ഖൊറാത്ത് പീഠഭൂമി (Thai: ที่ราบสูงโคราช) വടക്കുകിഴക്കൻ തായ് മേഖലയിലെ ഇസാനിൽ സ്ഥിതിചെയ്യുന്ന ഒരു പീഠഭൂമിയാണ്. ഈ പ്രദേശത്തിനകത്തേയ്ക്കും പുറത്തേയ്ക്കുമുള്ള പ്രവേശനത്തെ നിയന്ത്രിക്കുന്ന ഒരു ചരിത്രപരമായ പ്രതിബന്ധമായ നഖോൺ രാച്ചസിമയുടെ ഹ്രസ്വ നാമത്തിലറിയപ്പെടുന്ന ഈ പീഠഭൂമി ഒരു പ്രകൃതിദത്ത പ്രദേശമായി നിലകൊള്ളുന്നു.

ഖൊറാത്ത് പീഠഭൂമി

ที่ราบสูงโคราช
ഖൊറാത്ത് പീഠഭൂമിയുടെ ഭൂപ്രകൃതി
ഖൊറാത്ത് പീഠഭൂമിയുടെ ഭൂപ്രകൃതി
A map of the Khorat Plateau region
A map of the Khorat Plateau region
CountryThailand
ഉയരം
200 മീ(700 അടി)

ഭൂമിശാസ്ത്രം തിരുത്തുക

200 മീറ്റർ ശരാശരി ഉയരമുള്ള ഈ പീഠഭൂമി ഏകദേശം 155,000 ചതുരശ്ര കിലോമീറ്റർ പ്രദേശത്തായി വ്യാപിച്ചുകിടക്കുന്നു. സോസർ ആകൃതിയിലുള്ള പീഠഭൂമിയെ ഫു ഫാൻ പർവതനിരകൾ എന്ന് വിളിക്കുന്ന കുന്നുകളുടെ ശ്രേണി വടക്കൻ സഖോൺ നഖോൺ ബേസിൻ, തെക്കൻ ഖൊറാത്ത് ബേസിൻ എന്നിങ്ങനെ രണ്ട് തടങ്ങളായി തിരിച്ചിരിക്കുന്നു. പീഠഭൂമി അതിന്റെ വടക്കുപടിഞ്ഞാറൻ മൂലയിൽ സമുദ്രനിരപ്പിൽ നിന്ന് 213 മീറ്റർ (700 അടി) തെക്കുകിഴക്കായി ചരിഞ്ഞ് 62 മീറ്റർ (200 അടി) മാത്രം ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്. വടക്കുകിഴക്കൻ കോണിലുള്ള ഏതാനും കുന്നുകളൊഴികെ, പ്രാഥമികമായി മിതമായ നിമ്‌നോന്നതിയുള്ള ഈ പ്രദേശത്തിന്റെ ഭൂരിഭാഗവും 90–180 മീറ്റർ (300–600 അടി) ഉയരത്തിലായി വ്യത്യാസപ്പെട്ടിരിക്കുകയും പടിഞ്ഞാറ് ഫെച്ചബാൻ പർവതനിരകളിൽ നിന്ന് മെകോംഗ് നദിയിലേക്ക് ചരിഞ്ഞും കാണപ്പെടുന്നു.[1]:1 മെകോങ്ങ് നദിയുടെ പോഷകനദികളായ മുൻ, ചി നദികൾ ഈ പീഠഭൂമിയിലൂടെ ഒഴുകുകയും അത് പ്രദേശത്തിന്റെ വടക്കുകിഴക്കൻ അതിർത്തിയായി മാറുകയും ചെയ്യുന്നു. മധ്യ തായ്‌ലൻഡിൽനിന്ന് ഇത് പടിഞ്ഞാറ് ഫെറ്റ്ച്ചാബൻ പർവതനിരകൾ, ഡോങ് ഫായ യെൻ പർവതനിരകൾ എന്നിവയാലും തെക്കുപടിഞ്ഞാറുനിന്ന് സംഖാംഫായെംഗ് നിരയാലും തെക്ക് ഡാങ്‌റെക്ക് പർവതനിരകളാലും വേർതിരിക്കപ്പെടുകയും, ഇവയെല്ലാം ചരിത്രപരമായി പീഠഭൂമിയിലേക്കുള്ള പ്രവേശനം പ്രയാസകരമാക്കുകയും ചെയ്തു.

ഈ പർവതങ്ങളും വടക്കുകിഴക്കൻ ഭാഗത്തെ ട്രൂവോങ് സോൺ റേഞ്ചുമായി ചേർന്ന് ഇവിടെ വളരെയധികം മഴ പെയ്യിക്കുന്നതിനാൽ തെക്കുപടിഞ്ഞാറൻ മൺസൂണിന് മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് വളരെ കുറഞ്ഞ തീവ്രതയാണുള്ളത്. മധ്യ തായ്‌ലൻഡിലെ 1,500 മില്ലിമീറ്ററുമായി താരതമ്യം ചെയ്യുമ്പോൾ നഖോൺ റാച്ചസീമയിലെ ശരാശരി വാർഷിക മഴ 1,150 മില്ലിമീറ്ററാണ്. വരണ്ടതും നനഞ്ഞതുമായ സീസണുകൾ തമ്മിലുള്ള വ്യത്യാസം വളരെ കൂടുതലായതിനാൽ ഇത് നെൽക്കൃഷിയ്ക്ക് അനുയോജ്യത കുറഞ്ഞ പ്രദേശമാണ്. തുംഗ് കുല റോങ് ഹായ് എന്നറിയപ്പെടുന്ന ഭൂഭാഗം ഒരുകാലത്ത് അസാധാരണമായി വരണ്ടതായിരുന്നു.

പുരാവസ്‌തുശാസ്‌ത്രം തിരുത്തുക

ഡോംഗ് സോൺ സംസ്കാരത്തിന്റെ ചില വെങ്കല അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുളളതുൾപ്പെടെ ചരിത്രാതീതകാലത്തെ പല തായ്‌ലൻഡ് സൈറ്റുകളും ഈ പീഠഭൂമിയിൽ കാണപ്പെടുന്നു. 1966 ൽ കണ്ടെത്തിയ വേൾഡ് ഹെറിറ്റേജ് ബാൻ ചിയാങ് പുരാവസ്തു സൈറ്റ് c. 2000 BCE പ്രാരംഭത്തിലെ വെങ്കല നിർമ്മാണത്തിന്റെ തെളിവുകൾ നൽകിയെങ്കിലും യൂറോപ്പിലെയും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലെയും വെങ്കലയുഗവുമായി ബന്ധപ്പെട്ട ആയുധങ്ങളുടെ തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ല.[2]

അവലംബം തിരുത്തുക

  1. Keyes, Charles F (March 1967). "Isan: Regionalism in Northeastern Thailand". Cornell Thailand Project; Interim Reports Series, No. 10 (PDF). Ithaca: Department of Asian Studies, Cornell University. Retrieved 16 August 2019.
  2. K. Kris Hirst. "Ban Chiang, Thailand Bronze Age Village and Cemetery". About.com. Retrieved 28 Dec 2010.
"https://ml.wikipedia.org/w/index.php?title=ഖൊറാത്ത്_പീഠഭൂമി&oldid=3468455" എന്ന താളിൽനിന്ന് ശേഖരിച്ചത്