ഹിരോഹിതോ

(Hirohito എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ജപ്പാന്റെ 124-ം ചക്രവർത്തിയായിരുന്നു ഹിരോഹിതോ.(ഏപ്രിൽ 29, 1901 – ജനുവരി 7, 1989) പിതാവായ താഷോ ചക്രവർത്തിയുടെ നിര്യാണത്തെത്തുടർന്ന് 1926 ,ഡിസംബർ 25 നു ജപ്പാൻ ചക്രവർത്തിയായി സ്ഥാനാരോഹണം ചെയ്തു.സഡാകോ ആയിരുന്നു അദ്ദേഹത്തിന്റെ മാതാവ്. ജപ്പാൻ ആചാരമനുസരിച്ച്മരണശേഷം ഷോവാ ചക്രവർത്തിയെന്നാണ് ഹിരോഹിതോയെ വിശേഷിപ്പിച്ചുവരുന്നത്.[1] ഹിരോഹിതോയുടെ ഭരണത്തിന്റെ തുടക്കകാലത്ത് ജപ്പാൻ ലോകത്തിലെ ഒൻപതാമത്തെ സാമ്പത്തിക ശക്തിയും ലോകത്തിലെ മൂന്നാമത്തെ നാവികശക്തിയും ആയിരുന്നു.ലീഗ് ഓഫ് നേഷൻസിലെ നാലു സ്ഥിരാംഗങ്ങളിൽ ഒന്നുമായിരുന്നു ജപ്പാൻ. സൈനികശക്തിയുടെ വ്യാപനവും,സാമ്രാജ്യത്വത്തിന്റെ വളർച്ചയും ലക്ഷ്യമാക്കി നീങ്ങിയിരുന്ന അക്കാലത്തെ ജപ്പാന്റെ ഭരണത്തലവൻ കൂടിയായിരുന്നു ഹിരോഹിതോ.രണ്ടാം ലോക മഹായുദ്ധക്കാലത്ത് ജപ്പാനെ നയിച്ചിരുന്നതും അദ്ദേഹമായിരുന്നു.എന്നാൽ യുദ്ധകാലത്തെ കുറ്റങ്ങൾക്ക് ഹിരോഹിതോയ്ക്ക് വിചാരണ നേരിടേണ്ടിവന്നില്ല.[2]ആധുനിക ജപ്പാന്റെ രാഷ്ട്രപ്രതീകമായി മാറിയ ഹിരോഹിതോയുടെ അവസാനകാലങ്ങളിൽ തന്നെ ജപ്പാൻ ലോകത്തിലെ രണ്ടാമത്തെ സാമ്പത്തികശക്തിയായി ഉയർന്നു.[3]ഹിരോഹിതോയുടെ അനന്തരാവകാശിയായി കീഴ്വഴക്കം അനുസരിച്ച് പുത്രനായ അകിഹിതോ നിർദ്ദേശിക്കപ്പെട്ടു.

Hirohito / Emperor Shōwa
裕仁 / 昭和天皇
Emperor of Japan
ഭരണകാലം December 25, 1926 –
January 7, 1989
Japan November 10, 1928
മുൻഗാമി Taishō
പിൻഗാമി Akihito
Prime Ministers
ജീവിതപങ്കാളി Empress Kōjun
മക്കൾ
Princess Teru
Princess Hisa
Princess Taka
Princess Yori
Emperor Akihito
Prince Hitachi
Princess Suga
പേര്
Hirohito (裕仁?)
രാജവംശം Imperial House of Japan
പിതാവ് Taishō
മാതാവ് Teimei
ശവസംസ്‌ക്കാരം February 24, 1989
Hachiōji, Tokyo, Japan
ഒപ്പ്
  1. In Japanese, the reigning Emperor is referred to without a personal name as "his Majesty the Emperor" (天皇陛下 Tennō Heika?) or "his current Majesty" (今上陛下 Kinjō Heika?).
  2. Northedge, Frederick S. (1986). The League of Nations: Its Life and Times, 1920-1946. New York: Holmes & Meier. pp. 42–48. ISBN 978-0841910652.
  3. Y. Yoshimi and S. Matsuno, Dokugasusen Kankei Shiryô II, Kaisetsu, Jugonen Sensô Gokuhi Shiryoshu, 1997, p. 27–29
"https://ml.wikipedia.org/w/index.php?title=ഹിരോഹിതോ&oldid=3778545" എന്ന താളിൽനിന്ന് ശേഖരിച്ചത്