തിരുനാവായ തീവണ്ടി നിലയം
മലപ്പുറം ജില്ലയിൽ തിരുനാവായ പഞ്ചായത്തിലെ എടക്കുളം എന്ന സ്ഥലത്തു സ്ഥിതിചെയ്യുന്ന തീവണ്ടി നിലയമാണ് തിരുനാവായ തീവണ്ടി നിലയം (കോഡ് - TUA).[1][2] മുമ്പ് എടക്കുളം തീവണ്ടി നിലയം എന്ന പേരിലാണ് ഇത് അറിയപ്പെട്ടിരുന്നത്. ദക്ഷിണ റെയിൽവേയുടെ പാലക്കാട് ഡിവിഷനിലാണ് ഈ നിലയം ഉൾപ്പെടുന്നത്.[2] കേരളത്തിലെ റെയിൽ ഗതാഗത ശൃംഖലയിൽ തിരൂർ, കുറ്റിപ്പുറം എന്നീ തീവണ്ടി നിലയങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന നിലയമാണിത്.[2]
തിരുനാവായ തീവണ്ടി നിലയം | |
---|---|
റെയിൽ ഗതാഗതം | |
General information | |
Location | എടക്കുളം, തിരുനാവായ, മലപ്പുറം ജില്ല കേരളം ഇന്ത്യ |
Coordinates | 10°54′41″N 75°59′02″E / 10.911527°N 75.983963°E |
Elevation | 6 മീറ്റർ |
Owned by | ഇന്ത്യൻ റെയിൽവേ |
Operated by | ദക്ഷിണ മേഖലാ റെയിൽവേ |
Line(s) | കുറ്റിപ്പുറം റെയിൽവേ സ്റ്റേഷൻ - തിരുനാവായ തീവണ്ടി നിലയം - തിരൂർ റെയിൽവേ സ്റ്റേഷൻ |
Platforms | 2 |
Other information | |
Status | പ്രവർത്തിക്കുന്നു |
Station code | TUA |
Zone(s) | ദക്ഷിണ റെയിൽവേ |
Division(s) | പാലക്കാട് ഡിവിഷൻ |
Fare zone | ഇന്ത്യയിലെ റെയിൽ മേഖല |
History | |
Electrified | അതെ |
ചരിത്രം
തിരുത്തുകമലപ്പുറം ജില്ലയിലെ തിരൂറിൽ നിന്ന് എട്ടു കിലോമീറ്റർ തെക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന ഒരു പ്രശസ്തമായ സ്ഥലമാണ് തിരുനാവായ. നിളാ നദിയുടെ തീരത്തുള്ള ഈ സ്ഥലത്തു വച്ചാണ് ചരിത്രപ്രസിദ്ധമാർന്ന മാമാങ്കം നടന്നിരുന്നത്.[3]
തിരുനാവായ ഗ്രാമപഞ്ചായത്തിലുള്ള എടക്കുളം എന്ന സ്ഥലത്ത് തിരുനാവായ തീവണ്ടി നിലയം സ്ഥിതിചെയ്യുന്നു. ഏറെ വർഷങ്ങൾക്കു മുമ്പ് പഞ്ചായത്തിലെ ഏറ്റവും വലിയ വ്യാപാര കേന്ദ്രമായിരുന്നു എടക്കുളം.[1] സ്വാതന്ത്ര്യസമരകാലത്ത് നടന്ന മലബാർ കലാപത്തിൽ (1921) ഒരു പ്രധാന പങ്കുവഹിച്ച പ്രദേശമാണിത്. സമരാനുകൂലികളെ ബ്രിട്ടീഷ് പട്ടാളക്കാർ ജയിലിലടച്ചതും ഈ സ്ഥലത്തുവച്ചാണ്.[1]
തീവണ്ടി നിലയത്തിന്റെ പ്രത്യേകതകൾ
തിരുത്തുകതിരൂർ റെയിൽവേ സ്റ്റേഷനും കുറ്റിപ്പുറം സ്റ്റേഷനും ഇടയിലാണ് തിരുനാവായ റെയിൽവേ സ്റ്റേഷൻ സ്ഥിതിചെയ്യുന്നത്. ഇതിന് സമുദ്രനിരപ്പിൽ നിന്ന് ആറു മീറ്റർ ഉയരമുണ്ട്.[2] വൈദ്യുതീകരിച്ച ട്രാക്കുകളോടൊപ്പം രണ്ടു പ്ലാറ്റ്ഫോമുകളാണ് ഇവിടെയുള്ളത്.[2] പതിനാലോളം തീവണ്ടികൾ ഇവിടെ നിർത്തുന്നുണ്ട്. ഇവയിൽ മിക്കതും പാസഞ്ചർ ട്രെയിനുകളാണ്.[4] ഇവിടെ നിന്ന് രണ്ടു കിലോമീറ്റർ അകലെയുള്ള തിരുനാവായ നാവാമുകുന്ദക്ഷേത്രം സന്ദർശിക്കാനെത്തുന്നവർക്ക് ഏറെ സഹായകമാണ് ഈ റെയിൽവേ സ്റ്റേഷൻ.[3]
സർവീസ് നടത്തുന്ന തീവണ്ടികൾ
തിരുത്തുകതിരുനാവായ റെയിൽവേ സ്റ്റേഷനിൽ നിർത്തുന്ന തീവണ്ടികൾ.[4]
നം. | തീവണ്ടി നമ്പർ | ആരംഭം | ലക്ഷ്യം | തീവണ്ടിയുടെ പേര് |
---|---|---|---|---|
1. | 56600 | കോഴിക്കോട് | ഷൊർണൂർ | പാസഞ്ചർ |
2. | 16314 | കണ്ണൂർ | എറണാകുളം സൗത്ത് | എക്സിക്യൂട്ടീവ് എക്സ്പ്രസ് |
3. | 16308 | കണ്ണൂർ | ആലപ്പുഴ | എക്സിക്യൂട്ടീവ് എക്സ്പ്രസ് |
4. | 56603 | തൃശ്ശൂർ | കണ്ണൂർ | പാസഞ്ചർ |
5. | 56664 | കോഴിക്കോട് | തൃശ്ശൂർ | പാസഞ്ചർ |
6. | 56650 | കണ്ണൂർ | കോയമ്പത്തൂർ | ഫാസ്റ്റ് പാസഞ്ചർ |
7. | 56323 | കോയമ്പത്തൂർ | മംഗലാപുരം | ഫാസ്റ്റ് പാസഞ്ചർ |
8. | 56324 | മംഗലാപുരം | കോയമ്പത്തൂർ | ഫാസ്റ്റ് പാസഞ്ചർ |
9. | 56651 | കോയമ്പത്തൂർ | കണ്ണൂർ | ഫാസ്റ്റ് പാസഞ്ചർ |
10. | 56601 | ഷൊർണൂർ | കോഴിക്കോട് | പാസഞ്ചർ |
11. | 56602 | കണ്ണൂർ | ഷൊർണൂർ | പാസഞ്ചർ |
12. | 56663 | തൃശ്ശൂർ | കോഴിക്കോട് | പാസഞ്ചർ |
13. | 16307 | ആലപ്പുഴ | കണ്ണൂർ | എക്സിക്യൂട്ടീവ് എക്സ്പ്രസ് |
14. | 16313 | എറണാകുളം | കണ്ണൂർ | എക്സിക്യൂട്ടീവ് എക്സ്പ്രസ് |
അടുത്തുള്ള റെയിൽവേ സ്റ്റേഷനുകൾ
തിരുത്തുകതിരുനാവായ തീവണ്ടി നിലയത്തിനു സമീപമുള്ള റെയിൽവേ സ്റ്റേഷനുകൾ.[5]
- കുറ്റിപ്പുറം റെയിൽവേ സ്റ്റേഷൻ - 6 കിലോമീറ്റർ
- തിരൂർ റെയിൽവേ സ്റ്റേഷൻ - 9 കി.മീ.
- ഷൊർണൂർ ജങ്ക്ഷൻ റെയിൽവേ സ്റ്റേഷൻ - 36 കി.മീ.
- കോഴിക്കോട് മെയിൻ സെൻട്രൽ - 50 കി.മീ.
അടുത്തുള്ള വിമാനത്താവളങ്ങൾ
തിരുത്തുകതീവണ്ടി നിലയത്തിനടുത്തുള്ള വിമാനത്താവളങ്ങൾ.[5]
- കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം - 60 കി.മീ.
- കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം - 140 കി.മീ.
- കോയമ്പത്തൂർ അന്താരാഷ്ട്ര വിമാനത്താവളം - 145 കി.മീ.
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 "പരിമിതികൾക്കിടയിലും മുഖം മിനുക്കി എടക്കുളം". മാധ്യമം. 2015 ഓഗസ്റ്റ് 24. Archived from the original on 2016-03-04. Retrieved 2015 ഡിസംബർ 12.
{{cite web}}
: Check date values in:|accessdate=
and|date=
(help) - ↑ 2.0 2.1 2.2 2.3 2.4 "Tirunnavaya Railway Station". India rail info. Retrieved 2015 ഡിസംബർ 12.
{{cite web}}
: Check date values in:|accessdate=
(help) - ↑ 3.0 3.1 "Thirunavaya, Malappuram". Retrieved 2015 ഡിസംബർ 12.
{{cite web}}
: Check date values in:|accessdate=
(help) - ↑ 4.0 4.1 "Departures from TUA/Tirunnavaya (2 PFs) Tirunnavaya Tirunnavaya". India Rail Info. Retrieved 2015 ഡിസംബർ 12.
{{cite web}}
: Check date values in:|accessdate=
(help) - ↑ 5.0 5.1 "Access". Kozhikkode Zamoorin
Raja's Thirunavaya Nava Mukunda Temple. Archived from the original on 2016-02-02. Retrieved 2015 ഡിസംബർ 12.
{{cite web}}
: Check date values in:|accessdate=
(help); line feed character in|publisher=
at position 20 (help)