ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത്

കണ്ണൂര്‍ ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
(ചപ്പാരപ്പടവ്‌ ഗ്രാമപഞ്ചായത്ത് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിലെ തളിപ്പറമ്പ് ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത്. കൂവേരി, തിമിരി, വെള്ളാട് എന്നീ വില്ലേജുകൾ ഈ ഗ്രാമപഞ്ചായത്തിലുൾപ്പെടുന്നു. 1940 കളുടെ അന്ത്യത്തിൽ നിലവിലുണ്ടായിരുന്ന കൂവേരി, തടിക്കടവ് പഞ്ചായത്തുകൾ പിന്നീട് ലയിച്ചുചേർന്ന് തടിക്കടവ് പഞ്ചായത്തായിമാറുകയും ആലക്കോട് രാജ എന്നറിയപ്പെട്ടിരുന്ന പി.രാമവർമ്മ രാജ പ്രസിഡന്റാകുകയും ചെയ്തു. 1968 ജൂലായ്‌ 20ന് ഈ പഞ്ചായത്ത് ചപ്പാരപ്പടവ്, ആലക്കോട് എന്നീ പഞ്ചായത്തുകളാക്കി വിഭജിച്ചു. പഞ്ചായത്തിന്റെ അതിരുകൾ വടക്ക് ആലക്കോട് പഞ്ചായത്ത്, കിഴക്ക് നടുവിൽ പഞ്ചായത്ത്, തെക്ക് കുറുമാത്തൂർ‍, പരിയാരം പഞ്ചായത്തുകൾ, പടിഞ്ഞാറ് പരിയാരം, കടന്നപ്പള്ളി-പാണപ്പുഴ, എരമം-കൂറ്റൂർ പഞ്ചായത്തുകൾ എന്നിവയാണ്.[2]. ഇവിടുത്തെ ജനങ്ങളിൽ 70% വും കർഷകരാണ്‌.

ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത്
ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് കാര്യാലയം
ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് കാര്യാലയം

ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് കാര്യാലയം


ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത്
12°07′36″N 75°24′37″E / 12.1267013°N 75.4103494°E / 12.1267013; 75.4103494
Map
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കണ്ണൂർ
വില്ലേജ് {{{വില്ലേജ്}}}
താലൂക്ക്‌
ബ്ലോക്ക്
നിയമസഭാ മണ്ഡലം തളിപ്പറമ്പ്
ലോകസഭാ മണ്ഡലം കണ്ണൂർ
ഭരണസ്ഥാപനങ്ങൾ
പ്രസിഡന്റ് ഓതറ സജി
വൈസ് പ്രസിഡന്റ്
സെക്രട്ടറി
വിസ്തീർണ്ണം 69.99ചതുരശ്ര കിലോമീറ്റർ
വാർഡുകൾ 18 എണ്ണം
ജനസംഖ്യ 31,622
ജനസാന്ദ്രത 452/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
670581
+04602
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ 12 -ാ‍ം ചാൽ പക്ഷിസങ്കേതം, നത്തുംകുഴി,ചാണോക്കുണ്ട് പാലം,കരിമ്പിപുഴ.
ഫോൺനമ്പർ : 0460-2270221[1]

പേരിന്റെ നാൾവഴി

തിരുത്തുക

ഈ പഞ്ചായത്തിനെ രണ്ടായി ഭാഗിച്ചുകൊണ്ടാണ് കുപ്പം പുഴ ഒഴുകുന്നത്. 1985ൽ ഈ പുഴയ്ക്ക് കുറുകെ ചപ്പാരപ്പടവിൽ നിലവിൽ വന്ന പാലത്തിന്റെ കുറച്ചു താഴെ ഭാഗത്തായി പുഴയ്ക്ക് സമീപം പടർന്ൻ പന്തലിച്ചുകൊണ്ട് ഒരു പടുകൂറ്റൻ ചപ്പാര മരം ഉണ്ടായിരുന്നു. അതിന്റെ ചുവട്ടിലൂടെ ആയിരുന്നു പാലം വരുന്നതിനു മുമ്പ്‌ വരെ അക്കരയ്ക്കുള്ള കടവ്‌ ഉണ്ടായിരുന്നത്. ചപ്പാര മരത്തിന്റെ സാന്നിധ്യം കൊണ്ട്, അങ്ങനെ ചപ്പാരക്കടവ്‌ രൂപം കൊള്ളുകയും, പിന്നീടത്‌ രൂപാന്തരം പ്രാപിച്ച് ചപ്പാരപ്പടവ്‌ ആയി മാറുകയും ചെയ്തു.

ചരിത്രം

തിരുത്തുക

ചപ്പാരപ്പടവ്‌, പടപ്പേങ്ങാട്‌, കൂവേരി, കൊട്ടക്കാനം, തലവിൽ, കരിങ്കയം പ്രദേശങ്ങളിൽ നൂറ്റാണ്ടുകൾക്ക്‌ മുമ്പ്‌ തന്നെ ജനവാസമുണ്ടായിരുന്നു. 1200 വർഷം പഴക്കമുള്ള ഒരു ജനപഥം പടപ്പേങ്ങാട് ഉണ്ടായിരുന്നു. ഇന്ന് തികഞ്ഞ കുടിയേറ്റ മേഖലയായ പടപ്പേങ്ങാടിന് കിഴക്ക് ഭാഗത്തുള്ള നമ്പിടിയാനം, പണ്ടുകാലത്ത്‌ നമ്പൂതിരി ഇല്ലങ്ങളുടെ കേന്ദ്രമായിരുന്നു.

ഇന്നത്തെ വില്ലേജാഫീസും, കൂവേരി സർവ്വീസ്‌ സഹകരണ ബാങ്കും സ്ഥിതിചെയ്യുന്ന സ്ഥലത്ത് 20ാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ അംശക്കച്ചേരി ഉണ്ടായിരുന്നു. വലിയ ഒരു ബംഗ്ലാവ്, സിവിലും ക്രിമിനലും വിചാരണ ചെയ്യുന്ന കോടതി മുറി, ലോക്കപ്പ്, അതിനോട് ചേർന്ൻ ഒരു കുതിരാലയം എന്നിവയും ആ സ്ഥലത്ത്‌ ഉണ്ടായിരുന്നു. ഈ കോടതിയിൽ സിവിൽ കേസ്‌ നടത്തുമ്പോൾ ഗ്രാമ മുൻസിഫ്‌ എന്നും, ക്രിമിനൽ കേസ്‌ നടത്തുമ്പോൾ ഗ്രാമ മജിസ്ട്രെറ്റ് എന്നും ഗ്രാമ അധികാരികൾ അറിയപ്പെട്ടു. 1960 ൽ ഈ കെട്ടിടം പൊളിച്ചു നീക്കി.

കുടിയേറ്റം
തിരുത്തുക

തിരുവിതാംകൂറിൽ നിന്നും ചപ്പാരപ്പടവിന്റെ മലമ്പ്രദേശത്തേക്കുള്ള കൃഷിഭൂമി അന്വേഷിച്ചെത്തിയ ക്രിസ്ത്യൻ കുടിയേറ്റം 1942 മുതൽ ആരംഭിക്കുകയും, 1950കളുടെ മദ്ധ്യം മുതൽ ഇതിനു ആക്കം കൂടുകയും ചെയ്തു.

ദേശീയപ്രസ്ഥാനത്തിൽ
തിരുത്തുക

ബ്രിട്ടീഷ്‌ സാമ്രാജ്യത്വത്തിനെതിരെ പോരാടിയവർ ഈ ഗ്രാമത്തിലും ഉണ്ടായിരുന്നു.

  • മഞ്ഞേരി ഒതയോത്ത് ചാത്തുക്കുട്ടി നമ്പ്യാർ : എൻ.സി.കെ. നമ്പ്യാർ എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന ഇദ്ദേഹം, നേതാജി രൂപീകരിച്ച ഇന്ത്യൻ നാഷണൽ ആർമിയിൽ ക്യാപ്റ്റൻ ലക്ഷ്മിയുടെ കീഴിൽ സിങ്കപ്പൂരിൽ ഗ്രൂപ്പ്‌ ക്യാപ്റ്റനായിരുന്നു. രണ്ടാം ലോക മഹായുദ്ധകാലത്ത്‌ ജപ്പാന്റെ തടവിലായ ഇദ്ദേഹം ബ്രിട്ടൺ സിങ്കപ്പൂർ പിടിച്ചെടുത്തപ്പോഴാണ് ജയിൽ മോചിതനായത്.
  • മാച്ചാത്തി കുഞ്ഞിക്കണ്ണൻ : കോൺഗ്രസ്‌ സോഷ്യലിസ്റ്റുപാർട്ടി പ്രവർത്തകനായിരുന്ന ഇദ്ദേഹം 1940 സെപ്തംബർ 15ന് നടന്ന മൊറാഴ സംഭവത്തിൽ പ്രതിയാവുകയും, മൂന്ന് വർഷം കണ്ണൂർ, ബെല്ലാരി, ആലിപ്പൂർ, വെല്ലൂർ എന്നീ ജയിലുകളിയായി 3 വർഷത്തെ കഠിനതടവ്‌ അനുഭവിച്ചു.
  • എം.ഒ. കേശവൻ നമ്പ്യാർ : 1946ലെ എം.എസ്.പി. കലാപത്തിന്(മലപ്പുറം) നേതൃത്വം നൽകിയ സേനാനി ആയിരുന്നു. ബ്രിട്ടീഷ്‌ ഭരണകൂടത്തിനെതിരെ പോരാടിയതിന് ഏതാനും ദിവസത്തെ ശിക്ഷയ്ക്കുശേഷം ജോലിയിൽ നിന്നും പിരിച്ചു വിട്ടു.
ഭരണചരിത്രം
തിരുത്തുക

ജനാബ്‌ എം. അബ്ദുള്ള ഹാജിയാണു തുടക്കം മുതൽ 11 കൊല്ലം ഈ പഞ്ചായത്തിനെ നയിച്ചത്‌. 1979 മുതൽ 1982 വരെ കെ. മാധവൻ മാസ്റ്ററും 1982 മുതൽ 1988 വരെ പി. കുഞ്ഞിരാമൻ മാസ്റ്ററും 1988 മുതൽ 1995 വരെ വി.ജെ ചാക്കോ മാസ്റ്ററും (മെമ്പർമാർ വാർഡ് 1 കരിയിൽ നാരായണൻ, 2. ഐ.ദാമോദരൻ മാസ്റ്റർ,3.എം അസൈനാർ ഹാജി, 4 സി പി സഫിയ,5. പി കുഞ്ഞിരാമൻ,6. വി പി കുഞ്ഞിരാമൻ, 7 ഈച്ച കുഞ്ഞിരാമൻ, 8. മേരി തോമസ് പൂവൻപുഴ,9. വി ജെ ചാക്കോ, 10. കെ മാധവൻ മാസ്റ്റർ, 11. ടി സി സെബാസ്റ്റ്യൻ) 1995 ഒക്ടോബർ 2 മുതൽ 2000 ഒക്ടോബർ 1 വരെ ഡോ. പി.പി. ബാലൻമാസ്റ്ററും, 2000 ഒക്ടോബർ 2 മുതൽ 2005 ഒക്ടോബർ 1 വരെ ശ്രീമതി. പി ലതയും, 2005 ഒക്ടോബർ 2 മുതൽ 2010 ഒക്ടോബർ 11നു മരണം വരെ പഞ്ചായത്തിനു നേതൃത്വം നൽകി.നിലവിൽ ശ്രീ മൈമൂനത്താണ് പ്രസിഡണ്ട്

ഭൂപ്രകൃതി

തിരുത്തുക

മലകളും, കുന്നുകളും, വയലുകളും നിറഞ്ഞ ഭൂപ്രകൃതിയാണ് പഞ്ചായത്തിൻറെ മധ്യത്തിലൂടെ കുപ്പം പുഴ ഒഴുകുന്നു. പുഴയുടെ ഇരുവശങ്ങളിലും പുഴയ്ക്കഭിമുഖമായി ചെരിഞ്ഞ ഭൂമിയാണ് ഉള്ളത്. സമുദ്രനിരപ്പിൽ നിന്നും 7.5 മീറ്റർ മുതൽ 75 മീറ്റർ വരെ ഉയർന്ന പ്രദേശങ്ങളാണ് ഇവിടെ ഉള്ളത്. തലവിൽ, നാടുകാണി, തെയ്യത്താംകല്ല്‌ , പാലോലിമല എന്നിവ പഞ്ചായത്തിലെ ഏറ്റവും ഉയർന്ന പ്രദേശങ്ങളാണ്. ഇവിടുത്തെ കൃഷിഭൂമികളെല്ലാം ലാറ്ററേറ്റ്‌ മണ്ണാണ്. കൃഷിക്കനുയോജ്യമാല്ലാത്ത ലാറ്ററേറ്റ്‌ ഡ്യൂറിക്രസ്റ്റ് ഭൂമി ഞണ്ടുമ്പലം, എരുവാട്ടി, ഇടക്കോം എന്നിവടങ്ങളിലും, ലാറ്ററേറ്റ്‌ ബോക്സൈഡ്‌ ഭൂമി നാടുകാണിയിലും കാണപ്പെടുന്നു. ഇളംപേര്യം മുതൽ ചെമ്മിനിച്ചൂട്ട വരെയും മാവിലം പാറ, ഒടുവള്ളി, ഞണ്ടുമ്പലം, ശ്രീമാന്യമംഗലം എന്നിവിടങ്ങളിലും കൃഷിയോഗ്യമല്ലാത്ത തരിശുഭൂമികളുണ്ട്‌.

ആരാധനാലയങ്ങൾ

തിരുത്തുക

ഹൈന്ദവ ആരാധനായലങ്ങൾ

തിരുത്തുക
  1. ശ്രീ സോമേശ്വരീ ക്ഷേത്രം, പടപ്പേങ്ങാട്‌
  2. ശ്രീ സോമേശ്വരീ ക്ഷേത്രം, കൂവേരി
  3. ശ്രീ കൂർമ്പ മഹേശ്വരീക്ഷേത്രം, തലവിൽ
  4. ശ്രീകൃഷ്ണ ക്ഷേത്രം, തലവിൽ
  5. പുതിയ ഭഗവതി ക്ഷേത്രം, തലവിൽ
  6. പുള്ളൂറാളി ക്ഷേത്രം, തലവിൽ
  7. വയനാട്ടു കുലവൻ ക്ഷേത്രം, കരിങ്കയം
  8. ശ്രീകൃഷ്ണ ക്ഷേത്രം ഭജനമഠം, തടിക്കടവ്‌
  9. അയ്യപ്പ സേവാസംഘം, വായാട്ടുപറമ്പ്‌
  10. ചാമുണ്ഡി ക്ഷേത്രം, മംഗര
  11. കുറിഞ്ചിറക്കൽ ഭഗവതിക്ഷേത്രം, പടപ്പേങ്ങാട്‌
  12. ശ്രീ മുത്തപ്പൻ ക്ഷേത്രം, തുയിപ്ര
  13. മുച്ചിലോട്ടു ഭഗവതീ ക്ഷേത്രം, കൂവേരി
  14. ഐവളപ്പ്‌ മടപ്പുര, കൂവേരി
  15. വള്ളിക്കടവ്‌ ശ്രീ പുതിയഭഗവതി ക്ഷേത്രം, കൂവേരി
  16. ശിവ ക്ഷേത്രം, നാടുകാണി
  17. ശ്രീ മുത്തപ്പൻ മടപ്പുര, എളംപേര്യം
  18. ശ്രീ മുത്തപ്പൻ ക്ഷേത്രം, കാട്ടാമ്പള്ളി
  19. ശ്രീകൃഷ്ണ ക്ഷേത്രം, ളാവിൽ
  20. ശ്രീഗോപാലകൃഷ്ണ ക്ഷേത്രം, തേറണ്ടി
  21. ശ്രീ മുത്തപ്പൻ ക്ഷേത്രം, പറക്കോട്ട്‌

ക്രൈസ്തവ ദേവാലയങ്ങൾ

തിരുത്തുക
  1. സെന്റ്‌ ജോസഫ്സ്‌ ചർച്ച്‌, പെരുമ്പടവ്
  2. സെന്റ്‌ ജോർജ്സ്‌ ചർച്ച്‌, തടിക്കടവ്‌
  3. സെന്റ്‌ ജൂഡ്സ്‌ ചർച്ച്‌, കരുണാപുരം
  4. സെന്റ്‌ തോമസ്‌ ചർച്ച്‌, മംഗര
  5. ഇൻഫാന്റ്‌ ജീസസ്‌ ചർച്ച്‌, ബാലേശുഗിരി
  6. സെന്റ് ‌ ജൂഡ്സ്‌ ചർച്ച്‌, മഠംതട്ട്‌
  7. സെന്റ്‌ ജോർജ്സ്‌ ചർച്ച്‌, മടക്കാട്‌
  8. സെന്റ്‌ ആന്റണീസ്‌ ചർച്ച്‌, അമ്മംകുളം
  9. സെന്റ്‌ പോൾസ്‌ ചർച്ച്‌, ഇടക്കോം
  10. സെന്റ്‌ അൽഫോൻസ ചർച്ച്‌, ലഡാക്ക്‌
  11. സെന്റ്‌ മേരീസ്‌ ചർച്ച്‌, വിമലശ്ശേരി

ജുമാഅത്ത്‌ പള്ളികൾ

തിരുത്തുക
  1. ചപ്പാരപ്പടവ്‌
  2. പെരുമാളാബാദ്‌
  3. പെരുവണ
  4. ബദരിയാനഗർ മംഗര
  5. എരുവാട്ടി
  6. തടിക്കടവ്‌
  7. മണാട്ടി
  8. പടപ്പേങ്ങാട്‌
  9. വെമ്മാണി
  10. തോട്ടിക്കൽ
  11. ഞണ്ടുമ്പലം
  12. നാടുകാണി
  13. വില്ലേജ് കോർണർ
  14. ചാണോകുണ്ട് (കരുണാപുരം)

വാർഡുകൾ

തിരുത്തുക
  1. പെരുമ്പടവ്
  2. എരുവാട്ടി
  3. കരിങ്കയം
  4. തടിക്കടവ്
  5. മണാട്ടി
  6. കുട്ടിക്കരി
  7. കരുണാപുരം
  8. മംഗര
  9. അമ്മംകുളം
  10. ചപ്പാരപ്പടവ്
  11. പടപ്പേങ്ങട്
  12. ശാന്തിഗിരി
  13. കൂവേരി
  14. രാമപുരം
  15. തേറണ്ടി
  16. കൊട്ടക്കാനം
  17. എടക്കോം
  18. വിമലശ്ശേരി

2010 മുതൽ 2015 കാലയളവിലെ ഗ്രാമപഞ്ചായത്ത്‌ മെമ്പർമാർ

തിരുത്തുക
വാർഡ്‌ മെമ്പർ
പെരുമ്പടവ് ലിസി അഗസ്റ്റിൻ ഇല്ലിക്കൽ
എരുവാട്ടി ടി.കെ. റോയി മാത്യു
കരിങ്കയം രാജീവൻ പി.കെ.
തടിക്കടവ് ഗ്രേസി ജോർജ്ജ് മേലുക്കുന്നേൽ
മണാട്ടി ചിറ്റിയിൽ രാജേഷ്‌
കുട്ടിക്കരി ചിറയ്ക്കലാത്ത് ഷേർളി
കരുണാപുരം തൈക്കുന്നംപുറം റോസമ്മ
മംഗര ഫിലോമിന ജോസ്‌ പൊറപ്പോക്കര
അമ്മംകുളം പായിക്കാട്ട് സെലിൻ
ചപ്പാരപ്പടവ്‌ അലി എം.യു.
പടപ്പേങ്ങാട് സുനിജ ബാലകൃഷ്ണൻ
ശാന്തിഗിരി എം.സി. മമ്മു
കൂവേരി സി.കെ. പത്മനാഭൻ
രാമപുരം ടി. പത്മിനി
തേറണ്ടി കൂവേരിക്കാരൻ ബാലകൃഷ്ണൻ
കൊട്ടക്കാനം ടി.വി. മൈമൂനത്ത്
എടക്കോം അലി മംഗര
വിമലശ്ശേരി കെ.ജെ. ടോമി

ചിത്രശാല

തിരുത്തുക

ഇതും കാണുക

തിരുത്തുക

പുറമെ നിന്നുള്ള കണ്ണികൾ

തിരുത്തുക
  1. "കണ്ണൂർ ജില്ലയിലെ പഞ്ചായത്തുകളുടെ പട്ടിക, ബ്ലോക്ക് തിരിച്ച്" (PDF). Archived from the original (PDF) on 2012-06-23. Retrieved 2012-05-17.
  2. "ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത്". Archived from the original on 2016-03-04. Retrieved 2010-06-29.