ചീന കുളക്കൊക്ക്

(ചൈനീസ് പോണ്ട് ഹോറൺ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സാധാരണ കേരളത്തിൽ കാണുന്ന കുളക്കൊക്കിനോട് സാദൃശ്യമുള്ള ഒരു ദേശാടനപ്പക്ഷിയാണ് ചീന കുളക്കൊക്ക്[2] (ശാസ്ത്രനാമം: Ardeola bacchus). കിഴക്കനേഷ്യൻ രാജ്യങ്ങളിൽ സർവ്വസാധാരണമായി കാണപ്പെടുന്ന നീർപ്പക്ഷിയാണെങ്കിലും ഇന്ത്യയിൽ ഇവയെ വളരെ അപൂർവ്വമായി മാത്രമേ കാണാറുള്ളു. പ്രജനനകാലത്ത് തൂവലുകൾക്ക് സംഭവിക്കുന്ന ചുവപ്പുനിറ വ്യത്യാസമാണ് ഇവയെ വേർതിരിച്ചറിയാൻ സഹായകമാകുന്നത്. സ്ഥിരവാസികളായ കുളക്കൊക്കുകളുടെ പ്രജനനകാലവേഷത്തേക്കാൾ തികച്ചും വ്യത്യസ്ഥമാണ് ഇവയുടെ പ്രജനകാലവേഷം. കേരളത്തിൽ ഇവയെ ആദ്യമായി റിപ്പോർട്ട് ചെയ്യുന്നത് 2020 ജൂൺ മാസത്തിൽ എറണാകുളം ജില്ലയിലെ തട്ടേക്കാടിനു സമീപ പ്രദേശത്തുനിന്നാണ്.

ചീന കുളക്കൊക്ക്
പ്രജനനകാലവേഷത്തിൽ തട്ടേക്കാട് വിരുന്നെത്തിയ ചീന കുളക്കൊക്ക്.
ശൈത്യകാലവേഷത്തിൽ  
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Aves
Order: Pelecaniformes
Family: Ardeidae
Genus: Ardeola
Species:
A. bacchus
Binomial name
Ardeola bacchus
(Bonaparte, 1855)
Global range of A. bacchus, compared to its presumed closest relatives     Ardeola bacchus Breeding range     Ardeola bacchus Non-breeding range     Ardeola grayii range     Ardeola speciosa range

ഏകദേശം 47 സെന്റിമീറ്ററോളം (19 ഇഞ്ച്) വലിപ്പം[3] വരുന്ന ചൈനീസ് കുളകൊക്കിന് സാധാരണ കുളക്കൊക്കിനെപ്പോലെ തന്നെ വെളുത്ത ചിറകും അറ്റത്ത് കറുത്തനിറത്തിലുള്ള മഞ്ഞക്കൊക്കും മഞ്ഞക്കണ്ണും കാലുകളുമാണുള്ളത്. എന്നാൽ പ്രജനകാലമാകുമ്പോൾ ഇവയുടെ മൊത്തത്തിലുള്ള വേഷത്തിൽ ചുവപ്പും നീലയും വെളുപ്പും നിറങ്ങൾ കൂടുന്നു. ചാര-തവിട്ടുനിറത്തിലുള്ള കഴുത്താണ് ഇവയുടെ ഒരു പ്രധാന ആകർഷണം.

ചൈനയിലേയും സമീപ കിഴക്കനേഷ്യൻ രാജ്യങ്ങളിലെ ശുദ്ധജല- ലവണാംശമുള്ള തണ്ണീർത്തടങ്ങളും കുളങ്ങളുമാണ് പ്രധാന ആവാസകേന്ദ്രങ്ങൾ. പ്രാണികൾ, മത്സ്യങ്ങൾ, കവച ജന്തു വർഗ്ഗങ്ങൾ എന്നിവ അടങ്ങിയതാണ് ഈ പക്ഷികളുടെ ഭക്ഷണശീലം. പലപ്പോഴും മറ്റു വർഗ്ഗങ്ങളിലെ കുളക്കൊക്കുകളുമായി ഇടകലർന്ന് കൂടുണ്ടാക്കുന്ന ചീന കുളക്കൊക്കുകൾ, നീല-പച്ച നിറങ്ങളിടകലർന്ന 3 മുതൽ 5 വരെ മുട്ടകൾ ഇടുന്നു.

ചിത്രശാല

തിരുത്തുക
  1. BirdLife International (2012). "Ardeola bacchus". IUCN Red List of Threatened Species. 2012. Retrieved 26 November 2013. {{cite journal}}: Invalid |ref=harv (help)
  2. "ചൈനീസ്‌ അതിഥിക്ക്‌ പേരായി: 'ചീന കുളക്കൊക്ക് '" (in Malayalam). mathrubhumi.com. 2020-06-23. Archived from the original on 2020-06-23. Retrieved 2020-06-23. {{cite web}}: Unknown parameter |deadurl= ignored (|url-status= suggested) (help)CS1 maint: unrecognized language (link)
  3. Robson, Craig R. (2002). A guide to the birds of Southeast Asia: Thailand, Peninsular Malaysia, Singapore, Myanmar, Laos, Vietnam, Cambodia. New Holland, London. ISBN 1-85368-313-2

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=ചീന_കുളക്കൊക്ക്&oldid=3397251" എന്ന താളിൽനിന്ന് ശേഖരിച്ചത്