ചട്ടഹൂച്ചി-ഒകോണീ ദേശീയ വനം

വടക്കൻ ജോർജിയയിലെ ചട്ടഹൂച്ചി-ഒകോണി ദേശീയ വനം അമേരിക്കൻ ഐക്യനാടുകളിലെ രണ്ട് ദേശീയ വനങ്ങളായ കിഴക്കൻ ജോർജിയയിലെ ഒക്കോണി ദേശീയ വനത്തേയും വടക്കൻ ജോർജിയ പർവതനിരകളിലെ ചട്ടഹൂച്ചി ദേശീയ വനത്തേയും ഉൾക്കൊള്ളുന്ന വനനിരകളാണ്. ചട്ടഹൂച്ചി ദേശീയ വനം കിഴക്കും പടിഞ്ഞാറുമായി സ്ഥിതിചെയ്യുന്ന ഒരു വനപ്രദേശമാണ്. ഇതിന്റെ പടിഞ്ഞാറൻ വനനിരയിൽ ജോൺസ് പർവ്വതം, ലിറ്റിൽ സാൻഡ് പർവ്വതം, ടെയ്‌ലർ റിഡ്ജ് എന്നിവ ഉൾപ്പെടുന്നു. ചട്ടഹൂച്ചി-ഒകോണീ ദേശീയ വനനിരകളുടെ ആകെ വിസ്തീർണ്ണം 866,468 ഏക്കർ (3,506 ചതുരശ്ര കിലോമീറ്റർ) ആണ്. ഇതിൽ ചട്ടഹൂച്ചി ദേശീയ വനം 750,145 ഏക്കർ (3,036 ചതുരശ്ര കിലോമീറ്റർ) ഭൂപ്രദേശത്തേയും ഒക്കോണീ ദേശീയ വനം 116,232 ഏക്കർ (470 ചതുരശ്ര കിലോമീറ്റർ) ഭൂപ്രദേശത്തേയും ഉൾക്കൊള്ളുന്നു.[1] കിഴക്കൻ വനത്തിന്റെ ഏറ്റവും വലിയ ഭാഗമുള്ള കൗണ്ടി ജോർജിയയിലെ റബൂൺ കൗണ്ടിയാണ്. അതിന്റെ അതിർത്തിക്കുള്ളിലായി ഏകദേശം 148,684 ഏക്കർ (601.7 ചതുരശ്ര കിലോമീറ്റർ) ഭൂപ്രദേശമുണ്ട്.

ചട്ടഹൂച്ചി-ഒകോണി ദേശീയ വനം
ചട്ടഹൂച്ചി ദേശീയ വനത്തിലെ വസന്തം.
Map showing the location of ചട്ടഹൂച്ചി-ഒകോണി ദേശീയ വനം
Map showing the location of ചട്ടഹൂച്ചി-ഒകോണി ദേശീയ വനം
LocationGeorgia, United States
Nearest cityAthens, GA
Coordinates34°45′49″N 84°06′56″W / 34.763611°N 84.115556°W / 34.763611; -84.115556
Area866,468 ഏക്കർ (3,506.47 കി.m2)
EstablishedJuly 9, 1936
Governing bodyU.S. Forest Service
WebsiteChattahoochee–Oconee National Forest

വന്യജീവികൾ

തിരുത്തുക

വിവിധയിനം പ്രാപ്പിടിയന്മാർ, നത്തുവർഗ്ഗങ്ങൾ, കരിംകിളികൾ, താറാവുകൾ, കഴുകൻ, കുരുവികൾ, ഹമ്മിംഗ് ബേർഡ്, വാത്തകൾ, കാർഡിനലുകൾ തുടങ്ങി നിരവധിയിനം പക്ഷികളെ ഈ വനങ്ങളിൽ കാണാം. ഈ വനനിരകളിൽ വിഹരിക്കുന്ന സസ്തനികളിൽ പ്രധാനപ്പെട്ടവ അമേരിക്കൻ കരിങ്കരടി, നച്ചെലി, കയോട്ടി, പലതരം വവ്വാലുകൾ, അണ്ണാൻ, ബീവർ, നീർനായ്, ബോബ്ക്യാറ്റ്, മാൻ, കീരി, എലികൾ, കുറുക്കൻ എന്നിവയാണ്. ബ്ലൂ ഗോസ്റ്റ് ഫയർ‌ഫ്ലൈ ഇനത്തിലെ ഫൌസിസ് റെറ്റിക്യുലേറ്റ, അനേകയിനം മത്സ്യങ്ങൾ, ഉഭയജീവികൾ എന്നിവ ഇവിടെയുള്ള അരുവികളിലും തടാകങ്ങളിലും കാണപ്പെടുന്നതോടൊപ്പം വിവിധതരം ഉരഗങ്ങളും ഈ വനങ്ങളിൽ അധിവസിക്കുന്നു.

ചരിത്രം

തിരുത്തുക
 
അന്ന റൂബി വെള്ളച്ചാട്ടം.

വടക്കൻ ജോർജിയ പർവതങ്ങളിൽനിന്ന് ഉത്ഭവിക്കുന്ന ചട്ടഹൂച്ചി നദിയിൽ നിന്നാണ് ചട്ടഹൂച്ചി ദേശീയ വനത്തിന് ഈ പേര് ലഭിച്ചത്.[2] ഇവിടെ അധിവസിക്കുന്ന തദ്ദേശീയ ഇന്ത്യക്കാരിൽ നിന്ന് ഇംഗ്ലീഷ് കുടിയേറ്റക്കാരാണ് നദിക്കും പ്രദേശത്തിനും ഈ പേര് നൽകിയത്. ചെറോക്കികളും ക്രീക്ക് ഇന്ത്യക്കാരും വടക്കൻ ജോർജിയയിൽ താമസിച്ചിരുന്നു. മസ്‌കോഗിയൻ ഭാഷകളുടെ ഭാഷാഭേദത്തിൽ, ചട്ട എന്നാൽ കല്ല് എന്നാണ് അർത്ഥമാക്കുന്നത്; 'ഹോ ചീ' എന്ന വാക്കിന് 'അടയാളപ്പെടുത്തിയ' അല്ലെങ്കിൽ 'പുഷ്‌പിതമായ' എന്ന അർത്ഥമാണുള്ളത്. ഈ അടയാളപ്പെടുത്തിയതോ, പൂക്കൾ നിറഞ്ഞതോയ ആയ കല്ലുകൾ ജോർജിയയിലെ കൊളംബസിനടുത്തുള്ള ഒരു വാസസ്ഥലത്ത് ചട്ടാഹൂച്ചി നദിയിലായിരുന്നു.

1911 ൽ അമേരിക്കൻ ഐക്യനാടുകളിലെ ഫോറസ്റ്റ് സർവീസ് ഫെന്നിൻ, ഗിൽമർ, ലംപ്കിൻ, യൂണിയൻ കൌണ്ടികളിലായി ജെന്നറ്റ് കുടുംബത്തിനുണ്ടായിരുന്ന 31,000 ഏക്കർ (125 ചതുരശ്ര കിലോമീറ്റർ) ഭൂമി ഏക്കറിന് 7 ഡോളർ എന്ന നിരക്കിൽ വിലയ്ക്കുവാങ്ങി. ഇന്നത്തെ ചട്ടഹൂച്ചി ദേശീയ വനമായി പ്രദേശം മാറുന്നതിന്റെ തുടക്കമായിരുന്നു ഈ ഭൂമിയുടെ വിനിമയം. പ്രാരംഭ ഭൂമി വാങ്ങലുകൾ 1920 ജൂൺ 14 ന് ചെറോക്കി ദേശീയ വനത്തിന്റെ ഭാഗമായിത്തീർന്നു.

വനസേവന വിഭാഗത്തിന് അവരുടെ പ്രാരംഭ ഭൂമി വാങ്ങൽ പ്രക്രിയയിൽ ഉപദേശം നൽകിയ വ്യക്തിയും ജോർജിയയിലെ ആദ്യ ഫോറസ്റ്റ് റേഞ്ചറുമായിരുന്ന റോസ്‌കോ നിക്കോൾസൺ, ഇപ്പോഴത്തെ ചട്ടൂഗ റിവർ റേഞ്ചർ ഡിസ്ട്രിക്റ്റിലുള്ള ഫോറസ്റ്റ് സർവീസ് ഭൂമിയുടെ ഭൂരിഭാഗവും വാങ്ങുന്നതിനായി തുടർ ചർച്ചകൾ നടത്തുകയും ചട്ടഹൂച്ചിയുടെ വളർച്ച ഇത്തരത്തിൽ തുടരുകയും ചെയ്തു. ജോർജിയയിലെ ക്ലേറ്റണിനടുത്തുള്ള കോൾമാൻ റിവർ സിനിക് ഏരിയ, സംരക്ഷണ ആശയങ്ങൾ പ്രചരിപ്പിച്ചതിന്റെ ബഹുമാനാർത്ഥം അദ്ദേഹം അറിയപ്പെട്ടിരുന്ന പേരായ "റേഞ്ചർ നിക്ക്" എന്നു വിളിക്കപ്പെട്ടു.

മറ്റൊരു റേഞ്ചറായിരുന്ന ആർതർ വുഡിയും വന സംരക്ഷണത്തെ പ്രോത്സാഹിപ്പിച്ച വ്യക്തിയും ചട്ടഹൂച്ചിയുടെ ആദ്യകാല വികസനത്തിലെ ഒരു പ്രധാന വ്യക്തിയായിരുന്നു. ഭൂമിയുടേയും അതിലെ വിഭവങ്ങളുടേയും വിവേകരഹിതമായ ഉപയോഗം വടക്കൻ ജോർജിയ മലനിരകളിൽ മാനുകളുടെയും ട്രൌട്ടിന്റെയും എണ്ണം ഫലത്തിൽ അപ്രത്യക്ഷമാകുന്നതിലേയ്ക്കു നയിക്കുകയും വുഡി സ്വപ്രയത്നത്താൽ ട്രൌട്ടിനെയും മാനുകളെയും പ്രദേശത്തേക്ക് തിരികെ കൊണ്ടുവരുന്നതിൽ വിജയിക്കുകയും ചെയ്തു. വുഡി സ്വന്തം പണംകൊണ്ട് ഇളമാനുകളെ വാങ്ങുകയും ഇന്നത്തെ ബ്ലൂ റിഡ്ജ് വൈൽഡ്‌ലൈഫ് മാനേജ്‌മെന്റ് ഏരിയയായി മാറിയ പ്രദേശത്ത് അവയെ തുറന്നുവിടുകയും ചെയ്തു. ചട്ടഹൂച്ചിയിലെ പല ലാൻഡ്‌മാർക്കുകളും റേഞ്ചർ വുഡിയുടെ പ്രവൃത്തികളോടുള്ള ആദരവിന്റെ പേരിൽ അദ്ദേഹത്തിന്റെ പേര് വഹിക്കുന്നു.

1936 ജൂലൈ 9 ന് സംസ്ഥാന അതിർത്തികൾ പാലിക്കുന്നതിനായി ഫോറസ്റ്റ് സർവീസ് പുനസംഘടിപ്പിക്കപ്പെടുകയും പ്രസിഡന്റ് ഫ്രാങ്ക്ലിൻ ഡി. റൂസ്‌വെൽറ്റ് ചട്ടഹൂച്ചിയെ ഒരു പ്രത്യേക ദേശീയ വനമായി പ്രഖ്യാപിക്കുകയും ചെയ്തു. 1936 ൽ ചട്ടഹൂച്ചിയെ ബ്ലൂ റിഡ്ജ്, ടല്ലുല എന്നിങ്ങനെ രണ്ട് റേഞ്ചർ ജില്ലകളായി സംഘടിപ്പിച്ചു.

1959 ൽ പ്രസിഡന്റ് ഡ്വൈറ്റ് ഡി. ഐസൻ‌ഹോവർ മധ്യ ജോർജിയയിലെ 96,000 ഏക്കർ (388 ചതുരശ്ര കിലോമീറ്റർ) ഫെഡറൽ ഭൂമി ഒകോണി ദേശീയ വനമായി പ്രഖ്യാപിച്ചു. ഒകോണി പിന്നീട് ചട്ടഹൂച്ചിയോടു സംയോജിപ്പിച്ച് ഇന്നത്തെ ചട്ടഹൂച്ചി-ഒകോണി ദേശീയ വനങ്ങളായി മാറി.

1970 കളിൽ ചട്ടൂഗ നദി ഒരു വന്യവും പ്രകൃതിരമണീയവുമായ നദിയായി നാമനിർദ്ദേശം ചെയ്യപ്പെട്ടു. തെക്കുകിഴക്കൻ പ്രദേശങ്ങളിലൂടെ തടസ്സമില്ലാതെ ഒഴുകുന്ന ചുരുക്കം ചില അരുവികളിലൊന്നായ ചാറ്റൂഗ, വൈറ്റ് വാട്ടർ റാഫ്റ്റിംഗിനും പ്രകൃതിദൃശ്യങ്ങൾക്കും പേരുകേട്ടതാണ്. ചാറ്റൂഗ നദിയിലാണ് ഡെലിവറൻസ് എന്ന സിനിമ ചിത്രീകരിച്ചത്. ഇത് സിനിമയിലെ സാങ്കൽപ്പിക നദിയായ കഹുലവാസി നദിയായി ചിത്രീകരിക്കപ്പെട്ടു.

ഇന്നത്തെ സ്ഥിതി

തിരുത്തുക
 
ചട്ടഹൂച്ചി-ഒകോണി ദേശീയ വനത്തിന്റെ പൊതു ഭൂപടം.

ചട്ടഹൂച്ചി ദേശീയ വനം ഇന്ന് 18 വടക്കൻ ജോർജിയ കൗണ്ടികളെ ഉൾക്കൊള്ളുന്നു. ചട്ടഹൂച്ചിക്ക് നിലവിൽ മൂന്ന് റേഞ്ചർ ജില്ലകളുണ്ട്:

  • ബ്ലൂ റിഡ്ജ് റേഞ്ചർ ജില്ല, ഓഫിസ് - ജോർജിയയിലെ ബ്ലയേർസ്വില്ലെ.
  • ചട്ടൂഗ റിവർ റേഞ്ചർ ജില്ല - ഓഫീസ് - ജോർജിയയിലെ തല്ലൂലാ ഫാൾസ്.
  • കോനാസൂഗ റേഞ്ചർ ജില്ല - ഓഫീസ് - ജോർജിയയിലെ ചാറ്റ്സ്വർത്ത്.

ഈ വനമേഖലയിൽ 2,200 മൈൽ (3,500 കിലോമീറ്റർ) നീളത്തിലുള്ള നദികളും അരുവികളും (1,367 മൈൽ (2,200 കിലോമീറ്റർ) നീളത്തിൽ ട്രൌട്ടുകളാൽ സമ്പന്നമായ അരുവികൾ ഉൾപ്പെടെ) ഉൾപ്പെടുന്നു. 450 മൈലിലധികം (720 കിലോമീറ്റർ) നീളത്തിൽ കാൽനടയാത്രാ പാതകളും മറ്റു വിനോദയാത്രാ നടത്താരകളും 1,600 മൈൽ (2,600 കിലോമീറ്റർ) നീളത്തിൽ റോഡുകളും ഇവിടെയുണ്ട്. ചാറ്റൂഗാ നദിക്കും ചട്ടഹൂച്ചി നദിയുടെ ഉറവിടങ്ങൾക്കുംപുറമേ, അതിൻറെ അതിർത്തിക്കുള്ളിലെ പ്രകൃതിദത്ത ആകർഷണങ്ങളിൽ 2,174 മൈൽ (3,499 കിലോമീറ്റർ) നീളത്തിലുള്ള അപ്പാലാച്ചിയൻ ട്രയലിന്റെ തുടക്കം, ജോർജിയയിലെ അത്യുന്നതം, ബ്രാസ്‌ടൗൺ ബാൽഡ്, അന്ന റൂബി വെള്ളച്ചാട്ടം എന്നിവയും ഉൾപ്പെടുന്നു.

ദേശീയ വനസംരക്ഷണ സംവിധാനത്തിന്റെ ഭാഗമായ പത്ത് വന്യതകളും ചട്ടഹൂച്ചിയിൽ ഉൾപ്പെടുന്നു. അവയെല്ലാം നിയന്ത്രിക്കുന്നത് യുണൈറ്റഡ് സ്റ്റേറ്റ്സ് ഫോറസ്റ്റ് സർവീസാണ്. താഴെ സൂചിപ്പിച്ചിരിക്കുന്നതുപോലെ ഈ വന്യതകളുടെ ഭാഗങ്ങൾ ചട്ടഹൂച്ചി ദേശീയ വനത്തിന് പുറത്തേയ്ക്കും വ്യാപിക്കുന്നു. ഈ വന്യതകൾ ഇവയാണ്:

  1. ബിഗ് ഫ്രോഗ് വൈൽഡേർനസ് (ടെന്നസിയിലെ ചെറോക്കി ദേശീയവനം, ജോർജിയിയലെ ചട്ടഹൂച്ചി ദേശീയവനം എന്നിവ).
  2. ബ്ലഡ് മൌണ്ടൻ വൈൽഡേർനസ്
  3. ബ്രാസ്ടൌൺ വൈൽഡേർനസ്.
  4. കൊഹൂട്ട വൈൽഡേർനസ് (ജോർജിയയിലെ ചട്ടഹൂച്ചി ദേശീയവനം, ടെന്നസിയിലെ ചെറോക്കി ദേശീയവനം എന്നിവ).
  5. എല്ലിക്കോട്ട് റോക്ക് വൈൽഡേർനസ് (വടക്കൻ കരോലിനയിലെ നൻറഹാലാ ദേശീയവനം, തെക്കൻ കരോലിനയിലെ സംറ്റർ ദേശീയവനം, ജോർജിയിയലെ ചട്ടഹൂച്ചി ദേശീയവനം എന്നിവ ഉൾപ്പെടുന്നത്).
  6. മാർക്ക് ട്രെയിൽ വൈൽഡേർനസ്.
  7. റാവൻ ക്ലിഫ്സ് വൈൽഡേർനസ്.
  8. റിച്ച് മൌണ്ടൻ വൈൽഡേർനസ്.
  9. തെക്കൻ നൻറഹാലാ വൈൽഡേർനസ് (Chattahoochee NF in Georgia and Nantahala NF in North Carolina)
  10. ട്രൈ മൌണ്ടൻ വൈൽഡേർനസ്
  1. "Land Areas of the National Forest System" (PDF). U.S. Forest Service. January 2012. Retrieved 19 June 2012.
  2. "Floyd County". Calhoun Times. September 1, 2004. p. 57. Retrieved 24 April 2015.