തിമിരി
കേരളത്തിലെ കണ്ണൂർ ജില്ലയിലുള്ള ഒരു ഗ്രാമമാണ് തിമിരി. അവിടെ തിമിരി ശ്രീ ശിവ ക്ഷേത്രം എന്ന പേരിൽ അറിയപ്പെടുന്ന ഒരു ക്ഷേത്രം ഉണ്ട്, [1]ഒരു സർക്കാർ UP സ്കൂൾ പോസ്റ്റ് ഓഫീസ്, വായനശാല, ഒരു സഹകരണ ബാങ്ക് (തടികടവ് സർവീസ് സഹകരണ ബാങ്ക് )എന്നിവ ഈ ഗ്രാമത്തിൽ ഉണ്ട്. ആലക്കോട് പഞ്ചായത്തിലാണ് തിമിരി സ്ഥിതി ചെയ്യുന്നത്. ഒരു വലിയ പുരാതനമായ പാരമ്പര്യം ഉള്ള നാട് കൂടിയാണ് തിമിരി.
തിമിരി
ത്രിപുരി | |
---|---|
village | |
Country | ![]() |
State | Kerala |
District | Kannur |
ജനസംഖ്യ (2001) | |
• ആകെ | 18,313 |
Languages | |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
PIN | 670581 |
ISO 3166 കോഡ് | IN-KL |
വാഹന രജിസ്ട്രേഷൻ | Thaliparamba (KL.59) |
Lok Sabha constituency | കണ്ണൂർ |
Vidhan Sabha constituency | ഇരിക്കൂർ |
ജനസംഖ്യ
തിരുത്തുക2001 ലെ സെൻസസ് പ്രകാരം തിമിരിയിലെ ആകെയുള്ള ജനസംഖ്യ 18313 ആണ്. അതിൽ 9055 പുരുഷന്മാരും 9258 സ്ത്രീകളും ആണ്. [1]
തിമിരി ശ്രീ ശിവക്ഷേത്രം
തിരുത്തുകകുമഴി കിഴക്കിലിനിന്റേയും പുലുക്കോൽ തറവാടിന്റേയും കുടുംബ ക്ഷേത്രമായിരുന്നു ഇത്. ഇന്ന് ഈ ക്ഷേത്രം കേരള സർക്കാരിന്റെ മലബാർ ദേവസ്വത്തിന്റെ കിഴിലാണ്അ പ്രവർത്തിക്കുന്നത് അസുരൻമാരുടെ വാസ സ്ഥലം വേരോടെ നശിപ്പിച്ച ശേഷം ഭഗവാൻ ശിവൻ ധ്യാനത്തിലിരുന്ന സ്ഥലത്താണ് ക്ഷേത്രം നിലകൊള്ളൂന്നത് എന്നാണ് വിശ്വാസം. എല്ലാ വർഷവും ശിവരാത്രി ദിനത്തിൽ തുടങ്ങി ഏഴു ദിവസം അമ്പലത്തിൽ ഉത്സവവും തുടർന്ന് തൊട്ട് താഴെയായി അരയാക്കിന് കിഴിൽ തെയ്യവും അരങ്ങേരും.1943 നും 1946 നും ഇടയ്ക്ക് കുമഴി ചാത്തുക്കുട്ടി നമ്പ്യാർ നവീകരണം നടത്തി.
ഗതാഗതം
തിരുത്തുകപെരുമ്പ ജങ്ഷനിൽ കൂടിയാണ് ദേശീയപാത കടന്നു പോകുന്നത്. മംഗലാപുരം - പാലക്കാട് ലൈനിലുള്ള പയ്യന്നൂരാണ് സമീപത്തുള്ള റയിൽവേ സ്റ്റേഷൻ. കണ്ണൂരും കോഴിക്കോടും മംഗലാപുരത്തും വിമാനത്താവളങ്ങളുമുണ്ട്. റോഡ് മാർഗം തളിപ്പറമ്പ് നിന്ന് മന്ന വഴി അലക്കോട് ഭാഗത്തേക്ക് പോകും വഴി ചപ്പാരപ്പടവ് -പെരുമ്പടവ് വഴി നേരെ തിമിരിയിൽ എത്തിച്ചേരാം. അത് പോലെ പയ്യന്നൂരിൽ നിന്ന് പാടിച്ചാൽ വഴി തിമിരിയിൽ എത്തിച്ചേരാം. കണ്ണൂരിൽ നിന്ന് 50 km, തളിപ്പറമ്പ്, പയ്യന്നൂർ എന്നിവിടങ്ങളിൽ നിന്ന് 30 km ദൂരമുണ്ട്. മട്ടന്നൂർ സ്ഥിതി ചെയ്യുന്ന കണ്ണൂർ എയർപോർട്ടിലേക്ക് ഏകദേശം 50 km ദൂരമാണ് ഉള്ളത്.
അവലംബം
തിരുത്തുക- ↑ 1.0 1.1 "Census of India : Villages with population 5000 & above". Registrar General & Census Commissioner, India. Retrieved 2008-12-10.