സുവർണ്ണ ത്രികോണം (തെക്കുകിഴക്കൻ ഏഷ്യ)
ഗോൾഡൻ ട്രയാംഗിൾ[1] അഥവാ സുവർണ്ണ ത്രികോണം തായ്‌ലeൻഡ്, ലാവോസ്, മ്യാൻമർ എന്നീ രാജ്യങ്ങളുടെ അതിർത്തികൾ റുവാക്, മെകോങ് നദികളുടെ സംഗമസ്ഥാനത്ത് ചേരുന്ന ഒരു പ്രദേശമാണ്.[2] സിഐഎ രൂപപ്പെടുത്തിയ[3] "ഗോൾഡൻ ട്രയാംഗിൾ" എന്ന പേര് മൂന്ന് സമീപ രാജ്യങ്ങളിലെ പർവതങ്ങളെ കവിഞ്ഞുകിടക്കുന്നതും, ഏകദേശം 950,000 ചതുരശ്ര കിലോമീറ്റർ (367,000 ചതുരശ്ര മൈൽ) ഭൂപ്രദേശത്തെ സൂചിപ്പിക്കാനായി സാധാരണയായി കൂടുതൽ വിശാലമായ അർത്ഥത്തിൽ ഉപയോഗിക്കുന്നു. ഗോൾഡൻ ക്രസൻറിൽ ഉൾപ്പെടുന്ന അഫ്ഗാനിസ്ഥാനൊപ്പം, 1950-കൾ മുതൽക്ക് ലോകത്തിലെ ഏറ്റവും വലിയ കറുപ്പ് ഉൽപ്പാദിപ്പിക്കുന്ന പ്രദേശങ്ങളിൽ ഒന്നായിരുന്നു ഇത്. 21-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ അഫ്ഗാനിസ്ഥാൻ ലോകത്തിലെ ഏറ്റവും കറുപ്പ് ഉത്പാദകരായി മാറുന്നത് വരെയുള്ള കാലത്ത് ലോകത്തിലെ മിക്കവാറും ഹെറോയിൻ കടത്തുകളും സുവർണ്ണ ത്രികോണത്തിൽ നിന്നാണ് എത്തിയിരുന്നത്.[4] ഈ പ്രദേശത്തെ കറുപ്പിന്റെ ഭൂരിഭാഗവും ഇപ്പോൾ മ്യാൻമറിലും ഒരു പരിധിവരെ ലാവോസിലും ഉത്പാദിപ്പിക്കപ്പെടുന്നു. അഫ്ഗാനിസ്ഥാൻ കഴിഞ്ഞാൽ ലോകത്തിലെ കറുപ്പിന്റെ ഏറ്റവും വലിയ രണ്ടാമത്തെ ഉറവിടമായ മ്യാൻമറിൽ ലോകത്തിലെ കറുപ്പിന്റെ 25 ശതമാനത്തോളമാണ് ഉത്പാദിപ്പിക്കുന്നത്. ഇത് സുവർണ്ണ ത്രികോണത്തിന്റെ ഭാഗമാണ്. പിന്നീടുള്ള വർഷങ്ങളിൽ, മ്യാൻമറിലെ പോപ്പി കൃഷി 2015 മുതൽ വർഷം തോറും കുറഞ്ഞുവന്നു.
യുണൈറ്റഡ് നേഷൻസ് ഓഫീസ് ഓൺ ഡ്രഗ്‌സ് ആൻഡ് ക്രൈമിൻറെ (UNODC) ഏറ്റവും പുതിയ ഡാറ്റ പ്രകാരം, 2020-ൽ മ്യാൻമറിൽ ഉത്പാദിപ്പിക്കപ്പെട്ട കറുപ്പിൻറ അളവായ 405 മെട്രിക് ടൺ 2013-ലെ എസ്റ്റിമേറ്റിന്റെ പകുതിയിൽ താഴെയായിരുന്നപ്പോൾ (870 മി. ടൺ) പോപ്പി കൃഷിയുടെ വിസ്തൃതി 2019 ലെ 33,100 ൽ നിന്ന് 11 ശതമാനത്തോളം കുറഞ്ഞ് 29,500 ഹെക്ടറായി (ഹെക്ടർ) മാറി.[5] COVID-19 ഉം 2021 ലെ സൈനിക അട്ടിമറിയും കൊണ്ടുവന്ന സാമ്പത്തിക പ്രതിസന്ധി തുടരുകയാണെങ്കിൽ മ്യാൻമറിൽ കറുപ്പ് ഉത്പാദനം ഇനിയും ഉയരുമെന്ന് യുഎൻ ഡ്രഗ്‌സ് ആൻഡ് ക്രൈം ഓഫീസ് (UNODC) മുന്നറിയിപ്പ് നൽകുന്നു.[6]
ഉത്ഭവം
തിരുത്തുകചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരത്തിൽ വന്നതോടെ, കറുപ്പിന് അടിമകളായ പത്തുലക്ഷം പേരെ നിർബന്ധിത ചികിത്സയ്ക്ക് വിധേയമാക്കാൻ ഉത്തരവിട്ടതോടൊപ്പം ഇതിൻറെ വിതരണക്കാരെ വധിക്കുകയും കറുപ്പ് ഉത്പാദിപ്പിക്കുന്ന പ്രദേശങ്ങളിൽ പുതിയ വിളകൾ നട്ടുപിടിപ്പിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. തൽഫലമായി, കറുപ്പ് ഉത്പാദനം ചൈനീസ് അതിർത്തിയുടെ തെക്ക് സുവർണ്ണ ത്രികോണ മേഖലയിലേക്ക് മാറ്റി.[7] മ്യാൻമറിലെ ചെറിയ തോതിലുള്ള കറുപ്പ് ഉത്പാദനം 1750-ൽ കോൺബോംഗ് രാജവംശത്തിന്റെ കാലത്ത് പ്രധാനമായും വിദേശികളുടെ ഉപഭോഗത്തിനായുള്ളതായിരുന്നു.[8] ബർമ്മയിലെ (കെഎംടി) കുമിന്റാങ്ങിന്റെ ചൈനീസ് സൈന്യം ഫലത്തിൽ സുവർണ്ണ ത്രികോണത്തിൽ പ്രവർത്തിച്ചിരുന്ന സ്വകാര്യ മയക്കുമരുന്ന് വ്യാപാരികളുടെ സൈന്യത്തിൽ പ്രവർത്തിച്ചിരുന്നവരായിരുന്നു. 1949-ൽ, പരാജിതരാക്കപ്പെട്ട ആയിരക്കണക്കിന് കുമിന്താങ് സൈനികർ യുനാൻ പ്രവിശ്യയിൽ നിന്ന് അതിർത്തി മുറിച്ചുകടന്ന് ബർമ്മയിലേക്ക് എത്തുകയും, ദുർബലമായ സർക്കാരുള്ള ഒരു രാഷ്ട്രമായ അവിടെ അതിർത്തി പ്രദേശങ്ങളുടെ നിയന്ത്രണം പിടിച്ചെടുക്കുകയും ചെയ്തു. മിക്കവാറും എല്ലാ KMT നിയന്ത്രണത്തിലുള്ള കറുപ്പും തെക്ക് തായ്‌ലൻഡിലേക്ക് അയച്ചു.[9] കെഎംടി നിയന്ത്രിത പ്രദേശങ്ങൾ ബർമ്മയിലെ പ്രധാന കറുപ്പ് ഉൽപ്പാദക പ്രദേശമായി മാറുകയും, കെഎംടി തങ്ങളുടെ നയത്തിൽ മാറ്റം വരുത്തിയത് ഈ മേഖലയിലെ കറുപ്പ് വ്യാപാരത്തിൽ തങ്ങളുടെ നിയന്ത്രണം വിപുലീകരിക്കാൻ അവരെ അനുവദിച്ചു. കൂടാതെ, 1950-കളുടെ തുടക്കത്തിൽ യുനാനിൽ കമ്മ്യൂണിസ്റ്റ് ചൈനയുടെ അനധികൃത കറുപ്പ് കൃഷി ഉന്മൂലനം ഷാനിലെ കെഎംടി സൈന്യത്തിന് കറുപ്പ് കുത്തക ഫലപ്രദമായി കൈമാറ്റം ചെയ്യുന്നതിന് കാരണമായി. മയക്കു മരുന്നിന്റെ പ്രധാന ഉപഭോക്താക്കൾ പ്രാദേശിക വംശീയ ചൈനക്കാരും യുനാൻ, തെക്കുകിഴക്കൻ ഏഷ്യ, എന്നിവിടങ്ങളിലേയും അതിർത്തിക്കപ്പുറത്തുള്ളവരുമായിരുന്നു. സൈനിക റിക്രൂട്ട്മെൻറിനുള്ള ചിലവിനും ഭക്ഷണത്തിനും വേണ്ടി അവർ പ്രാദേശിക ഗ്രാമീണരെ നിർബന്ധിക്കുകയും കറുപ്പ് കർഷകരിൽ നിന്ന് കനത്ത നികുതി ഈടാക്കുകയും ചെയ്തു. ഇത് തങ്ങളുടെ നിത്യവൃത്തിക്കായി കറുപ്പ് കൃഷിയുടെ ഉൽപ്പാദനം വർധിപ്പിക്കാൻ കർഷകരെ നിർബന്ധിതരാക്കി. കെങ്‌ടൂങ് സ്റ്റേറ്റിലെ ലാഹു ഗോത്രവർഗക്കാർക്കടിയിൽ പ്രവർത്തിച്ചിരുന്ന ഒരു അമേരിക്കൻ മിഷനറി സാക്ഷ്യപ്പെടുത്തിയത്, അവരുടെ നിയന്ത്രണങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതിന് കെഎംടി ലാഹു ജനതയെ പീഡിപ്പിച്ചിരുന്നുവെന്നാണ്. വാർഷിക ഉൽപ്പാദനം ഇരുപത് മടങ്ങ് വർദ്ധിച്ചിക്കുകയും ബർമീസ് സ്വാതന്ത്ര്യസമയത്ത് കറുപ്പിൻ ഉത്പാദനം 30 ടണ്ണിൽ നിന്ന് 1950-കളുടെ മധ്യത്തിൽ 600 ടണ്ണായി വർദ്ധിച്ചിരുന്നു.[10]
അവലംബം
തിരുത്തുക- ↑ (ബർമ്മീസ്: ရွှေတြိဂံ နယ်မြေ, pronounced [ʃwè tɹḭɡàɰ̃ nɛ̀mjè]; Thai: สามเหลี่ยมทองคำ, rtgs: sam liam thong kham, pronounced [sǎːm.lìa̯m tʰɔ̄ːŋ kʰām]; Lao: ສາມຫຼ່ຽມທອງຄຳ; Chinese: 金三角, Vietnamese: Tam giác Vàng, Khmer: តំបន់ត្រីកោណមាស, pronounced [tɑmbɑn trəy kaon mieh])
- ↑ "GOLDEN TRIANGLE". Tourism Authority of Thailand (TAT). Archived from the original on 31 July 2019. Retrieved 4 April 2018.
- ↑ O'Riordain, Aoife (22 February 2014). "Travellers Guide: The Golden Triangle". The Independent. Retrieved 4 April 2018.
- ↑ "Afghanistan Again Tops List of Illegal Drug Producers" Archived 6 January 2017 at the Wayback Machine.. The Washington Times Archived 6 January 2017 at the Wayback Machine.. 12 March 2013.
- ↑ "Myanmar Opium Survey 2020: Cultivation, Production and Implications" (PDF). February 2021.
- ↑ "Myanmar's Economic Meltdown Likely to Push Opium Output Up, Says UN". 31 May 2021. Retrieved 15 October 2021.
- ↑ Alfred W. McCoy. "Opium History, 1858 to 1940". Archived from the original on 4 April 2007. Retrieved 4 May 2007.
- ↑ James, H. (2012). Security and Sustainable Development in Myanmar/Burma. Routledge. pp. 94–. ISBN 9781134253937.
- ↑ McCoy, Alfred W. (1991). The Politics of Heroin: CIA Complicity in the Global Drug Trade (1st ed.). Brooklyn, N.Y.: Lawrence Hill Books. p. 173. ISBN 9781556521263.
- ↑ Lintner, Bertil (1992). Heroin and Highland Insurgency in the Golden Triangle. War on Drugs: Studies in the failure of US narcotic policy. Boulder, Colorado: Westview. p. 288.