മഞ്ചേരി ആകാശവാണി
കേരളത്തിലെ മലപ്പുറം ജില്ലയിലെ മഞ്ചേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന റേഡിയോ പ്രക്ഷേപണ കേന്ദ്രമാണ് മഞ്ചേരി ആകാശവാണി എഫ്എം നിലയം (102.7). മഞ്ചേരി എൻ.എസ്.എസ്. കോളേജ് കുന്നിലാണു ഇത് സ്ഥിതി ചെയ്യുന്നത്. 2006 ജനുവരി 28നാണ് ഈ നിലയം കമ്മീഷൻ ചെയ്തത്. ഇത് ഒരു പ്രാദേശിക നിലയമാണ്. ആകാശവാണിയുടെ കേരളത്തിലെ രണ്ടാമത്തെ പ്രാദേശിക നിലയമാണിത്. മലപ്പുറം, പാലക്കാട് ജില്ലകളിലെയും സമീപപ്രദേശങ്ങളിലേയും ഉദ്ദേശം 85 ലക്ഷം ജനങ്ങളിലേക്കാണ് ഈ നിലയത്തിന്റെ പരിപാടികൾ പ്രക്ഷേപണം ചെയ്യപ്പെടുന്നത്. മൂന്നു കിലോവാട്ടാണു ഇതിന്റെ പ്രസരണശേഷി.[3]
നഗരം | മഞ്ചേരി, കേരള |
---|---|
പ്രക്ഷേപണ പ്രദേശം | 3550 ച.കി.മി Fully Covered: മലപ്പുറം Partially Covered: കോഴിക്കോട്, വയനാട്, പാലക്കാട്, നീലഗിരി[1] |
ഫ്രീക്വൻസി | 102.7 MHz |
പ്രൊഗ്രാമിങ് | |
ഭാഷ(കൾ) | മലയാളം, ഇംഗ്ലീഷ് |
Format | വാർത്ത, റേഡിയോ ഡ്രാമ, സംഗീതം |
ഉടമസ്ഥത | |
ഉടമസ്ഥൻ | All India Radio |
ചരിത്രം | |
ആദ്യ പ്രക്ഷേപണം | 2006 ജനുവരി 28[2] |
Technical information | |
Transmitter coordinates | 11°7′3.14″N 76°7′58.45″E / 11.1175389°N 76.1329028°E |
Links | |
Webcast | Listen live |
Website | allindiaradio |
പ്രക്ഷേപണ സമയം
തിരുത്തുകരാവിലെ 05.53 മുതൽ രാത്രി 11:06 വരെ ഇടവേളകളില്ലാത, തുടർച്ചയായാണ് പ്രക്ഷേപണം. 2017 ജനുവരി 26നാണു പ്രഭാതപ്രക്ഷേപണം ആരംഭിച്ചത്. 2019 ജൂൺ 2 നാണ് തുടർച്ചയായുള്ള പ്രക്ഷേപണം (seamless transmission) ആരംഭിച്ചത്. കേരളത്തിൽ ആകാശവാണിയുടെ വിനോദ ചാനലുകളൊഴികെയുള്ള നിലയങ്ങളിൽ തുടർച്ചയായി പ്രക്ഷേപണമുള്ള ഏക നിലയമാണിത്.[1]
- ആദ്യ പ്രക്ഷേപണം; പ്രോഗ്രാം എക്സിക്യൂട്ടീവ് ഡി.പ്രദീപ് കുമാറിന്റെ നേതൃത്വത്തിൽ മാത്യു ജോസഫ് (ട്രാൻസ്മിഷൻ എക്സിക്യൂട്ടീവ്), ആർ.കനകാംബരൻ (സ്റ്റാഫ് അനൌൺസർ) എന്നിവരടങ്ങിയ സംഘമായിരുന്നു ആദ്യപ്രക്ഷേപണം നടത്തിയത്.
- കെ.എം. നരേന്ദ്രൻ, എം.ബാലകൃഷ്ണൻ, എസ് . രാധാകൃഷ്ണൻ ,ഡി.പ്രദീപ് കുമാർ എന്നിവരെത്തുടർന്ന് 2020 മെയ് 30 മുതൽ ടി.കെ.മനോജൻ (അസി.ഡയറക്ടർ) ആണ് ഇപ്പോഴത്തെ പ്രോഗ്രാം മേധാവി.[അവലംബം ആവശ്യമാണ്]
പ്രക്ഷേപണ പരിപാടികൾ
തിരുത്തുകഓരോമണിക്കൂറിലും എഫ്.എം. വാർത്താബുള്ളറ്റിനുകൾ, സേവനവാർത്തകൾ, തീവണ്ടിസമയം, ചലച്ചിത്രഗാനങ്ങൾ ലളിതഗാനങ്ങൾ, ഗസലുകൾ, നാടകഗാനങ്ങൾ, നാടൻപാട്ടുകൾ, മാപ്പിളപ്പാട്ടുകൾ, കാവ്യാലാപനങ്ങൾ, നോവൽ പാരായണം, സൈബർ ജാലകം, കരിയർ ഗൈഡൻസ് പരിപാടികൾ. കുട്ടികൾക്കും യുവാക്കൾക്കുമുൾപ്പെടെ എല്ലാ ആഴ്ചയിലും 6 ലൈവ് ഫോൺ - ഇൻ പരിപാടികൾ. കൂടാതെ കോവിഡ് സാഹചര്യത്തിൽ ലോക്ഡൗൺ തുടങ്ങിയപ്പോൾ 'ഹലോ ആകാശവാണി വീട്ടുവിശേഷം', 'ഒരു കഥ പറയാം', 'ഒരു പാട്ടു പാടാം', 'വാചകമേള' എന്നീ തത്സമയ ഫോൺ-ഇൻ പരിപാടികളും ആരംഭിച്ചു
3.http://airddfamily.blogspot.in/2017/01/morning-transmission-commenced-from.html