ചൈയാഫം തായ്‌ലൻഡിലെ എഴുപത്തിയാറ് പ്രവിശ്യകളിൽ (ചാങ്‌വാട്ട്) ഒന്നാണ്. ഇസാൻ എന്നറിയപ്പെടുന്ന മധ്യ വടക്കുകിഴക്കൻ തായ്‌ലാൻറിൻറെ മധ്യഭാഗത്താണ് ഈ പ്രവിശ്യ സ്ഥിതിചെയ്യുന്നത്. ഇതിൻറെ അയൽ പ്രവിശ്യകൾ (വടക്ക് നിന്ന് ഘടികാരദിശയിൽ) ഖോൺ കായ്ൻ, നഖോൺ റാച്ചസിമ, ലോപ്ബുരി, ഫെത്ച്ചാബൻ എന്നിവയാണ്.

ചൈയാഫം

ชัยภูมิ
പാ ഹിൻ ന്ഗാം ദേശിയോദ്യാനം
പാ ഹിൻ ന്ഗാം ദേശിയോദ്യാനം
പതാക ചൈയാഫം
Flag
Official seal of ചൈയാഫം
Seal
Motto(s): 
ชัยภูมิ เมืองผู้กล้า พญาแล
("Chaiyaphum. City of the brave and Phaya Lae.")
Map of Thailand highlighting Chaiyaphum province
Map of Thailand highlighting Chaiyaphum province
CountryThailand
Capitalചൈയാഫം
ഭരണസമ്പ്രദായം
 • GovernorKraisorn Kongchalard (since October 2021)
വിസ്തീർണ്ണം
 • ആകെ12,698 ച.കി.മീ.(4,903 ച മൈ)
•റാങ്ക്Ranked 8th
ജനസംഖ്യ
 (2019)[2]
 • ആകെ1,137,357
 • റാങ്ക്Ranked 19th
 • ജനസാന്ദ്രത91/ച.കി.മീ.(240/ച മൈ)
 • സാന്ദ്രതാ റാങ്ക്Ranked 51st
Human Achievement Index
 • HAI (2022)0.6318 "somewhat low"
Ranked 50th
GDP
 • Totalbaht 60 billion
(US$2.1 billion) (2019)
സമയമേഖലUTC+7 (ICT)
Postal code
36xxx
Calling code044
ISO കോഡ്TH-36
വെബ്സൈറ്റ്www.chaiyaphum.go.th

സ്ഥലനാമം

തിരുത്തുക

'വിജയം' എന്നർത്ഥം വരുന്ന ജയ എന്ന സംസ്‌കൃത പദത്തിൽ നിന്ന് ചൈയ എന്ന വാക്കും 'ഭൂമി' അല്ലെങ്കിൽ 'സ്ഥലം' എന്നർത്ഥം വരുന്ന സംസ്കൃത പദമായ ഭൂമിയിൽനിന്ന് ഫം എന്ന വാക്കും ഉരുത്തിരിഞ്ഞതായി കരുതപ്പെടുന്നു. അതിനാൽ പ്രവിശ്യയുടെ പേര് അക്ഷരാർത്ഥത്തിൽ 'വിജയത്തിൻ്റെ നാട്' എന്നാണ്. ജയഭൂമി എന്ന മലയ്/ഇന്തോനേഷ്യൻ/സംസ്‌കൃത പദത്തിന് തത്തുല്യമാണിത്.

ഭൂമിശാസ്ത്രം

തിരുത്തുക
 
പ ഹിൻ ൻഗാം ദേശീയോദ്യാനത്തിലെ സത് ഫേൻ ദിൻ വ്യൂപോയിൻ്റിൽ നിന്നുള്ള ഫെറ്റ്ചാബുൻ പർവതനിരകളിലെ ലുവാക്ക് പർവതനിരയുടേയും സോന്തി നദീതടത്തിൻറേയും കാഴ്ച്ച.

സമുദ്രനിരപ്പിൽനിന്ന് ഏകദേശം 1,222 മീറ്റർ ഉയരത്തിലുള്ള, പ്രവിശ്യയിലെ ഏറ്റവും ഉയർന്ന പ്രദേശമായ ഫെറ്റ്‌ചാബൺ പർവതനിരകളാൽ പ്രവിശ്യ വിഭജിക്കപ്പെട്ടിരിക്കുന്നു. പ്രവിശ്യയുടെ കിഴക്കൻ ഭാഗം ഖൊറാത് പീഠഭൂമിയുടെ ഭാഗമാണ്. ഈ പ്രവിശ്യയിലുള്ള മൊത്തം വനപ്രദേശം 3,982 ചതുരശ്ര കിലോമീറ്റർ (1,537 ചതുരശ്ര മൈൽ) അല്ലെങ്കിൽ പ്രവിശ്യാ പ്രദേശത്തിൻ്റെ 31.4 ശതമാനം ആണ്.

പ്രവിശ്യയുടെ വടക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ടാറ്റ് ടൺ ദേശീയോദ്യാനം മനോഹരമായ വെള്ളച്ചാട്ടങ്ങളും വരണ്ട ഡിപ്റ്റെറോകാർപ്പ് വനങ്ങളും ഉൾപ്പെടുന്നതാണ്. പ്രവിശ്യയുടെ പടിഞ്ഞാറ് ഭാഗത്തുള്ള സായി തോങ് ദേശീയോദ്യാനത്തിലെ ഏറ്റവും വലിയ ആകർഷണം ഇവിടെയുള്ള സായ് തോങ് വെള്ളച്ചാട്ടവും കൂടാതെ സിയാം ടുലിപ്പിൻ്റെ ചില പാടങ്ങളുമാണ്. തെക്കുപടിഞ്ഞാറുള്ള പ ഹിൻ ങ്കം ദേശീയോദ്യാനത്തിലും റ്റുലിപ്‌ പാടങ്ങൾ കാണാം. ഈ ഉദ്യാനത്തിൻറെ പേര് ('മനോഹരമായ ശിലാ വനം') അവിടെ കാണപ്പെടുന്ന വിചിത്രമായ ആകൃതിയിലുള്ള പാറക്കൂട്ടങ്ങളിൽ നിന്നാണ്. ചൈയാഫും നഗരത്തിൻ്റെ വടക്കുപടിഞ്ഞാറായി 200 ചതുരശ്ര കിലോമീറ്റർ വനങ്ങളുള്ള മലനിരകളെ ഫു ലായെങ്ഖ ദേശീയോദ്യാനം ഉൾക്കൊള്ളുന്നു.

പ്രവിശ്യയിൽ ആകെയുള്ള ആറ് ദേശീയോദ്യാനങ്ങളിൽ നാലെണ്ണം തായ്‌ലൻഡിൻ്റെ സംരക്ഷിത പ്രദേശങ്ങളിലെ മേഖല 7-ലും (നഖോൺ റാച്ചസിമ) നം നാവോ ദേശീയോദ്യാനം മേഖല 11-ലും (ഫിറ്റ്‌സാനുലോക്) നം ഫോങ് ദേശീയോദ്യാനം മേഖല 8-ലും (ഖോൻ കെയ്ൻ) ആണ്.

ദേശീയോദ്യാനങ്ങൾ

തിരുത്തുക

വന്യജീവി സങ്കേതങ്ങൾ

തിരുത്തുക

പ്രവിശ്യയിൽ ആകെയുള്ള മൂന്ന് വന്യജീവി സങ്കേതങ്ങളിൽ, രണ്ടെണ്ണം മറ്റൊരു വന്യജീവി സങ്കേതത്തോടൊപ്പം ചേർത്ത് തായ്‌ലൻഡിൻ്റെ സംരക്ഷിത പ്രദേശങ്ങളുടെ മേഖല 7 (നഖോൺ റാച്ചസിമ) സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. മൂന്നാമത്തേതായ ടാബോ-ഹുവായ് യായ് മേഖല 11 ൽ (ഫിറ്റ്‌സാനുലോക്) ഉൾപ്പെടുത്തിയിരിക്കുന്നു.

  • ഫു ഖിയാവോ വന്യജീവി സങ്കേതം, 1,560 ചതുരശ്ര കിലോമീറ്റർ (600 ചതുരശ്ര മൈൽ)[11]:1
  • ടാബോ-ഹുവായ് യായ് വന്യജീവി സങ്കേതം, 654 ചതുരശ്ര കിലോമീറ്റർ (253 ചതുരശ്ര മൈൽ)[12]:12
  • ഫാ ഫ്യൂങ് വന്യജീവി സങ്കേതം, 189 ചതുരശ്ര കിലോമീറ്റർ (73 ചതുരശ്ര മൈൽ)[13]:2

ചരിത്രം

തിരുത്തുക

12-ആം നൂറ്റാണ്ടിലെ ഖെമർ സാമ്രാജ്യത്തിൻ്റെ കാലത്ത് ആരംഭിക്കുന്ന ചൈയാഫം നഗരത്തിൻ്റെ ചരിത്രത്തിൽ ഇത് അങ്കോറിൽ നിന്ന് പ്രസാത് സിങ്ങിലേക്കുള്ള (കാഞ്ചനബുരി പ്രവിശ്യ) റൂട്ടിലെ ഒരു ചെറിയ നഗരമായിരുന്നു. 1817-ൽ തായ് രാജാവിൻ്റെ സാമന്തദേശമായിരുന്ന വിയൻഷ്യാനിലെ രാജാവ് അനൂവോംഗിൻറെ ഉദ്യോഗസ്ഥനായ നൈ ലേയുടെ നേതൃത്വത്തിൽ ലാവോ ജനത ഈ പ്രദേശത്ത് താമസമാക്കി. നഖോൺ റാച്ചസിമ പ്രവിശ്യയിലെ ബാൻ നാം ഖുൻ നോങ് ഇ ചാനിൽ ആദ്യം താമസമുറപ്പിച്ച അവർ താമസിയാതെ ബാൻ ലുവാങ്ങിന് (ഇന്നത്തെ നഗരമായ ചായ്യാഫം) പകരമായി അത് ഉപേക്ഷിച്ചു. 1826-ൽ തായ് രാജാവായ രാമ മൂന്നാമനെതിരെ പൂർണ്ണ സ്വാതന്ത്ര്യം ലക്ഷ്യമാക്കി അനൂവോംഗ് കലാപം നടത്തി. നൈ ലേ, അപ്പോഴേക്കും തായ് രാജാവിനു കീഴിൽ ചാവോ പ്രായ (പ്രഭു) ആയി നിയമിക്കപ്പെടുകയും സയാമീസ് സൈനികരെ പിന്തുണയ്ക്കുകയും ചെയ്തു. അനൗവോങ്ങിൻ്റെ സൈന്യത്തിനെതിരെ നഗരത്തെ പ്രതിരോധിക്കുന്നതിനിടെ ചാവോ ഫയാ ലേ കൊല്ലപ്പെട്ടു, എന്നാൽ ആഴ്ചകൾക്ക് ശേഷം അനൂവോങ്ങിനെ പരാജയപ്പെടുത്തയ തായ് സൈന്യം, അനൗവോങനെ ചങ്ങലയിൽ ബന്ധിച്ച ബാങ്കോക്കിലേക്ക് കൊണ്ടുപോയി. രാമ മൂന്നാമൻ രാജാവ് ചാവോ ഫായാ ലേയെ അദ്ദേഹത്തിൻ്റെ വിശ്വസ്തതയുടെ പേരിൽ അനുസ്മരിക്കുകയും അദ്ദേഹത്തിന് മരണാനന്തര ബഹുമതിയായി ഫ്രായ ഫക്ഡി ചുമ്പോൺ എന്ന പദവി നൽകുകയും ചെയ്തു. ഒരു പ്രാദേശിക നായകനായ അദ്ദേഹത്തിൻറെ പ്രതിമ പ്രവിശ്യയുടെ പ്രതീകമായി മാറിയിരിക്കുന്നു.

ചൈയ്യാഫം പ്രവിശ്യയിലെ ഭൂരിഭാഗം ആളുകളും വംശീയമായി ലാവോ ആണ്. മിക്ക ആളുകളുടെയും ആദ്യ ഭാഷ ലാവോ ഭാഷയാണ്.

സാമ്പത്തികം

തിരുത്തുക
 
നേൽപ്പാടം, ചൈയാഫം പ്രവിശ്യ.

തേയില, മരച്ചീനി, കരിമ്പ്, ചേമ്പ് എന്നിവയാണ് ചൈയാഫം പ്രവിശ്യയിലെ പ്രധാന വിളകൾ. ഖോൻ സാൻ ജില്ലയിലെ തുങ് ലുയി ലായ് ഉപജില്ലയിൽ സ്ഥിതിചെയ്യുന്ന ചുലഭോൺ അണക്കെട്ടാണ് ജലസേചനത്തിൻറെ ഒരു പ്രധാന ഉറവിടം. 2019 ലെ കടുത്ത വരൾച്ചയെത്തുടർന്ന്, റോയൽ ഇറിഗേഷൻ ഡിപ്പാർട്ട്‌മെൻ്റ് (RID) ചൈയ്യാഫം പ്രവിശ്യയിൽ നോങ് ബുവാ ഡേങ് ജില്ലയിലെ വാങ് സഫുങ് അണക്കെട്ട്, ബാൻ ഖ്വാവോ ജില്ലയിലെ ലാം നാം ചീ ഡാം, നോംഗ് ബുവാ റാവെ ജില്ലയിലെ പ്രോങ് ഖുൻ പെച്ച് ഡാം എന്നീ മൂന്ന് പുതിയ അണക്കെട്ടുകൾ കൂടി നിർമ്മിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. അണക്കെട്ടുകൾക്ക് 160 ദശലക്ഷം ക്യുബിക് മീറ്റർ ജലത്തിൻ്റെ സംയോജിത ശേഷി ഉണ്ടായിരിക്കുന്ന ഈ അണക്കെട്ടുകളിലൂടെ 127,000 റായ് കൃഷിയിടങ്ങളിൽ ജലസേചനം നടത്താൻ കഴിയും.[14]

ആരോഗ്യം

തിരുത്തുക

പൊതുജനാരോഗ്യ മന്ത്രാലയത്തിൻ്റെ കീഴിലുള്ള പ്രവിശ്യയിലെ പ്രധാന ആശുപത്രിയാണ് ചൈയാഫം ആശുപത്രി.

ചിത്രശാല

തിരുത്തുക
  1. "ตารางที่ 2 พี้นที่ป่าไม้ แยกรายจังหวัด พ.ศ.2562" [Table 2 Forest area Separate province year 2019]. Royal Forest Department (in Thai). 2019. Retrieved 6 April 2021, information, Forest statistics Year 2019, Thailand boundary from Department of Provincial Administration in 2013{{cite web}}: CS1 maint: postscript (link) CS1 maint: unrecognized language (link)
  2. รายงานสถิติจำนวนประชากรและบ้านประจำปี พ.ส.2562 [Statistics, population and house statistics for the year 2019]. Registration Office Department of the Interior, Ministry of the Interior. stat.bora.dopa.go.th (in തായ്). 31 December 2019. Archived from the original on 14 June 2019. Retrieved 26 February 2020.
  3. "ข้อมูลสถิติดัชนีความก้าวหน้าของคน ปี 2565 (PDF)" [Human Achievement Index Databook year 2022 (PDF)]. Office of the National Economic and Social Development Council (NESDC) (in thai). Retrieved 12 March 2024, page 24{{cite web}}: CS1 maint: postscript (link) CS1 maint: unrecognized language (link)
  4. "Gross Regional and Provincial Product, 2019 Edition". <> (in ഇംഗ്ലീഷ്). Office of the National Economic and Social Development Council (NESDC). July 2019. ISSN 1686-0799. Retrieved 22 January 2020.
  5. "ข้อมูลพื้นที่อุทยานแห่งชาติ ที่ประกาศในราชกิจจานุบกษา 133 แห่ง" [National Park Area Information published in the 133 Government Gazettes]. Department of National Parks, Wildlife and Plant Conservation (in Thai). December 2020. Archived from the original on 3 November 2022. Retrieved 1 November 2022.{{cite web}}: CS1 maint: unrecognized language (link)
  6. "ข้อมูลพื้นที่อุทยานแห่งชาติ ที่ประกาศในราชกิจจานุบกษา 133 แห่ง" [National Park Area Information published in the 133 Government Gazettes]. Department of National Parks, Wildlife and Plant Conservation (in Thai). December 2020. Archived from the original on 3 November 2022. Retrieved 1 November 2022.{{cite web}}: CS1 maint: unrecognized language (link)
  7. "ข้อมูลพื้นที่อุทยานแห่งชาติ ที่ประกาศในราชกิจจานุบกษา 133 แห่ง" [National Park Area Information published in the 133 Government Gazettes]. Department of National Parks, Wildlife and Plant Conservation (in Thai). December 2020. Archived from the original on 3 November 2022. Retrieved 1 November 2022.{{cite web}}: CS1 maint: unrecognized language (link)
  8. "ข้อมูลพื้นที่อุทยานแห่งชาติ ที่ประกาศในราชกิจจานุบกษา 133 แห่ง" [National Park Area Information published in the 133 Government Gazettes]. Department of National Parks, Wildlife and Plant Conservation (in Thai). December 2020. Archived from the original on 3 November 2022. Retrieved 1 November 2022.{{cite web}}: CS1 maint: unrecognized language (link)
  9. "ข้อมูลพื้นที่อุทยานแห่งชาติ ที่ประกาศในราชกิจจานุบกษา 133 แห่ง" [National Park Area Information published in the 133 Government Gazettes]. Department of National Parks, Wildlife and Plant Conservation (in Thai). December 2020. Archived from the original on 3 November 2022. Retrieved 1 November 2022.{{cite web}}: CS1 maint: unrecognized language (link)
  10. "ข้อมูลพื้นที่อุทยานแห่งชาติ ที่ประกาศในราชกิจจานุบกษา 133 แห่ง" [National Park Area Information published in the 133 Government Gazettes]. Department of National Parks, Wildlife and Plant Conservation (in Thai). December 2020. Archived from the original on 3 November 2022. Retrieved 1 November 2022.{{cite web}}: CS1 maint: unrecognized language (link)
  11. "ตาราง 5 พื้นที่เขตรักษาพันธุ์สัตว์ป่า พ.ศ. 2562" [Table 5 Wildlife Sanctuary Areas in 2019] (PDF). Department of National Parks, Wildlife Sanctuaries and Plant Conservation (in Thai). 2019. Retrieved 1 November 2022.{{cite web}}: CS1 maint: unrecognized language (link)
  12. "ตาราง 5 พื้นที่เขตรักษาพันธุ์สัตว์ป่า พ.ศ. 2562" [Table 5 Wildlife Sanctuary Areas in 2019] (PDF). Department of National Parks, Wildlife Sanctuaries and Plant Conservation (in Thai). 2019. Retrieved 1 November 2022.{{cite web}}: CS1 maint: unrecognized language (link)
  13. "ตาราง 5 พื้นที่เขตรักษาพันธุ์สัตว์ป่า พ.ศ. 2562" [Table 5 Wildlife Sanctuary Areas in 2019] (PDF). Department of National Parks, Wildlife Sanctuaries and Plant Conservation (in Thai). 2019. Retrieved 1 November 2022.{{cite web}}: CS1 maint: unrecognized language (link)
  14. "Water restrictions in effect". Bangkok Post. 26 December 2019. Retrieved 26 December 2019.
"https://ml.wikipedia.org/w/index.php?title=ചൈയാഫം_പ്രവിശ്യ&oldid=4139818" എന്ന താളിൽനിന്ന് ശേഖരിച്ചത്