ടി.കെ. ചന്തൻ

ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ
(ടി കെ ചന്തൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വടക്കേ മലബാറിലെ ഒരു പ്രധാന കർഷക തൊഴിലാളി സംഘാടകനായിരുന്നു ടി. കെ. ചന്തൻ.[1]

ടി.കെ. ചന്തൻ
കേരള നിയമസഭയിലെ അംഗം
ഓഫീസിൽ
ഫെബ്രുവരി 22 1973 – മാർച്ച് 22 1977
മുൻഗാമിവി.വി. കുഞ്ഞമ്പു
മണ്ഡലംനീലേശ്വരം
വ്യക്തിഗത വിവരങ്ങൾ
ജനനം(1921-10-20)ഒക്ടോബർ 20, 1921
മരണംമാർച്ച് 23, 1989(1989-03-23) (പ്രായം 67)
രാഷ്ട്രീയ കക്ഷിസിപിഐ(എം)
പങ്കാളിവി.പി. മാധവി
മാതാപിതാക്കൾ
  • ഞാണങ്കൈ രാമൻ (അച്ഛൻ)
  • ചിരുത (അമ്മ)
As of ഓഗസ്റ്റ് 2, 2023
ഉറവിടം: നിയമസഭ

ജീവിതരേഖ

തിരുത്തുക

ഞാണങ്കൈ രാമന്റെയും ചിരുതയുടെയും മകനായി 1921 ഒക്ടോബർ 20-ന് ആണ് ടി.കെ. ചന്തൻ ജനിച്ചത്[2]. കാസർഗോഡ് ജില്ലയിൽ ചെറുവത്തൂരിനടുത്തുള്ള തിമിരിയായിരുന്നു അദ്ദേഹത്തിന്റെ ജന്മദേശം. ചീമേനിയിൽ നടന്ന തോൽ വിറക് സമരത്തിന് സുബ്രഹ്മണ്യൻ തിരുമുമ്പിനോടൊപ്പം നേതൃത്വം നൽകിയത് ടി. കെ. ചന്തൻ ആയിരുന്നു[3].1946-ൽ കരിവെള്ളൂരിൽ നെല്ല് പിടിച്ചെടുക്കൽ സമരത്തിൽ പങ്കെടുത്തതിനെ തുടർന്ന് 1948 വരെ[2] വെല്ലൂർ ജയിലിലലടച്ചു.[4] ചീമേനി, തിമിരി, കൊടക്കാട് എന്നിവിടങ്ങളിൽ കർഷകസംഘവും, കമ്മ്യൂണിസ്റ്റു് പാർട്ടിയും കെട്ടിപടുക്കുന്നതിൽ പ്രധാന പങ്കു വഹിച്ചു.

1964-ൽ കമ്മ്യൂണിസ്റ്റു് പാർട്ടി പിളർന്നപ്പോൾ മാർക്സിസ്റ്റു് പാർട്ടിയോടൊപ്പം നിലകൊണ്ടു. കേരളത്തിലെ നാലാം നിയമസഭയിൽ, കാസർഗോഡ് ജില്ലയിലെ നീലേശ്വരം മണ്ഡലത്തിൽ 1973 ജനുവരി 23ന് നടന്ന ഉപതെരെഞ്ഞെടുപ്പിൽ സി.പി.ഐ.(എം) സ്ഥാനാർത്ഥിയായി മൽസരിച്ച് ജയിച്ചിരുന്നു.[5][2] കയ്യൂർ ചീമേനി ഗ്രാമപഞ്ചായത്തിന്റെ മുൻ പ്രസിഡണ്ടായിരുന്നു.[6]. സി.പി.ഐ.(എം) കാസർഗോഡ് ജില്ലാക്കമ്മിറ്റി അംഗമായിരുന്നു.[2] 1989 മാർച്ച് 23-ന് അന്തരിച്ചു.[2]

  1. പയസ്വിനിയുടെ തീരത്തു് - കെ മാധവൻ (1987)
  2. 2.0 2.1 2.2 2.3 2.4 "T. K. Chandan". Government of Kerala.
  3. "Kannur Obituary Archives". മാതൃഭൂമി. Archived from the original on 2011-06-03. Retrieved 2011-09-13.
  4. കേരളത്തിലെ കാർഷിക കലാപങ്ങൾ - ഡോ. കെ. കെ. എൻ. കുറുപ്പു്
  5. "Members Profile". Retrieved 2023-08-02.
  6. "കയ്യൂർ ചീമേനി ഗ്രാമപഞ്ചായത്ത് - മുൻ പ്രസിഡന്റുമാർ". LSGKerala.in. Archived from the original on 2016-03-04. Retrieved 2011-09-13.
"https://ml.wikipedia.org/w/index.php?title=ടി.കെ._ചന്തൻ&oldid=3951381" എന്ന താളിൽനിന്ന് ശേഖരിച്ചത്