നം ഫോങ് ദേശീയോദ്യാനം
നം ഫോങ് ദേശീയോദ്യാനം തായ്‌ലാന്റിലെ ഖോൻ കീൻ, ചയ്യാഫും എന്നീ പ്രവിശ്യയിൽ സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ്. റോക്ക് ഫോർമേഷൻ കൊണ്ടും ഉബോൾ രത്ന അണക്കെട്ട് ജലസംഭരണി കൊണ്ടും ഈ ഉദ്യാനത്തെ രണ്ട് ഭാഗങ്ങളായി വേർതിരിക്കുന്നു. നം ഫോങ് നദിയിൽ നിന്നാണ് ഈ ദേശീയോദ്യാനത്തിന് ഈ പേരു ലഭിക്കാനിടയാക്കിയത്. [1] ഖോൻ ഖീൻ പ്രവിശ്യയിലെ ഖോൻ ഖീൻ നഗരത്തിൽ നിന്ന് 50 കിലോമീറ്റർ അകലത്തിലും ഉബോൾ രത്ന, ഖോൻ കീൻ, ബാൻ ഫങ്, നോങ് റൂയ, മഞ്ച ഖിരി, ഖോക്ക് ഫോ ചായി എന്നീ ജില്ലകളിലും ചയ്യാഫും പ്രവിശ്യയിലെ ബാൻ തീൻ, കീങ് ഖ്റോ എന്നീ ജില്ലകളിലും ആയി 197 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണത്തിൽ ഈ ദേശീയോദ്യാനം സ്ഥിതിചെയ്യുന്നു. [2]
നം ഫോങ് ദേശീയോദ്യാനം | |
---|---|
อุทยานแห่งชาติน้ำพอง | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Thailand |
Nearest city | Khon Kaen |
Coordinates | 16°37′20″N 102°35′22″E / 16.62222°N 102.58944°E |
Area | 197 കി.m2 (2.12049035×109 sq ft) |
Governing body | Department of National Parks, Wildlife and Plant Conservation |
അവലംബം
തിരുത്തുക- ↑ Sutthipibul, Vasa; Ampholchantana, Chantanaporn; Dulkull Kapelle, Peeranuch; Charoensiri, Vatid; Lukanawarakul, Ratana, eds. (2006). "Nam Phong National Park". National Parks in Thailand. (free online from the publisher). Department of National Parks (Thailand). pp. 116–117. ISBN 974-286-087-4. Archived from the original (PDF) on 16 June 2014. Retrieved 26 June 2014.
- ↑ "Nam Phong National Park". Department of National Parks (Thailand). Archived from the original on 9 November 2013. Retrieved 26 June 2014.
പുറത്തേയ്ക്കുള്ള കണ്ണികൾ
തിരുത്തുക- Concise Nam Phong National Park information from the Tourism Authority of Thailand