ശരീരം മുഴുവൻ പുലികളുടേതുപോലെ പുള്ളികളുള്ള ഒരിനം കാട്ടുപൂച്ചയാണ് ടൈഗർ കാട്ടുപൂച്ച. ശരീരം മുഴുവൻ ഇത്തരം പുള്ളികളുള്ളതിനാലാണ് ഇതിന് ടൈഗർ പൂച്ച എന്ന പേരു ലഭിച്ചത്. ശാസ്ത്രനാമം: ഫെലിസ് ടൈഗ്രിന (Felis tigrina). ചെറുവരയൻ പൂച്ച, മാർഗേ (Margay-F.weidii) ക്വിച്ചാ (Kuichua) എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. മധ്യ അമേരിക്ക മുതൽ ബ്രസീലിന്റെ വടക്കൻ പ്രദേശങ്ങൾ വരെയുള്ള ഭൂപ്രദേശങ്ങളാണ് ഇവയുടെ ആവാസകേന്ദ്രം.

ടൈഗർ പൂച്ച[1]
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
L. tigrinus
Binomial name
Leopardus tigrinus
(Schreber, 1775)
Oncilla range
Synonyms

Oncifelis tigrinus
Felis tigrina

പ്രത്യേകതകൾ

തിരുത്തുക

ടൈഗർ പൂച്ചയ്ക്ക് മഞ്ഞ കലർന്ന ചാരനിറമാണ്. ശരീരത്തിൽ ഇരുണ്ടതും തവിട്ടുനിറത്തിലുള്ളതുമായ വരകൾ കാണപ്പെടുന്നു. അണ്ഡാകാരത്തിലോ വൃത്താകാരത്തിലോ കാണപ്പെടുന്ന പുള്ളികളുടേയും പൊട്ടുകളുടേയും അരികുകൾക്ക് കറുപ്പുനിറമായിരിക്കും. ജീവിയുടെ മുതുകിലുള്ള ഇത്തരം പൊട്ടുകളും പുള്ളികളും നീളംകൂടി പരസ്പരം യോജിച്ച് പ്രത്യേക ആകൃതിയൊന്നുംതന്നെയില്ലാത്ത തുടർച്ചയായ അടയാളങ്ങളായിത്തീരുന്നു. കണ്ണിന്റെ പുറംകോണിൽനിന്നു തുടങ്ങി കഴുത്തുവരെയെത്തുന്ന കറുത്ത രേഖകൾ ഇതിന്റെ മുഖത്തെ വേർതിരിച്ചു കാണിക്കുന്നു. കണ്ണിനു മുകളിലായി വെള്ള വര കാണപ്പെടുന്നു. ചെവികൾക്ക് കറുപ്പു നിറമാണെങ്കിലും അറ്റം വെളുത്തതായിരിക്കും. ടൈഗർ പൂച്ചകൾക്ക് 40-60 സെ.മീ. നീളം വരും. 20 മുതൽ 45 സെ.മീ. വരെ നീളമുള്ള വാൽ ഇതിന്റെ സവിശേഷതയാണ്. പകൽ സമയം ഇവ വനപ്രദേശങ്ങളിലെ മരപ്പൊത്തുകളിലും മറ്റും വിശ്രമിക്കുന്നു. രാത്രികാലങ്ങളിലാണ് ഇര തേടുന്നത്. ഇവ ചെറിയ സസ്തനികൾ, ഇഴജന്തുക്കൾ, പ്രാണികൾ, പക്ഷികൾ, പക്ഷികളുടെ മുട്ടകൾ തുടങ്ങിയവ ഇരയാക്കുന്നു. രാത്രികാലങ്ങളിൽ വളർത്തു കോഴികളുടെ സങ്കേതം അന്വേഷിച്ചു കണ്ടെത്തി അവയെ പിടിച്ചു ഭക്ഷിക്കാറുണ്ട്.

പ്രത്യുത്പാതനം

തിരുത്തുക

ഗർഭകാലം 74 ദിവസമാണ്. ഒരു പ്രസവത്തിൽ ഒന്നോ രണ്ടോ കുഞ്ഞുങ്ങളുണ്ടായിരിക്കും. താരതമ്യേന വലിപ്പം കുറഞ്ഞ അമേരിക്കൻ പുള്ളിപ്പുലിയിനമായ ഓസ് ലെട്ടു (Ocelot-F.paradalis)കളും ഫെലിസ് വെയ്ഡിയൈ ഇനവും പലപ്പോഴും ടൈഗർ പൂച്ചകളായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്.

  1. Wozencraft, W. C. (2005 നവംബർ 16). Wilson, D. E., and Reeder, D. M. (eds) (ed.). Mammal Species of the World (3rd edition ed.). Johns Hopkins University Press. p. 539. ISBN 0-801-88221-4. {{cite book}}: |edition= has extra text (help); |editor= has generic name (help); Check date values in: |date= (help)CS1 maint: multiple names: editors list (link)
  2. "Leopardus tigrinus". IUCN Red List of Threatened Species. Version 2008. International Union for Conservation of Nature. 2008. Retrieved 22 March 2009. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Invalid |ref=harv (help); Unknown parameter |authors= ignored (help) Database entry includes justification for why this species is vulnerable

പുറംകണ്ണികൾ

തിരുത്തുക
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ടൈഗർ പൂച്ച എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ടൈഗർ_പൂച്ച&oldid=3903820" എന്ന താളിൽനിന്ന് ശേഖരിച്ചത്