ജവാനും മുല്ലപ്പൂവും
നവാഗതനായ രഘു മേനോൻ [1] സംവിധാനം ചെയ്ത് ശിവദ നായർ, സുമേഷ് ചന്ദ്രൻ, രാഹുൽ മാധവ് എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച് 2023-ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ മലയാളം ഭാഷാ ചിത്രമാണ് ജവാനും മുല്ലപ്പൂവും . [2] [3] [4]
Jawanum Mullappoovum | |
---|---|
പ്രമാണം:Jawanum Mullapoovum.jpg | |
സംവിധാനം | Raghu Menon |
നിർമ്മാണം |
|
സ്റ്റുഡിയോ | 2 Creative Minds |
ദൈർഘ്യം | 118 mts |
രാജ്യം | India |
ഭാഷ | Malayalam |
സംഗ്രഹം
തിരുത്തുകകോവിഡ് കാലത്ത് ഓൺലൈൻ പഠനം സജീവമായതും സാങ്കേതിക വിദ്യയിൽ വേണ്ടത്ര അറിവില്ലാതെ അക്കാലത്ത് അദ്ധ്യാപകർ അനുഭവിക്കുന്ന സന്ത്രാസങ്ങളും ജയശ്രീ ടീച്ചറുടെ കഥ അവതരിപ്പിച്ചുകൊണ്ട് ജവാനും മുല്ലപ്പൂവും എന്ന ചിത്രം വർണ്ണിക്കുന്നു. ചെറുപ്പത്തിലെ പട്ടാളത്തിൽ പോയത് കാരണം വലിയ വിദ്യാഭ്യാസം ഇല്ലാത്തവനും മിലിറ്ററി കോട്ടയും സുഹൃത്തുക്കളും ആയി ജീവിക്കുന്ന ഗിരി. ഭാര്യ ജയശ്രി ആണെങ്കിൽ പുതിയ ഓൺലൈൻ പാഠനത്തിനുവേണ്ടി വലിയ പരിജ്ഞാനം ഒന്നും ഇല്ലെങ്കിലും കഷ്ടപ്പെടുന്ന ഒരു ടീച്ചർ. അതുകൊണ്ട് തന്നെ അയാൾ അവരെ സംശയിക്കുന്നു. ഒരിക്കൽ കമ്പ്യൂട്ടർ സ്റ്റക് ആവുന്നു. പരിഭ്രമിക്കുന്ന അവർ ഒരു കമ്പ്യൂട്ടർ വിദഗ്ധനെ വിളിക്കുന്നു. അയാൾ അത് ദുരുപയോഗം ചെയ്യാൻ ശ്രമിക്കുന്നു. ടീച്ചർ അത് തരണം ചെയ്യുന്നു.. . [5] [6] [7]
ക്ര.നം. | താരം | വേഷം |
---|---|---|
1 | ശിവദ | ജയശ്രി ടീച്ചർ |
2 | സുമേഷ് ചന്ദ്രൻ | ജവാൻ ഗിരിധർ |
3 | രാഹുൽ മാധവ് | സാജൻ പീറ്റർ |
4 | സിനി എബ്രഹാം | മേഴ്സി |
5 | ദേവി അജിത്ത് | പ്രിൻസിപ്പൽ |
6 | വിനോദ് കെടാമംഗലം | ബാബുക്കുട്ടൻ |
7 | ഹരിശ്രീ മാർട്ടിൻ | ഹുസൈൻ |
8 | സാധിക മേനോൻ | ദിയ |
9 | കോബ്ര രാജേഷ് | ജോൺ മാഷ് |
10 | കവിത രഘുനന്ദൻ | രമ ടീച്ചർ |
11 | ബാലാജി | എസ് ഐ ശലോമോൻ |
12 | വിനോദ് ഉണ്ണിത്താൻ | ഇച്ചായൻ |
13 | അമ്പിളി | ഫാത്തിമ |
14 | സന്ദീപ് പത്മനാഭൻ | ഷംസു മാഷ് |
15 | സാബു | ഭാഗവതർ |
16 | ബാലശങ്കർ | ജൂനിയർ ജയന്തൻ |
- വരികൾ:ബി.കെ. ഹരിനാരായണൻ, സുരേഷ് കൃഷ്ണൻ
- ഈണം: മത്തായി സുനിൽ, 4 മ്യൂസിക്സ്
നമ്പർ. | പാട്ട് | പാട്ടുകാർ | രചന |
1 | ജിംഗ ജിംഗ ജിംഗാലെ | മത്തായി സുനിൽ | സുരേഷ് കൃഷ്ണൻ |
2 | മുറ്റത്തെ മുല്ലത്തൈ മൊട്ടിലെ | കെ എസ് ചിത്ര | ബി.കെ. ഹരിനാരായണൻ |
3 | ഒന്ന് തൊട്ടേ അന്ന് തൊട്ടേ | വിജയ് യേശുദാസ് | ബി.കെ. ഹരിനാരായണൻ |
സ്വീകരണം
തിരുത്തുകഫ്ലിക്കൺക്ലിക്ക് നിരൂപകൻ 5-ൽ 4 നക്ഷത്രങ്ങൾ നൽകി, "ഫാമിലി എന്റർടെയ്‌നർ ആരംഭിക്കുന്നത് പോസിറ്റീവ് നോട്ടിൽ ആരംഭിക്കുന്നു, ഒപ്പം കാഴ്ചക്കാർക്ക് ഒരു നല്ല കഥയുമായി സുഖമായിരിക്കാൻ തുടങ്ങുമ്പോൾ, ഒരുപാട് ചുഴികളും സസ്പെൻസുകളുമുള്ള ഒരു പരിതസ്ഥിതിയിലേക്ക് അവരെ തള്ളിവിടുന്നു. സിനിമ വളരെ സ്വാഭാവികമായി പുരോഗമിക്കുന്നു, ഒരു നിമിഷവും കഥാഗതി നിർബന്ധിതമാണെന്ന് നിങ്ങൾക്ക് തോന്നില്ല" [10]
റഫറൻസുകൾ
തിരുത്തുക- ↑ "Javanum Mullapoovum: Sshivada plays a teacher, makers release first look". The New Indian Express. 10 November 2022. Retrieved 14 April 2023.
- ↑ "'Jawanum Mullapoovum' trailer: Sshivada starrer is a complete family entertainer". The Times of India. 29 March 2023. Retrieved 14 April 2023.
- ↑ "First look poster of Sshivada's 'Jawanum Mullappoovum' released". Onmanorama. 16 November 2022. Retrieved 14 April 2023.
- ↑ "'Jawanum Mullappoovum': Makers unveil the first look poster for Sumesh Chandran - Sshivada starrer". The Times of India. 9 November 2022. Retrieved 14 April 2023.
- ↑ ദൃശ്യം 2 ഫെയിം സുമേഷും രാഹുലും ശിവദയും ഒന്നിക്കുന്നു, 'ജവാനും മുല്ലപ്പൂവും' പൂർത്തിയായി. Mathrubhumi. 24 August 2022. Retrieved 14 April 2023.
- ↑ ജവാനും മുല്ലപ്പൂവും ട്രെയിലർ രസകരമായ ഫാമിലി ഡ്രാമ വാഗ്ദാനം ചെയ്യുന്നു. Onmanorama. 28 March 2023. Retrieved 14 April 2023.
- ↑ സുമേഷും രാഹുലും ശിവദയും ഒന്നിക്കുന്ന 'ജവാനും മുല്ലപ്പൂവും'; ഫസ്റ്റ് ലുക്ക് എത്തി. Asianet News. 9 November 2022. Retrieved 14 April 2023.
- ↑ "ജവാനും മുല്ലപ്പൂവും (2023)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 10 ജൂൺ 2023.
- ↑ "ജവാനും മുല്ലപ്പൂവും (2023)". മലയാളസംഗീതം ഇൻഫൊ. Retrieved 2023-06-10.
- ↑ "Jawanum Mullapoovum Review: An Endearing Family Entertainer with Good Intrigue" (in അമേരിക്കൻ ഇംഗ്ലീഷ്). 2023-03-31. Retrieved 2023-04-15.