ജഗതി എൻ.കെ. ആചാരി
മലയാളത്തിലെ ഒരു നാടക അഭിനേതാവും രചയിതാവുമായിരുന്നു ജഗതി എൻ.കെ. ആചാരി (1924–1997). മലയാളചലച്ചിത്രങ്ങളിലും ഇദ്ദേഹം പ്രവർത്തിച്ചിരുന്നു. മലയാളചലച്ചിത്രനടനായ ജഗതി ശ്രീകുമാർ ഇദ്ദേഹത്തിന്റെ മകനാണ്.
ജഗതി എൻ.കെ. ആചാരി | |
---|---|
ജനനം | 1924 ജനുവരി 24 |
മരണം | 1997 ഏപ്രിൽ 13 (73 വയസ്സ്) |
അറിയപ്പെടുന്നത് | നാടകകൃത്ത്, നാടക അഭിനേതാവ് |
കുട്ടികൾ | ജഗതി ശ്രീകുമാർ |
മലയാള റേഡിയോ നാടകങ്ങൾ ഉൾപ്പെടെ നിരവധി നാടകങ്ങൾ രചിക്കുകയും റേഡിയോ നാടകങ്ങൾക്ക് ശബ്ദം നൽകുകയും ചെയ്തിരുന്നു. ആകാശവാണിയിൽ പ്രോഗ്രാം എക്സിക്യൂട്ടിവായും പ്രവർത്തിച്ചു. കേരളത്തിലെ ഒരു സ്ഥിരം നാടകവേദിയായ കലാനിലയം നാടകസമിതിയുടെ ഒരു പാർട്ണറുമായിരുന്നു. കായംകുളം കൊച്ചുണ്ണി, കടമറ്റത്ത് കത്തനാർ തുടങ്ങിയ നാടകങ്ങളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. മൂന്നാം പക്കം, ദേശാടനക്കിളി കരയാറില്ല, വേലുത്തമ്പി ദളവ തുടങ്ങിയ ചലച്ചിത്രങ്ങളിലും ഇദ്ദേഹം അഭിനയിച്ചു. 1997-ൽ 73-ആം വയസ്സിൽ ഇദ്ദേഹം അന്തരിച്ചു.
രചിച്ച നാടകങ്ങൾ
തിരുത്തുക- ടിപ്പുസുൽത്താൻ
പുരസ്കാരം
തിരുത്തുക- കേരള സംഗീത നാടക അക്കാദമി പുരസ്കാരം[1] (1983)