുത്ത വിമാനത്താവളം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (നെടുമ്പാശ്ശേരി വിമാനത്താവളം), ദൂരം 30 കിലോമീറ്റർ.

സമീപ ഗ്രാമങ്ങൾ

തിരുത്തുക

തുരുത്തിപറമ്പ് ഒട്ടനവധി ഗ്രാമങ്ങളാ‍ൽ ചുറ്റപ്പെട്ടു കിടക്കുന്നു. ചില പ്രധാന ഗ്രാമങ്ങൾ താഴെ പറയുന്നവയാണ്.

"https://ml.wikipedia.org/w/index.php?title=തുരുത്തിപറമ്പ്&oldid=3344983" എന്ന താളിൽനിന്ന് ശേഖരിച്ചത്