ലിസു ജനത (Lisu: ꓡꓲ‐ꓢꓴ ꓫꓵꓽ; ബർമ്മീസ്: လီဆူလူမျိုး, [lìsʰù]; ചൈനീസ്: 傈僳; പിൻയിൻ: Lìsùzú; Thai: ลีสู่) മ്യാൻമർ (ബർമ), തെക്കുപടിഞ്ഞാറൻ ചൈന, തായ്‌ലൻഡ്, ഇന്ത്യൻ സംസ്ഥാനമായ അരുണാചൽ പ്രദേശ് എന്നിവിടങ്ങളിലെ മലമ്പ്രദേശങ്ങളിൽ അധിവസിക്കുന്ന ഒരു ടിബറ്റോ-ബർമൻ വംശീയ വിഭാഗമാണ്.

ലിസു ജനത
ꓡꓲ‐ꓢꓴ လီဆူ 傈僳

Total population
1,200,000 (est.)
Regions with significant populations
ചൈന (യുന്നാൻ, സിഷ്വാൻ),[1] മ്യാൻമർ, തായ്‍ലാൻറ്
Languages
Lisu, Lipo, Laemae, Naw; Southwestern Mandarin (Chinese), Burmese, Thai
Religion
ക്രിസ്തുമതം, ആനിമിസം, ബുദ്ധമതം

ചൈനയിലെ യുനാൻ, സിഷ്വാൻ പ്രവിശ്യകളിലെ ലിജിയാങ്, ബയോഷാൻ, നുജിയാങ്, ദെഖെൻ, ദെഹോങ് പ്രിഫെക്ചറുകളിലായി ഏകദേശം 730,000 ലിസു ജനങ്ങൾ ഉണ്ട്. ചൈന ഔദ്യോഗികമായി അംഗീകരിച്ച 56 വംശീയ വിഭാഗങ്ങളിൽ ഒന്നാണ് ലിസു. 600,000 ലിസു ജനസംഖ്യയുള്ള മ്യാൻമറിൽ, ലിസു ജനതയെ 135 വംശീയ വിഭാഗങ്ങളിൽ ഒന്നായി കണക്കാക്കുന്നു. രാജ്യത്തിന്റെ വടക്ക് ഭാഗത്തായി അധിവിസ്ക്കുന്ന ലിസു ജനത കച്ചിൻ സംസ്ഥാനം (പുട്ടാവോ, മൈറ്റ്ക്വിന, ദനായി, വെയ്ങ്‌മാവ്, ഭമോ), ഷാൻ സംസ്ഥാനം, (മോമെയ്ക് , നംഹ്‌സാൻ, ലാഷിയോ, ഹോപാങ്, കോകാങ്), തെക്കൻ ഷാൻ സംസ്ഥാനം (നാംസാങ്, ലോയ്‌ലെം, മോങ്‌ടൺ) കൂടാതെ, സഗയിംഗ് ഡിവിഷൻ (കഥ, ഖംതി), മാൻഡലെ ഡിവിഷൻ (മോഗോക്ക്, പൈൻ ഓ എൽവിൻ) എന്നിവിടങ്ങളിലാണുള്ളത്. തായ്‌ലൻഡിൽ താമസിക്കുന്ന ഏകദേശം 55,000 പേർ അവിടുത്തെ ആറ് പ്രധാന മലയോര ഗോത്രങ്ങളിൽ ഒന്നിൽപ്പെടുന്നു. അവർ പ്രധാനമായും വിദൂര പർവതപ്രദേശങ്ങളിൽ അധിവസിക്കുന്നു. ലിസു ഗോത്രത്തിൽ 58-ലധികം വ്യത്യസ്ത വംശങ്ങൾ ഉൾപ്പെടുന്നു. ഓരോ കുടുംബ വംശത്തിനും അതിന്റേതായ പേരോ കുടുംബപ്പേരോ ഉണ്ട്. ഗോത്ര വംശങ്ങളിൽ അറിയപ്പെടുന്ന ഏറ്റവും വലിയ കുടുംബ വംശങ്ങൾ ലായെമായെ ഫാ, ബ്യാ ഫാ, തോൺ ഫാ, എൻഗ്വാ ഫാ (നഗ്വാസാഹ്), നാവ് ഫാ, സ്യൂ ഫാ, ഖാവ് ഫാ എന്നിവയാണ്. പ്രാകൃത കാലത്ത് വേട്ടക്കാരെന്ന നിലയിൽ സ്വന്തം ജോലിയിൽ നിന്നാണ് മിക്ക കുടുംബപ്പേരുകളും ഉരുത്തിരിഞ്ഞത്. എന്നിരുന്നാലും, പിന്നീട് അവർ പല ചൈനീസ് കുടുംബപ്പേരുകളും സ്വീകരിച്ചു. അവരുടെ സംസ്കാരത്തിന് യി ജനങ്ങളുമായോ നുവോസു (ലോലോ) സംസ്കാരവുമായോ പങ്കുവയ്ക്കുന്ന ചില സ്വഭാവങ്ങളുമുണ്ട്.

ചരിത്രം

തിരുത്തുക

ലിസു ചരിത്രം ഗീതികളുടെ രൂപത്തിൽ ഒരു തലമുറയിൽ നിന്ന് അടുത്തതിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നു. ഇന്ന്, വളരെ നീളമുള്ളതായ ഈ ഗീതങ്ങൾ  അവർക്ക് ഒരു രാത്രി മുഴുവൻ പാടാൻ കഴിയും.[2] ഇന്നത്തെ ടിബറ്റുകാർ പീഠഭൂമിയിൽ എത്തുന്നതിന് വളരെ മുമ്പുതന്നെ കിഴക്കൻ ടിബറ്റിൽ ലിസു ഉത്ഭവിച്ചുവെന്ന് വിശ്വസിക്കപ്പെടുന്നു. ലിസു പണ്ഡിതന്മാർ നടത്തിയ ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത് അവർ അവിടെനിന്ന് വടക്കുപടിഞ്ഞാറൻ യുനാനിലേക്ക് നീങ്ങിയെന്നാണ്. ആയിരക്കണക്കിന് വർഷങ്ങളായി അവർ ബാവോഷനും ടെങ്‌ചോംഗ് സമതലത്തിനും കുറുകെയുള്ള ഒരു പ്രദേശത്ത് താമസിച്ചിരുന്നു. ലിസു, യി, ലാഹു, അഖ എന്നിവ ബർമീസ്, ടിബറ്റൻ ഭാഷകളുമായി വിദൂര ബന്ധമുള്ള ടിബറ്റൻ-ബർമൻ ഭാഷകളാണ്.[3][4][5][6] ഹാൻ ചൈനീസ് വംശത്തിലെ മിംഗ് രാജവംശത്തിനു ശേഷം, ഏകദേശം 1140-1644 CE യിൽ കിഴക്കൻ, തെക്കൻ ലിസു ഭാഷകളും സംസ്കാരവും ഹാൻ സംസ്കാരത്താൽ വളരെയധികം സ്വാധീനിക്കപ്പെട്ടു.[7][8] ചൈനയിലെ യുനാനിലെ യിൻജിയാംഗിലുള്ള തായ്‌പിംഗ് ഗ്രാമം 1,000 വർഷങ്ങൾക്ക് മുമ്പ് ലു ഷി ലിസു ജനതയാണ് ആദ്യമായി സ്ഥാപിച്ചത്. 18-ആം നൂറ്റാണ്ടിന്റെ മധ്യത്തിൽ, യിൻജിയാങ്ങിലെ ലിസു ജനത ബർമ്മയിലെ മൊമെയിക്കിലേക്ക് മാറാൻ തുടങ്ങി. മൊഗോക്കിലേക്കും തെക്കൻ ഷാൻ സംസ്ഥാനത്തിലേക്കും മാറിയ തെക്കൻ ലിസുവിന്റെ ജനസംഖ്യ പിന്നീട് 19-ആം നൂറ്റാണ്ടിന്റെ അവസാനത്തിൽ വടക്കൻ തായ്‌ലൻഡിലേക്ക് മാറി.[9][10][11][12] യിയുടെ പിൻഗാമികളായ മൂന്ന് ലോലോ ഗോത്രങ്ങളിൽ ഒന്നാണ് ലിസു. യി ഗോത്രത്തിന് (അല്ലെങ്കിൽ നുവോസു)  ഇപ്പോഴും ലിസു, മ്യാൻമർ ഭാഷകളുമായി വളരെ അടുത്ത ബന്ധമുണ്ട്.

  1. "Ethnies chinoises". Chine-informations.com. Retrieved 17 August 2018.
  2. "Amazing People – doco stories & palces". Amazing-people.com. Retrieved 17 August 2018.
  3. Gros 1996
  4. Gros 2001
  5. Bradley 1997
  6. Matisoff 1986
  7. Dessaint 1972
  8. Hanks & Hanks, 2001
  9. Hanks & Hanks, 2001
  10. George 1915
  11. Enriquez 1921
  12. Scott & Hardiman 1900–1901
"https://ml.wikipedia.org/w/index.php?title=ലിസു_ജനത&oldid=4018837" എന്ന താളിൽനിന്ന് ശേഖരിച്ചത്