തുബൻ, α ഡ്രാക്കോണിസ്, α Dra

തുബൻ നക്ഷത്രത്തിന്റെ സ്ഥാനം (വട്ടത്തിൽ അടയാളപ്പെടുത്തിയിരിയ്ക്കുന്നു,)
നിരീക്ഷണ വിവരം
എപ്പോഹ് J2000
നക്ഷത്രരാശി
(pronunciation)
വ്യാളം
റൈറ്റ്‌ അസൻഷൻ 14h 04m 23.3498s
ഡെക്ലിനേഷൻ 64° 22′ 33.062″
ദൃശ്യകാന്തിമാനം (V)3.6452
സ്വഭാവഗുണങ്ങൾ
സ്പെക്ട്രൽ ടൈപ്പ്A0III
U-B കളർ ഇൻഡക്സ്-0.08
B-V കളർ ഇൻഡക്സ്-0.04
ചരനക്ഷത്രംsuspected Maia[1]
ആസ്ട്രോമെട്രി
കേന്ദ്രാപഗാമി പ്രവേഗം(radial velocity) (Rv)-13.0 km/s
പ്രോപ്പർ മോഷൻ (μ) RA: -56.34 mas/yr
Dec.: 17.21 mas/yr
ദൃഗ്‌ഭ്രംശം (π)10.76 ± 0.17 mas
ദൂരം303 ± 5 ly
(93 ± 1 pc)
കേവലകാന്തിമാനം (MV)−1.20[2]
ഭ്രമണപഥം
പരിക്രമണകാലദൈർഘ്യം (P)51.4167 ദിവസങ്ങൾ[3]
സെമി-മേജർ അക്ഷം (a)0.46 AU[1]
ഉൽകേന്ദ്രത (e)0.4355 ± 0.0042[3]
ഇൻക്ലിനേഷൻ (i)90[1]°
സെമി ആംപ്ലിട്യൂഡ്‌ (K1)
(primary)
47.9340 ± 0.2990[3] km/s
ഡീറ്റെയിൽസ്
പിണ്ഡം2.8[1] M
വ്യാസാർദ്ധം3.4[4] R
ഉപരിതല ഗുരുത്വം (log g)3.5[5]
പ്രകാശതീവ്രത479[6] L
താപനില10,100[6] K
മെറ്റാലിസിറ്റി−0.20[5]
സ്റ്റെല്ലാർ റോടേഷൻ26.2[5]
മറ്റു ഡെസിഗ്നേഷൻസ്
Alpha Draconis, GSC 04174-01262, 2MASS J14042335+6422331, 11 Dra, HD 123299, AG+64° 666, PLX 3209, TYC 4174-1262-1, BD+65° 978, FK5 521, HIP 68756, PPM 18861, GC 19019, HR 5291, IRAS 14030+6436, SAO 16273
ഡാറ്റാബേസ് റെഫെറെൻസുകൾ
SIMBAD data

ആൽഫ ഡ്രാക്കോണിസ് (α ഡ്രാക്കോണിസ്, ചുരുക്കി ആൽഫാ Dra, α Dra) എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന തുബൻ , വ്യാളം/ഡ്രാകോ നക്ഷത്രരാശിയിലെ ഒരു നക്ഷത്രമാണ് (യാഥാർത്ഥത്തിൽ ഇതൊരു ദ്വന്ദനക്ഷത്രമാണ്). ഉത്തരാർദ്ധഖഗോളത്തിൽ കാണപ്പെടുന്ന മങ്ങിയ ഒരു നക്ഷത്രമാണ് ഇത്. ഈജിപ്തുകാർ പിരമിഡുകൾ നിർമ്മിയ്ക്കുന്ന സമയങ്ങളിൽ ഇതായിരുന്നു ധ്രുവനക്ഷത്രം(ക്രിസ്തുവിന് മുൻപ് നാലാം സഹസ്രാബ്ദം മുതൽ രണ്ടാം സഹസ്രാബ്ദം വരെ).[7]

ഇതിനെ വ്യാളത്തിലെ ആൽഫ നക്ഷത്രമായി പേരു കൊടുത്തിട്ടുണ്ടെങ്കിലും 3.65 മാത്രം ദൃശ്യകാന്തിമാനം ഉള്ള ഇതിന് ഈ നക്ഷത്രരാശിയിലെ ഏറ്റവും പ്രകാശമാനമായ ഗാമ ഡ്രാക്കോണിസിനെ (എൽടാനിൻ) (ദൃശ്യകാന്തിമാനം 2.24) അപേക്ഷിച്ച് 3.7 ൽ ഒന്നുമാത്രം പ്രകാശമേ ഉള്ളൂ. [notes 1] വാസ്തവത്തിൽ തിളക്കത്തിന്റെ കാര്യത്തിൽ ഇത് നക്ഷത്രരാശിയിൽ ഏഴാം സ്ഥാനത്തു മാത്രമാണ്. [8] എന്നാൽ ഒരിയ്ക്കൽ ധ്രുവനക്ഷത്രം ആയതിനാൽ ആയിരിയ്ക്കണം ഇതിന് ആൽഫ സ്ഥാനം ലഭിച്ചത്.

നാമകരണം തിരുത്തുക

ഈ നക്ഷത്രത്തിന്റെ ബെയർ നാമം α Draconis അഥവാ ആൽഫ ഡ്രാക്കോണിസ് എന്നാണ്.

'പാമ്പ്' എന്നർത്ഥം വരുന്ന ثعبان thuʿbān എന്ന അറബി വാക്കിൽ നിന്നാണ് Thuban/തുബൻ എന്ന പേരിന്റെ ഉത്ഭവം. "ഡ്രാഗൺ'സ് ടെയിൽ", "ആഡിബ്" എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നുണ്ട്. 2016 ൽ ഇന്റർനാഷണൽ അസ്‌ട്രോണോമിൿ യൂണിയൻ സംഘടിപ്പിച്ച വർക്കിംഗ് ഗ്രൂപ്പിൽ (WSGN)[9] നക്ഷത്രങ്ങളുടെ പേരുകൾ ഏകീകരിയ്ക്കാനുള്ള നിർദ്ദേശം അംഗീകരിയ്ക്കപ്പെട്ടു. WSGN അംഗീകരിച്ച[10] ആദ്യ രണ്ടു ബാച്ചുകളിൽ തുബൻ എന്ന പേര് തന്നെയാണ് ഈ നക്ഷത്രത്തിന് നൽകിയിരിക്കുന്നത്. നക്ഷത്രനാമങ്ങളുടെ IAU കാറ്റലോഗിലും ഇതേ പേരിൽ തന്നെയാണ് ഈ നക്ഷത്രത്തെ സൂചിപ്പിയ്ക്കുന്നത്.[11]

ആൽഫ ഡ്രാക്കോണിസ്, കാപ്പാ ഡ്രാക്കോണിസ്, ലാംഡ ഡ്രാക്കോണിസ്, 24 ഉർസെ മജോറിസ്, 43 ക്യാമിലോപാർഡാലിസ്, ആൽഫ ക്യാമിലോപാർഡാലിസ്, ബി.കെ.ക്യാമിലോപാർഡാലിസ് തുടങ്ങിയ നക്ഷത്രങ്ങൾ ചേർന്നുള്ള ആസ്റ്ററിസത്തിന്(ഉപനക്ഷത്രരാശി) ചൈനീസ് ഭാഷയിൽ ഊതനിറത്തിലുള്ള, വിലക്കപ്പെട്ട അടച്ചുകെട്ടലിന്റെ വലത്തെ മതിൽ (Right Wall of Purple Forbidden Enclosure) അഥവാ 紫微右垣 (Zǐ Wēi Yòu Yuán) എന്നാണ് പേര്.[12] അതിനാൽ ഈ നക്ഷത്രത്തിന്റെ ചൈനീസ് പേര് 紫微右垣一 (Zǐ Wēi Yòu Yuán yī, അഥവാ ഊതനിറത്തിലുള്ള, വിലക്കപ്പെട്ട അടച്ചുകെട്ടലിന്റെ വലത്തെ മതിലിലെ ആദ്യനക്ഷത്രം എന്നാണ്.[13]

ദൃശ്യത തിരുത്തുക

സപ്തർഷിമണ്ഡലത്തിന്റെ അടുത്തായതുകൊണ്ട് തെളിഞ്ഞ ആകാശമുള്ള രാത്രികളിൽ ഇതിനെ കണ്ടുപിടിയ്ക്കാൻ അധികം ബുദ്ധിമുട്ടില്ല. എന്നാൽ പ്രകാശമലിനീകരണം ഉള്ള സ്ഥലങ്ങളിൽ നിന്നും ഇതിനെ കണ്ടുപിടിയ്ക്കാൻ എളുപ്പമല്ല.

ധ്രുവനക്ഷത്രം തിരുത്തുക

 
ധ്രുവനക്ഷത്രത്തിന്റെ വിഷുവങ്ങളുടെ പുരസ്സരണം. ചിത്രത്തിൻറെ വലതുഭാഗത്ത് -2000 എന്ന അടയാളത്തിന്റെ അടുത്താണ് തുബൻ.

ഭൂമിയുടെ അച്ചുതണ്ടിന്റെ പുരസ്സരണം കാരണം ധ്രുവനക്ഷത്രമായി കണക്കാക്കുന്ന നക്ഷത്രങ്ങൾ മാറിക്കൊണ്ടിരിയ്ക്കുന്നു. ക്രിസ്തുവിനു മുൻപ് 3942 മുതൽ ക്രിസ്തുവിനു മുൻപ് 1793 വരെ ധ്രുവനക്ഷത്രമായി കണക്കാക്കിയിരുന്നത് ഈ നക്ഷത്രത്തെയാണ്. അതിനു മുൻപ് അയോട്ട ഡ്രാക്കോണിസും അതിനുശേഷം ബീറ്റ ഉർസെ മൈനോറിസും (Kochab/കോചാബ്) ആയിരുന്നു ധ്രുവനക്ഷത്രങ്ങൾ.[14][15] 2830 ബി.സി വരെ ഇത് ഖഗോളീയ ഉത്തരധ്രുവത്തിൽ നിന്നും വെറും 10 ആർക്ക് മിനുട്ടുകൾ മാത്രം അകലയെയായിരുന്നു.[16] അതിനുശേഷം ഏതാണ്ട് 200 കൊല്ലത്തോളം ഖഗോളീയ ഉത്തരധ്രുവത്തിൽ നിന്നുള്ള അതിന്റെ ദൂരം ഒരു ഡിഗ്രിയിൽ താഴെ ആയിരുന്നു.

ഇപ്പോൾ ഇത് ഖഗോളീയ ഉത്തരധ്രുവത്തിന്റെ സമീപത്തല്ല. ഇതിന്റെ ഇപ്പോളത്തെ അവനമനം 64° 20' 45.6" യും ഖഗോളരേഖാംശം 14h 04m 33.58s ഉം ആണ്. 10000 എ.ഡി. ആകുമ്പോളേക്കും ഇത് ഖഗോളീയ ഉത്തരധ്രുവത്തിൽ നിന്നും ഏതാണ്ട് 47 ഡിഗ്രി അകലെ വരെ എത്തിയിരിയ്ക്കും. പിന്നീട് ഇത് തിരികെ ഉത്തരധ്രുവത്തിലേയ്ക്ക് നീങ്ങിത്തുടങ്ങി 20346 എ.ഡി ആകുമ്പോളേക്കും ഇത് വീണ്ടും ധ്രുവനക്ഷത്രം ആയിത്തീരും.[14] അന്ന് ഇതിന്റെ അവനമനം 88° 43′ 17.3″ ഉം ഖഗോളരേഖാംശം 19h 08m 54.17s ഉം ആയിരിയ്ക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.[അവലംബം ആവശ്യമാണ്]

മുൻപ് ധ്രുവനക്ഷത്രം ശേഷം
അയോട്ട ഡ്രാക്കോണിസ് c. 3900–1800 BCE ബീറ്റ ഉർസെ മൈനോറിസ് (Kochab/കോചാബ്)

ദ്വന്ദനക്ഷത്രസംവിധാനം തിരുത്തുക

തുബൻ ഒരു ദ്വന്ദനക്ഷത്രമാണ്. എന്നാൽ ഒരു ഒപ്റ്റിക്കൽ ദൂരദർശിനിയിലൂടെ നോക്കിയാൽ ഇതിനെ വേർതിരിച്ചു കാണാൻ സാധ്യമല്ല. ഇതിന്റെ സ്പെക്ട്രത്തിലെ ഡോപ്ലർ പ്രഭാവം വിലയിരുത്തിയാണ് ഇത് രണ്ടു നക്ഷത്രങ്ങൾ പരസ്പരം ചുറ്റുന്ന ഒരു സംവിധാനമാണെന്ന് കണ്ടെത്തിയത്. സ്പെക്ട്രത്തിൽ നോക്കിയാലും രണ്ടു നക്ഷത്രങ്ങൾക്കും കൂടെ ഒരേ ഒരു ലൈൻ മാത്രമേ കാണുകയുള്ളൂ. ഇത്തരം വിശ്ലേഷണങ്ങളിൽ നിന്നും ഇതിന്റെ പരസ്പരം ചുറ്റാൻ ഇത് 51.4 ദിവസങ്ങൾ എടുക്കുന്നുണ്ടെന്നും ഇതിന്റെ ഭ്രമണപഥത്തിന് ഉൽകേന്ദ്രത ഉണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഈ സംവിധാനത്തിലെ രണ്ടു നക്ഷത്രങ്ങളും തമ്മിൽ 0.46 അസ്ട്രോണമിക്കൽ യൂണിറ്റ് ദൂരം ഉണ്ട്. ഇതിലെ ദ്വിതീയ നക്ഷത്രത്തിന്റെ പിണ്ഡം പ്രഥമ നക്ഷത്രത്തേക്കാൾ അല്പം കൂടുതലാണ്.[1]

മറ്റു പ്രത്യേകതകൾ തിരുത്തുക

തുബന്റെ സ്പെക്ട്രൽ ക്ലാസ് A0III ആണ്. അഭിജിത്തിന്റേതിന് സമാനമാണ് ഇതിന്റെ താപനിലയും സ്പെക്ട്രവും. എന്നാൽ അതിനേക്കാൾ ഭാരവും പ്രകാശതീവ്രതയും കൂടുതലാണ്. A0III ടൈപ്പ് സ്പെക്ട്രങ്ങളുടെ ഒരു സ്റ്റാൻഡേർഡ് ആയി ഇതിന്റെ സ്പെക്ട്രത്തെ ഉപയോഗിയ്ക്കുന്നു.[17]

ഇതൊരു മെയിൻ സീക്വെൻസ് താരമല്ല; ഇതിന്റെ കേന്ദ്രത്തിൽ ഹൈഡ്രജൻ ഫ്യൂഷൻ ഇപ്പോൾ നടക്കുന്നില്ല. അതിനാൽ ഇതൊരു വെളുത്ത ഭീമൻ നക്ഷത്രമാണ്. സൂര്യനെക്കാൾ ഏതാണ്ട് 120 മടങ്ങ് പ്രകാശമുണ്ട് ഇതിന്. ഭൂമിയിൽ നിന്നും ഏതാണ്ട് 300 പ്രകാശവർഷം അകലെയാണ് ഇതിന്റെ സ്ഥാനം.[2]


നോട്ടുകൾ തിരുത്തുക

  1. രണ്ടു നക്ഷത്രങ്ങൾ തമ്മിൽ കാന്തിമാനവ്യത്യാസം 5 ഉണ്ടെങ്കിൽ അവ തമ്മിൽ 100 മടങ്ങ് തിളക്കവ്യത്യാസം കാണും.
    രണ്ടു നക്ഷത്രങ്ങൾ തമ്മിൽ കാന്തിമാനവ്യത്യാസം 1 ഉണ്ടെങ്കിൽ അവ തമ്മിൽ   മടങ്ങ് തിളക്കവ്യത്യാസം കാണും.
    ഈ രണ്ടു നക്ഷത്രങ്ങളും തമ്മിലുള്ള കാന്തിമാനവ്യത്യാസം = 3.65 - 2.24 = 1.41
    അതിനാൽ കാന്തിമാനവ്യത്യാസം 1.41 വരുമ്പോൾ അവ തമ്മിൽ   മടങ്ങ് തിളക്കവ്യത്യാസം കാണും.

അവലംബം തിരുത്തുക

  1. 1.0 1.1 1.2 1.3 1.4 Kallinger, T.; Iliev, I.; Lehmann, H.; Weiss, W. W. (2005). "The puzzling Maia candidate star α Draconis". Proceedings of the International Astronomical Union. 2004: 848. Bibcode:2004IAUS..224..848K. doi:10.1017/S1743921305009865.
  2. 2.0 2.1 Murphy, Simon J.; Paunzen, Ernst (2017). "Gaia's view of the λ Boo star puzzle". Monthly Notices of the Royal Astronomical Society. 466: 546. arXiv:1612.01528. Bibcode:2017MNRAS.466..546M. doi:10.1093/mnras/stw3141.
  3. 3.0 3.1 3.2 Behr, Bradford B.; Hajian, Arsen R.; Cenko, Andrew T.; Murison, Marc; McMillan, Robert S.; Hindsley, Robert; Meade, Jeff (2009). "Stellar Astrophysics with a Dispersed Fourier Transform Spectrograph. I. Instrument Description and Orbits of Single-lined Spectroscopic Binaries". The Astrophysical Journal. 705: 543. arXiv:0909.3241. Bibcode:2009ApJ...705..543B. doi:10.1088/0004-637X/705/1/543.
  4. 5.0 5.1 5.2 Gray, David F. (2014). "Precise Rotation Rates for Five Slowly Rotating a Stars". The Astronomical Journal. 147 (4): 81. Bibcode:2014AJ....147...81G. doi:10.1088/0004-6256/147/4/81.
  5. 6.0 6.1 Balona, L. A.; Engelbrecht, C. A.; Joshi, Y. C.; Joshi, S.; Sharma, K.; Semenko, E.; Pandey, G.; Chakradhari, N. K.; Mkrtichian, David; Hema, B. P.; Nemec, J. M. (2016). "The hot γ Doradus and Maia stars". Monthly Notices of the Royal Astronomical Society. 460 (2): 1318. arXiv:1606.06426. Bibcode:2016MNRAS.460.1318B. doi:10.1093/mnras/stw1038.
  6. "North Star changes over time". Archived from the original on 2018-06-04. Retrieved 4 ജൂൺ 2018.
  7. Falkner, David E. (2011). The Mythology of the Night Sky: An Amateur Astronomer's Guide to the Ancient Greek and Roman Legends. Springer Science & Business Media. p. 102. Retrieved 5 June 2018.
  8. "IAU Working Group on Star Names (WGSN)". Retrieved 4 ജൂൺ 2018.
  9. "Bulletin of the IAU Working Group on Star Names, No. 1" (PDF). Retrieved 4 ജൂൺ 2018.
  10. "IAU Catalog of Star Names". Retrieved 4 ജൂൺ 2018.
  11. (in Chinese) 中國星座神話, written by 陳久金. Published by 台灣書房出版有限公司, 2005, ISBN 978-986-7332-25-7.
  12. (in Chinese) 香港太空館 - 研究資源 - 亮星中英對照表 Archived 2010-08-19 at the Wayback Machine., Hong Kong Space Museum. Retrieved 2010-11-23.
  13. 14.0 14.1 "Ancient Astronomical Terms". Retrieved 5 ജൂൺ 2018.
  14. Kreisberg, Glenn (2018). Spirits in Stone: The Secrets of Megalithic America. Simon and Schuster. pp. 4–20. Retrieved 5 June 2018.
  15. Moore, Patrick (2005). "The Observer's Year: 366 Nights in the Universe". p. 283.
  16. Morgan, W. W.; Abt, Helmut A.; Tapscott, J. W. (1978). "Revised MK Spectral Atlas for stars earlier than the sun". Williams Bay: Yerkes Observatory. Bibcode:1978rmsa.book.....M.

പുറംകണ്ണികൾ തിരുത്തുക

നിർദ്ദേശാങ്കങ്ങൾ:   14h 04m 23.3498s, +64° 22′ 33.062″

"https://ml.wikipedia.org/w/index.php?title=തുബൻ&oldid=3814113" എന്ന താളിൽനിന്ന് ശേഖരിച്ചത്