ഇന്ത്യയിലെ കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിലെ ഒരു ദ്വീപും നഗരവും ആണ് കവരത്തി. ലക്ഷദ്വീപിന്റെ തലസ്ഥാനമാണ് കവരത്തി.

കവരത്തി
Location of കവരത്തി
കവരത്തി
Location of കവരത്തി
in ലക്ഷദ്വീപ്
രാജ്യം  ഇന്ത്യ
സംസ്ഥാനം ലക്ഷദ്വീപ്
ജില്ല(കൾ) ലക്ഷദ്വീപ്
ജനസംഖ്യ 10 (2001—ലെ കണക്കുപ്രകാരം)
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം

0 m (0 ft)

Coordinates: 10°34′N 72°37′E / 10.57°N 72.62°E / 10.57; 72.62

ഭൂമിശാസ്ത്രംതിരുത്തുക

കേരള തീരത്തിനു അടുത്താണ് കവരത്തി ദ്വീപ്. കവരത്തിയുടെ ഭൂമിശാസ്ത്രപരമായ സ്ഥാനം 10°34′N 72°37′E / 10.57°N 72.62°E / 10.57; 72.62[1] ആണ്. സമുദ്രനിരപ്പിലാണ് കവരത്തി സ്ഥിതിചെയ്യുന്നത്.

ജനസംഖ്യതിരുത്തുക

2001-ലെ ഇന്ത്യൻ കാനേഷുമാരി കണക്കെടുപ്പ് അനുസരിച്ച് കവരത്തിയിലെ ജനസംഖ്യ 10,113 ആണ്. ഇതിൽ പുരുഷന്മാർ 55%-ഉം സ്ത്രീകൾ 45%-ഉം ആണ്. കവരത്തിയുടെ ശരാശരി സാക്ഷരത 78% ആണ്. (ഇന്ത്യയുടെ ദേശീയ സാക്ഷരതാ നിലവാരം 59.5% ആണ്). പുരുഷന്മാരിൽ സാക്ഷരതാ നിലവാരം 83%-ഉം സ്ത്രീകളിൽ ഇത് 72%-ഉം ആണ്. കവരത്തിയിലെ ജനങ്ങളിൽ 12% 6 വയസ്സിനു താഴെ പ്രായമുള്ള കുട്ടികൾ ആണ്.

വിനോദസഞ്ചാര ആ‍കർഷണങ്ങൾതിരുത്തുക

കവരത്തി ദ്വീപ് വിവിധ ജലക്രീഡാ വിനോദങ്ങൾക്കും നീന്തുന്നതിനും വെയിൽ കായുന്നതിനും അനുയോജ്യമാണ്. കവരത്തിയിലെ സമുദ്രജീവി പ്രദർശനശാലയിൽ (മറൈൻ അക്വേറിയം) പല ജലജീവികളുടെയും ജീവനുള്ളതും അല്ലാത്തതുമായ ഒരു വലിയ ശേഖരം ഉണ്ട്. ഇവിടെ സുതാര്യമായ അടിത്തട്ടുള്ള നൌകകൾ കടലിലെ ജലജീവിതം നോക്കിക്കാണുന്നതിനുള്ള ഒരു വലിയ ആകർഷണമാണ്. കയാക്കുകളും യാട്ടുകളും കവരത്തിയിൽ വാടകയ്ക്കു ലഭിക്കും.

അവലംബംതിരുത്തുക

  1. Falling Rain Genomics, Inc - Kavaratti


"https://ml.wikipedia.org/w/index.php?title=കവരത്തി&oldid=2924038" എന്ന താളിൽനിന്ന് ശേഖരിച്ചത്