പാഞ്ഞാൾ

തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമം

കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ തലപ്പിള്ളി താലൂക്കിൽ ഭാരതപ്പുഴയ്ക്കു സമീപം സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് പാഞ്ഞാൾ. പാഞ്ഞാൾ ഗ്രാമപഞ്ചായത്തിന്റെ ഭാഗമാണിത്.

പാഞ്ഞാൾ
ഗ്രാമം
രാജ്യം ഇന്ത്യ
സംസ്ഥാനംകേരളം
ജില്ലതൃശ്ശൂർ
ഭാഷകൾ
 • ഔദ്യോഗികംമലയാളം, ഇംഗ്ലീഷ്
സമയമേഖലUTC+5:30 (IST)
വാഹന റെജിസ്ട്രേഷൻKL-
അടുത്തുള്ള നഗരംതൃശ്ശൂർ
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംചേലക്കര

ഐതിഹ്യം

തിരുത്തുക

പാഞ്ഞാൾ എന്ന പേരിനെപ്പറ്റി നിരവധി ഐതിഹ്യങ്ങൾ നിലനില്ക്കുന്നു. പാഞ്ഞാളിലെ പുരാതനമായ ലക്ഷ്മീനാരായണക്ഷേത്രം പാഞ്ചാലരാജാവ് ദ്രുപദനാണ് സ്ഥാപിച്ചതെന്നും തത്ഭവമാണു ഈ പേരിനു ആധാരമെന്നും കരുതപ്പെടുന്നു. പാണ്ഡവർ ആരാധനയ്ക്കുപയോഗിച്ചിരുന്ന "പാർ‌വള്ളിപ്പൂമാല" ഇപ്പോഴും ഈ ക്ഷേത്രത്തിൽ ആരാധയ്ക്കായി ഉപയോഗിച്ച് വരുന്നു.

എ.ഡി. 16 മുതൽ 18 ശതകം വരെ സാമൂതിരി രാജാക്കന്മാർ കൊച്ചിരാജ്യത്തെ നിരന്തരം ആക്രമിച്ചതിനാൽ പെരുവനം ഗ്രാമത്തിൽ നിന്നും പാഞ്ഞുവന്നവരാണ് ഇവിടുത്തുകാരെന്നും ആയതിനാൽ ഈ സ്ഥലത്തെ പാഞ്ഞാൾ എന്നും വിളിച്ച് പോരുന്നുവെന്നും പറയപ്പെടുന്നു.

ആർക്കിയോളജി വിഭാഗത്തിന്റെ ഒരു സമീപകാലപഠനത്തിൽ മഹാരാഷ്ട്രയിൽ പാഞ്ചാല എന്നൊരു സ്ഥലമുണ്ടെന്നും അവിടുത്തുകാർ ജയ്മുനിയ്ക്ക് പ്രാധാന്യം നല്കുന്നുണ്ടെന്നും ജൈമിനീയ ശാഖയിൽ‌പ്പെട്ടവരാണ് പാഞ്ഞാളിലെ നമ്പൂതിരിമാർ എന്നും കരുതപ്പെടുന്നു.

"https://ml.wikipedia.org/w/index.php?title=പാഞ്ഞാൾ&oldid=3472595" എന്ന താളിൽനിന്ന് ശേഖരിച്ചത്