ജപ്പാനിലെ 123-ആമതു ചക്രവർത്തിയായിരുന്നു തായ്ഷോ ചക്രവർത്തി (1879 ഓഗസ്റ്റ് 31 – 1926 ഡിസംബർ 25). മെയ്ജി ചക്രവർത്തിക്കു ശേഷവും ഹിരോഹിതോ ചക്രവർത്തിക്കു മുമ്പുമുള്ള കാലഘട്ടത്തിലായിരുന്നു ഇദ്ദേഹം അധികാരത്തിലിരുന്നത്. ഇദ്ദേഹത്തിന്റെ യഥാർഥ പേര് യോഷിഹിതോ എന്നാണ്. ജപ്പാൻ ചരിത്രത്തിൽ തായ്ഷോ കാലഘട്ടം എന്നറിയപ്പെടുന്ന കാലത്ത് ഭരണം നടത്തിയിരുന്നതിനാലാണ് ഇദ്ദേഹം മരണാനന്തരം തായ്ഷോ ചക്രവർത്തിയെന്ന് അറിയപ്പെടുന്നത്.

തായ്ഷോ ചക്രവർത്തി
大正天皇
Emperor of Japan
ഭരണകാലം 30 July 1912 –
25 December 1926
Japan 10 November 1915
മുൻഗാമി Meiji
പിൻഗാമി Shōwa
Prime Ministers
ജീവിതപങ്കാളി Empress Teimei
മക്കൾ
Emperor Shōwa
Prince Chichibu
Prince Takamatsu
Prince Mikasa
പേര്
Yoshihito (嘉仁?)
രാജവംശം Imperial House of Japan
പിതാവ് Meiji
മാതാവ് Yanagiwara Naruko
കബറിടം Hachiōji, Tokyo, Japan
ഒപ്പ്

പഠനകാലം

തിരുത്തുക

മെയ്ജി ചക്രവർത്തിയുടെ മൂന്നാമത്തെ പുത്രനായി 1879 ഓഗസ്റ്റ് 31-ന് ടോക്യോയിൽ തായ്ഷോ ജനിച്ചു. യനഗിഹാര നാരുകോ ആണ് മാതാവ്. ഇദ്ദേഹം ചെറുപ്പത്തിലേ പൂർണ ആരോഗ്യവാൻ ആയിരുന്നില്ല. പിയേഴ്സ് (Peer's) സ്കൂളിൽ (ഇപ്പോൾ ഗോകുഷുയിൻ സർവ്വകലാശാല) ആയിരുന്നു വിദ്യാഭ്യാസം. പാശ്ചാത്യ വിദ്യാഭ്യാസത്തോടൊപ്പം ജാപ്പനീസ്, ചൈനീസ് ക്ലാസ്സിക്കുകളും പഠിച്ചു. എട്ടുവർഷത്തെ ഔപചാരിക വിദ്യാഭ്യാസത്തിനുശേഷം പ്രത്യേക ട്യൂട്ടർമാരുടെ കീഴിലായിരുന്നു പഠനം. ഇക്കൂട്ടത്തിൽ ഫ്രാൻസ്കാരും ഇംഗ്ലീഷുകാരും അമേരിക്കക്കാരും ഉൾപ്പെട്ടിരുന്നു.

അധികാരത്തിലേറി

തിരുത്തുക

മെയ്ജി ചക്രവർത്തിയുടെ മൂത്ത രണ്ട് പുത്രന്മാർ മരണമട ഞ്ഞതിനെത്തുടർന്ന് യോഷിഹിതോയെ 1889-ൽ ഭാവി ചക്രവർ ത്തിയായി നിയോഗിച്ചിരുന്നു. 1900-ൽ സദാകോ രാജകുമാരിയെ ഇദ്ദേഹം വിവാഹം കഴിച്ചു. പിതാവിന്റെ മരണത്തെത്തുടർന്ന് 1912 ജൂലൈ 30-ന് ഇദ്ദേഹം അധികാരത്തിലേറി. മെയ്ജി കാലഘട്ടത്തു തുടങ്ങിവച്ച ആധുനികവത്കരണവും പാശ്ചാത്യവത്കരണവും ഇദ്ദേഹത്തിന്റെ കാലത്തും തുടർന്നു. ആഭ്യന്തര രംഗത്ത് പാർലമെന്ററി പ്രവർത്തനങ്ങളുടെ വിപുലീകരണം ഇക്കാലത്തുണ്ടായി. ഇദ്ദേഹം പിതാവിനെപ്പോലെ രാഷ്ട്രീയ കാര്യങ്ങളിൽ സജീവമായിരുന്നില്ല. അനാരോഗ്യം നിമിത്തം 1921 മുതൽ ഭരണകാര്യങ്ങളിൽനിന്നു വിട്ടുനിന്നു. തുടർന്ന് ഇദ്ദേഹത്തിന്റെ മരണം വരെ പുത്രൻ ഹിരോഹിതോ റീജന്റായി ഭരണം നടത്തി. 1926 ഡിസംബർ 25-ന് ഇദ്ദേഹം മരണമടഞ്ഞു.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ തായ്ഷോ ചക്രവർത്തി (1879 - 1926) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=തായ്ഷോ_ചക്രവർത്തി&oldid=3802663" എന്ന താളിൽനിന്ന് ശേഖരിച്ചത്