കമ്പ്യൂട്ടർ സോഫ്‌റ്റ്‌വെയർ

കമ്പ്യൂട്ടർ പ്രോഗ്രാമുകളും നടപടിക്രമങ്ങളും ഉപയോഗസഹായികളുമടങ്ങുന്ന സമാഹാരം
(സോഫ്‌റ്റ്‌വെയർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കമ്പ്യൂട്ടറിൽ ജോലികൾ ചെയ്തുതീർക്കാനാവശ്യമായ കമ്പ്യൂട്ടർ പ്രോഗ്രാമുകളും നടപടിക്രമങ്ങളും ഉപയോഗസഹായികളുമടങ്ങുന്ന സമാഹാരമാണ് കമ്പ്യൂട്ടർ സോഫ്റ്റ്‌വെയർ അഥവാ ഗണനീതന്ത്രാംശം. സോഫ്റ്റ്‌വെയർ എന്ന പദം കമ്പ്യൂട്ടറുകളുമായി ബന്ധപ്പെടുത്തി ആദ്യം ഉപയോഗിച്ചത് 1957-ൽ ജോൺ ഡബ്ലിയു. റ്റക്കി ആണ്. [1]

കമ്പ്യൂട്ടറുകളിൽ സോഫ്റ്റ്‌വെയർ ആദ്യം റാമിലേക്ക് നിറയ്ക്കുന്നു, റാമിൽ നിന്നും നിർദ്ദേശങ്ങൾ ഒന്നൊന്നായി എടുത്ത് സെൻട്രൽ പ്രോസസിങ്ങ് യൂണിറ്റ് നടപ്പിലാക്കുന്നു.

ഹാർഡ്‌വെയറും സോഫ്റ്റ്‌വെയറുംതിരുത്തുക

കമ്പ്യൂട്ടറിന്റെ നമുക്ക് കാണാനും തൊട്ട് നോക്കാനും ഒക്കെ പറ്റുന്ന ഭാഗങ്ങളെയാണ് ഹാർഡ്‌വെയർ അഥവാ അഥവാ യന്ത്രാംശം എന്നു പറയുന്നത്.

പ്രത്യേക ഔട്ട്പുട്ട് കിട്ടുന്നതിനായി കംപ്യൂട്ടറിൽ സംഭരിച്ചിട്ടുള്ള വിവരങ്ങളെയും നിർദ്ദേശങ്ങളെയുമാണ് സോഫ്റ്റ്‌വെയർ അഥവാ തന്ത്രാംശം എന്ന് വിളിക്കുന്നത്. പൊതുവേ സോഫ്റ്റ്‌വെയർ എന്ന പദം ഹാർഡ്‌വെയർ അല്ലാത്തവയെ എല്ലാം കുറിക്കാൻ ഉപയോഗിക്കാറുണ്ട്.

വിവിധതരം സോഫ്റ്റ്‌വെയറുകൾതിരുത്തുക

കമ്പ്യൂട്ടർ സോഫ്റ്റ്‌വെയറിനെ സിസ്റ്റം സോഫ്റ്റ്‌വെയർ, ആപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ എന്നിങ്ങനെ രണ്ടായി തരംതിരിച്ചിരിക്കുന്നു.

ഒരു കംപ്യൂട്ടർ അതിന് വേണ്ട കാര്യങ്ങൾ ചെയ്യാൻ ഉപയോഗിക്കുന്ന സോഫ്‌റ്റ്‌വെയറിനെ സിസ്റ്റം സോഫ്റ്റ്‌വെയർ എന്ന് പറയുന്നു. ഹാർഡ്‌വെയറിനെയും കം‌പ്യൂട്ടർ ഉപയോഗിക്കുന്ന ആളിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന സോഫ്റ്റ്‌വെയറുകളും സിസ്റ്റംസോഫ്റ്റ്‌വെയറുകൾ വിഭാഗത്തിൽ പെടുന്നവയാണ്. ഓപ്പറേറ്റിങ്ങ് സിസ്റ്റം പോലെയുള്ളവ സിസ്റ്റം സോഫ്റ്റ്‌വെയറുകൾക്കുദാഹരണമാണ്.

എന്നാൽ ഒരു കംപ്യൂട്ടർ ഉപയോക്താവ് അയാളുടെ പ്രത്യേക ആവശ്യത്തിനായി ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറുകളാണ് ആപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ. വേർഡ് പ്രൊസസ്സർ, ഇമേജ് വ്യൂവർ, വെബ് ബ്രൗസർ പോലെയുള്ളവ ആപ്ലിക്കേഷൻ സോഫ്റ്റ്‌വെയറുകൾക്ക് ഉദാഹരണമാണ്.

സിസ്റ്റം സോഫ്റ്റ്‌വെയറുകളെ ഓപ്പറേറ്റിംഗ് സിസ്റ്റം (Operating System) എന്നും ഫേംവെയറെന്നും (Firmware) വീണ്ടും രണ്ടായി തിരിച്ചിരിക്കുന്നു

ഇതും കാണുകതിരുത്തുക

അവലംബംതിരുത്തുക

  1. കമ്പ്യൂട്ടർ എന്നാൽ എന്ത് ? - Vishnu Adoor Vlog
  2. Hardware , Software എന്നാൽ എന്ത്? - Vishnu Adoor Vlog


  1. "ജോൺ ഡബ്ലിയു റ്റക്കിയുടെ മരണത്തെ തുടർന്ന് ജൂലൈ 28, 2000ൽ ന്യൂയോർക്ക് ടൈംസിൽ വന്ന വാർത്ത" (ഭാഷ: ഇംഗ്ലീഷ്). ന്യൂയോർക്ക് ടൈംസ്. ശേഖരിച്ചത് 06-11-2009. Check date values in: |accessdate= (help)CS1 maint: unrecognized language (link)