മാർജ്ജാര വംശം

(Felidae എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പൂച്ചകളുടെ വംശത്തെയാണ് മാർജ്ജാര വംശം എന്ന് പറയുന്നത്. മൃഗലോകത്തിൽ കരുത്തിന്റെയും സൗന്ദര്യത്തിന്റെയും രാജാകീയതയുടെയും പ്രതീകമാണ് മാർജ്ജാരന്മാർ. കടുവ, സിംഹം, പുള്ളിപ്പുലി, ചീറ്റപ്പുലി, ‌പൂമ (കൂഗർ), ജാഗ്വാർ, കാട്ടുപൂച്ച, നാട്ടുപൂച്ച‍ തുടങ്ങീ നാല്പത്തൊന്ന് സ്പീഷീസ് പൂച്ചകൾ മാർജ്ജാര വംശത്തിൽ വരുന്നു. അന്റാർട്ടിക്ക ഒഴികെയുള്ള മറ്റ് ആറു വൻകരകളിലും മാർജ്ജാര വംശത്തിലെ ജീവികളെ കാണാൻ സാധിക്കും.

മാർജ്ജാര വംശം
Felids[1]
Temporal range: 25–0 Ma
അന്ത്യ ഒലിഗോസീൻ to സമീപസ്ഥം
Tiger (Panthera tigris)
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Suborder:
Family:
Felidae

Subfamilies

Felinae
Pantherinae
Machairodontinae
Proailurinae[2]

പ്രത്യേകത

തിരുത്തുക

മാർജ്ജാരവർഗത്തിലെ ഏറ്റവും വലിയ ജീവി കടുവയാണ്. പരമാവധി 300 കിലോഗ്രാം വരെ ഭാരം ഇവയ്ക്കുണ്ടാകും. ഏറ്റവും ചെറിയ ജീവി rusty spotted catതുരുമ്പൻ പുള്ളിപ്പൂച്ചയാണ്. ഇവക്ക് 1 കിലോഗ്രാം മുതൽ 2 കിലോഗ്രാം വരെ ഭാരം മാത്രമേ വയ്ക്കൂ. ചീറ്റപ്പുലിയാണ് കരയിലെ ഏറ്റവും വേഗം കൂടിയ ജീവി. മാർജ്ജാരവംശത്തിൽ കൂട്ടമായി ജീവിക്കുന്ന ഒരേയൊരു ജീവിയാണ് കാട്ടിലെ രാജാവ് എന്നറിയപ്പെടുന്ന സിംഹം. മാർജ്ജാരവംശത്തിൽ താരതമ്യേന ഏറ്റവും കടിശക്തി (bite force) കൂടിയ ജീവി ജാഗ്വർ ആണ്. പുലിക്ക് വ്യത്യസ്ത ആവാസവ്യവസ്ഥകളിൽ അനായാസം അതിജീവിക്കാനുള്ള ശേഷി ഇവക്ക് കൂടുതലാണ് . ഉദാഹരണത്തിന് മരുഭൂമി, മഴക്കാടുകൾ, വിശാലമായ ആഫിക്കയിലെ പുൽപ്രദേശങ്ങൾ, പാറക്കെട്ടുകൾ, സൈബീരിയയിലെ മഞ്ഞുപ്രദേശങ്ങൾ മുംബൈ പോലുള്ള മഹാനഗരങ്ങൾ എന്നിവിടങ്ങളിൽ ഇവ ജീവിക്കുന്നു.

  1. Wozencraft, W. C. (2005 നവംബർ 16). Wilson, D. E., and Reeder, D. M. (eds) (ed.). Mammal Species of the World (3rd edition ed.). Johns Hopkins University Press. pp. 532–548. ISBN 0-801-88221-4. {{cite book}}: |edition= has extra text (help); |editor= has generic name (help); Check date values in: |date= (help)CS1 maint: multiple names: editors list (link)
  2. McKenna, Malcolm C. (2000-02-15). Classification of Mammals. Columbia University Press. p. 631. ISBN 978-0231110136. {{cite book}}: Unknown parameter |coauthors= ignored (|author= suggested) (help)
"https://ml.wikipedia.org/w/index.php?title=മാർജ്ജാര_വംശം&oldid=3916639" എന്ന താളിൽനിന്ന് ശേഖരിച്ചത്