ഡെയ്ൻ ലാവോ പർവതനിര (Thai: ทิวเขาแดนลาว,[1] pronounced [tʰīw kʰǎw dɛ̄ːn lāːw]; ബർമ്മീസ്: Loi La) കിഴക്കൻ ബർമ്മയിലും വടക്കൻ തായ്‌ലൻഡിലുമുള്ള ഷാൻ മലനിരകളിലെ ഒരു ഉപപർവതനിരയാണ്. ഈ ശ്രേണിയുടെ ഭൂരിഭാഗവും ഷാൻ സംസ്ഥാനത്തും അതിന്റെ വടക്കൻ അതിർത്തി ചൈനയുമായുള്ള അതിർത്തിയോട് അടുത്തും സ്ഥിതിചെയ്യുന്ന ഇത് തായ്‌ലൻഡിന്റെ വടക്കേ അറ്റത്ത് തായ് അതിർത്തിയിലൂടെ തെക്കോട്ട് വ്യാപിച്ചുകിടക്കുന്നു. ഭൗമശാസ്ത്രപരമായി ഡെയ്ൻ ലാവോ പർവതനിരകളിൽ, ഷാൻ മലനിരകളിലെ മറ്റ് തെക്കൻ ഉപവിഭാഗങ്ങളിലെന്നപോലെ, എക്കൽ പാളികൾ കഠിനമായ പാറയുടെ മുകളിൽ കാണപ്പെടുന്നു.[2]

ഡെയ്ൻ ലാവോ പർവതനിര
ทิวเขาแดนลาว / Loi La
Doi Nang Non, the "Mountain of the Sleeping Lady"
ഉയരം കൂടിയ പർവതം
PeakLoi Pangnao
Elevation2,563 മീ (8,409 അടി)
Coordinates28°18′N 100°20′E / 28.300°N 100.333°E / 28.300; 100.333
വ്യാപ്തി
നീളം355 കി.മീ (221 മൈ) NE/SW
Width50 കി.മീ (31 മൈ) NW/SE
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ
Location of the Daen Lao Range
CountriesBurma and Thailand
Parent rangeShan Hills
ഭൂവിജ്ഞാനീയം
Type of rockgranite and limestone
2011 മാർച്ച് 25 ലെ ബർമ്മ ഭൂകമ്പത്തിന്റെ സ്ഥാനം

സാൽവീൻ നദിയുടെ കിഴക്ക് ഭാഗത്തേക്ക് വ്യാപിച്ചുകിടക്കുന്ന ഈ ശ്രേണി, ഏതാണ്ട് ഗോൾഡൻ ട്രയാംഗിൾ മേഖലയിൽ എത്തുന്നതുവരെ, സാൽവീൻ നീർത്തടത്തെ മെകോംഗ് നീർത്തടത്തിൽ നിന്ന് വേർതിരിക്കുന്നു. അതിന്റെ തെക്കേയറ്റത്ത് താനോൺ തോങ് ചായ് പർവതനിരയുടെ (เทือกเขาถนนธงชัย) ഉപനിര കിഴക്ക് സായ് നദിക്കും പടിഞ്ഞാറ് പൈ നദിക്കും ഇടയിൽ തായ്‌ലൻഡിലേക്ക് കൂടുതലായി വ്യാപിക്കുകയും രണ്ടാമത്തേത് ഡെയ്ൻ ലാവോ പർവ്വതനിരയെ താനോൺ തോങ് ചായ് പർവതത്തിൽ നിന്ന് വേർതിരിക്കുകയും ചെയ്യുന്നു.[3] ചില ഭൌമശാസ്ത്രജ്ഞർ താനോൺ തോങ് ചായ് പർവ്വതനിരയുടെ ഉപനിരയെ ഡെയ്ൻ ലാവോ പർവതനിരയുടെ ഭാഗമായി ഉൾപ്പെടുത്തുന്നു.[4] ഖുൻ ടാൻ പർവതനിര താനോൺ തോങ് ചായ് പർവതങ്ങൾക്ക് സമാന്തരമായി ഡെയ്ൻ ലാവോ പർവതനിരകളിൽ നിന്ന് തെക്കോട്ട് വ്യാപിക്കുന്നുവെങ്കിലും ഇത് ഭൂമിശാസ്ത്രപരമായും ഘടനാപരമായും പിന്നീടുള്ളതിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്.

ശ്രേണിയുടെ പടിഞ്ഞാറൻ അറ്റം കൃത്യമായി നിർവ്വചിട്ടില്ല. 400 മുതൽ 2,500 മീറ്റർ വരെയാണ് ഈ നിരകളുടെ ഉയരം.[5] ഈ പർവ്വതനിരയിലെ ഉയർന്ന സ്ഥലമായ 2,563 മീറ്റർ ഉയരമുള്ള ലോയി പംഗ്‌നാവോ ബർമ്മയിലെ ഏറ്റവും ഉയരുമുള്ള കൊടുമുടിയാണ്. തായ് ഭാഗത്തെ ഏറ്റവും ഉയർന്ന പോയിന്റ് 2,285 മീറ്റർ ഉയരത്തിലുള്ള ഡോയി ഫാ ഹോം പോക്ക് ആണ്. ഡോയി ചിയാംഗ് ഡാവോ (2,175 മീറ്റർ), ഡോയി പുക് ഫാക്കാ (1,794 മീറ്റർ), ചിയാങ് റായ് പ്രവിശ്യയിലെ ഒരു കാർസ്റ്റിക് രൂപീകരണമായ ഡോയി നാങ് നോൺ, ഡോയി തുംഗ്, വാട്ട് ഫ്രാ ദാറ്റ് ഡോയി വാവോ [th] സ്ഥിതിചെയ്യുന്ന ഡോയി ആങ് ഖാങും ഡോയി വായോയും അതുപോലെ സാന്തിഖിരി ഗ്രാമത്തിന് ചുറ്റുമുള്ള പർവതങ്ങളും (ഡോയ് മേ സലോംഗ്) ഈ ശ്രേണിയുടെ ഭാഗമാണ്.[6]

ചരിത്രം

തിരുത്തുക

ചരിത്രപരമായി ഈ പ്രദേശത്ത് ജനാധിവാസം കുറവാണ്. വാ, അഖ, യാവോ, ലാഹു, ലിസു ജനങ്ങൾ ഉൾപ്പെട്ട ചില മലയോര ഗോത്രങ്ങൾ മാത്രമാണ് ഈ ശ്രേണിയിലെ ചിതറിക്കിടക്കുന്ന ഏതാനും ചെറിയ ഗ്രാമങ്ങളിൽ അധിവസിച്ചിരുന്നത്.[7] ഷാൻ സംസ്ഥാനത്തിന്റെ തെക്ക് ഭാഗത്തുള്ള ഡെയ്ൻ ലാവോ റേഞ്ചിൽ നരേസുവാൻ രാജാവിനെ സംസ്‌കരിച്ചുവെന്നും അദ്ദേഹത്തിന്റെ ചിതാഭസ്മം മോങ്‌ടണിലെ ഒരു സ്തൂപത്തിൽ സ്ഥാപിച്ചിട്ടുണ്ടെന്നും നിരവധി ഷാൻ ജനങ്ങൾ വിശ്വസിക്കുന്നു.[8] 1990-കൾ വരെ 1,000 മീറ്ററിൽ കൂടുതൽ ഉയരത്തിലുള്ള ഈ പ്രദേശത്തെ പ്രധാന വിളകളിലൊന്ന് കറുപ്പായിരുന്നു. തായ് ഗവൺമെന്റ് നിയന്ത്രിക്കുന്ന പർവ്വതനിരകളുടെ വശത്ത്, വിദൂര പ്രദേശങ്ങളിലേക്കുള്ള റോഡുകളുടെ നിർമ്മാണവും കൂടുതൽ കാര്യക്ഷമമായ പോലീസ് പട്രോളിംഗും സമീപ വർഷങ്ങളിൽ കറുപ്പ് കൃഷിയെ മാറ്റിസ്ഥാപിക്കുന്ന പരിപാടികളുടെ വിജയം ഉറപ്പാക്കുന്നു.[9]

ബർമ്മയിലെ അശാന്തി കാരണം, നാഷണൽ ഡെമോക്രാറ്റിക് അലയൻസ് ആർമിയും (NDAA) മറ്റ് ഗ്രൂപ്പുകളും ഈ പർവതങ്ങളിൽ അവരുടെ കലാപത്തിന് അഭയവും താവളവും കണ്ടെത്തുന്നു. മ്യാൻമറിലെ സായുധ സേനയായ ടാറ്റ്മാദവ് നടത്തിയ പോരാട്ടവും തുടർന്നുള്ള പീഡനവും യഥാർത്ഥ ജനസംഖ്യയുടെ ഒരു ഭാഗത്തെ ഇവിടെനിന്ന് പലായനം ചെയ്യാൻ നിർബന്ധിതമാക്കി.[10]

  1. Northern Thailand Archived 2012-01-28 at the Wayback Machine.
  2. "Geology of Thailand - Ministry of Natural Resources and Environment, Bangkok". Archived from the original on 2017-12-01. Retrieved 2022-11-05.
  3. Northern Thailand Archived 2012-01-28 at the Wayback Machine.
  4. The Physical Geography of Southeast Asia, Avijit Gupta, Oxford University Press, 2005. ISBN 978-0-19-924802-5
  5. "Fang Valley". Archived from the original on 2010-09-18. Retrieved 2011-12-28.
  6. "Tourism Chiang Rai". Archived from the original on 2022-11-05. Retrieved 2022-11-05.
  7. "Hilltribes". Archived from the original on 2011-09-17. Retrieved 2011-12-28.
  8. The Nation, Warrior king remains a very modern mystery Archived 2011-06-17 at the Wayback Machine., 30 Apr 2006
  9. Opium Reduction and Highland Development: Thailand Case Study Archived April 26, 2012, at the Wayback Machine.
  10. Mongla base shelled by Burma Army artillery Archived 2011-10-24 at the Wayback Machine.
"https://ml.wikipedia.org/w/index.php?title=ഡെയ്ൻ_ലാവോ_പർവതനിര&oldid=3827421" എന്ന താളിൽനിന്ന് ശേഖരിച്ചത്