1937 സെപ്റ്റംബർ 30 നാണ് അന്നത്തെ തിരുവിതാംകൂർ രാജ്യത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്ത് ഒരു റേഡിയോ സ്റ്റേഷൻ ആരംഭിക്കാൻ അനുമതി ലഭിച്ചത്. 1943 മാർച്ച് 12നു അന്നത്തെ തിരുവിതാംകൂർ രാജാവായിരുന്ന ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മയായിരുന്നു ആദ്യ റേഡിയോസ്റ്റേഷൻ ഉദ്ഘാടനം ചെയ്തത്. അന്ന് 5 കിലോവാട്ട് ശക്തി മാത്രമുണ്ടായിരുന്ന മീഡിയം വേവ് ട്രാൻസ്മിറ്റർ കുളത്തൂരിൽ സ്ഥാപിച്ചു. നിലയത്തിന്റെ സ്റ്റുഡിയൊ പഴയ എം. എൽ. എ. ക്വാർട്ടേഴ്സിലായിരുന്നു തുടങ്ങിയത്. ആ സമയത്ത് വെള്ളിയാഴ്ചകളിൽ 2 മണിക്കൂർ സമയത്തേക്കു മാത്രമായിരുന്നു പ്രക്ഷേപണം. പിന്നീട്,ആഴ്ചയിൽ 4 ദിവസങ്ങളായി പ്രക്ഷേപണസമയം വർദ്ധിപ്പിച്ചു. 1950 ഏപ്രിൽ 1 തൊട്ട് ട്രാവൻകൂർ ബ്രോഡ്കാസ്റ്റിങ്ങ് സ്റ്റേഷൻ ഓൾ ഇന്ത്യ റേഡിയോയുടെ ഭാഗമായി മാറി. ഇപ്പോൾ പ്രസാർഭാരതി എന്ന സ്വതന്ത്ര സ്വയംഭരണ സ്ഥാപനത്തിന്റെ കീഴിലാണ് ആകാശവാണിയും സഹോദരസ്ഥാപനമായ ദൂരദർശനും.

ആകാശവാണി ചിഹ്നം - Akashvani Bhavan - Kolkata 2013-09-07 2122

ആകാശവാണിയുടെ മുദ്രാവാക്യം

തിരുത്തുക

'ബഹുജന ഹിതായ ബഹുജന സുഖായ' എന്നതാണ്.

 
Transistor radio set

ഓൾ ഇന്ത്യ റേഡിയോ, തിരുവനന്തപുരം

തിരുത്തുക

1952ൽ ഓൾ ഇന്ത്യ റേഡിയോ തിരുവനന്തപുരം പഴയ എം. എൽ. എ. ക്വാർട്ടേഴ്സിൽ നിന്നും ഇന്നത്തെ ഭക്തിവിലാസം കൊട്ടാരത്തിലേയ്ക്കു മാറ്റി സ്ഥാപിച്ചു. 5 കിലോവാട്ട് മീഡിയം വേവ് ട്രാൻസ്മിറ്റർ 10 കിലോവാട്ട് ആക്കി മാറ്റി. 1971 ജൂലൈ 17 നു ആലപ്പുഴയിൽ സ്ഥാപിച്ച 100 കിലോവാട്ട് ട്രാൻസ്മിറ്റർ തിരുവനന്തപുരത്തെ പരിപാടികൾ ശക്തിയായി മധ്യകേരളത്തിൽ റിലേ ചെയ്തുവരുന്നു. കേരളത്തിലെ ഏറ്റവും ശക്തമായ പ്രസരണിയാണിത്. അതിനാൽ വടക്കേ അറ്റത്തുള്ള കാസർകോടു വരെ വ്യക്തമായി കേൾക്കാൻ ഇതു സഹായിക്കുന്നു. കേരളത്തിന്റെ മുക്കിലും മൂലയിലും ഇന്നു ആകാശവാണിയുടെ സാാന്നിധ്യമറിയുന്നുണ്ട്. 1994 നവംബർ 6നു 50 കിലോവാട്ടിന്റെ ഷോർട്ട് വേവ് പ്രസരണി ആരംഭിച്ചു. ഇതോടെ മലയാളപരിപാടികൾ ഇന്ത്യ മുഴുവനുമായി ലഭ്യമായിത്തുടങ്ങി. ഇപ്പോൾ ഗൾഫ് രാജ്യങ്ങളിലും തിരുവനന്തപുരം ആകാശവാണിയുടെ പരിപാടികൾ ലഭ്യമാണ്. 2010 ഏപ്രിൽ 1നു തിരുവനന്തപുരം ആകാശവാണി 60താം പിറന്നാൾ ആഘോഷിച്ചു.[1]2015ലെ കേരളസംസ്ഥാനസർക്കാരിന്റെ ഹരിതമുദ്ര അവാർഡ് ലഭിച്ചു. ഈ വർഷത്തെ മികച്ച കാർഷിക മാധ്യമപ്രവർത്തനത്തിന് ആണീ അവാർഡ് നൽകുന്നത്. കേരളത്തിൽ ഇത്തരം അവാർഡ് ലഭിക്കുന്ന ആദ്യ റേഡിയോ നിലയമാണ് തിരുവനന്തപുരം ആകാശവാണി.

വിവിധ വിഭാഗങ്ങൾ

തിരുത്തുക
  • വിവ്ധ് ഭാരതി, (2 x 5 കിലോവാട്ട് എഫ്. എം. ട്രാൻസ്മിറ്റർ)തിരുവനന്തപുരം
  • ഹൈ പവർ ട്രാൻസ്മിറ്റർ ആലപ്പുഴ
  • ഷോർട്ട് വേവ് ട്രാൻസ്മിറ്റർ

50 വാട്ട് പ്രസരണിയാണിത്. 1994 നവംബർ 6നു തുടങ്ങി. ഇന്ത്യയിലും ഗൾഫ് നാടുകളിലും ലഭ്യമാണ്. 0020-0215 വരെയും 11.15-17.35 വരെയും 5010 KHzൽ ലഭ്യമാണ്. 0630-0900,വരെ 7290 KHz ലും ലഭിക്കുന്നു.

  • എഫ്. എം. റെയിൻബോ

പ്രക്ഷേപണ സമയം

തിരുത്തുക

രാവിലെ 05.55 മുതൽ രാത്രി 11.05 വരെയാണ് പ്രക്ഷേപണസമയം. രണ്ട് തവണയാണ് പ്രക്ഷേപണം നടത്തുന്നത്.

  • ആദ്യ പ്രക്ഷേപണം: രാവിലെ 5.50 മുതൽ 3:00 വരെ. തുടർന്ന് DTH ആകാശവാണി ഇൻറർനെറ്റ് സർവീസിലും വിവിധ ഭാഷ ചലച്ചിത്രഗാന പരിപാടി
  • രണ്ടാമത്തെ പ്രക്ഷേപണം:വൈകുന്നേരം 5:00 മുതൽ രാത്രി 11:05 വരെ

[2]

അകാശവാണിയുടെ കേരളത്തിലെ നിലയങ്ങൾ

തിരുത്തുക

2x5 കെ ഡബ്ലിയു എഫ്. എം 107.5 Mhz]]

10 കെ ഡബ്ലിയു 2x5 എഫ്. എം വിവിധ് ഭാരതി(തിരുവനന്തപുരം)101.9 Mhz

  • 50 കെ ഡബ്ലിയു എസ് ഡബ്ലിയു (short wave)

പരിപാടികൾ

തിരുത്തുക

ആകാശവാണിയുടെ കൂടുതൽ പരിപാടികളും പ്രത്യേക കേൾവിക്കാരെ ഉദ്ദേശിച്ചാണ്. വാർത്താ- വാർത്താധിഷ്ടിത പരിപാടികൾ സംഗീത പരിപാടികൾ എന്നിവയാണ് ഏറ്റവും ജനകീയം.

താഴെപ്പറയുന്നവയാണ് പ്രധാന പരിപാടികൾ

വന്ദേമാതരം എന്ന ദേശീയ ഗീതത്തോടെ പരിപാടികൾ തുടങ്ങും.

  • സുഭാഷിതം: നമ്മുടെ ജീവിതത്തെ നേർവഴിക്കു നയിക്കാനുള്ള മർഗ്ഗങ്ങൾ കാണിച്ചുതരുന്ന പരിപാടി. ദിവസം രണ്ടുപ്രാവശ്യം കേൾക്കാം.
  • കാവ്യാഞ്ജലി: മലയാളത്തിലെ കവികളുടെ കവിതകൾ ആലപിക്കുന്ന പരിപാടി.
  • ഉദയഗീതം
  • പ്രഭാതഭേരി: സമകാലിക സംഭവങ്ങളുടെ പ്രതികരണവും ആഖ്യാനവും.
  • വാർത്താതരംഗിണി: ന്യൂസ് റീലും വാർത്താവലോകനവും

തിരുവനന്തപുരത്തെ പ്രാദേശികവാർത്താവിഭാഗം തയ്യാറാക്കി അവതരിപ്പിക്കുന്നു. തിങ്കൾ, വ്യാഴം ദിവസങ്ങളിൽ രാവിലെ 7.40 മുതൽ 7.55 വരെ വാർത്താതരംഗിണി പ്രക്ഷെപണം ചെയ്തുവരുന്നു.

  • വാർത്താവീക്ഷണം

തിങ്കൾ, ബുധൻ, വെള്ളി എന്നി ദിവസങ്ങളിൽ വൈകുന്നേരത്തെ പ്രാദേശിക വാർത്തകൾക്കുശേഷം വാർത്താവീക്ഷണം കേൾക്കാം. ഒരു വിഷയത്തെപ്പറ്റിയുള്ള ലേഖനമായിരിക്കുമത്. ഒരു പത്രപ്രതിനിധിയോ ആകാശവാണിപ്രതിനിധിയോ തയ്യാറാക്കിയ ലേഖനമാകും അവതരിപ്പിക്കുക.

  • ജില്ലാവൃത്താന്തം

എല്ലാ ദിവസവും ഓരൊ ജില്ലയെക്കുറിച്ചുമുള്ള പ്രത്യേക പരിപാടിയായ ജില്ലാവൃത്താന്തം 6.05നു കേൾക്കാം.

  • പ്രാദേശികവാർത്തകൾ
  • കാലം സാക്ഷി: പഴയ റക്കാഡു ചെയ്ത പ്രഭാശണങ്ങളും പ്രഗൽഭരുടെ ശബ്ദങ്ങളും
  • പുലർവെട്ടം: വ്യത്യസ്ത നുറുങ്ങു പരിപാടികൾ
  • ഗ്രാമപൂണ്ണിമ
  • ഗീതം സംഗീതം: ലളിതഗാനങ്ങൾ പഠിപ്പിക്കുന്ന പരിപാടി.
  • സുതാര്യകേരളം: മുഖ്യമന്ത്രിയുടെ പൊതുജനസമ്പർക്ക പരിപാടി.
  • രാഗാമൃതം: സംഗീതക്കച്ചേരികൾ
  • നിറക്കൂട്ട്: ലളിതഗാനങ്ങൾ, നാടകഗാനങ്ങൾ, ഗസലുകൾ
  • ഒരിക്കൽക്കൂടി: പ്രസക്തമായ ചില പരിപാടികളുടെ പുനഃസംപ്രേഷണം.
  • പ്രകാശധാര: ബോധവൽക്കരണപരിപാടി.
  • എഴുത്തുപെട്ടി: ആകാശവാണി പരിപാടികളെപ്പറ്റിയുള്ള ശ്രോതാക്കളുടെ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കാൻ.
    വിലാസം: എഴുത്തുപെട്ടി, c/o സ്റ്റേഷൻ ഡയറക്റ്റർ, ആകാശവാണി, തിരുവനന്തപുരം, 695014
  • ഒരു വട്ടം കൂടി: പഴയ ചലച്ചിത്ര ഗാനങ്ങൾ.
  • വീട്ടുവിശേഷങ്ങൾ: തുടർനാടകവും മറ്റും.
  • SMS പ്രിയഗാനം: SMS വഴി ആവശ്യപ്പെട്ട ചലച്ചിത്രഗാനങ്ങൾ അവതരിപ്പിക്കുന്നു.
  • ഓർമച്ചെപ്പ്: പഴയ ചലച്ചിത്ര ഗാനങ്ങൽ കേൾപ്പിക്കുന്ന പരിപാടി.
  • ബാലലോകം: കുട്ടികളുടെ സർഗാത്മക കഴിവുകൾ പ്രകടിപ്പിക്കാനുള്ള പരിപാടി.
  • രാഗസപര്യ: കർണ്ണാടക സംഗീതത്തെ ആസ്പദമാക്കിയുള്ള സംഗീതപരിപാടി.
  • ലളിതഗാനങ്ങൾ
  • റേഡിയോസ്മരണകൾ: റേഡിയോയുമായുള്ള തങ്ങളുടെ അനുഭവങ്ങൾ പ്രശസ്തർ വിവരിക്കുന്നു.
  • രഞ്ജിനി: ചലച്ചിത്ര ഗാന പരിപാടി.
  • പ്രിയഗാനം
  • വസന്തോൽസവം
  • മധുരഗാനം ഡോട് കോം: ഇ.മെയിൽ വഴി ഗാനങ്ങൾ ആവശ്യപ്പെടുന്നു.
  • നാടകഗാനങ്ങൾ
  • നിറമാല: എല്ലാ വെള്ളിയാഴ്ച്ചയും രാവിലെ മൊഴിയഴക് കേൾക്കാം.
  • കലികാലം: റേഡിയോ കാർട്ടൂൺ
  • പുലർവെട്ടം: 7.00 എ എം മുതൽ 7.25 വരെ; 7.35 മുതൽ 8.00 എ എം വരെ
    • സൈബർ ജാലകം: ഇന്റെർനെറ്റിനേയും മൊബൈൽ ഫോണിനെക്കുറിച്ചും അറിയേണ്ടതെല്ലാം.
    • നാട്ടറിവ്
    • നിയമവേദി
    • സൈബർജോക്സ്
    • സിനിജോക്സ്
    • നല്ല മലയാളം
    • കുണ്ടും കുഴിയും
  • ഹിന്ദി പാഠം: ഹിന്ദി പഠിപ്പിക്കുന്ന പരിപാടി.
  • തൊഴിലാളിമണ്ഡലം
  • സന്ധ്യാഗീതം
  • വയലും വീടും: കാർഷിക പരിപാടി.

2017 വയലും വീടും പരിപാടിയുടെ സുവർണ്ണ ജൂബിലി വർഷമായിരുന്നു. മെയ് മാസം 03, 04 തീയതികളിൽ നടന്ന ആഘോഷം കേരള മുഖ്യമന്ത്രി ശ്രി. പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ കേരള ഗവർണ്ണർ ശ്രീ. ജസ്റ്റിസ് പി. സതാശിവം ഉദ്ഘാടനം ചെയ്തു. 1965ൽ പത്തു റേഡിയോനിലയങ്ങലിൽ വയലും വീടും എന്ന പേരിൽ കാർഷിക പ്രക്ഷേപണ പരിപാടി തുടങ്ങാൻ കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം തീരുമാനിച്ചു. 1966 ആഗസ്തിൽ കേരളത്തിൽ തൃശൂർ നിലയത്തിൽ വയലും വീടും തുടങ്ങി. 1972ൽ കോഴിക്കോട് നിലയത്തിലും 1986ൽ തിരുവനന്തപുരം നിലയത്തിലും ഈ പരിപാടി തുടങ്ങി.

    • കാർഷികമേഖല വാർത്തകൾ

1974 ഏപ്രിൽ 14നു ആരംഭിച്ചു. അന്നത്തെ കൃഷിമന്ത്രിയായിരുന്ന വക്കം പുരുഷൊത്തമൻ ആദ്യ കാർഷികവാർത്തകൾ തിരുവനന്തപുരം ആകാശവാണിനിലയത്തിൽ നേരിട്ടെത്തി വായിച്ചു. കൃഷികാര്യങ്ങൾക്കും അറിയിപ്പുകൾക്കുമായി 5 മിനുട്ട് പരിപാടി. ഫാം ഇൻഫർമേഷൻ ബ്യൂറോയുടെ സഹകരണത്തോടെ ആരംഭിച്ച കാർഷികമേഖലാവാർത്തകൾ എല്ലാ ദിവസവും രാവിലെ 7.00 മണിക്കു പ്രക്ഷേപണം ചെയ്തുവരുന്നു. ഇപ്പോൾ വൈകുന്നേരം 7.35നു 5 മിനുട്ട് ദൈർഖ്യമുള്ള കാർഷിക ഗ്രാമക്ഷേമ വാർത്തകൾ പ്രക്ഷേപണം ചെയ്യുന്നു. കൃഷി ഗ്രാമീണ പരിപാടികൾക്കായി തിരുവനന്തപുരം നിലയം ഒരാഴ്ചയിൽ 4 മണിക്കൂർ 40 മിനുട്ട് പ്രക്ഷേപണസമയം നീക്കിവച്ചിരിക്കുന്നു.

    • ഹരിതം ഫോൺ - ഇൻ പരിപാടി
    • റേഡിയോ ഗ്രാമരംഗം
    • നാട്ടറിവ്
    • നാട്ടുവിശേഷം: കമ്പോളവിലനിലവാരം. വാരാന്താവലോകനം
  • യുവവാണി: യുവാക്കളുടെ പരിപാടി.യുവസാഹിതി. ഇംഗ്ലിഷ് ഭാഷയിലുമുണ്ട്.
  • നമ്മൾ തമ്മിൽ: മുമ്പ്, ശ്രീകണ്ഠൻ നായർ ആകാശവാണിയിൽ അവതരിപ്പിച്ച പരിപാടി.
  • മൈക്രോഫോൺ:
  • നേർമൊഴി: പ്രഗൽഭരുമായി അഭിമുഖം.
  • കണ്ടതും കേട്ടതും, ഒരു ലഘു ചിത്രം: സമകാലിക സംഭവങ്ങളെ ആസ്പദമാക്കിയുള്ള ലഘുചിത്രം.
  • സായന്തനം: പ്രായമുള്ളവർക്കായുള്ള പരിപാടി.
  • കായികലോകം: കായികവാർത്തകൾ, കായികാവലോകനം..
  • വാർത്താതരംഗിണി: സമകാലിക വാർത്താ ഡയറി.
  • രാഗാമൃതം: കർണ്ണാടകസംഗീതത്തിലെ രാഗങ്ങളെപ്പറ്റി.
  • അക്ഷരശ്ലോകം
  • കഥകളിപ്പദങ്ങൾ:
  • ഹലോ അകാശവാണി: വിവിധ വിഷയങ്ങളെപ്പറ്റി ഫോൺ ഇൻ പരിപാടി.
  • പ്രകാശധാര:
  • ജില്ലാവൃത്താന്തം: ഓരോ ജില്ലയെപ്പറ്റിയുള്ള സമകാലികവാർത്താപരിപാടി.
  • ഗാനസല്ലാപം: ചലച്ചിത്രഗാന ഫോൺ ഇൻ പരിപാടി.
  • ഞാറ്റുവേല: കൃഷിയെക്കുറിച്ച്
  • നിയമസഭയിൽ ഇന്ന്
  • സന്ധ്യാഗീതം
  • വിദ്യാഭ്യാസരംഗം
  • റേഡിയോ ഹെൽത്ത് : എൻ. ആർ. എച്ച്. എം. സ്പോൺസേഡ് പ്രോഗ്രാം.
  • ഹരിതവാണി: പരിസ്ഥിതിയുമായി ബന്ധപ്പെട്ട പരിപാടി.
  • തുടിതാളം: നാടൻ പാട്ടും മറ്റു നാടൻ സംഗീതപരിപാടികളും
  • ലയവിന്യാസം: ഉപകരണ സംഗീതപരിപാടി.
  • മഞ്ഞണിപൂനിലാവ്
  • നേർവഴി
  • നാട്ടുചിന്ത്
  • പൂന്തേൻമൊഴി
  • പാടുകളം
  • വൃന്ദവാദ്യം
  • ഒരു വട്ടം കൂടി
  • ഗാന്ധിമാർഗ്ഗം: ഗാന്ധിയുടെ ആദർശങ്ങളും സന്ദേശങ്ങളും
  • പൂവരമ്പ്
  • മാപ്പിളപ്പാട്ട്
  • ശബ്ദരേഖ: സിനിമാ ശബ്ദരേഖ.
  • സംഗീതസരണി: മൃദംഗം തുടങ്ങിയ വാദ്യോപകരണത്തെപ്പറ്റി
  • റേഡിയോഗ്രാമരംഗം
  • ശാസ്ത്രലോകം: ശാസ്ത്രപരിപാടി
  • തമിഴ്ചൊൽമാലൈ: തമിൾ പരിപാടി.
  • ക്യാമ്പസ്സിൽനിന്നും
  • രഞ്ജിനി: ശ്രോതാക്കളുടെ ഇഷ്ടഗാനങ്ങൾ; ചലച്ചിത്ര ഗാന പരിപാടി.
  • മഹിളാലയം: മഹിളകളുടെ പരിപാടി. മഹിളാലയം ചേച്ചി അവതരിപ്പിക്കുന്നു.
  • നേർമൊഴി
  • മൊഴിയാമൊരുകഥ: ഓരോ പരിപാടിയിലും ഒരു കഥ.
  • സംസ്കൃതം പരിപാടി: സംസ്കൃതഭാഷ കൈകാര്യം ചെയ്യാനുള്ള പരിപാടി.
  • സന്ധ്യാഗീതം
  • തൊഴിലാളി മണ്ഡലം: തൊഴിലാളികൾക്കുവേണ്ടിയുള്ള പരിപാടി.
  • സാഹിത്യരംഗം: സാഹിത്യ പരിപാടി.
  • ദേശീയസംഗീതപരിപാടി
  • സർഗകേരളം
  • ഗാന്ധിമാർഗ്ഗം: ഗാന്ധിജിയുടെ ചിന്തകൾ വെള്ളിയാഴ്ച്ചകളിൽ
  • കഥാപ്രസംഗം
  • ദീപ്തി
  • ബാലലോകം
  • ഓർമ്മച്ചെപ്പ്
  • സംഗീതസരണി
  • ലക്ഷദ്വീപുവാർത്തകൾ
  • രശ്മി
  • യുവവാണി - ഇംഗ്ലിഷ്
  • സൺഡേ സിലക്ഷൻസ്: (വെസ്റ്റേൺ മ്യൂസിക് പ്രോഗ്രാം) ഇംഗ്ലീഷ് ഗാന പരിപാടി.
  • നാടകം: റേഡിയോനാടകം. നാടകവാരം, ദേശീയ നാടകം, തുടങ്ങിയവയും നടത്തുന്നു.
  • വാർത്താവീക്ഷണം
  • ഹിന്ദിപാഠം
  • സംഗീതക്കച്ചേരി
  • ഒരിക്കൽക്കൂടി:
  • സർഗ്ഗകേരളം:
  • നാട്ടുവിശേഷം:
  • റെയിൽവേ സമയക്രമം,
  • പ്രാദേശിക അറിയിപ്പുകൾ,
  • യൂണിവേഴ്സിറ്റി - പരീക്ഷാവാർത്തകൾ,
  • കമ്പോളനിലവാരം.

പരിപാടികൾ

തിരുത്തുക

പരിപാടികൾ മുൻകൂർ തന്നെ നിശ്ചയിക്കുന്നു. പട്ടികപ്പെടുത്തി പ്രേക്ഷകരെ അറിയിക്കുന്നു.[3]

സംഗീതപരിപാടികൾ

തിരുത്തുക

മുൻപു ആകാശവാണിയുടെ പരിപാടികൾ ശ്രോതക്കൾ കേൾക്കുക മാത്രമേ ചെയ്തിരുന്നുള്ളു.എന്നാൽ ഇന്നു സ്ഥിതി മാറിയിരിക്കുന്നു. ഫോൺ ഇൻ പരിപാടികളിലൂടെ ശ്രോതാക്കളുമായി തത്സമയം സംസാരിച്ച് വേണ്ട പാട്ടുകൾ കേൾപ്പിക്കുകയും അവരുമായി സംവദിക്കുകയും ചെയ്യുന്ന നൂതന രീതിയാണ് കൈക്കൊണ്ടിരിക്കുന്നത്. ഇതു റേഡിയോയെ വളരെയധികം ജനപ്രിയമാക്കിയിരിക്കുന്നു.പൂന്തേനരുവി അത്തരത്തിലുള്ളതാണ്.ഇതു കൂടാതെ പഴയ പാട്ടുകൾക്കായി ഓർമച്ചെപ്പു, എസ്. എം. എസ്. ഇ-മെയിൽ ഇവ ഉപയോഗിച്ചുള്ള ചലച്ചിത്രഗാന പരിപാടിയായ മധുരഗാനം ഡോട് കോം, ഹലൊ ആകാശവാണി, ഇംഗ്ലീഷ് പാട്ടുകൾക്കായി സൺഡെ സിലക്ഷൻ, തുടങ്ങി ഒട്ടു വളരെ ചലച്ചിത്രഗാനപരിപാടികൾ പ്രക്ഷേപണം ചെയ്യുന്നുണ്ട്. ശാസ്ത്രീയ സംഗീത പാഠം, ലളിതഗാനപാഠം, വയലിൻ പാഠം, ദേശഭക്തിഗാനപാഠം തുടങ്ങിയവയുമുണ്ട്. സംഗീതക്കച്ചേരികൾ ദേശീയ സംഗീതപരിപാടികൾ ഇവയും പ്രക്ഷേപണം ചെയ്തുവരുന്നു.

ചലച്ചിത്രഗാനപരിപാടികൾ

തിരുത്തുക
  • ഗീതം സംഗീതം
  • രഞ്ജിനി
  • ഹലോ അകാശവാണി
  • പ്രിയഗാനം
  • മധുരഗാനം ഡോട് കോം
  • ഒരു വട്ടം കൂടി
  • ഓർമ്മച്ചെപ്പ്
  • മഞ്ഞണിപൂനിലാവ്

'റേഡിയോ നാടകങ്ങൾ

നാടകകൃത്തുക്കൾ

തിരുത്തുക

അഭിനേതാക്കൾ

തിരുത്തുക
  • ടി. പി. രാധാമണി
  • കെ.ജി. ദേവകി അമ്മ
  • എസ്. രാമൻകുട്ടിനായർ
  • ടി. എൻ. ഗോപിനാഥൻ നായർ
  • രാജം. കെ. നായർ
  • സി. എസ്. രാധാദേവി
  • പ്രസന്ന വാഴപ്പള്ളി
  • ജി. ഭാർഗവൻപിള്ള
  • വീരരാഘവൻ നായർ
  • മടവൂർ ഭാസി
  • സി. രാഘവൻ പിള്ള
  • കെ. ജി. മേനോൻ.
  • സതീഷ്ചന്ദ്രൻ[4]
  • സന്തോഷ് കുമാർ, കായംകുളം

വാർത്തകളും വാർത്താധിഷ്ഠിത പരിപാടികളും

തിരുത്തുക
  • വാർത്തകൾ

രാവിലെ 06.45 നു പ്രാദേശികവാർത്തകൾ ഉണ്ട്. 07.20 നു ഡെൽഹി വാർത്തകളും. 12.30 നും വൈകിട്ട് 6.20 നും പ്രാദേശിക വാർത്തകളുണ്ട്.ഉച്ചക്കും വൈകീട്ടും ദേശീയ വർത്തകൾ ഡെൽഹിയിൽ നിന്നും പ്രക്ഷേപണം ചെയ്തു വരുന്നു,കൂടാതെ, വാർത്താവീക്ഷണം, വാർത്താതരംഗിണി, കാർഷികവാർത്തകൾ, കൗതുകവാർത്തകൾ എന്നിവയും പ്രക്ഷേപണം ചെയ്യുന്നുണ്ട്. ഇംഗ്ലീഷ് വാർത്തകൾ ദിവസവും നാലുപ്രാവശ്യം പ്രക്ഷേപണം ചെയ്യുന്നു. സംസ്കൂതം വാർത്തകൾ രണ്ടു പ്രാവശ്യം കേൾപ്പിക്കുന്നുണ്ട്. അനന്തപുരി എഫ്. എം ലും വർത്തകൾ കേൾക്കാം. (സമയക്രമം: 06:00am, 07:00am, 08:00am, 09:00am, 10:00am, 11.00am, 01:00pm, 03:00pm, 05:00pm, 06:00pm and 08:00pm.) 1957 ഓഗസ്റ്റ് 15നാണ് തിരുവനന്തപുരത്തുനിന്നും പ്രാദേശിക വാർത്താപ്രക്ഷേപണം ആരംഭിച്ചത്. മലയാള വാർത്ത ഡൽഹിയിൽനിന്നും 1949 ജനുവരി 1നു സമ്പ്രേക്ഷണം തുടങ്ങി. 2017 ഏപ്രിൽ 24 മുതൽ കഴിഞ്ഞ 69 വർഷമായി ഡൽഹി നിലയത്തിൽനിന്നും പ്രക്ഷേപണം ചെയ്തുകൊണ്ടിരുന്ന മലയാളം വാർത്തകൾ തിരുവനന്തപുരം നിലയത്തിൽനിന്നും പ്രക്ഷെപണം ചെയ്തുതുടങ്ങി. ഉച്ചയ്ക്ക് 12.30നും വൈകിട്ട് 6.20നും 10 മിനുട്ട് ദൈർഘ്യമുള്ള പ്രാദേശിക വാർത്തകൾ സമ്പ്രേക്ഷണം ചെയ്തുവരുന്നു. ഫോൺ വഴി വാർത്തകൾ കേൾക്കാനുള്ള സംവിധാനവുമുണ്ട്.2006 മെയ് 17 നാണിതു തുടങ്ങിയത്. +91-0471-2335700 , +91-0471-2335702. എന്നീ നമ്പറുകളിൽ ഇതു ലഭിക്കും. എസ്. എം. എസു വഴിയും വാർത്തകൾ ലഭിച്ചുവന്നിരുന്നു. 2013ൽ യു. പി. എ സർക്കാരിന്റെ കാലത്തുതുടങ്ങിയ ഈ സേവനം, ഇപ്പോഴത്തെ സർക്കാർ 16 ഭാഷകളിൽ ഏർപ്പെടുത്തി. പക്ഷെ, കഴിഞ്ഞവർഷം ഇതിന്റെ ചിലവ്, 10 കോടി കവിഞ്ഞു. ഇതു താങ്ങാനാവാതെ പ്രസാർ ഭാരതി ഈ സേവനം അവസാനിപ്പിക്കുവാൻ തീരുമാനിച്ചു. 2016 ഏപ്രിൽ മാസം മുതൽ ഈ സേവനം നിർത്തുകയുണ്ടായി. പകരം ചെലവു കുറഞ്ഞ മൊബൈൽ ആപ്ലിക്കേഷൻ ഇതിനായി തുടങ്ങിക്കഴിഞ്ഞു. എ. ഐ. ആർ വെബ്‌സൈറ്റ് ഡിജിറ്റൽ പ്ലാറ്റുഫോം ആയി പ്രവർത്തിച്ചുവരുന്നു. ഇംഗ്ലിഷിൽ, എസ്. എം. എസ് സേവനം, 2013 സെപ്റ്റംബറിൽ സൗജന്യമായാണു തുടങ്ങിയത്. 2014 സെപ്റ്റംബർ ആയപ്പോഴത്തേയ്ക്കും മൂന്നു ലക്ഷമായി ഇതിന്റെ ഡാറ്റാബേസ്. ഇംഗ്ലിഷ്, ഹിന്ദി, മറാത്തി, സംസ്കൃതം, ദോഗ്രി, നേപ്പാളി, അസാമീസ്, ഗുജറാത്തി, മലയാളം, തമിഴ്, ഉറുദു, ഒഡിയ, ബംഗാളി, കഷ്മീരി, പഞ്ചാബി, അരുണാചലി എന്നീ ഭാഷകളിലാണ് ഈ സേവനം നൽകിയിരുന്നത്. ഇതിന്റെ വരിക്കാർക്ക്, അവരുടെ ഇഷ്ടഭാഷയിൽ, ഒരു വാർത്താബുള്ളെറ്റിന്റെ മൂന്നിൽ രണ്ടു ഭാഗത്തോളം ദിവസവും സൗജന്യമായി എസ്. എം. എസ് ആയി നൽകിവന്നിരുന്നു. അതാണ് ഏപ്രിൽ 2016നു നിർത്തിയത്. [5] ഡി.റ്റി. എച്ച് വഴിയും തിരുവനന്തപുരം ആകാശവാണി ലോകത്തെമ്പാടും ലഭ്യമാണ്.


രാവിലെ 6.45നുള്ള മലയാളം പ്രാദേശിക വാർത്ത കേരളമൊന്നാകെ സംപ്രേഷണം ചെയ്യുന്നത് ആകാശവാണി കോഴിക്കോട് യൂനിറ്റിൽ നിന്നാണ്. കൂടാതെ ഉച്ചയ്ക്ക് 12.30നുള്ള പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ അഞ്ചു ജില്ലകളെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പ്രാദേശിക വാർത്താ ബുള്ളറ്റിനും എഫ്എം പ്രധാന വാർത്തകളും കോഴിക്കോട് പ്രാദേശിക വാർത്താ യൂനിറ്റാണു തയ്യാറാക്കുന്നത്. കൂടാതെ കേന്ദ്രഭരണപ്രദേശമായ ലക്ഷദ്വീപ് വാർത്ത അടക്കമുള്ള പരിപാടികളും കോഴിക്കോട് വാർത്താവിഭാഗത്തിൽ നിന്നു സംപ്രേഷണം ചെയ്യുന്നു. കോഴിക്കോട്ടെ ആകാശവാണി പ്രാദേശിക വാർത്താ യൂനിറ്റ് അടച്ചുപൂട്ടുന്നതു സംബന്ധിച്ച് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ ഉത്തരവ് 09. 08. 2016 ചൊവ്വാഴ്ച ഡൽഹിയിൽ പുറത്തിറങ്ങി. ഓരോ സംസ്ഥാനത്തും തലസ്ഥാന നഗരിയിൽ മാത്രം ആകാശവാണി വാർത്താവിഭാഗങ്ങൾ മതിയെന്നാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. [6]

  • വാർത്താവായനക്കാർ
    • ബലറാം
    • എം.രാമചന്ദ്രൻ
    • സുഷമ
    • ശങ്കരനാരായണൻ
    • ഗോപകുമാർ ഗോപൻ (ഗോപാലകൃഷ്ണൻ നായർ)
    • ശ്രീകുമാർ

വാർത്താ സമയക്രമം

തിരുത്തുക
  • മലയാളം വാർത്തകൾ: 06.45, 07.25, 12.30, 12.50, 6.20
  • ഇംഗ്ലിഷ് വാർത്തകൾ: 06.10, 08.00. 12.00 2.00. 6.00, 8.00, 11.10
  • ഹിന്ദി വാർത്തകൾ: 08.45
  • സംസ്കൃതം വാർത്തകൾ: 06.55, 6.15
  • പ്രഭാതഭേരി

സമകാലീന സംഭവങ്ങളെ വിമർശനാത്മകമായി അവതരിപ്പിക്കുന്ന പ്രഭാതഭേരി പ്രശസ്തമാണ്.ഇതിൽ പത്രവൃത്താന്തം പരിപടിയുമുണ്ട്. പത്രങ്ങളിലെ പ്രധാന തലക്കെട്ടുകളാണുണ്ടാവുക.

ആകാശവാണിയുടെ ഓഡിയൻസ് റിസർച്ച് പ്രോഗ്രാം

തിരുത്തുക

പ്രേക്ഷകരുടെ പ്രതികരണം അറിയാനായി ആകാശവാണി സർവെകളും മറ്റുപാധികളും ഉപയോഗിച്ചുവരുന്നു. Field survey, Telephone survey, Mail survey, Quick feed back study, Feed forward study, In-depth study എന്നിങ്ങനെ വിവിധ രീതികൾ ഇതിനായി ഉപയോഗിച്ചുവരുന്നു. 2011ൽ തിരുവനന്തപുരം ആകാശവാണിയുടെ പരിധിയിലുള്ള പത്തനംതിട്ടയിൽ നടത്തിയ സർവേഫലം പ്രസിദ്ധീകരിച്ചിട്ടുണ്ട്.വിശദവിവരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.[7] [8]

ആകാശവാണിയുടെ ഘടന

തിരുത്തുക

[9] വിവിധ വിഭാഗങ്ങൾ ഒത്തൊരുമയോടെ പ്രവർത്തിച്ചാണ് മുന്നോട്ടു പോകുന്നത്. സാങ്കേതികവിഭാഗം, പ്രൊഗ്രാം വിഭാഗം, ഭരണവിഭാഗം, വാർത്താവിഭാഗം എന്നിങ്ങനെ വിവിധ വിഭാഗങ്ങളുണ്ട്. ഓരോ ആകാശവാണി നിലയത്തിന്റെയും മേധാവി സ്റ്റേഷൻ ഡയറക്ടർ ആകുന്നു.

*

  • എസ്. സരസ്വതി അമ്മ
  • കമലാനാഥൻ
  • കെ. എ. മുരളീധരൻ
  • പി. കെ. സുഭാഷ്(2014)

എന്നിവർ മുൻ സ്റ്റേഷൻ ഡയറക്ടർമാർ ആയിരുന്നു.

  • ഇപ്പോഴത്തെ ഡയറക്ടർ : ആർ. സി. ഗോപാൽ (2016) ആണ്.
  • അസിസ്റ്റന്റ് ഡയറക്ടർ: ലീലാമ്മ മാത്യു
    • സാങ്കേതികവിഭാഗത്തിന്റെ പ്രധാനി സ്റ്റേഷൻ എഞ്ചിനീയർ ആകുന്നു.
      • എൻ. രാജേന്ദ്രൻ ആണ് ഇപ്പോഴത്തെ 2017 സ്റ്റേഷൻ എഞ്ചിനീയർ
      • എൻ. എസ്. സുനിൽകുമാർ ആയിരുന്നു 2014ലെ സ്റ്റേഷൻ എഞ്ചിനീയർ.
    • വാർത്താവിഭാഗം ഡപ്യൂട്ടി ഡയറക്ടർ (2016) മയൂഷ എ. എം ആകുന്നു.
    • റോയി ചാക്കോ, അസി. ഡയറക്ടർ വാർത്താവിഭാഗം.
    • പ്രകാശ്. എസ്, അസി. ഡയറക്ടർ വാർത്താവിഭാഗം.
    • എം. ഉണ്ണിക്കൃഷ്ണൻ ഉണ്ണിത്താൻ - അസി. ഡയറക്ടർ, പ്രോഗ്രാം

ആകാശവാണിയിലെ മറ്റു പ്രശസ്തരായ ഇപ്പോഴത്തെ പ്രവർത്തകർ

തിരുത്തുക
  • ബിജു മാത്യു, ബി. വിജയകുമാർ, ജി. ജയ, ജോസ് പി. ഉലഹന്നാൻ, റ്റി. വാഹിദ, എം. വി. ശശികുമാർ, പി. എ. ബിജു (പ്രോഗ്രാം എക്സിക്യുട്ടീവ്); എൻ. ജെ. ജോഷിലാൽ, കാഞ്ജിയോട് ജയൻ (അനൗൺസർ)

തിരുവനന്തപുരം ആകാശവാണി നിലയം നേടിയ പുരസ്കാരങ്ങൾ

തിരുത്തുക
  • നാഷണൽ സേഫ്റ്റി കൗൺസിൽ അവാർഡ് 2017 മാർച്ച് മാസം നാലാം തീയതി തിരുവനന്തപുരം ആകാശവാണി നിലയത്തിനു ലഭിച്ചു.

നാഷണൽ ഫെഡറേഷൻ ഓഫ് ദ ബ്ലൈൻഡ് അവാർഡ് (2017 ജനുവരി 1 ആലപ്പുഴ)

  • ലീലാമ്മ മാത്യു - ആകാശവാണി ദേശീയ പുരസ്കാരം 2016 പബ്ലിസിറ്റി അനൗൺസ്മെന്റ് ഒന്നാം സ്ഥാനം.
  • മുരളീധരൻ തഴക്കര - നാളികേര വികസനബോർഡിന്റെ 2015-16ലെ അവാർഡ്, കേരള ഉപഭൊക്തൃസംരക്ഷണ സമിതി ഏർപ്പെറ്റുത്തിയ കെ. സി. കുഞ്ഞുരാമൻ വൈദ്യർ അവാർഡ്.
  • ബിജു മാത്യു - ആകാശവാണി ദേശീയ പുരസ്കാരം 2016 - റേഡിയോ ഡോക്യുമെന്ററി രണ്ടാം സ്ഥാനം
  • ബി. വിജയകുമാർ - ഗാന്ധിയൻ ഫിലോസഫി അവാർഡ്
  • ജി. ജയ - ഗാന്ധിയൻ ഫിലോസഫി അവാർഡ്, ബെസ്റ്റ് വിമൻസ് പ്രോഗ്രാം - ആകാശവാണി ദേശീയ പുരസ്കാരം 2015
  • എ. എൽ. മഞ്ജുള രാജേഷ് - ആകാശവാണി ദേശീയ പുരസ്കാരം 2016 - മ്യൂസിക്കൽ പ്രൊഡക്ഷൻ ഒന്നാം സ്ഥാനം
  • ജോസ് പി. ഉലഹന്നാൻ - ഐ. എം. എ കേരള സംസ്ഥാന പുരസ്കാരം2016
  • റ്റി. വഹീദ - ആകാശവാണി ദേശീയ പുരസ്കാരം 2016 സ്പെഷ്യൽ ടോപ്പിക്ക് ഡോക്ക്യുമെന്ററി
  • എ. വി. ശശികുമാർ - ആകാശവാണി ദേശീയ പുരസ്കാരം 2015 ഇന്നവേറ്റീവ് പ്രോഗ്രാം ഒന്നാം സ്ഥാനം
  • കാഞ്ചിയോട് ജയൻ -
  • സന്തോഷ് തിരുമല - അഖിലകേരള ഏകാങ്ക നാടകമത്സരം, മികച്ചനടൻ
  • കോട്ടയം അനിൽ - അമേച്വർ നാടകമത്സരത്തിൽ മികച്ച നടനുള്ള പുരസ്കാരം

പ്രധാന നാഴികക്കല്ലുകൾ

തിരുത്തുക
  1. ട്രാവൻ കൂർ ബ്രോഡ്കാസ്റ്റിങ്ങ്, തിരുവനന്തപുരം: 12.03.1943
  2. ആൾ ഇന്ത്യ റേഡിയോ തിരുവനന്തപുരം (5 കിലോവാട്ട് മീറ്റർ വേവ്)01.04.1950
  3. ആൾ ഇന്ത്യ റേഡിയോ കോഴിക്കോട് (10 കിലോവാട്ട് മീറ്റർ വേവ്) 14.05.1950
  4. ആൾ ഇന്ത്യ റേഡിയോ തൃശ്ശൂർ (20 കിലോവാട്ട് മീറ്റർ വേവ്)14.01.1957
  5. വിവ്ധ്ഭാരതി സർവീസ് ഏ ഐ ആർ തിരുവനന്തപുരം ( 1 കിലോ വാട്ട് മീറ്റർ വേവ്) 06.03.1966
  6. ഹൈ പവർ ട്രാൻസ്മിറ്റർ, ആലപ്പുഴ (100 കിലോവാാട്ട് മീറ്റർ വേവ്) 17.07.1971
  7. ഏ ഐ ആർ തിരുവനന്തപുരം 10 കിലോവാട്ടായി ശക്തികൂട്ടി 15.02.1973
  8. വിവിധ് ഭാരതി തിരുവനന്തപുരം ശക്തികൂട്ടി (1 കിലോവാട്ട് മീറ്റർ വേവ്) 01.05.1975
  9. വിവിധ് ഭാരതി കോഴിക്കോട് (1 KW MW) 02.11.1975
  10. ആൾ ഇന്ത്യ റേഡിയോ, കൊച്ചി 2 x 3 KW FM 01.10.1989
  11. ആൾ ഇന്ത്യ റേഡിയോ, കണ്ണൂർ 2 x 3 KW FM 04.05.1991
  12. ആൾ ഇന്ത്യ റേഡിയോ, കവരത്തി (1 KW MW) 01.01.1994
  13. ആൾ ഇന്ത്യ റേഡിയോ, ദേവികുളം, 2 x 3 KW FM 23.02.1994
  14. ആൾ ഇന്ത്യ റേഡിയോ, തൃശൂർ (100 KW MW) 15.09.1994
  15. ആൾ ഇന്ത്യ റേഡിയോ, തിരുവനതപുരം (50 KW SW) 06.11.1994
  16. ആൾ ഇന്ത്യ റേഡിയോ, കോഴിക്കോട് (10 KW MW) 30.12.1995
  17. ആൾ ഇന്ത്യ റേഡിയോ, കൊച്ചി (2 x 3 KW FM) 15.02.1996
  18. ആൾ ഇന്ത്യ റേഡിയോ ആലപ്പുഴ ഹൈ പവർ ട്രാൻസ്മിറ്റർ ശക്തികൂട്ടി (2 x 100 KW MW) 15.04.1999
  19. വിവിധ്ഭാരതി ശക്തികൂട്ടി (2 x 5 KW FM) 15.08.1999
  20. ആൾ ഇന്ത്യ റേഡിയോ, തിരുവനതപുരം (20 KW MW) ശക്തികൂട്ടി 01.01.2002
  21. വിവിധ്ഭാരതി കോഴിക്കോട്, (2 x 5 KW FM) ശക്തികൂട്ടി 01.04.2003
  22. ആൾ ഇന്ത്യ റേഡിയോ, മഞ്ചേരി (3 KW FM) 28.01.2006
  23. എഫ്. എം റെയിൻബോ 26.06.2006
  24. ആൾ ഇന്ത്യ റേഡിയോ,മഞ്ചേരി എഫ്. എം,പ്രഭാതപ്രക്ഷേപണം ആരംഭിച്ചു(26.01.2017).
  25. മഞ്ചേരി എഫ്.എം-ൽ നിന്ന് രാവിലെ 5.53 മുതൽ രാത്രി 11.06 വരെ ഇടവേളയില്ലാത്ത പ്രക്ഷേപണം (seamless transmission) ആരംഭിച്ചു(2.06.2019).

അനന്തപുരി എഫ്. എം

തിരുത്തുക

ആൾ ഇന്ത്യ റേഡിയോയുടെ കീഴിലുള്ള അന്തഃപുരി എഫ്, എം അതിന്റെ വാണിജ്യവിഭാഗമാണ്. 1975 മെയ് 1നു 101.9 1 KW AM ട്രാൻസ്മിറ്ററിൽ തുടങ്ങി. മുംബൈ വിവിധ്ഭാരതിയിൽ നിന്നുമുള്ള പരിപാടികളും പ്രക്ഷേപണം ചെയ്തിരുന്നു. തരംഗദൈർഖ്യത്തിൽ ഇതു ലഭിക്കുന്നു. പട്ടണങ്ങൾ കേന്ദ്രീകരിച്ചാണ് പ്രക്ഷേപണം. ഇപ്പോൾ 5.55 AM മുതൽ 11.00 PM വരെ ഇടതടവില്ലാതെ പരിപാടികൾ കേൾപ്പിച്ചുവരുന്നു. ആകർഷകവും വൈവിധ്യമാർന്നതുമായ പരിപാടികൾ കേൾപ്പിച്ചുവരുന്നു. കൂടാതെ തീവണ്ടി സമയം, ട്രാഫിക്ക് മറ്റങ്ങൾ, ജലവിതരണത്തിലെയും മറ്റും തടസങ്ങൾ ഇവയും സമയത്തിന് അറിയിച്ചുവരുന്നു. ചലച്ചിത്രഗാനാധിഷ്ടിതപരിപാടികൾക്കാണു പ്രാമുഖ്യം. കൂടാതെ ഓരോ മണിക്കൂറിലും വാർത്തകൾ പ്രക്ഷേപണം ചെയ്യുന്നുണ്ട്. തിരുവനതപുരത്തിന്റെ മിക്ക ഭാഗങ്ങളിലും കൊല്ലം പത്തനംതിട്ട എന്നിവിടങ്ങളിൽ പ്രധാന ഭാഗങ്ങളിലും അനന്തപുരി എഫ്. എം ലഭിക്കുന്നതാണ്. ഏതാണ്ട് 45 ലക്ഷം ജനങ്ങൾക്കുതകുന്നതരത്തിലാണ് പ്രക്ഷേപണം സജ്ജമാകിയിരിക്കുന്നത്. എഫ്. എം എന്ന പേർ സ്വീകരിച്ചത് 2005 നവംബർ ഒന്നിനാണ്. [10] കൂടാതെ കൊച്ചി (107.5) ദേവികുളം, ലക്ഷദ്വീപ് തുടങ്ങിയ സ്ഥലങ്ങളിലും എഫ്. എം പ്രക്ഷേപണമുണ്ട്.

ആകാശവാണി എഫ് എം ഡയറക്റ്റർ പി. സി. സതീഷ്ചന്ദ്രൻ 2011 ജനുവരി 22നു അന്തരിച്ചു. റേഡിയോ അമ്മാവൻ ആയി അദ്ദേഹം അറിയപ്പെട്ടിരുന്നു. നാടകപ്രവർത്തകനും സംവിധായകനും ആയിരുന്നു. അദ്ദേഹം ഹാസ്യറോളുകളും കൈകാര്യംചെയ്തു.

  • ആർ. വിമലസേനൻ നായർ ആണ് അനന്തപുരി എഫ് എമിലെ ഇപ്പോഴത്തെ സ്റ്റേഷൻ ഡയറക്ടർ

പ്രധാനപരിപാടികൾ

തിരുത്തുക

ചില ദിവസങ്ങളിൽ പ്രക്ഷേപണം ചെയ്യുന്ന പരിപാടികൾ. [11]

പരസ്യങ്ങൾ

തിരുത്തുക

1985ൽ ആണ് ആകാശവാണിയിൽ ആദ്യമായി പരസ്യങ്ങൾ ആരംഭിച്ചത്. 15.08.1999ൽ 2 x 5 KW FM ട്രാൻസ്മിറ്റർ കമ്മീഷൻ ചെയ്യുകയും ചെയ്തു. ആകാശവാണിക്ക് പരസ്യവരുമാനത്തിനായി ഒരു മാർക്കറ്റിങ്ങ് വിഭാഗം നിലവിലുണ്ട്. എങ്കിലും പൊതുവെ മറ്റു മാധ്യമങ്ങളെ അപേക്ഷിച്ചു വളരെക്കുറച്ചു പരസ്യമെ വരാറുള്ളൂ.

ആകാശവാണിയെപ്പറ്റി

തിരുത്തുക

2016 ജൂൺ 17നു വെള്ളിയാഴ്ചയാഴ്ച, തിരുവനന്തപുരത്തെ ആകാശവാണിയുടെ ശ്രീകാര്യത്തെ മൺവിളയിലുള്ള 122 മീറ്റർ ഉയരമുള്ള ടവർ കാറ്റിൽപ്പെട്ട് തകരുകയും അങ്ങനെ പ്രക്ഷേപണം നിലയ്ക്കുകയുമുണ്ടായി. [12]ഇത്തരം ഒരു സംഭവം ഇതാദ്യമാണ്. മൂന്നു മാസംകൊണ്ടേ ഇതു പുനർനിർമ്മിക്കാൻ കഴിയുമായിരുന്നുള്ളൂ. ഈ സമയത്ത് അനന്തപുരി എഫ്. എം നിലയം ഉപയോഗിച്ച് തിരുവനന്തപുരം, കൊല്ലം, കന്യാകുമാരി മേഖലയിൽ പ്രക്ഷേപണം തുടർന്നു. 20 കിലോവാട്ട് ആണ് ഈ ടവറിന്റെ ശക്തി. 1937 സെപ്റ്റംബർ 30നാണ് ഈ നിലയത്തിൽനിന്നും പ്രക്ഷേപണം തുടങ്ങിയത്. [13]എന്നാൽ ചെന്നൈയിലെ വിദഗ്ദ്ധർ, പുതിയ ടവർ സ്ഥാപിക്കുകയും പ്രക്ഷേപണം ഒരാഴ്ചകൊണ്ടുതന്നെ പുനഃസ്ഥാപിക്കുകയുംചെയ്തു. [14][15]

  1. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2015-10-14. Retrieved 2014-03-24.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-06. Retrieved 2015-07-10.
  3. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2015-10-14. Retrieved 2014-03-24.
  4. http://news.webindia123.com/news/articles/India/20110123/1673286.html[പ്രവർത്തിക്കാത്ത കണ്ണി]
  5. http://www.newindianexpress.com/nation/AIRs-SMS-News-Service-Stopped-Due-to-Paucity-of-Funds/2016/04/05/article3365025.ece
  6. http://www.thejasnews.com/%E0%B4%86%E0%B4%95%E0%B4%BE%E0%B4%B6%E0%B4%B5%E0%B4%BE%E0%B4%A3%E0%B4%BF-%E0%B4%95%E0%B5%8B%E0%B4%B4%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D-%E0%B4%87%E0%B4%A8%E0%B4%BF.html/[പ്രവർത്തിക്കാത്ത കണ്ണി]
  7. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-02-23. Retrieved 2014-03-24.
  8. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2016-03-06. Retrieved 2014-03-24.
  9. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2015-10-14. Retrieved 2014-03-24.
  10. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-08-11. Retrieved 2015-07-10.
  11. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-05-26. Retrieved 2015-07-10.
  12. http://english.manoramaonline.com/news/just-in/heavy-rains-kerala-destruction-strong-winds.html
  13. http://english.mathrubhumi.com/news/kerala/akashvani-tower-collapses-halting-broadcast-for-first-time-in-history-english-news-1.1140203
  14. http://english.mathrubhumi.com/news/kerala/new-transmission-tower-for-akashvani-english-news-1.1142705
  15. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-06-20. Retrieved 2016-07-26.

ഇതും കാണുക

തിരുത്തുക

പുറം കണ്ണി

തിരുത്തുക