ടാറ്റാ കൺസൾട്ടൻസി സർവീസസ്‌

(ടാറ്റ കൺസൽട്ടൻസി സർവീസസ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ടാറ്റാ കൺസൾട്ടൻസി സർവ്വീസസ്(ടി.സി.എസ്) ഏഷ്യയിലെ ഏറ്റവും വലിയ ഐ.ടി. (വിവരസാങ്കേതികവിദ്യ) കമ്പനിയാണ്. എഫ്. സി. കോളി ആയിരുന്നു ആദ്യ ജനറൽ മാനേജരും ജെ. ആർ. ഡി. റ്റാറ്റാ ആദ്യ അദ്ധ്യക്ഷനും ആയിരുന്നു. 100,000 ലേറെ ജോലിക്കാർ 47 രാജ്യങ്ങളിൽ സാന്നിധ്യമറിയിക്കുന്ന ടി.സി.എസിന് ലോകത്തുടനീളം 142ൽ ഏറെ ശാഖകൾ ഉണ്ട്. മാർച്ച് 31, 2007ൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ $4.3 ബില്യൺ ഡോളറിന്റെ വരുമാനം കാണിച്ചു.

ടാറ്റാ കൺസൾട്ടൻസി സർവ്വീസസ്‌
പബ്ലിക്
ബി.എസ്.ഇ.: 532540
വ്യവസായംഇൻഫൊർമേഷൻ ടെക്നോളജി
സ്ഥാപിതം1968
പ്രധാന വ്യക്തി
രത്തൻ ടാറ്റ, ബോർഡ് ചെയർമാൻ
എസ്. രാമരുരൈ മാനേജിങ് ഡയറക്ടർ & സി.ഇ.ഒ
എസ്. മഹാലിംഗം, എക്സിക്യുട്ടീവ് ഡയരക്ടർ&സി.എഫ്.ഒ
എൻ. ചന്ദ്രശേഖർ, എക്സിക്യുട്ടീവ് ഡയരക്ടർ&സി.ഒ.ഒ
എസ്. പത്ഭനാഭൻ,എക്സിക്യുട്ടീവ് ഡയരക്ടർ&ഹെഡ്,ഗ്ലോബൽ എച്ച്.ആർ
ഫിറോസ് വണ്ട്രിവാല, എക്സിക്യുട്ടീവ് ഡയരക്ടർ&ഹെഡ്,ഗ്ലോബൽ കോർപ്പറേറ്റ് അഫയേർസ്
വരുമാനം US $ 4.3 ബില്യൺ (FY 06-07)
US $ 950 മില്യൺ
ജീവനക്കാരുടെ എണ്ണം
~100,000(Oct 1, 2007)
വെബ്സൈറ്റ്http://www.tcs.com

നാൾവഴികൾ തിരുത്തുക

ടാറ്റാ ഗ്രൂപ്പ് എന്ന സ്ഥാപനത്തിൻറെ ടാറ്റാ കംപ്യൂട്ടർ സെന്റർ ആയിട്ടാണ് ടാറ്റാ കൺസൾട്ടൻസി സർവീസസ്(ടി.സി.എസ്) യുടെ തുടക്കം.

  • 1968-ൽ ആണ് ടി.സി.എസ് സ്ഥാപിതമായത്.
  • 1970-ന്റെ തുടക്കത്തിൽ ടാറ്റാ കൺസൾട്ടൻസി സർവ്വീസസ് തങ്ങളുടെ ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുവാൻ ആരംഭിച്ചു.
  • 1981-ൽ ടി.സി.എസ് ഇൻഡ്യയിലെ ആദ്ധ്യ സോഫ്‌റ്റ്‌വെയർ ഗവേഷണ കേന്ദ്രവും സോഫ്‌റ്റ്‌വെയർ ഉത്പാദന കേന്ദ്രവുമായ Tata Research Development and Design Center (TRDDC) പൂനയിൽ ആരംഭിച്ചു.
  • 1979-ൽ ടി.സി.എസ് electronic depository and trading system (SECOM) വിതരണം ചെയ്തു.
  • 1991-ൽ ടി.സി.എസ് E-Commerceൽ ഉള്ള അവസരം മുൻകൂട്ടികണ്ട്‌ E-Business വിഭാഗത്തിന് തുടക്കം കുറിച്ചു. 2004ൽ ആയപ്പോൾ അര ലക്ഷം കോടി രൂപ ഡോളർ സമാഹരിച്ചു.
  • 2005-ൽ ടി.സി.എസ് ബയോ-ഇൻഫർമാറ്റിക്സ്‌ എന്ന നൂതന സാങ്കേതികവിദ്യയിൽ രംഗപ്രവേശം ചെയ്യ്തു.
  • 2011-ൽ ടി.സി.എസ് Small and Medium Enterprises (SME) market with cloud-based offeringsൽ രംഗപ്രവേശം ചെയ്യ്തു.

ഇന്ത്യൻ ഓഫീസുകൾ തിരുത്തുക

ഇൻഡ്യയിലെ ടി.സി.എസ് ഡവലപ്മെന്റ് സെൻറ്ററും റീജിനൽ ഓഫീസും ചുവടെ വിവരിച്ചിരിക്കുന്നു: അഹമ്മദാബാദ്, ബറോഡ, ബാംഗ്ലൂർ, ഭുവനേശ്വർ, ചെന്നൈ, കോയമ്പത്തൂർ, ഗോവ, ഗുഡ്‌ഗാവ്, ഗുവഹാത്തി, കൊച്ചി, കൊൽക്കത്ത, ലഖ്‌നൗ, മുംബൈ, മംഗലാപുരം, നോയ്ഡ, പൂനെ, തിരുവനന്തപുരം, ജയ്‌പൂർ, ജലന്ധർ, ഹൈദരാബാദ്

ആഗോള ഓഫീസുകൾ തിരുത്തുക

ആഫ്രിക്ക, ഏഷ്യ, ഓസ്ട്രേലിയ, യൂറോപ്പ്‌, വടക്കേ അമേരിക്ക, തെക്കേ അമേരിക്ക


മറ്റ് കണ്ണികൾ തിരുത്തുക

അവലംബം തിരുത്തുക