ക്ഷേത്രങ്ങളിൽ ഉപയോഗിക്കുന്ന ഒരു പ്രധാന വാദ്യമാണ്‌ കുഴൽ. ഇത് സുഷിരവാദ്യത്തിന്റെ ശ്രേണിയിൽ പെടുന്നു. കുറുങ്കുഴൽ, നെടുങ്കുഴൽ, പുല്ലാംങ്കുഴൽ എന്നീ വിഭാഗങ്ങളും ഈ വാദ്യത്തിൽ പെടുന്നു. കുറുങ്കുഴലും നെടുങ്കുഴലുമാണ്‌ ക്ഷേത്രാചാരങ്ങളിൽ ഉപയോഗിക്കുന്നത്. പുല്ലാങ്കുഴൽ പ്രധാനമായും കച്ചേരികൾക്കാണ്‌ ഉപയോഗിക്കുന്നത്.

കുഴൽ വായിക്കുന്ന കലാകാരന്മാർ‍

കുറുങ്കുഴലിന്‌ ഏകദേശം ഒരുമുഴം നീളമുണ്ടായിരിക്കും. മുരടിൽ (ഊതുന്ന വശം) ഒരുതരം പുല്ലാണ്‌ ഉപയോഗിക്കുന്നത്.

കുഴൽ പറ്റ്

തിരുത്തുക
 
കുഴലും ചെണ്ടയും

കുഴൽ മുഖ്യവാദ്യമായ ഒരു കലാരൂപമാണ് കുഴൽ പറ്റ്. കുറുങ്കുഴലാണ് ഇതിനുപയോഗിക്കുന്നത്. കുഴലിനൊപ്പം ഇടന്തലച്ചെണ്ട,ഇലത്താളം എന്നിവയും ഉപയോഗിക്കുന്നു.


സുഷിരവാദ്യങ്ങൾ

പുല്ലാംകുഴൽകുറുംകുഴൽനെടുംകുഴൽനാഗസ്വരംക്ലാർനെറ്റ്സാക്സോഫോൺഷെഹ്നായി


"https://ml.wikipedia.org/w/index.php?title=കുഴൽ_(വാദ്യം)&oldid=2114480" എന്ന താളിൽനിന്ന് ശേഖരിച്ചത്