ടി.കെ. ചന്തൻ

ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാരന്‍

വടക്കേ മലബാറിലെ ഒരു പ്രധാന കർഷക തൊഴിലാളി സംഘാടകനായിരുന്നു ടി. കെ. ചന്തൻ.[1].

ടി.കെ. ചന്തൻ
വ്യക്തിഗത വിവരങ്ങൾ
ജനനം1922
കൊടക്കാടു്, കാസർഗോഡ് ജില്ല, കേരളം
രാഷ്ട്രീയ കക്ഷിസി.പി.ഐ.(എം)
പങ്കാളി(കൾ)വി. പി. മാധവി
വസതി(കൾ)തിമിരി,ചെറുവത്തൂർ, കണ്ണൂർ

ജീവിതരേഖതിരുത്തുക

ഞാണങ്കൈ രാമന്റെയും ചിരുതയുടെയും മകനായി 1921 ഒക്ടോബർ 20-ന് ആണ് ടി.കെ. ചന്തൻ ജനിച്ചത്[2].കാസർഗോഡു് ജില്ലയിൽ ചെറുവത്തൂരിനടുത്തുള്ള തിമിരിയായിരുന്നു അദ്ദേഹത്തിന്റെ ജന്മദേശം. ചീമേനിയിൽ നടന്ന തോൽ വിറക് സമരത്തിനു് സുബ്രഹ്മണ്യൻ തിരുമുമ്പിനോടൊപ്പം നേതൃത്വം നൽകിയതു് ടി. കെ. ചന്തൻ ആയിരുന്നു[3].1946-ൽ കരിവെള്ളൂരിൽ നെല്ല് പിടിച്ചെടുക്കൽ സമരത്തിൽ പങ്കെടുത്തതിനെ തുടർന്ന് 1948 വരെ [2] വെല്ലൂർ ജയിലിലലടച്ചു.[4]. ചീമേനി, തിമിരി, കൊടക്കാടു് എന്നിവിടങ്ങളിൽ കർഷകസംഘവും, കമ്മ്യൂണിസ്റ്റു് പാർട്ടിയും കെട്ടിപടുക്കുന്നതിൽ പ്രധാന പങ്കു വഹിച്ചു.

1964-ൽ കമ്മ്യൂണിസ്റ്റു് പാർട്ടി പിളർന്നപ്പോൾ മാർക്സിസ്റ്റു് പാർട്ടിയോടൊപ്പം നിലകൊണ്ടു. കേരളത്തിലെ നാലാം നിയമസഭയിൽ, കാസർഗോഡ് ജില്ലയിലെ നീലേശ്വരം ദ്വയാംഗ മണ്ഡലത്തിൽ 1973 ജനുവരി 23ന് നടന്ന ഉപതെരെഞ്ഞെടുപ്പിൽ സി.പി.ഐ.(എം) സ്ഥാനാർത്ഥിയായി മൽസരിച്ച് ജയിച്ചിരുന്നു.[2].കയ്യൂർ ചീമേനി ഗ്രാമപഞ്ചായത്തിന്റെ മുൻ പ്രസിഡണ്ടായിരുന്നു.[5]. സി.പി.ഐ.(എം) കാസർഗോഡ് ജില്ലാക്കമ്മിറ്റി അംഗമായിരുന്നു.[2]

1989 മാർച്ച് 23-ന് അന്തരിച്ചു.[2]

അവലംബംതിരുത്തുക

  1. പയസ്വിനിയുടെ തീരത്തു് - കെ മാധവൻ (1987)
  2. 2.0 2.1 2.2 2.3 2.4 "T. K. Chandan". Government of Kerala.
  3. "Kannur Obituary Archives". മാതൃഭൂമി. മൂലതാളിൽ നിന്നും 2011-06-03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-09-13.
  4. കേരളത്തിലെ കാർഷിക കലാപങ്ങൾ - ഡോ. കെ. കെ. എൻ. കുറുപ്പു്
  5. "കയ്യൂർ ചീമേനി ഗ്രാമപഞ്ചായത്ത് - മുൻ പ്രസിഡന്റുമാർ". LSGKerala.in. മൂലതാളിൽ നിന്നും 2016-03-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-09-13.

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ടി.കെ._ചന്തൻ&oldid=3814897" എന്ന താളിൽനിന്ന് ശേഖരിച്ചത്