നീർനായ (ഉപകുടുംബം)
സസ്തനികളിലെ ഒരു കുടുംബമായ മസ്റ്റെലൈഡിലെ ഉപകുടുംബമാണ് നീർനായ (Lutrinae , Otter) മാംസഭോജികളായ ഇവ ജലത്തിൽ ജീവിക്കുവാൻ അനുകൂല സാഹചര്യം നേടിയവയാണ്. മനുഷ്യരിൽ നിന്നും പൊതുവെ വളരെക്കുറച്ച് അതിക്രമം അനുഭവിക്കുന്നവയാണ് ഇവ. ജലത്തിൽ നിഷ്പ്രയാസം സഞ്ചരിക്കുന്ന നീർനായ്കൾ കരയിലും സഞ്ചരിക്കും. ഒഴുക്കുവെള്ളം കൂടുതൽ ഇഷ്ടപ്പെടുന്ന നീർനായകൾക്ക് മണത്തറിയാനുള്ള ശേഷി കൂടുതലാണ്.
നീർനായ | |
---|---|
Eurasian otter (Lutra lutra) | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Subfamily: |
ജലാശയത്തിനടുത്തുള്ള പൊന്തകളോ കണ്ടൽക്കാടുകളോ ആണ് നീർനായകളുടെ പാർപ്പിടം. നദികളിലും വയലുകളിലും കായലുകളിലും ഒക്കെ ഇരതേടുന്ന നീർനായകളെ കാണാം. ചില വർഗ്ഗങ്ങൾ പേരു സൂചിപ്പിക്കുന്നതുപോലെ കടൽ ജലത്തിലും ജീവിക്കുന്നു. മത്സ്യം, തവള, ഇഴജന്തുക്കൾ, ഞണ്ട് തുടങ്ങിയവയാണ് മുഖ്യാഹാരം.
ഇനങ്ങൾ
തിരുത്തുക- നീർ നായ വർഗ്ഗം
മൊത്തം പതിമ്മൂന്ന് വർഗ്ഗം നീർനായകൾ ഇന്ന് ഭൂമിയിൽ ജീവിച്ചിരിക്കുന്നു.
- യൂറേഷ്യൻ നീർനായ (Lutra lutra)
- ഹെയറിനോസ്ഡ് നീർനായ (Lutra sumatrana)
- ജാപ്പനീസ് നീർനായ (Lutra nippon)
- സ്പോട്ടഡ് നെക്ക് നീർനായ (Hydrictis maculicollis)
- സ്മൂത്ത് കോട്ടഡ് നീർനായ (Lutrogale perspicillata)
- നോർത്തേൻ റിവർ നീർനായ (Lontra canadensis)
- സതേൺ റിവർ നീർനായ (Lontra provocax)
- നിയോട്രോപിക്കൽ നീർനായ (Lontra longicaudis)
- മറീൻ നീർനായ (Lontra felina)
- ജയന്റ് നീർനായ (Pteronura brasiliensis)
- ആഫ്രിക്കൻ ക്ലോലെസ്സ് നീർനായ (Aonyx capensis)
- മല നീർനായ (Aonyx cinerea)
- കടൽ നീർനായ (Enhydra lutris)
ഇവയിൽ സ്മൂത്ത്-കോട്ടഡ് നീർനായ, മല നീർനായ എന്നിവയെ കേരളത്തിലെ നദികളിലും കായലുകളിലും കാണാം.[1]
അവലംബം
തിരുത്തുക- ↑ P. O., Nameer (2015). "A checklist of mammals of Kerala, India". Journal of Threatened Taxa. 7(13): 7971–7982.