ചിലമ്പൊലി

മലയാള ചലച്ചിത്രം

വൃന്ദാവൻ പിക്ചേഴ്സിന്റെ പ്രഥമ സംരംഭമായ ചിലമ്പൊലി എന്ന മലയാളചലച്ചിത്രം നിർമിച്ചത് കല്യാണ കൃഷ്ണയ്യരാണ്. തിക്കുറിശ്ശി സുകുമാരൻ നായർ തിരക്കഥയും സംഭാഷണവും രചിച്ച ഈ ചിത്രത്തിന്റെ സംവിധാനവും ഛായാഗ്രഹണവും ജി.കെ. രാമു നിർവഹിച്ചു. ന്യൂട്ടോൺ സ്റ്റുഡിയോയിൽ വച്ച് ഫിലിമിലാക്കിയ ചിലമ്പൊലിയിൽ അഭയദേവ് രചിച്ച 11 ഗാനങ്ങളും ശ്രീകൃഷ്ണകർണാമൃതത്തിലെ ഒരു ശ്ലോകവുമുൾപ്പെടെ 12 പാട്ടുകൾക്ക് വി. ദക്ഷിണാമൂർത്തി സംഗീതം നൽകി. കലാമണ്ഡലം മാധവൻ, ലക്ഷ്മിനാരായണൻ, എ. മാധവൻ എന്നിവർ നൃത്തസംവിധാനവും പി.എൻ മേനോൻ കലസംവിധനവും കണ്ണപ്പൻ ഛായാഗ്രഹണവും എൻ.വി കരുണാകരൻ ശംബദലേഖനവും പി. വെങ്കിട്ടാചലം ചിത്രസംയോജനവും കെ. ഭാസ്കരൻ, സി.വി. ശങ്കർ ധനകോടി എന്നിവർ വേഷവിധാനവും അറുമുഖം വസ്ത്രാലങ്കാരവും നിർവഹിച്ചു. ഈ ചിത്രം 1963 സെപ്റ്റംബർ 23-ന് പ്രദർശനം തുടങ്ങി.[1]

ചിലമ്പൊലി
സംവിധാനംജി.കെ. രാമു
നിർമ്മാണംകല്യാണകൃഷ്ണ അയ്യർ
കഥചിന്താമണി
തിരക്കഥതിക്കുറിശ്ശി സുകുമാരൻ നായർ
അഭിനേതാക്കൾപ്രേം നസീർ
ടി.എസ്. മുത്തയ്യ
തിക്കുറിശ്ശി സുകുമാരൻ നായർ
അടൂർ പങ്കജം
രാഗിണി
സുകുമാരി
അംബിക (പഴയകാല നടി)
എസ്.പി. പിള്ള
അടൂർ ഭാസി
കുമാരി ശാന്ത
ബേബി വിനോദിനി
ബേബി വിലാസിനി
സംഗീതംവി. ദക്ഷിണാമൂർത്തി
ഗാനരചനഅഭയദേവ്
സ്റ്റുഡിയോന്യൂട്ടോൺ
റിലീസിങ് തീയതി28/09/1963
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ

തിരുത്തുക

പിന്നണിഗായകർ

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ചിലമ്പൊലി&oldid=3804144" എന്ന താളിൽനിന്ന് ശേഖരിച്ചത്