ഝാർഖണ്ഡ് മുഖ്യമന്ത്രിമാരുടെ പട്ടിക
ഇന്ത്യയിലെ ഝാർഖണ്ഡ് സംസ്ഥാനത്തെ ഭരണത്തലവൻ ആണ് ഝാർഖണ്ഡ് മുഖ്യമന്ത്രി. ഇന്ത്യൻ ഭരണഘടനയനുസരിച്ച് സംസ്ഥാനത്തലത്തിൽ ഡി ജൂറി തലവൻ ഗവർണ്ണർ ആണെങ്കിൽ ഡി ഫാക്ടോ ഭരണകർത്താവ് മുഖ്യമന്ത്രിയാണ്. നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ സീറ്റ് കിട്ടുന്ന കക്ഷിയുടെ/മുന്നണിയുടെ നിയമസഭാകക്ഷിനേതാവിനെയാണ് മന്ത്രിസഭയുണ്ടാക്കാൻ സംസ്ഥാന ഗവർണർ ക്ഷണിക്കുന്നത്. മുഖ്യമന്ത്രിയെ നിയമിക്കുന്നത് ഗവർണ്ണറാണ്. മുഖ്യമന്ത്രി തലവനായ മന്ത്രിസഭയിലെ അംഗങ്ങൾക്കെല്ലാം ഭരണം സുഗമമാക്കുന്നതിൽ കൂട്ടുത്തരവാദിത്വമാണുള്ളത്. ഭൂരിപക്ഷ പിന്തുണയോടെ അധികാരത്തിലേറി കഴിഞ്ഞാൽ മുഖ്യമന്ത്രിയുടെ ഭരണകാലാവധി സാധാരണ 5 വർഷമാണ്; ഒരാൾക്ക് എത്ര തവണ മുഖ്യമന്ത്രിയാകണമെന്നതിനു പരിധിയൊന്നുമില്ല[1].
ഝാർഖണ്ഡ് മുഖ്യമന്ത്രി
| |
---|---|
നിയമിക്കുന്നത് | ഝാർഖണ്ഡ് ഗവർണർ |
പ്രഥമവ്യക്തി | ബാബുലാൽ മറാൻഡി |
അടിസ്ഥാനം | 15 നവംബർ 2000 |
2000 നവംബർ 15 നു സംസ്ഥാനം രൂപീകരിച്ചതുമുതൽ ആറു പേർ ഇതുവരെ മുഖ്യമന്ത്രി സ്ഥാനം വഹിച്ചിട്ടുണ്ട്. ആദ്യ മുഖ്യമന്ത്രി ബാബുലാൽ മറാൻഡി ആയിരുന്നു. ഏറ്റവും കൂടുതൽ കാലം സ്ഥാനം വഹിച്ച അർജുൻ മുണ്ഡ പക്ഷെ ഇതുവരെ ഒരു മുഴുവൻ ഭരണകാലവും ഈ സ്ഥാനത്തിരുന്നിട്ടില്ല. ഷിബു സോറനും മകൻ ഹേമന്ത് സോറനും മുഖ്യമന്ത്രിമാരായിട്ടുണ്ട്. സ്വതന്ത്ര സ്ഥാനാർഥി ആയിരുന്ന മധു കോഡയും ഝാർഖണ്ഡ് മുഖ്യമന്ത്രി ആയിട്ടുണ്ട്[2] . മൂന്നു സമയങ്ങളിലായി ഝാർഖണ്ഡ് രാഷ്ട്രപതി ഭരണവും ഉണ്ടായി. ഇപ്പോൾ ഹേമന്ത് സോറനാണ് ഝാർഖണ്ഡ് മുഖ്യമന്ത്രി.
മുഖ്യമന്ത്രിമാരുടെ പട്ടിക
തിരുത്തുകഭാരതീയ ജനതാ പാർട്ടി ഝാർഖണ്ഡ് മുക്തി മോർച്ച സ്വതന്ത്രൻ N/A (രാഷ്ട്രപതി ഭരണം) | |||||||
---|---|---|---|---|---|---|---|
No.[a] | പേര് | ചിത്രം | ഭരണകാലം (ദൈർക്യം) |
പാർട്ടി[b] | അസംബ്ലി (തിരഞ്ഞെടുപ്പ്) |
Ref. | |
1 | ബാബുലാൽ മറാണ്ഡി | 15 നവംബർ 2000 – 18 മാർച്ച് 2003 (2 വർഷങ്ങൾ, 4 മാസങ്ങൾ 3 ദിവസങ്ങൾ) |
ഭാരതീയ ജനതാ പാർട്ടി | ആദ്യ/ഇടക്കാല അസംബ്ലി[c] (2000 election) |
[4] | ||
2 | അർജുൻ മുണ്ഡ | 18 മാർച്ച് 2003 – 2 മാർച്ച് 2005 (1 വർഷം, 11 മാസങ്ങൾ 12 ദിവസങ്ങൾ) |
[5] | ||||
3 | ഷിബു സോറൻ | 2 മാർച്ച് 2005 – 12 മാർച്ച് 2005 (10 ദിവസങ്ങൾ) |
ഝാർഖണ്ഡ് മുക്തി മോർച്ച | രണ്ടാം അസംബ്ലി (2005 election) |
[6] | ||
(2) | അർജുൻ മുണ്ഡ | 12 മാർച്ച് 2005 – 19 സെപ്റ്റംബർ 2006 (1 വർഷം, 6 മാസങ്ങൾ 7 ദിവസങ്ങൾ) |
ഭാരതീയ ജനതാ പാർട്ടി | [7] | |||
4 | മധു കോഡ | 19 സെപ്റ്റംബർ 2006 – 27 ആഗസ്ത് 2008 (1 വർഷം, 11 മാസങ്ങൾ 8 ദിവസങ്ങൾ) |
സ്വതന്ത്രൻ | [8] | |||
(3) | ഷിബു സോറൻ | 27 ആഗസ്ത് 2008 – 19 ജനുവരി 2009 (4 മാസങ്ങൾ 23 ദിവസങ്ങൾ) |
ഝാർഖണ്ഡ് മുക്തി മോർച്ച | [9] | |||
– | ഒഴിവ്[d] (രാഷ്ട്രപതി ഭരണം) |
19 ജനുവരി 2009 – 30 ഡിസംബർ 2009 (11 മാസങ്ങൾ 11 ദിവസങ്ങൾ) |
N/A | [11] | |||
(3) | ഷിബു സോറൻ | 30 ഡിസംബർ 2009 – 1 ജൂൺ 2010 (5 മാസങ്ങൾ 2 ദിവസങ്ങൾ) |
ഝാർഖണ്ഡ് മുക്തി മോർച്ച | മൂന്നാം അസംബ്ലി (2009 election) |
[12] | ||
– | ഒഴിവ്[d] (രാഷ്ട്രപതി ഭരണം) |
1 ജൂൺ 2010 – 11 സെപ്റ്റംബർ 2010 (3 മാസങ്ങൾ 10 ദിവസങ്ങൾ) |
N/A | [13] | |||
(2) | അർജുൻ മുണ്ഡ | 11 സെപ്റ്റംബർ 2010 – 18 ജനുവരി 2013 (2 വർഷങ്ങൾ, 4 മാസങ്ങൾ 7 ദിവസങ്ങൾ) |
ഭാരതീയ ജനതാ പാർട്ടി | [14] | |||
– | ഒഴിവ്[d] (രാഷ്ട്രപതി ഭരണം) |
18 ജനുവരി 2013 – 13 ജൂലൈ 2013 (5 മാസങ്ങൾ 25 ദിവസങ്ങൾ) |
N/A | [15] | |||
5 | ഹേമന്ത് സോറൻ | 13 ജൂലൈ 2013 – 28 ഡിസംബർ 2014 (1 വർഷം, 5 മാസങ്ങൾ 15 ദിവസങ്ങൾ) |
ഝാർഖണ്ഡ് മുക്തി മോർച്ച | [16] | |||
6 | രഘുബർ ദാസ് | 28 ഡിസംബർ 2014 – 28 December 2019 (5 വർഷങ്ങൾ 1 ദിവസം) |
ഭാരതീയ ജനതാ പാർട്ടി | നാലാം അസംബ്ലി (2014 election) |
[17] | ||
(5) | ഹേമന്ത് സോറൻ | 29 December 2019 – present (4 വർഷങ്ങൾ, 10 മാസങ്ങൾ 20 ദിവസങ്ങൾ) |
ഝാർഖണ്ഡ് മുക്തി മോർച്ച | അഞ്ചാം അസംബ്ലി (2019 election) |
[18] |
കുറിപ്പുകൾ
തിരുത്തുക- ↑ ബ്രാക്കറ്റിൽ ഉള്ള സംഖ്യ നേരത്തെ സ്ഥാനം വഹിച്ചവരെ സൂചിപ്പിക്കുന്നു.
- ↑ മുഖ്യമന്ത്രയുടെ പാർട്ടി
- ↑ ആദ്യ മന്ത്രിസഭയിലെ അംഗങ്ങൾ സംസ്ഥാന രൂപീകരണത്തിന് മുൻപ് ബീഹാറിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടവരായിരുന്നു.[3]
- ↑ 4.0 4.1 4.2 ഭരണഘടനാപരമായ ഉത്തരവാദിത്തം വേണ്ട രീതിയിൽ നിർവഹിക്കാൻ ഒരു സംസ്ഥാന ഗവണ്മെന്റിന് കഴിയാതെ വരുമ്പോൾ ഗവണ്മെന്റിനെ പിരിച്ചുവിടാൻ രാഷ്ട്രപതി രാഷ്ട്രപതി ഭരണം എന്ന അധികാരം ഉപയോഗിച്ചുവരുന്നു.[10]
അവലംബം
തിരുത്തുക- ↑ Basu, Durga Das (2011) [1st pub. 1960]. Introduction to the Constitution of India (20th ed.). LexisNexis Butterworths Wadhwa Nagpur. pp. 241–245. ISBN 978-81-8038-559-9. Note: although the text talks about Indian state governments in general, it applies for the specific case of Jharkhand as well.
- ↑ Ramanujam, P.V. (14 September 2006). "Madhu Koda to be next Jharkhand CM". Rediff.com. Archived from the original on 3 March 2016. Retrieved 7 August 2019.
- ↑ Chaudhuri, Kalyan (1 September 2000). "Jharkhand, at last". Frontline. Archived from the original on 24 July 2019. Retrieved 4 August 2019.
- ↑ Chaudhuri, Kalyan (8 ഡിസംബർ 2000). "The day of Jharkhand". Frontline. Ranchi. Archived from the original on 2 August 2019. Retrieved 3 August 2019.
- ↑ Chaudhuri, Kalyan (11 April 2003). "Manoeuvres in Jharkhand". Frontline. Ranchi. Archived from the original on 3 August 2019. Retrieved 4 August 2019.
- ↑ Tripathi, Purnima S. (25 March 2005). "Stuck in controversy". Frontline. Ranchi. Archived from the original on 3 August 2019. Retrieved 3 August 2019.
- ↑ Ramakrishnan, Venkitesh (25 March 2005). "Beyond Jharkhand". Frontline. Ranchi. Archived from the original on 3 August 2019. Retrieved 3 August 2019.
- ↑ Ramakrishnan, Venkitesh (6 October 2006). "Over to Koda". Frontline. Ranchi. Archived from the original on 3 August 2019. Retrieved 3 August 2019.
- ↑ Ramakrishnan, Venkitesh (16 സെപ്റ്റംബർ 2008). "Soren's turn". Frontline. Archived from the original on 3 August 2019. Retrieved 3 August 2019.
- ↑ Diwanji, Amberish K. (15 March 2005). "A dummy's guide to President's rule". Rediff.com. Archived from the original on 19 May 2013. Retrieved 3 August 2019.
- ↑ "President's Rule Imposed in Jharkhand". Outlook. 19 January 2009. Archived from the original on 3 August 2019. Retrieved 3 August 2019.
- ↑ Ramakrishnan, Venkitesh (21 May 2010). "Soren's tumble". Frontline. Archived from the original on 3 August 2019. Retrieved 3 August 2019.
- ↑ "President's rule imposed in Jharkhand". Hindustan Times. 1 June 2010. Retrieved 3 August 2019.
- ↑ "Arjun Munda sworn in as Jharkhand CM along with two ministers". India Today. Ranchi. 11 September 2010. Archived from the original on 3 August 2019. Retrieved 3 August 2019.
- ↑ "Jharkhand brought under President's rule". Times of India. 18 ജനുവരി 2013. Archived from the original on 9 September 2016. Retrieved 3 August 2019.
- ↑ Yadav, Anumeha (13 July 2013). "Hemant Soren becomes ninth Chief Minister of Jharkhand". The Hindu. Archived from the original on 3 August 2019. Retrieved 3 August 2019.
- ↑ Ramakrishnan, Venkitesh (23 January 2015). "A new chapter". Frontline. Archived from the original on 3 August 2019. Retrieved 3 August 2019.
- ↑ "Hemant Soren set to take oath as 11th chief minister of Jharkhand".
{{cite web}}
: CS1 maint: url-status (link)