ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച്

ദി ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് ലിമിറ്റഡ് (ഹിന്ദി: मुंबई शेयर बाज़ार Mumbaī Śeyar Bājār) (പഴയ പേര്, ദി സ്റ്റോക്ക് എക്സ്ചേഞ്ച്, മുംബൈ; ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച്, അല്ലെങ്കിൽ BSE) എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ഇത് ഏഷ്യയിലെ ഏറ്റവും പഴയ സ്റ്റോക്ക് എക്സ്ചേഞ്ച് ആണ്. 2007 ആഗസ്റ്റിലെ കണക്കു പ്രകാരം ഈ എക്സ്ചേഞ്ചിൽ ലിസ്റ്റു ചെയ്ത 4700 കമ്പനികൾ ഉണ്ട്. അതിനാൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ എണ്ണം വെച്ച് നോക്കിയാൽ ഇത് ലോകത്തിലെ ഏറ്റവും വലിയ സ്റ്റോക്ക് എക്സ്ചേഞ്ച് ആണ്. [1] ഇത് സ്ഥിതിചെയ്യുന്നത് മുംബൈയിലെ ദലാൽ സ്ട്രീറ്റിലാണ്. 2007 ഡിസംബർ 31-ന് BSE-യിൽ ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനികളുടെ ആകെ മാർക്കറ്റ് ക്യാപ്പിറ്റലൈസേഷൻ യു. എസ്. ഡോളർ 1.79 ട്രില്യൺ ആയിരുന്നു. സൌത്ത് ഏഷ്യയിലെ ഏറ്റവും വലുതും ലോകത്തിലെ 10 എക്സേഞ്ചുകളിൽ ഒരെണ്ണവുമാണ് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച്. [2]

ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച്
മുംബൈ ഷെയർ ബാഝാർ
BSE ലോഗോ
തരംസ്റ്റോക്ക് എക്സ്ചേഞ്ച്
സ്ഥാനംമുംബൈ, ഇന്ത്യ
സ്ഥാപിതം1875
ഉടമ‍ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് ലിമിറ്റഡ്
പ്രധാനപ്പെട്ട വ്യക്തികൾരജ്‌നികാന്ത് പട്ടേൽ (CEO)
CurrencyINR
No. of listings~4700
Market capUS$ 1.79 ട്രില്യൺ (Dec 31, 2007)
VolumeUS$ 980 ശതകോടി (2006)
IndicesBSE Sensex
വെബ്സൈറ്റ്www.bseindia.com

ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് പ്രവർത്തനം ആരംഭിച്ചത് 1875-ൽ ആണ്. 2008 ഏപ്രിലിലെ കണക്കനുസരിച്ച് എകദേശം 4895 ഇന്ത്യൻ കമ്പനികൾ ഈ എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. [3] മാത്രമല്ല വിപണനവ്യാപ്തിയും വളരെ കൂടുതലാണ്. ബി.എസ്.ഇ. സെൻസെക്സ് (BSE Sensex) (SENSitive indEX) എന്ന (ബി.എസ്.ഇ. 30 എന്നും അറിയപ്പെടുന്നു) സൂചികയാണ് ഇന്ത്യയിലും ഏഷ്യയിൽത്തന്നെയും കൂടുതലായി അറിയപ്പെടുന്ന മാർക്കറ്റ് സൂചിക. ഷെയർ വ്യാപാരത്തിൽ മറ്റനേകം എക്സ്ചേഞ്ചുകൾ പങ്കെടുന്നുണ്ടെങ്കിലും ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചും നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചുമാണ് ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നത്.

ഉടമ്പടികൾ

തിരുത്തുക

ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ അഞ്ച് ശതമാനം ഷെയറുകൾ യു.എസ്. ഡോളർ 42.7 മില്യണു വാങ്ങിക്കൊണ്ട് സിംഗപ്പൂർ എക്സ്ചേഞ്ച് (SGX) ധാരാളം പണം ഇവിടെ നിക്ഷേപിച്ചിട്ടുണ്ട്.

ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് ഡ്യൂഷ് ബോർസെയുമായി തന്ത്രപരമായ ഒരു കൂട്ടുകച്ചവടത്തിനും രൂപം നൽകിയിട്ടുണ്ട്.


ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ സാധാരണ ഓഹരി വിപണനം ആരംഭിക്കുന്നത് രാവിലെ 09.15 മുതൽ വൈകുന്നേരം 03.30 വരെയാണ്. ശനി, ഞായർ ദിവസങ്ങൾ അവധി ദിവസങ്ങളാണ്. എന്തെങ്കിലും അവധി ദിവസങ്ങൾ ഉണ്ടെങ്കിൽ മുൻ‌കൂട്ടി അറിയിക്കുകയും ചെയ്യും. [4]

ബി.എസ്.ഇ. ഷെയറുകൾ

തിരുത്തുക

ബി. എസ്. ഇ. സെൻസെക്സ് 30 ഷെയറുകൾ കൂടിച്ചേർന്നതാണ്.

ബി.എസ്.ഇ. സെൻസെക്സ് കൂടാതെ മറ്റു സുചികകളുമുണ്ട് :

ബി.എസ്.ഇ. പ്രക്ഷേപണങ്ങൾ

തിരുത്തുക
 
ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച്
 
ബി.എസ്.ഇ. യിൽ NDTV Profit എന്ന ന്യൂസ് ചാനലിന്റെ സ്ക്രീൻ

ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ഭിത്തിയിൽ ഘടിപ്പിച്ചിരിക്കുന്ന വലിയൊരു സ്ക്രീനിൽ ഷെയർ മാർക്കറ്റിലെ അപ്പോഴുള്ള പുതിയ വിലവിവരങ്ങൾ തുടർച്ചയായി കാണിച്ചുകൊണ്ടിരിക്കും. അതുകൂടാതെ ഇന്ത്യയിലെ മാത്രമല്ല തെക്കേ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ വീഡിയോ സ്ക്രീൻ എന്നു വിശേഷിപ്പിക്കുന്ന എൻ. ഡി. ടി. വി. പ്രോഫിറ്റ് എന്ന ചാനലിന്റെ വലിയൊരു സ്ക്രീനിലും അപ്പപ്പോൾ ഉള്ള അറിയിപ്പുകളും ഓഹരികളുടെ വിലവിവരങ്ങളും കാണിച്ചുകൊണ്ടിരിക്കും.

എൻ. ഡി. ടി. വി. യുടെ മാനേജിംഗ് ഡയറക്ടർ, ഡോ. പ്രണോയ് റോയ് ആണ് 2006 ഡിസംബർ 15 ന് ഈ സ്ക്രീൻ ഇവിടെ പ്രദർശിപ്പിക്കാനുള്ള തുടക്കം കുറിച്ചത്. ഈ പ്രക്ഷേപണം സാമ്പത്തിക മേഖലയുടെ അപഗ്രഥനത്തിന് സഹായിക്കുമെന്ന് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ ചെയർമാൻ, ശ്രീ. ദാമോദരൻ അഭിപ്രായപ്പെട്ടു.

ഇന്ത്യൻ ഓഹരി മാർക്കറ്റ് സൂചികയിൽ വന്ന ഉയർച്ചതാഴ്ചകളും തീയതികളും താഴെ പറയുന്നു.

1000, ജുലൈ 25, 1990 കമ്പനികളുടെ ലാഭവിഹിതം ഉയർന്നത് മൂലവും കാലാവസ്ഥയിൽ വന്ന മാറ്റങ്ങളും മൂലം ജുലൈ 25, 1990-ന് സെൻസെക്സ് 1,001 എന്ന നാലക്ക സംഖ്യയിലേക്ക് കുതിച്ചുകയറി.

2000, ജനുവരി 15, 1992 1992 ജനുവരി 15-ന് സെൻസെക്സ് 2,000 കടന്ന് 2020-ലെത്തി. അന്നത്തെ ധനകാര്യമന്ത്രി ഡോ. മന്മോഹൻ സിംഗ് സാമ്പത്തികനയത്തിൽ വരുത്തിയ ചില മാറ്റങ്ങൾ ഇതിനു വഴിതെളിച്ചു.

3000, ഫെബ്രുവരി 29, 1992 1992 ഫെബ്രുവരി 29-ന് ഓഹരി സൂചിക 3000 കടന്നു. അതിനു കാരണം അന്നത്തെ ധനകാര്യമന്ത്രി, ഡോ. മന്മോഹൻ സിംഗ് അവതരിപ്പിച്ച ബഡ്ജറ്റ് ഓഹരിവിപണിക്ക് ഏറെ ഗുണകരമായിരുന്നു എന്നതാണ്.

4000, മാർച്ച് 30, 1992 1992 മാർച്ച് 30-ന് ഓഹരി സൂചിക 4000 കടന്ന് 4091-ൽ എത്തി. അതിനു കാരണം കയറ്റുമതി-ഇറക്കുമതി നയങ്ങളിൽ വന്ന ചില നല്ല മാറ്റങ്ങൾ മൂലമായിരുന്നു. ആ സമയത്താണ് ഹർഷദ് മേത്തയുടെ തട്ടിപ്പുമൂലം ഓഹരിവിപണിയിൽ ക്രമരഹിതമായ മാറ്റങ്ങൾ സംഭവിച്ചത്.

5000, ഒക്ടോബർ 8, 1999 പതിമൂന്നാമത്തെ ലോകസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി. വിജയിച്ചതിനേ തുടർന്ന് 1999 ഒക്ടോബർ 8-ന് ഓഹരി സൂചിക 5000 കടന്നു.

6000, ഫെബ്രുവരി 11, 2000 2000 ഫെബ്രുവരി 11-ന് വിവരസാങ്കേതിക രംഗത്ത് വന്ന മാറ്റങ്ങൾ മൂലം ഓഹരിസൂചിക 6000 കടന്ന് 6006-ലെത്തി.

7000, ജൂൺ 20, 2005 അംബാനി സഹോദരന്മാരുടെ വ്യവസായ സംരംഭങ്ങളേച്ചൊല്ലിയുള്ള പ്രശ്നങ്ങളിൽ ഒത്തുതീർപ്പുണ്ടായതോടെ നിക്ഷേപകരിൽ പുതിയൊരു ഉണർവ്വുണ്ടാവുകയും അതേത്തുടർന്ന് 2005 ജൂൺ 20-ന് സൂചിക 7000 പോയിന്റ് കടക്കുകയും ചെയ്തു. അതേത്തുടർന്ന് റിലയൻസ് ഇൻഡ്രസ്ട്രീസ് ലിമിറ്റഡ്, റിലയൻസ് എനെർജി, റിലയൻസ് ക്യാപ്പിറ്റൽ, ഇന്ത്യൻ പെട്രോകെമിക്കത്സ് കോർപ്പറേഷൻ ലിമിറ്റഡ് എന്നീ കമ്പനികൾ ധാരാളം ലാഭം ഉണ്ടാക്കുകയും ചെയ്തു.

8000, സെപ്റ്റംബർ 8, 2005 2005 സെപ്റ്റംബർ 8-ന് വിദേശനിക്ഷേപകരുടെ അമിതമായ ഓഹരി വാങ്ങൽ മൂലം ബോംബേ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ സൂചിക 8000 കടന്നു.

9000, നവംബർ 28, 2005 2005 നവംബർ 28ന് സെൻസെക്സ് 9000 പോയന്റ് കടന്ന് 9000.32 എന്ന പോയിന്റിലെത്തി. ഇതും വിദേശനിക്ഷേപകരുടെ അമിതമായ ഓഹരിവാങ്ങൽ മൂലമായിരുന്നു.

10,000, ഫെബ്രുവരി 6, 2006 2006 ഫെബ്രുവരി 6-ന് സൂചിക 10,003-ൽ എത്തി.

11,000, മാർച്ച് 21, 2006 2006 മാർച്ച് 21ന് ഓഹരിസൂചിക 11,000 കടന്നു.

12,000, ഏപ്രിൽ 20, 2006 2006 ഏപ്രിൽ 20-ന് സൂചിക 12,000 കടന്ന് 12,040-ലെത്തി.

13,000, ഒക്ടോബർ 30, 2006 2006 ഒക്ടോബർ 30-ന് സെൻസെക്സ് 13,000 പോയിന്റ് കടന്ന് 13,024.26 പോയിന്റിൽ എത്തി. 12000 പോയിന്റിൽ നിന്നും 13,000 പോയിന്റിൽ എത്താൻ 135 ദിവസം മാത്രമേ എടുത്തുള്ളൂ.

14,000, ഡിസംബർ 5, 2006 2006 ഡിസംബർ 5-ന് സെൻസെക്സ് 14,000 പോയിന്റ് കടന്ന് 14,028 പോയിന്റിൽ എത്തി. 13000 പോയിന്റിൽ നിന്നും 14,000 പോയിന്റിൽ എത്താൻ 36 ദിവസം മാത്രമേ എടുത്തുള്ളൂ.

15,000, ജുലൈ 6, 2007 2007 ജുലൈ 6-ന് സെൻസെക്സ് 15,000 പോയിന്റ് കടന്ന് 15,005 പോയിന്റിൽ എത്തി. 14000 പോയിന്റിൽ നിന്നും 15,000 പോയിന്റിൽ എത്താൻ ഏഴ് മാസം എടുത്തു.

16,000, സെപ്റ്റംബർ 19, 2007 2007 സെപ്റ്റംബർ 19-ന് പുതിയൊരു നാഴികക്കല്ല് സെൻസെക്സ് കുറിച്ചു. മാർക്കറ്റ് തുറന്ന് ഏതാനും മിനിട്ടുകൾക്കകം 450 പോയിന്റുകൾ കൂടി ഓഹരി സൂചിക 16000 കടന്നു. 15000 പോയിന്റിൽ നിന്നും 16000-ത്തിലേക്കെത്താൻ കേവലം 53 ദിവസം മാത്രമേ എടുത്തുള്ളൂ. നാഷനൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ സൂചിക നിഫ്ടി ഏറ്റവും ഉയർന്ന 113 പോയിന്റ് ഉയർന്ന് 4659 രേഖപ്പെടുത്തി. മാർക്കറ്റ് അടക്കുമ്പോൾ സെൻസെക്സ് 654 പോയിന്റ് കൂടി 16,323 പോയിന്റും നിഫ്ടി 186 പോയിന്റ് കൂടി 4,732 പോയിന്റും രേഖപ്പെടുത്തി.

17,000, സെപ്റ്റംബർ 26, 2007 17,000 പോയിന്റ് കടന്നുകൊണ്ട് സെൻസെക്സ് മറ്റൊരു നാഴികക്കല്ല് രേഖപ്പെടുത്തി.

18,000, ഒക്ടോബർ 09, 2007 17,000 പോയിന്റിൽ നിന്നും 8 ദിവസത്തിനകം 18000 പോയിന്റിലേക്ക് സെൻസെക്സ് കുതിച്ചുകയറി. കൂടാതെ 18,327 എന്ന ഏറ്റവും ഉയർന്ന പോയിന്റ് രേഖപ്പെടുത്തി.

19,000, ഒക്ടോബർ 15, 2007 നാല് ദിവസങ്ങൾക്കുള്ളിൽ 1000 പോയിന്റ് കൂടി ഓഹരി സൂചിക 19000 പോയിന്റ് കടന്ന് 19,096-ൽ എത്തി. അതുപോലെ 242 പോയിന്റ് കൂടി നിഫ്ടിയും 5670 പോയിന്റിലെത്തി.

20,000, ഒക്ടോബർ 29, 2007 19,000 പോയിന്റിൽ നിന്നും 20,000 എന്ന പുതിയ ഉയരത്തിലേക്ക് വെറും പത്ത് ദിവസങ്ങൾക്കുള്ളിൽ സൂചിക കടന്നു. ലാർസൻ ആൻഡ് ടാബ്രോ, റിലയൻസ് ഇൻഡസ്ട്രീസ്, ഐ.സി.ഐ.സി.ഐ. ബാങ്ക്, എച്ച്, ഡി. എഫ്, സി. ബാങ്ക്, എസ്. ബി. ഐ. എന്നീ ഓഹരികൾ മാർക്കറ്റിന്റെ കുതിച്ചുകയറ്റത്തിനു കാരണമായി. നിഫ്ടി 5,922.50 പോയിന്റിലെത്തി. കടപ്പാട്: www.rediff.com

21,000, ജനുവരി 8, 2008 2008 ജനുവരി 8-ന് ഓഹരി സൂചിക 21,000 കടന്നു. കമ്പനികളുടെ ലാഭം കൂടിയതും പുറത്തുനിന്നുള്ള ഓഹരി നിക്ഷേപകരുടെ തുടർച്ചയായ ഓഹരി നിക്ഷേപങ്ങളും സെൻസെക്സ് ഉയരാൻ സഹായിച്ചു.

15,200, ജൂൺ 13, 2008 2008 ജനുവരി 21 മുതൽ കുറഞ്ഞുകൊണ്ടിരുന്ന സെൻസെക്സ് 15,200 പോയിന്റിലെത്തി.

14,220, ജൂൺ 25, 2008 സെൻസെക്സ് വീണ്ടും 13,731 പോയിന്റിലേക്ക് കുറഞ്ഞു.

12,822, ജുലൈ 2, 2008 2008 ജുലൈ 2-ന് വീണ്ടും 12,822.70 എന്ന പോയിന്റിലേക്ക് ഓഹരി സൂചിക ഇടിഞ്ഞു. ആറ് മാസം മുൻപ് ഓഹരി സൂചിക 21,206.70 പോയിന്റ് ആയിരുന്നതാണ് ഈ സമയത്തിനുള്ളിൽ ഇത്രയും താഴേക്ക് കൂപ്പുകുത്തിയത്.

11801.70, ഒക്ടോബർ 6, 2008 സെൻസെക്സ് 11,801.70 എന്ന പോയിന്റിൽ അവസാനിച്ചു. രണ്ടുവർഷത്തിനുള്ളിലെ ഏറ്റവും താഴ്‌ന്ന പോയിന്റാണിത്.

10527, ഒക്ടോബർ 10, 2008 ഒരു ദിവസത്തിനുള്ളിൽ തന്നെ 800.51 പോയിന്റ് കുറഞ്ഞ് ഓഹരിസൂചിക 10,527 പോയിന്റിൽ എത്തി.

9975.95, ഒക്ടോബർ 17, 2008 ഫെബ്രുവരി 6, 2006-ൽ 10,000 പോയിന്റിനു മുകളിൽ എത്തിയ സെൻസെക്സ് ഇന്ന് 14,000.00 പോയിന്റിലേക്ക് വീണ്ടും തിരിച്ചെത്തി. നിഫ്ടി 3,404.35 പോയിന്റിലെത്തി.

24485.35, ജനുവരി 26, 2016 ഫെബ്രുവരി 6, 2012-ൽ 18,000 പോയിന്റിനു മുകളിൽ എത്തിയ സെൻസെക്സ് 24,485.95 പോയിന്റിലേക്ക് വീണ്ടും തിരിച്ചെത്തി. നിഫ്ടി 7,436.15 പോയിന്റിലെത്തി.

  1. "BSE - Key statistics". Archived from the original on 2012-07-04. Retrieved 2008-10-11.
  2. World Federation of Exchanges (2007) Archived 2008-10-31 at the Wayback Machine. "World Federation of Exchanges (2007)"
  3. BSE website, Archived 2012-07-04 at the Wayback Machine. "Listing and Capital Raised"
  4. Market Hours, Bombay Stock Exchange via Wikin vest

ഇതും കാണുക

തിരുത്തുക


പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക