ജാക്ക് എൻ ജിൽ
സന്തോഷ് ശിവൻ സംവിധാനം ചെയ്ത് 2022-ൽ പുറത്തിറങ്ങിയ ഇന്ത്യൻ മലയാളം ഭാഷ സയൻസ് ഫിക്ഷൻ കോമഡി ചിത്രമാണ് ജാക്ക് എൻ ജിൽ (ജാക്ക് ആൻഡ് ജിൽ എന്ന് ഉച്ചരിക്കുന്നു).[1] മഞ്ജു വാര്യർ , കാളിദാസ് ജയറാം ,സൗബിൻ ഷാഹിർ, ഷൈലി കൃഷ്ണൻ, എസ്തർ അനിൽ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രാഹകനായ സന്തോഷ് ശിവൻറെ ഏകദേശം 7 വർഷങ്ങൾക്ക് ശേഷമുള്ള മലയാള സിനിമസംവിധാന രംഗത്തേക്കുള്ള തിരിച്ചുവരവിനെ ഈ ചിത്രം അടയാളപ്പെടുത്തുന്നു.[2] ചിത്രം 2022 മെയ് 20 ന് തിയറ്ററുകളിൽ റിലീസ് ചെയ്തു. സൗബിൻ ഷാഹിറിന് പകരം യോഗി ബാബുവിനെ ഉൾപ്പെടുത്തി സെന്റീമീറ്റർ എന്ന പേരിൽ ചിത്രം ഭാഗികമായി തമിഴിൽ പുനർനിർമ്മിക്കുകയും അതേ ദിവസം തന്നെ റിലീസ് ചെയ്യുകയും ചെയ്തു. ചിത്രം ബോക്‌സോഫീസിൽ വലിയൊരു പരാജയമായിരുന്നു.
ജാക്ക് എൻ ജിൽ | |
---|---|
സംവിധാനം | സന്തോഷ് ശിവൻ |
നിർമ്മാണം |
|
അഭിനേതാക്കൾ | |
സംഗീതം |
|
ഛായാഗ്രഹണം | സന്തോഷ് ശിവൻ |
ചിത്രസംയോജനം | Renjith Touchriver |
സ്റ്റുഡിയോ | ശ്രീ ഗോകുലം മൂവീസ് സേവാസ് ഫിലിംസ് |
വിതരണം | ജോയ് മൂവി പ്രൊഡക്ഷൻസ് സന്തോഷ് ശിവൻ പ്രൊഡക്ഷൻസ് |
റിലീസിങ് തീയതി | 20 മെയ് 2022 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
കഥാസംഗ്രഹം
തിരുത്തുകആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് മേഖലയിലെ പ്രതിഭാധനനായ ശാസ്ത്രജ്ഞനായ കെഷ് തന്റെ കണ്ടുപിടുത്തമായ കുട്ടാപ്‌സ് എന്ന ഹ്യൂമനോയിഡ് റോബോട്ടിനൊപ്പം തന്റെ പിതാവിന്റെ കണ്ടുപിടുത്തമായ ജാക്ക് ആൻഡ് ജിൽ പൂർത്തിയാക്കാൻ പുറപ്പെടുന്നു. അവന്റെ സുഹൃത്തുക്കളുടെ സഹായത്തോടെ, അവൻ ഒരു വനത്തിൽ ഒരു ലാബ് സജ്ജീകരിച്ചു, പരീക്ഷിക്കാനായി പാർവതിയെ കണ്ടെത്തുന്നു. പക്ഷേ, പരീക്ഷണം പുരോഗമിക്കുമ്പോൾ, പാർവതി അവരെ കൂടുതൽ പ്രശ്‌നങ്ങളിൽ അകപ്പെടുത്താൻ തുടങ്ങുന്നു, കണ്ടുപിടുത്തത്തിന്റെ വിജയം അപകടത്തിലാണ്.
അഭിനേതാക്കൾ
തിരുത്തുക- മഞ്ജു വാര്യർ - പാർവതി
- കാളിദാസ് ജയറാം - കെഷ്
- സൗബിൻ ഷാഹിർ - കുട്ടാപ്‌സ്
- യോഗി ബാബു - സെന്റീമീറ്റർ (തമിഴ് പതിപ്പ്)
- ഷൈലി കൃഷ്ണൻ- താര
- എസ്തർ അനിൽ - ആരതി
- അജു വർഗീസ് - ഡോ. സുബ്രഹ്മണ്യം
- ഇന്ദ്രൻസ് - അന്ത്രപ്പൻ
- നെടുമുടി വേണു - കേണൽ രാമചന്ദ്രൻ നായർ
- ബേസിൽ ജോസഫ് - രവി
- ഐഡ സോഫി സ്ട്രോം - ചിയോർലെറ്റ്
- വിനീത - ജൽഗി
- ഗോകുൽ ആനന്ദ് - ജോസഫ്
- സുനിൽ വർഗീസ് - സ്റ്റീഫൻ തരകൻ
- എം പ്രശാന്ത് ദാസ് - ഭാസ്കർ
- സേതു ലക്ഷ്മി - പാർവതിയുടെ മുത്തശ്ശി
റിലീസ്
തിരുത്തുകതിയേറ്റർ
തിരുത്തുകചിത്രം 2022 മെയ് 20 ന് തിയേറ്ററുകളിൽ റിലീസ് ചെയ്തു.
ഹോം മീഡിയ
തിരുത്തുകചിത്രത്തിന്റെ ഡിജിറ്റൽ അവകാശം ആമസോൺ പ്രൈം വീഡിയോ സ്വന്തമാക്കി , 2022 ജൂൺ 17 മുതൽ സ്ട്രീമിംഗ് ആരംഭിച്ചു.
സ്വീകരണം
തിരുത്തുകനിരൂപക പ്രതികരണം
തിരുത്തുകചിത്രത്തിന് വളരെ മോശമായ (നെഗറ്റീവ്) അവലോകനങ്ങൾ ആണ് ലഭിച്ചത്, കൂടാതെ ഇതിൻറെ കഥ, തിരക്കഥ, അഭിനേതാക്കലുടെ പ്രകടനം, സംവിധാനം എന്നിവയും വ്യാപകമായി വിമർശിക്കപ്പെട്ടു.[3][4]
ബോക്സ് ഓഫീസ്
തിരുത്തുക84 ലക്ഷത്തിനടുത്ത് മാത്രമാണ് ചിത്രം തിയേറ്ററുകളിൽ നിന്ന് നേടിയത്. ചിത്രം ഒരു ബോക്‌സ് ഓഫീസ് പരാജയമായിരുന്നു.
അവലംബം
തിരുത്തുക- ↑ "Santhosh Sivan shares a still from the set of 'Jack and Jill' - Times of India". The Times of India (in ഇംഗ്ലീഷ്). Retrieved 2019-01-30.
- ↑ "Kalidas-Santhosh Sivan movie titled as Jack and Jill". www.mangalam.com (in ഇംഗ്ലീഷ്). Retrieved 2019-01-30.
- ↑ "Jack N' Jill Movie Review: A sci-fi lacking intelligence". The Times of India.
- ↑ Praveen, S. r. (21 May 2022). "'Jack N Jill' movie review: A bad advertisement for AI and cinema". The Hindu.