ശാസനങ്ങൾ, ദാനപത്രങ്ങൾ തുടങ്ങിയവ രേഖപ്പെടുത്തിയ ചെമ്പുതകിടുകളാണ് താമ്രപത്രങ്ങൾ എന്നും താമ്രശാസനങ്ങൾ എന്നും അറിയപ്പെടുന്നത്. ഇന്ത്യയുടെ ചരിത്രം മനസ്സിലാക്കുന്നതിൽ ചെമ്പുതകിടുകളിലെ ലിഖിതങ്ങൾ വലിയ പങ്ക് വഹിക്കുന്നുണ്ട്. ശിലാലിഖിതങ്ങളും മതഗ്രന്ഥങ്ങളിലെ വിവരണങ്ങളും വിദേശസഞ്ചാരികളുടെ യാത്രാരേഖകളുമാണ് ചരിത്രനിർമ്മാണത്തിനു സഹായിക്കുന്ന മറ്റു മാർഗ്ഗങ്ങൾ.

തക്ഷശിലയിലെ ചെമ്പ് തകിട്, ബി.സി. ഒന്നാം ശതകം (ബ്രിട്ടീഷ് മ്യൂസിയം).

സമീപകാലത്ത് ബഹുമാനാർത്ഥം പ്രമുഖവ്യക്തികൾക്ക് താമ്രപത്രം എന്ന പേരിൽ രേഖകൾ നൽകാറുണ്ട്.

ചരിത്രം

തിരുത്തുക

സാധാരണഗതിയിൽ ഭൂമി പതിച്ചുനൽകുന്ന രേഖയായോ രാജവംശത്തിന്റെ പട്ടിയയായോ ആണ് താമ്രശാസനങ്ങൾ കണ്ടുവരുന്നത്. രാജകീയമുദ്രയോടുകൂടിയ ഇത്തരം ശാസനങ്ങൾ ദക്ഷിണേന്ത്യയിൽ ധാരാളം ലഭ്യമാണ്. ആദ്യകാലത്ത് ഇത്തരം ലിഖിതങ്ങൾ താളിയോലകളിലാണ് എഴുതപ്പെട്ടിരുന്നത്. പിൽക്കാലത്ത് അമ്പലത്തിലെ ഭിത്തിപോലെയുള്ള സ്ഥലങ്ങളിൽ കല്ലുകളിൽ ഇത്തരം ലിഖിതങ്ങൾ എഴുതിവയ്ക്കാൻ തുടങ്ങി. ചെമ്പുതകിടുകളിലെഴുതിയ ശാസനങ്ങൾ ക്ഷേത്രങ്ങളുടെയും മറ്റും ഭിത്തികളിലും അടിസ്ഥാനത്തിലും മറ്റും സ്ഥാപിക്കുകയും ചെയ്യുമായിരുന്നു. ഒരേ തകിടിൽ പല പ്രാവശ്യം എഴുതുകയും ചെയ്യുമായിരുന്നു. ഭൂമി നൽകിയ നടപടി റദ്ദാക്കുമ്പോൾ എഴുത്ത് വെട്ടി പുതിയ നടപടി രേഖപ്പെടുത്തുമായിരുന്നു. എ.ഡി. ആദ്യ സഹസ്രാബ്ദത്തിൽ ഈ രേഖകൾ നിലവിലുണ്ടായിരുന്നിരിക്കണം. പല്ലവ രാജവംശത്തിലെ രാജാക്കന്മാർ എ.ഡി. നാലാം നൂറ്റാണ്ടിൽ പുറപ്പെടുവിച്ച തമിഴ്, പ്രാക്രിത് സംസ്കൃതം എന്നീ ഭാഷകളിലെ ലിഖിതങ്ങളാണ് ഇക്കൂട്ടത്തിൽ ആദ്യത്തേത് എന്ന് ഗണിക്കാവുന്നത്. ആദ്യകാല സംസ്കൃത ലിഖിതത്തിൽ കന്നഡ വാക്കുകൾ കൂട്ടിച്ചേർത്തിട്ടുള്ളത് 444 എ.ഡി.യിൽ പടിഞ്ഞാറൻ ഗംഗ രാജവംശം പുറപ്പെടുവിച്ചതാണ്.[1] ഗുപ്ത സാമ്രാജ്യത്തിന്റെ കാലത്തുള്ള ചെമ്പുതകിടുകൾ ഉത്തരേന്ത്യയിൽ നിന്ന് വിരളമായി ലഭിച്ചിട്ടുണ്ട്. പല നൂറ്റാണ്ടുകൾ ഭൂമിയുടെ കൈവശാവകാശത്തിന്റെ നിയമപരമായ രേഖയായിരുന്നത് ഇത്തരം ചെമ്പ് തകിടുകളാണ്.[2]

ബ്രാഹ്മണന്മാർക്ക് നൽകിയ ഭൂദാനങ്ങളാണ് മിക്ക ചെമ്പ് തകിടുകളിലും രേഖപ്പെടുത്തിയിട്ടുള്ളത്. അവകാശം നൽകിയ രാജാവിന്റെ പേരും കുലത്തെ സംബന്ധിച്ച വിവരങ്ങളും വിശേഷണങ്ങളും പ്രവൃത്തികളും സ്വഭാവസവിശേഷതളും വിവരിച്ചശേഷം ദാനത്തിന്റെ വിശദാംശങ്ങളും ദാനം നൽകുന്നതിനുള്ള കാരണവും രാജഹിതത്തെ ലംഘിച്ചാലുള്ള ഭവിഷ്യത്തുകളും വിവരിക്കുകയാണ് ചെയ്യുക. ഇത്തരം രേഖകൾ ചരിത്രകാരന്മാർക്ക് വലിയ സഹായമാണ്.[2][3]

തിരുമല ക്ഷേത്രത്തിൽ 3000 ചെമ്പ് തകിടുകളുടെ ശേഖരമുണ്ട്.[4]

കേരളത്തിലെ ചെമ്പ് തകിടുകൾ

തിരുത്തുക
 
വാഴപ്പള്ളി ശാസനം - എ.ഡി. 832.
 
തരിസാപ്പള്ളി ശാസനം - എ.ഡി. 849.
 
അഞ്ചുവണ്ണം, മറ്റ് 72 സ്ഥലങ്ങൾ എന്നിവയുടെ അവകാശം ഔസേപ്പ് ഇറബ്ബാനു നൽകിയതിന്റെ രേഖയായ ശാസനം.

എട്ടാം നൂറ്റാണ്ടിനും പത്താം നൂറ്റാണ്ടിനുമിടയിൽ മലബാർ തീരത്തെ ഭരണാധികാരികൾ നസ്രാണികൾക്ക് (സെന്റ് തോമസ് ക്രിസ്ത്യാനികൾ) താമ്രലിഖിതങ്ങളിൽ പല അവകാശങ്ങളും നൽകുകയുണ്ടായി. ചെപ്പേടുകൾ, ശാസനങ്ങൾ എന്നൊക്കെ ഇവ അറിയപ്പെടുന്നു.[5]

വേണാട് ഭരണാധികാരിയായിരുന്ന സ്ഥാണു രവി ഗുപ്ത പെരുമാൾ നൽകിയ തരിസാപ്പള്ളി ശാസനങ്ങളാണ് ഇവയിൽ ഏറ്റവും മുഖ്യം. ഇത് പുറപ്പെടുവിച്ച സമയം വ്യക്തമായി നിർണ്ണയിക്കപ്പെട്ടിട്ടുണ്ട്.[6][7][8] വട്ടെഴുത്ത് ഭാഷയിൽ തയ്യാറാക്കിയ ഈ രേഖയിൽ 25 സാക്ഷികൾ ഒപ്പിട്ടിട്ടുണ്ട്. ഇതിൽ ഇരുപത്തഞ്ച് പേരുടെ വിവരങ്ങൾ കൂഫിക് ഭാഷയിലും പത്തെണ്ണം പഹ്‌ലവിയിലും, നാലെണ്ണം ഹീബ്രൂ ഭാഷയിലുമാണ്.

സർക്കാർ ബഹുമതി

തിരുത്തുക

സ്വാതന്ത്ര്യസമര സേനാനികൾക്കും മറ്റും ബഹുമാനാർത്ഥം സർക്കാർ താമ്രപത്രം നൽകാറുണ്ട്.[9]

ഇവയും കാണുക

തിരുത്തുക
 1. N. Havalaiah (2004-01-24). "Ancient inscriptions unearthed". The Hindu, Saturday, Jan 24, 2004. Chennai, India: The Hindu. Archived from the original on 2004-02-18. Retrieved 2006-11-25.
 2. 2.0 2.1 Keay, John (2000). India: A History. New York: Grove Press. pp. 155–157. ISBN 0-8021-3797-0.
 3. "Nature and Importance of Indian Epigraphy". Retrieved 2007-03-16.
 4. "Epigraphical lore of Tirupati published in Saptagiri magazine". Archived from the original on 2003-02-16. Retrieved 2013-07-14.
 5. SG Pothen. Syrian Christians of Kerala (1970). p. 32-33.
 6. A. Sreedhara Menon. Kerala History (1999). p.54.
 7. N.M. Mathew History of the Marthoma Church (Malayalam), Volume I. p. 105-109.
 8. Cheriyan, Dr. C.V. Orthodox Christianity in India. p. 85, 126, 127, 444-447.
 9. "പൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്ത്". എൽ.എസ്.ജി. Archived from the original on 2014-12-31. Retrieved 2013 ജൂലൈ 14. {{cite web}}: Check date values in: |accessdate= (help)
 1. Dr. Romila Thapar, The Penguin History of Early India, From Origin to 1300 AD., 2003, Penguin, New Delhi, ISBN 0-14-302989-4
 2. N.M. Mathew. Malankara Marthoma Sabha Charitram, (History of the Marthoma Church), Volume I. Tiruvalla (2006).
 3. Cheriyan, Dr. C.V. Orthodox Christianity in India Kottayam. (2003).

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക
 
Wiktionary
താമ്രപത്രം എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക
"https://ml.wikipedia.org/w/index.php?title=താമ്രശാസനം&oldid=3716688" എന്ന താളിൽനിന്ന് ശേഖരിച്ചത്