വി.വി. കുഞ്ഞമ്പു

ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ

കേരളത്തിലെ ഒരു രാഷ്ട്രീയ പ്രവർത്തകനും സി.പി.ഐ.എമ്മിന്റെ സ്ഥാപകനേതാക്കളിൽ ഒരാളും മുൻ നിയമസഭാംഗവുമായിരുന്നു വി.വി. കുഞ്ഞമ്പു (ജീവിതകാലം:15 ജൂൺ 1907 - 02 ജൂലൈ 1972)[1]. നീലേശ്വരം നിയമസഭാമണ്ഡലത്തിൽ നിന്നും സി.പി.ഐ.എം. സ്ഥാനാർഥിയായി വിജയിച്ച് മൂന്നും നാലും കേരളനിയമസഭകളിൽ അദ്ദേഹം അംഗമായിട്ടുണ്ട്. 1907 ജൂൺ 15ന് ജനിച്ചു, വി.വി. ജാനകി ആയിരുന്നു ഭാര്യ, ഇദ്ദേഹത്തിന് മൂന്ന് മകനും രണ്ട് മകളുമാണുണ്ടായിരുന്നത്. 1964 ഏപ്രിൽ 11-ന് നടന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നാഷണൽ കൗൺസിൽ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയ 32 പേരിൽ ഒരാളായിരുന്നു വി.വി. കുഞ്ഞമ്പു. നാലാം കേരളനിയമസഭയിലെ അംഗമായിരിക്കെ 1972 ജൂലൈ രണ്ടിന് ഇദ്ദേഹം അന്തരിച്ചു.

വി.വി. കുഞ്ഞമ്പു
കേരള നിയമസഭയിലെ അംഗം
ഓഫീസിൽ
മാർച്ച് 3 1967 – ജൂലൈ 2 1972
മുൻഗാമിസി. കുഞ്ഞിക്കൃഷ്ണൻ നായർ
പിൻഗാമിടി.കെ. ചന്തൻ
മണ്ഡലംനീലേശ്വരം
വ്യക്തിഗത വിവരങ്ങൾ
ജനനം(1907-06-15)ജൂൺ 15, 1907
മരണംജൂലൈ 2, 1972(1972-07-02) (പ്രായം 65)
രാഷ്ട്രീയ കക്ഷിസി.പി.ഐ.എം.
പങ്കാളിവി.വി. ജാനകി
കുട്ടികൾമൂന്ന് മകൻ രണ്ട് മകൾ
As of ജനുവരി 7, 2021
ഉറവിടം: നിയമസഭ

രാഷ്ട്രീയ ജീവിതം

തിരുത്തുക

വടക്കെ മലബാറിലെ ആദ്യകാല കമ്യൂണിസ്റ്റ് നേതാക്കളിലൊരാളായ ഇദ്ദേഹം 1928-ൽ കോൺഗ്രസിൽകൂടി ദേശീയ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തുകൊണ്ടാണ് പൊതുപ്രവർത്തനരംഗത്തേക്ക് എത്തിയത്. 1937-ൽ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെ സംസ്ഥാനക്കമ്മിറ്റി അംഗമായ ഇദ്ദേഹം 1938-ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായി. 1939ലെ പിണറായി സമ്മേളനത്തിൽ ഇദ്ദേഹം പങ്കെടുത്തിരുന്നു. 1964-ൽ പാർട്ടി ഭിന്നിച്ചപ്പോൾ സിപിഐഎമ്മിന്റെ ഭാഗമായി. നീലേശ്വരം നിയോജക മണ്ഡലത്തിൽനിന്ന് മൂന്ന് തവണ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 1965 ൽ ചൈന പ്രശ്‌നവുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുമ്പോഴാണ് നിലേശ്വരത്ത് നിന്ന് ആദ്യമായി വിജയിച്ചത്[2]. കർഷക- തൊഴിലാളി മേഖലകളിൽ ഒരുപോലെ മികവു തെളിയിച്ച അദ്ദേഹം ഹോസ്ദുർഗ് താലൂക്കിൽ തോട്ടം തൊഴിലാളി സംഘടന കെട്ടിപ്പടുക്കുന്നതിനും നേതൃത്വം നൽകി. ദീർഘനാൾ ചെറുവത്തൂർ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ഇദ്ദേഹം മലബാർ ഡിസ്ട്രിക്ട് ബോർഡിലും, ഓൾ ഇന്ത്യ കിസാൻ സഭയിലും അംഗമായിരുന്നു. നാലാം കേരള നിയമസഭയിലെ ലൈബ്രറി ഉപദേശക സമിതിയുടെ ചെയർമാനുമായിരുന്നു[1]. കയ്യൂർ സമരത്തിലെ പ്രതിപ്പട്ടികയിലെ രണ്ടാമനയിരുന്ന വി.വി. കുഞ്ഞമ്പു, കയ്യൂർ സമരചരിത്രം എന്ന പുസ്തകം ഇദ്ദേഹം രചിച്ചതാണ്[3].

തിരഞ്ഞെടുപ്പ് ചരിത്രം

തിരുത്തുക
ക്രമം വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടി ലഭിച്ച വോട്ടുകൾ ഭൂരിപക്ഷം തൊട്ടടുത്ത സ്ഥാനാർത്ഥി പാർട്ടി വോട്ടുകൾ
1 1970[4] നീലേശ്വരം നിയമസഭാമണ്ഡലം വി.വി. കുഞ്ഞമ്പു സി.പി.ഐ.എം. 34,719 5,371 എ.പി. അബ്ദുള്ള ലീഗ് 29,348
2 1967[5] നീലേശ്വരം നിയമസഭാമണ്ഡലം വി.വി. കുഞ്ഞമ്പു സി.പി.ഐ.എം. 34,496 21,587 ടി.പി.ജി. നമ്പൂതിരി കോൺഗ്രസ് 12,909
3 1965[6] നീലേശ്വരം നിയമസഭാമണ്ഡലം വി.വി. കുഞ്ഞമ്പു സി.പി.ഐ.എം. 30,547 16,372 കെ.വി. കുഞ്ഞമ്പു കോൺഗ്രസ് 14,175

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
  1. 1.0 1.1 "Members - Kerala Legislature". Retrieved 2021-01-07.
  2. CPIM. "വി വി: ജ്വലിക്കുന്ന സ്മരണ" (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Retrieved 2021-01-07.
  3. വി വി കുഞ്ഞമ്പു; V V Kunjambu (2013). കയ്യൂർ സമരചരിത്രം (1st ed.). Kozhikod: Progras. Archived from the original on 2021-01-09. Retrieved 2021-01-07.
  4. "Kerala Assembly Election Results in 1970". Archived from the original on 2020-12-03. Retrieved 2020-12-15.
  5. "Kerala Assembly Election Results in 1967". Archived from the original on 2021-01-08. Retrieved 2020-12-11.
  6. "Kerala Assembly Election Results in 1965". Archived from the original on 2020-11-30. Retrieved 2021-01-03.
"https://ml.wikipedia.org/w/index.php?title=വി.വി._കുഞ്ഞമ്പു&oldid=3830261" എന്ന താളിൽനിന്ന് ശേഖരിച്ചത്